
രോഹന്‍ ഗവാസ്‌കര്‍
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും ഇതിഹാസവുമായ താരമാണ് സുനില്‍ ഗവാസ്‌കര്‍
.അദ്ദേഹത്തിന്റെ മകനെന്ന നിലയില്‍ വലിയേ പേരോടെയാണ് രോഹന്‍ ഇന്ത്യന്‍ ടീമിലേക്കെത്തിയത്.അച്ഛന്റെ പിന്തുണയില്ലാതെ ആഭ്യന്തര ക്രിക്കറ്റില്‍ മികവ് കാട്ടിയാണ് രോഹന്‍ ദേശീയ ടീമിലേക്കെത്തിയത്.
മധ്യനിരയില്‍ ഇടം കൈയന്‍ ബാറ്റ്‌സ്മാനായി തിളങ്ങാന്‍ കഴിവുള്ള രോഹന്‍ സ്പിന്നറെന്ന നിലയിലും ഉപകാരിയായിരുന്നു. സുനില്‍ ഗവാസ്‌കര്‍ പ്രതിരോധത്തെ ഇഷ്ടപ്പെടുമ്പോള്‍ ആക്രമിച്ച് കളിക്കുന്ന താരമാണ് രോഹന്റേത്. 2003-2004ലെ ഓസ്‌ട്രേലിയക്കെതിരായ വിബി സീരിസില്‍ ഇന്ത്യക്കൊപ്പം രോഹനുണ്ടായിരുന്നു.
മുഹമ്മദ് കൈഫിന് പകരക്കാരനായാണ് രോഹന്‍ ഇന്ത്യന്‍ ടീമിലേക്കെത്തിയത്. എന്നാല്‍ കാര്യമായൊന്നും ചെയ്യാനായില്ല. 2005ല്‍ പാകിസ്താനെതിരായ മത്സരത്തിലും നിരാശപ്പെടുത്തിയതോടെ തഴയപ്പെട്ടു. 11 ഏകദിനത്തില്‍ നിന്ന് 151 റണ്‍സ് മാത്രമാണ് നേടിയത്.
Also Read: ധോണിയുടെ ഗ്യാരേജിലെ സൂപ്പര്‍ കാറുകള്‍ ഇതാ, ബൈക്കുകളും നിരവധി- അറിയാം

ദിനേഷ് മോംഗിയ
ഇന്ത്യക്കൊപ്പം വലിയ ഭാവി വിലയിരുത്തിയ താരമാണ് ദിനേഷ് മോംഗിയ. രണ്ട് ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിട്ടുള്ള അദ്ദേഹം മധ്യനിരയിലാണ് കളിച്ചിരുന്നത്. ചില മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ചിരുന്നെങ്കിലും സ്ഥിരതയോടെ കളിക്കാനായിരുന്നില്ല.
2001ല്‍ അന്താരാഷ്ട്ര കരിയര്‍ ആരംഭിച്ച മോംഗിയയുടെ എടുത്തു പറയേണ്ട ഇന്നിങ്‌സ് സിംബാബ് വെക്കെതിരേ നേടിയ 159 റണ്‍സാണ്. ഇതാണ് അദ്ദേഹം നേടിയ ഏക സെഞ്ച്വറിയും. 2005ല്‍ പാകിസ്താനെതിരായ മത്സരത്തിലാണ് അവസാനമായി കളിച്ചത്.
2008ല്‍ അനുവാദമില്ലാതെ ലീഗ് ക്രിക്കറ്റില്‍ കളിച്ചത് താരത്തെ ബിസിസി ഐ സസ്‌പെന്‍ഡ് ചെയ്തിരുന്നു. 2021ലാണ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇപ്പോള്‍ രാഷ്ട്രീയത്തില്‍ സജീവമായി തുടരുന്നു.

