WTC: ഫൈനലില്‍ റിഷഭില്ല, ഭരത്തും ഇഷാനും വേണ്ട! സഞ്ജു കളിക്കണം- കാരണം അറിയാം

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ കളിക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. ഓസ്‌ട്രേലിയ ഇതിനോടകം ഫൈനല്‍ സീറ്റുറപ്പിച്ച് കഴിഞ്ഞു. അഹമ്മദാബാദില്‍ നടക്കുന്ന നാലാം ടെസ്റ്റ് ജയിച്ചാല്‍ ഇന്ത്യക്കും ഫൈനലില്‍ പ്രവേശിക്കാം.
നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയും ഫൈനല്‍ കളിക്കാമെന്ന വലിയ പ്രതീക്ഷയിലാണുള്ളത്. ഫൈനലിലേക്കെത്തിയാല്‍ ഇന്ത്യയെ അലട്ടുന്ന ചില പ്രധാന ചോദ്യങ്ങളുണ്ട്. അതിലൊന്ന് പരിക്കേറ്റ് പുറത്തുള്ള റിഷഭ് പന്തിന്റെ പകരക്കാരന്‍ ആരെന്നതാണ്.
ഇന്ത്യ നിലവില്‍ ടെസ്റ്റില്‍ ഇഷാന്‍ കിഷന്‍, കെ എസ് ഭരത് എന്നിവരെയാണ് ടീമിലേക്ക് പരിഗണിച്ചിരിക്കുന്നത്. ഇതില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ മൂന്ന് മത്സരത്തിലും ഇന്ത്യ ഭരത്തിനാണ് അവസരം നല്‍കിയത്. എന്നാല്‍ മികവ് കാട്ടാനായില്ല.
നിര്‍ണ്ണായകമായ നാലാം ടെസ്റ്റില്‍ ഇന്ത്യ ഇഷാന്‍ കിഷനെ കളിപ്പിക്കാനാണ് സാധ്യത. എന്നാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ റിഷഭിന്റെ പകരക്കാരനാവാന്‍ ആരാണ് ബെസ്റ്റ്? സഞ്ജു സാംസണെ ഇന്ത്യ കളിപ്പിക്കുന്നതാവും കൂടുതല്‍ നന്നാവുക. അതിന്റെ കാരണങ്ങളിതാ.

ഭരത്തിന്റെയും ഇഷാന്റെയും മോശം ഫോം
നിലവിലെ ഫോം പരിശോധിക്കുമ്പോള്‍ സഞ്ജുവാണ് ബെസ്റ്റ്. ഭരത്തിന്റെയും ഇഷാന്റെയും സമീപകാല പ്രകടനങ്ങളെല്ലാം മോശമാണ്. ഇഷാന്‍ ബംഗ്ലാദേശിനെതിരായ ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി പ്രകടനം നടത്തിയ ശേഷം ഒരു മത്സരത്തില്‍ പോലും തിളങ്ങിയിട്ടില്ല.
ഇടം കൈയന്‍ ബാറ്റ്‌സ്മാനാണെന്നത് ഇഷാന് മുന്‍തൂക്കം നല്‍കുന്നുണ്ടെങ്കിലും അദ്ദേഹത്തിന് സ്ഥിരതയില്ല. നിര്‍ണ്ണായക മത്സരങ്ങളില്‍ വിശ്വസ്തതയോടെ കളിക്കാന്‍ ഇഷാന്‍ പ്രയാസപ്പെടും. അതുകൊണ്ട് തന്നെ ഇഷാനെ ഫൈനലിലേക്ക് പരിഗണിക്കുന്നതില്‍ കാര്യമില്ല.
ഭരത് ആഭ്യന്തര ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി പ്രകടനം നടത്തിയിട്ടുണ്ടെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റില്‍ അനുഭവസമ്പത്ത് കുറവുണ്ട്. കരുത്തരായ ഓസ്‌ട്രേലിയക്കെതിരേയാണ് ഇന്ത്യ ഫൈനല്‍ കളിക്കേണ്ടത്. അതുകൊണ്ട് തന്നെ പരിചയസമ്പന്നനല്ലാത്ത ഭരത്തിനെ ഒപ്പം കൂട്ടുന്നത് തിരിച്ചടിയായേക്കും.
ഇവരേക്കാള്‍ വിശ്വസ്തന്‍ സഞ്ജുവാണ്. ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും അന്താരാഷ്ട്ര ക്രിക്കറ്റിലുമായി അനുഭവസമ്പത്ത് സഞ്ജുവിനുണ്ട്.
Also Read: ISL: ബ്ലാസ്റ്റേഴ്‌സിന്റെ ബഹിഷ്‌കരണം, പണികിട്ടുക കോച്ചിന്! വിലക്കിന് സാധ്യത- അറിയാം

