
രോഹിത് ശര്‍മ
ഇന്ത്യയുടെ നായകനും ഓപ്പണറുമാണ് രോഹിത് ശര്‍മ. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള രോഹിത് എല്ലാ ബൗളര്‍മാരും ഭയക്കുന്ന ബാറ്റ്‌സ്മാനാണ്. ടെസ്റ്റിലേക്കെത്താന്‍ അല്‍പ്പം ഭയന്നെങ്കിലും എത്തിയ ശേഷം മികച്ച റെക്കോഡുകള്‍ സൃഷ്ടിക്കാന്‍ രോഹിത്തിനായിട്ടുണ്ട്.
ഏകദിനത്തില്‍ മൂന്ന് തവണ ഇരട്ട സെഞ്ച്വറി നേടിയിട്ടുള്ള താരമാണ് രോഹിത്. മികച്ച തുടക്കം ലഭിച്ചാല്‍ വലിയ സ്‌കോറിലേക്കെത്താന്‍ അദ്ദേഹത്തിന് കഴിവുണ്ട്. 2019ല്‍ ഓപ്പണറായി ടെസ്റ്റ് ടീമിലേക്കെത്തിയ രോഹിത് ഇതിനോടകം ഇരട്ട സെഞ്ച്വറിയടക്കം നേടിയിട്ടുണ്ട്.
ബാറ്റിങ് അനുകൂല പിച്ചില്‍ ഒരു മത്സരം ലഭിക്കുകയും മികച്ച തുടക്കവും ലഭിച്ചാല്‍ രോഹിത് ലാറയുടെ റെക്കോഡ് തകര്‍ക്കാന്‍ സാധ്യതയുണ്ട്. 35കാരനായ രോഹിത് കരിയറിന്റെ അവസാന ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്.
250 റണ്‍സെന്ന കടമ്പ കടന്നാല്‍ രോഹിത് 400 റണ്‍സ് നേട്ടത്തിലെക്കാന്‍ സാധ്യത കൂടുതല്‍. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ സ്വാഭാവികമായ കഴിവ് രോഹിത്തിനുണ്ട്. അനായാസം സിക്‌സര്‍ പറത്താനും ശേഷിയുണ്ട്. അതുകൊണ്ട് തന്നെ രോഹിത്തിന് ലാറയെ മറികടക്കാനുള്ള ശേഷിയുണ്ടെന്ന് തന്നെ പറയാം.

ഹാരി ബ്രൂക്ക്
ഇംഗ്ലണ്ടിന്റെ യുവ സൂപ്പര്‍ താരമാണ് ഹാരി ബ്രൂക്ക്. സമീപകാലത്തായി ഏറ്റവും കൈയടി നേടുന്ന ബാറ്റ്‌സ്മാനാണ് ബ്രൂക്ക്. ഇതിനോടകം ഭാവി ഇതിഹാസമെന്ന പേരെടുക്കാന്‍ ബ്രൂക്കിനായി. ഇതിനോടകം 6 ടെസ്റ്റില്‍ നിന്ന് 809 റണ്‍സാണ് ബ്രൂക്ക് നേടിയത്.
അതും 89 ശരാശരിയില്‍. പല പ്രമുഖരെയും ഞെട്ടിക്കുന്ന തുടക്കമാണ് ബ്രൂക്കിന് ലഭിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിന്റെ ബാസ്‌ബോള്‍ ശൈലിയില്‍ കളിച്ച് മികവ് കാട്ടുന്ന ബ്രൂക്ക് വലിയ സ്‌കോര്‍ നേടാന്‍ കഴിവുള്ള താരമാണ്. വലിയ സ്ഥിരത കാട്ടുന്ന ബ്രൂക്കിന് ലാറയുടെ റെക്കോഡ് എത്തിപ്പിടിക്കാനുള്ള കഴിവുണ്ട്.
9 ടെസ്റ്റ് ഇന്നിങ്‌സില്‍ നിന്ന് 20 സിക്‌സുകള്‍ ഇതിനോടകം ബ്രൂക്ക് വീഴ്ത്തിയിട്ടുണ്ട്. മികച്ച ടൈമിങ്ങുള്ള ഹാറ്റ്‌സ്മാനാണ് അദ്ദേഹം. അനായാസം സിക്‌സറുകള്‍ നേടുന്ന താരത്തിന് ഭാവിയില്‍ 400 റണ്‍സ് നേട്ടത്തിലേക്കെത്താന്‍ കഴിവുണ്ട്.
Also Read: ക്രിക്കറ്റ് ലോകം കണ്ട വലിയ ചതി! സെവാഗിന്റെ സെഞ്ച്വറി നിഷേധിച്ചു- ഓര്‍മയുണ്ടോ?

പൃഥ്വി ഷാ
നിലവില്‍ ഇന്ത്യന്‍ ടീമില്‍ വലിയ സ്ഥാനമില്ലെങ്കിലും ലാറയുടെ 400 റണ്‍സ് റെക്കോഡ് മറികടക്കാന്‍ പ്രതിഭയുള്ള താരമാണ് പൃഥ്വി ഷായെന്നതില്‍ സംശയമില്ല. യുവതാരത്തിന് ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ ഇടമില്ലെങ്കിലും ദേശീയ ടീമിലേക്ക് മടങ്ങിയെത്തിയേക്കും.
ആക്രമിച്ച് കളിക്കുന്ന പൃഥ്വി ഓപ്പണര്‍ റോളിലാണ് തിളങ്ങുന്നത്. വീരേന്ദര്‍ സെവാഗിന്റെ മികവിനോട് താരതമ്യപ്പെടുത്താവുന്ന പ്രതിഭയാണ് പൃഥ്വി. ആഭ്യന്തര ക്രിക്കറ്റില്‍ മികവ് കാട്ടുന്ന പൃഥ്വി ഇതിനോടകം ട്രിപ്പിള്‍ സെഞ്ച്വറിയടക്കം നേടിയിട്ടുണ്ട്.
പൃഥ്വി തല്ലിത്തകര്‍ത്ത് കളിക്കുന്ന താരമെന്നതിലുപരിയായി വലിയ സ്‌കോര്‍ നേടാനും കഴിവുണ്ട്. ഭാവിയില്‍ ലാറയുടെ റെക്കോഡ് തകര്‍ക്കാന്‍ ശേഷിയുള്ളവനായിത്തന്നെ പൃഥ്വിയെ വിശേഷിപ്പിക്കാം.


Click it and Unblock the Notifications