വേണുഗോപാല്‍ റാവു
ആന്ധ്രപ്രദേശിനൊപ്പം നടത്തിയ മികച്ച പ്രകടനത്തിന്റെ കരുത്തിലാണ് വേണുഗോപാല്‍ റാവു ഇന്ത്യന്‍ ടീമിലേക്കെത്തുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ കഴിവുകാട്ടിയിട്ടുള്ള താരം ഇന്ത്യന്‍ ടീമില്‍ വലിയ കരിയര്‍ സൃഷ്ടിക്കുമെന്ന് കരുതിയെങ്കിലും ഒന്നുമാവാന്‍ സാധിച്ചില്ലെന്നതാണ് വസ്തുത.
2005ലാണ് അദ്ദേഹം ക്രിക്കറ്റിലേക്ക് വരുന്നത്. 16 ഏകദിനത്തില്‍ നിന്ന് 218 റണ്‍സാണ് അദ്ദേഹം നേടിയത്. 65 ഐപിഎല്‍ കളിച്ച് 985 റണ്‍സ് അക്കൗണ്ടിലാക്കിയെങ്കിലും സ്ഥിരതയോടെ കളിക്കാനായില്ല. 2005ല്‍ ആരംഭിച്ച വേണുഗോപാലിന്റെ അന്താരാഷ്ട്ര കരിയര്‍ 2006ല്‍ അവസാനിച്ചു.

ജോഗീന്ദര്‍ ശര്‍മ
2007ലെ ടി20 ലോകകപ്പില്‍ ഇന്ത്യ കിരീടം ചൂടിയപ്പോള്‍ ഏറ്റവും കൂടുതല്‍ വാഴ്ത്തപ്പെട്ട താരമാണ് ജോഗീന്ദര്‍ ശര്‍മ. ഫൈനലില്‍ അവസാന ഓവര്‍ എറിഞ്ഞ് ഇന്ത്യയുടെ വിജയ ശില്‍പ്പിയായി മാറാന്‍ ജോഗീന്ദറിനായി.
എന്നാല്‍ അദ്ദേഹത്തിന്റെ കരിയര്‍ നോക്കുമ്പോള്‍ നിരാശപ്പെടുത്തിയെന്ന് പറയാം. വലിയ ഭാവി പ്രതീക്ഷിച്ചെങ്കിലും അതിനൊത്ത് ഉയരാനായില്ല. 4 ഏകദിനവും നാല് ടി20യുമാണ് കളിച്ചത്. 2011ല്‍ കാര്‍ അപകടത്തില്‍ പരിക്കേറ്റതോടെ ക്രിക്കറ്റില്‍ നിന്ന് പൂര്‍ണ്ണമായും വിട്ടുനിന്ന അദ്ദേഹം ഇപ്പോള്‍ പോലീസ് ഉദ്യോഗസ്ഥനാണ്.
Also Read: ഹീറോയായി മുരളി, ഒപ്പം സഹീറും- ഓസീസിനെതിരായ ഈ ത്രില്ലിങ് ജയം ഓര്‍മയുണ്ടോ?

മുരളി കാര്‍ത്തിക്
ഇന്ത്യക്കൊപ്പം ഹര്‍ഭജന്‍ സിങ്ങും അനില്‍ കുംബ്ലെയുമെല്ലാം തകര്‍ത്തുകളിക്കുന്ന സമയത്തും ടീമില്‍ ഇടം നേടിയിരുന്ന സ്പിന്നറാണ് മുരളി കാര്‍ത്തിക്. ഇടം കൈയന്‍ സ്പിന്നര്‍ ഓസ്‌ട്രേലിയക്കെതിരേ 6 വിക്കറ്റ് പ്രകടനമടക്കം നടത്തിയിട്ടുള്ള താരമാണ്.
2000-2007വരെ ക്രിക്കറ്റിലുണ്ടായിരുന്നെങ്കിലും വലിയ അവസരം ലഭിച്ചിരുന്നില്ല. 37 ഏകദിനത്തില്‍ നിന്ന് 37 വിക്കറ്റും 8 ടെസ്റ്റില്‍ നിന്ന് 24 വിക്കറ്റുമാണ് നേടിയത്. ഐപിഎല്ലിലും അദ്ദേഹം കളിച്ചിട്ടുണ്ട്. ഇപ്പോള്‍ വിരമിച്ച ശേഷം അവതാരകനായും കമന്റേറ്ററായുമെല്ലാം പ്രവര്‍ത്തിക്കുന്നു.


Click it and Unblock the Notifications