സമ്മര്‍ദ്ദം മറികടക്കാന്‍ സഞ്ജു മിടുക്കന്‍
ഇഷാന്‍ കിഷന്‍, കെ എസ് ഭരത് എന്നിവരെക്കാള്‍ സമ്മര്‍ദ്ദം മറികടക്കാന്‍ മിടുക്കുള്ളത് സഞ്ജു സാംസണാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടപ്പോരാട്ടം വലിയ സമ്മര്‍ദ്ദം നിറഞ്ഞതാവും. അതുകൊണ്ട് തന്നെ സമ്മര്‍ദ്ദത്തെ മറികടക്കാന്‍ കഴിവുള്ളവനാവണം കളിക്കേണ്ടത്.
ഓസ്‌ട്രേലിയക്ക് മികച്ച ബൗളിങ് കരുത്തുണ്ട്. അതുകൊണ്ട് തന്നെ സ്പിന്നിനെയും പേസിനെയും ഒരുപോലെ നേരിടാന്‍ കഴിവുള്ള താരത്തെയാണ് ഇന്ത്യക്കാവശ്യം. ഇഷാന് സ്പിന്‍ ദൗര്‍ബല്യമാണെങ്കില്‍ മികച്ച പേസര്‍മാര്‍ക്ക് മുന്നില്‍ ഭരത് പ്രയാസപ്പെടുന്നു.
സഞ്ജു സ്പിന്നിനെയും പേസിനെയും ഒരുപോലെ നേരിടുന്ന താരമാണ്. അതിവേഗം റണ്‍സുയര്‍ത്താനും കഴിവുണ്ട്. മറ്റ് ബാറ്റ്‌സ്മാന്‍മാരെക്കാളും നന്നായി മധ്യനിരയില്‍ ബാറ്റ് ചെയ്യാന്‍ സഞ്ജുവിന് സാധിക്കും. വിക്കറ്റിന് പിന്നില്‍ ഇഷാനെക്കാളും മികച്ചവന്‍ സഞ്ജുവാണ്.

ആഭ്യന്തര ക്രിക്കറ്റിലെ മികവ്
ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് സഞ്ജു സാംസണ്‍.
58 ഫസ്റ്റ്ക്ലാസ് മത്സരത്തില്‍ നിന്ന് 38.71 ശരാശരിയില്‍ 3446 റണ്‍സാണ് സഞ്ജു നേടിയത്. ഇതില്‍ 10 സെഞ്ച്വറിയും 15 ഫിഫ്റ്റിയും ഉള്‍പ്പെടും.
211 റണ്‍സാണ് സഞ്ജുവിന്റെ ഉയര്‍ന്ന സ്‌കോര്‍. വിക്കറ്റിന് പിന്നിലും മികച്ച നേട്ടം അവകാശപ്പെടാം. 79 ക്യാച്ചും ഏഴ് സ്റ്റംപിങ്ങുമാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. ഇഷാനെക്കാളും ഭരത്തിനെക്കാളും ഇംപാക്ട് സൃഷ്ടിക്കാന്‍ കഴിവുള്ള ബാറ്റ്‌സ്മാനാണ് സഞ്ജു. അതുകൊണ്ട് തന്നെ സഞ്ജുവിനെ പരിഗണിക്കുന്നതാവും ഇന്ത്യക്ക് കൂടുതല്‍ ഗുണം ചെയ്യുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications