Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC: അന്ന് കിവീസിനോട് തോറ്റു, ഇത്തവണ ഓസീസിനോടും തോല്‍ക്കും! മൂന്ന് കാരണങ്ങളിതാ

1

മുംബൈ: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പര അലമാരയിലെത്തിച്ച സന്തോഷത്തിലുപരിയായി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലും സീറ്റുറപ്പിക്കാനായതിന്റെ ആവേശത്തിലാണ് ഇന്ത്യ. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ സീറ്റ് നേടുന്നത്.

പ്രഥമ ഫൈനലിന് സതാംപ്റ്റണ്‍ വേദിയായപ്പോള്‍ ഇന്ത്യ ന്യൂസീലന്‍ഡിനോട് തോറ്റു. ഇത്തവണയും ഇംഗ്ലണ്ടിലാണ് ഫൈനല്‍. ഓവലില്‍ നടക്കുന്ന പോരാട്ടത്തില്‍ ഇന്ത്യയുടെ എതിരാളികള്‍ ഓസ്‌ട്രേലിയയാണ്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി തുടര്‍ച്ചയായി രണ്ട് തവണ ഓസ്‌ട്രേലിയയില്‍ നേടാന്‍ ഇന്ത്യക്കായിരുന്നു.

ഇത്തവണ തട്ടകത്തില്‍ ഇന്ത്യ നേടിയെടുത്തത് തുടര്‍ച്ചയായ മൂന്നാം ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി കിരീടമാണ്. ഇത് ഫൈനലിനിറങ്ങുമ്പോള്‍ ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കുമെന്നുറപ്പ്. എന്നാല്‍ ഓസീസിനെ വീഴ്ത്തി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം നേടുക ഇന്ത്യ കടുപ്പമായിരിക്കും.

നിലവിലെ സാധ്യതകള്‍ വിലയിരുത്തുമ്പോള്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് തോല്‍ക്കാനാണ് സാധ്യത കൂടുതല്‍. ഇന്ത്യ തോല്‍ക്കുമെന്ന് പറയാനുള്ള മൂന്ന് കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഇംഗ്ലണ്ടിലെ സാഹചര്യം

ഇംഗ്ലണ്ടിലെ സാഹചര്യം

ഓവലിലെ പേസ് പിച്ചിന്റെ സ്വഭാവം ഓസ്‌ട്രേലിയന്‍ പിച്ചിനോട് വലിയ സാമ്യതയുള്ളതാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഒരു മത്സരം മാത്രമായതിനാല്‍ ഇന്ത്യയെക്കാള്‍ വേഗത്തില്‍ ഓസ്‌ട്രേലിയന്‍ പിച്ചിനോട് പൊരുത്തപ്പെടാന്‍ ഓസ്‌ട്രേലിയക്കാവും.

അവസാന ഫൈനലില്‍ സംഭവിച്ചത് ഇന്ത്യ ഇത്തവണയും ആവര്‍ത്തിക്കാനാണ് സാധ്യത. ഇംഗ്ലണ്ടിലെ പിച്ചിലെ ബൗണ്‍സ് നിറഞ്ഞ സാഹചര്യത്തില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ പ്രയാസപ്പെടുമെന്നുറപ്പ്. നല്ല ബൗണ്‍സുള്ള പിച്ചായിരിക്കും ഒരുക്കുകയെന്നുറപ്പ്.

ഓസീസ് പിച്ചിന്റേത് ഇംഗ്ലണ്ടിലെ സമാന സ്വഭാവമായതിനാല്‍ ഈ ബൗണ്‍സുകള്‍ ഓസീസിന് വലിയ ഭീഷണിയായേക്കില്ല. എന്നാല്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ സ്പിന്‍ പിച്ചില്‍ കളിച്ചെത്തുമ്പോള്‍ ആദ്യ മത്സരത്തില്‍ത്തന്നെ വലിയ മികവ് കാട്ടാനായേക്കില്ല.

ഫൈനല്‍ ഒന്നിലധികം മത്സരം വേണമെന്നത് നേരത്തെ ഇന്ത്യ ആവിശ്യപ്പെട്ടതാണ്. എന്നാല്‍ നിലവില്‍ ഒരു മത്സരം മാത്രമാണ് കിരീട ജേതാക്കളെ തീരുമാനിക്കുന്നതെന്നതിനാല്‍ ഇന്ത്യയെക്കാള്‍ വേഗത്തില്‍ പിച്ചിനോട് പൊരുത്തപ്പെടാന്‍ സാധിക്കുന്ന ഓസീസിനാണ് വിജയ സാധ്യത.

Also Read: WTC 2023: അശ്വിന്‍ വേണ്ട! കീപ്പര്‍ സര്‍പ്രൈസ്, ഫൈനലില്‍ ഇന്ത്യയുടെ ബെസ്റ്റ് 11 ഇതാ

സ്പിന്നര്‍മാരുടെ മാജിക് നടക്കില്ല

സ്പിന്നര്‍മാരുടെ മാജിക് നടക്കില്ല

ഇന്ത്യയുടെ സമീപകാലത്തെ പ്രകടനങ്ങളെല്ലാം നോക്കുമ്പോള്‍ അതിലെല്ലാം സ്പിന്നര്‍മാരുടെ ഗംഭീര പ്രകടനമാണ് വിജയത്തിന് കാരണമെന്ന് വ്യക്തമാവും. ഇത്തവണത്തെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ രണ്ട് മത്സരവും വിലയിരുത്തുമ്പോള്‍ ഇന്ത്യയുടെ ബൗളര്‍മാരുടെ മിടുക്കാണ് വിജയത്തിലേക്കെത്തിച്ചത്.

ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം ശരാശരി മാത്രമായിരുന്നു. ഓവലില്‍ സ്പിന്നിന് കാര്യമായ പിന്തുണ ലഭിച്ചേക്കില്ല. അങ്ങനെ വരുമ്പോള്‍ അത് ഇന്ത്യയുടെ വിജയ സാധ്യത കുറക്കും. ഇന്ത്യയുടെ സ്പിന്‍ മികവും പേസ് മികവും ഓസീസിനോടൊപ്പം നില്‍ക്കുന്നതാണ്.

എന്നാല്‍ ഓസീസ് താരങ്ങളുടെ അത്രയും അനുഭവസമ്പത്ത് ഈ പിച്ചില്‍ ഇന്ത്യക്കില്ല. മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവരെല്ലാം ഉള്‍പ്പെടുന്ന പേസ് നിര ഇന്ത്യക്ക് വലിയ തലവേദനയാവും. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് 36 റണ്‍സിന് ഓള്‍ഔട്ടായ ചരിത്രമുണ്ട്.

ഫൈനലിന് മുമ്പ് ഇംഗ്ലണ്ടില്‍ ഒന്നിലധികം സന്നാഹ മത്സരങ്ങളെങ്കിലും കളിക്കാനാവാത്ത പക്ഷം ഇന്ത്യ വലിയ തകര്‍ച്ചയെ നേരിട്ടേക്കും.

Also Read: IND vs AUS: വീണ്ടും ക്യാച്ച് വിട്ടു, ഭരത് എന്താണ് കാട്ടുന്നത്! തലയില്‍ കൈവെച്ച് രോഹിത്

ബാറ്റ്‌സ്മാന്‍മാരുടെ ഫോം

ബാറ്റ്‌സ്മാന്‍മാരുടെ ഫോം

ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാരുടെ ഫോം വലിയ പ്രശ്‌നമാണ്. നിലവില്‍ ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ ഇംഗ്ലണ്ടില്‍ തിളങ്ങാന്‍ കെല്‍പ്പുള്ളവനെന്ന് വിശേഷിപ്പിക്കാന്‍ സാധിക്കുന്ന ആരുമില്ലെന്ന് പറയാം. വിരാട് കോലി അഹമ്മദാബാദില്‍ സെഞ്ച്വറിയടിച്ച് ഫോമിലേക്ക് തിരിച്ചെത്തിയത് പ്രതീക്ഷ നല്‍കുന്നു. എന്നാല്‍ മധ്യനിരയില്‍ റിഷഭ് പന്തിന്റെ അഭാവം നിഴലിച്ച് നില്‍ക്കുന്നു.

മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഇന്ത്യക്കൊപ്പമില്ല. കെ എസ് ഭരത് തുടര്‍ച്ചയായി ബാറ്റിങ്ങിലും കീപ്പിങ്ങിലും ഫ്‌ളോപ്പാണ്. ഇഷാന്‍ കിഷനെ പരിഗണിച്ചാലും സഞ്ജു സാംസണെ പരിഗണിച്ചാലും വലിയ മാറ്റമുണ്ടാകില്ല.

വിദേശ പിച്ചുകളില്‍ റിഷഭിനെപ്പോലൊരു മാച്ച് വിന്നറുടെ അഭാവം ഇന്ത്യയെ പിന്നോട്ടടിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഓവലില്‍ രണ്ട് തവണയാണ് ഇന്ത്യക്ക് ടെസ്റ്റ് ജയിക്കാനായത്. 2021 സെപ്തംബറില്‍ ഇംഗ്ലണ്ടിനെ ഓവലില്‍ 157 റണ്‍സിന് ഇന്ത്യ തോല്‍പ്പിച്ചിരുന്നു. എന്നാല്‍ അന്നത്തെ ടീം സാഹചര്യവുമായി ഇന്നത്തെ സാഹചര്യത്തിന് വലിയ വ്യത്യാസമുണ്ട്.

Story first published: Monday, March 13, 2023, 17:48 [IST]
Other articles published on Mar 13, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+