
2013ന് ശേഷമുള്ള ഇന്ത്യയുടെ കണക്കുകള്‍
2013ന് ശേഷമുള്ള ഇന്ത്യയുടെ ടെസ്റ്റ് കണക്കുകള്‍ നോക്കുമ്പോള്‍ ഇന്ത്യ തട്ടകത്തില്‍ എത്രത്തോളം ശക്തരാണെന്ന് വ്യക്തമാവും. ഇക്കാലയളവില്‍ 44 ടെസ്റ്റുകളാണ് ഇന്ത്യ നാട്ടില്‍ കളിച്ചത്. ഇതില്‍ 36ലും ജയിച്ചപ്പോള്‍ തോറ്റത് രണ്ട് മത്സരം മാത്രം. ആറ് മത്സരങ്ങള്‍ സമനിലയിലും കലാശിച്ചു.
ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടാനാവില്ലെന്ന് വിദേശ ടീമുകള്‍ ഉറപ്പിച്ചാണ് ഇപ്പോള്‍ പര്യടനത്തിനെത്തുന്നതെന്ന് പറയാം. ഈ സമ്മര്‍ദ്ദവും ഭയവും വിദേശ ടീമുകളെ വേട്ടയാടുന്നുണ്ട്. ഇന്ത്യന്‍ പിച്ചിനെ ഭയക്കുന്ന രീതിയാണ് സന്ദര്‍ശക ടീമിനെ പ്രതിസന്ധിയിലാക്കുന്നത്.
ഇന്ത്യന്‍ പിച്ചില്‍ സ്പിന്നര്‍മാര്‍ക്ക് മുന്‍തൂക്കമുണ്ട്. ഇത് ഇന്ത്യന്‍ ബൗളര്‍മാര്‍ കൃത്യമായി മുതലാക്കുകയും ചെയ്യുന്നു. ഇന്ത്യയുടെ സ്പിന്നിനെ എതിരാളികള്‍ ഭയക്കുന്ന മനോഭാവം ടീമിന് ഗുണമായി മാറുന്നുണ്ട്.

ഇന്ത്യയില്‍ ഉപയോഗിക്കുന്നത് എസ്ജി ബോള്‍
ഇന്ത്യയില്‍ ടെസ്റ്റ് മത്സരങ്ങള്‍ക്കുപയോഗിക്കുന്നത് എസ്ജി ബോളുകളാണ്. ഇന്ത്യ നാട്ടില്‍ കളിക്കുന്ന പരമ്പരകളിലെല്ലാം എസ്ജി ബ്രാന്റിന്റെ പന്തുകളാണ് ഉപയോഗിക്കുന്നത്. എന്നാല്‍ വിദേശ ടീമുകളെല്ലാം ഉപയോഗിക്കുന്ന പന്തുകള്‍ കൊക്കാബുറയുടെ പന്തുകളാണ്. ഡ്യൂക് പന്തുകളും അവര്‍ ഉപയോഗിക്കുന്നു.
അതുകൊണ്ട് ഇന്ത്യന്‍ പിച്ചുകളില്‍ എസ്ജി പന്തുകള്‍ ഉപയോഗിക്കുമ്പോള്‍ ഇന്ത്യന്‍ താരങ്ങളുടെ അത്രയും മികവ് കാട്ടാന്‍ വിദേശ ബൗളര്‍മാര്‍ക്ക് സാധിക്കുന്നില്ല. എന്നാല്‍ എസ്ജി പന്തില്‍ തുടര്‍ച്ചയായി കളിക്കുന്ന ഇന്ത്യക്ക് കൂടുതല്‍ മികവ് കാട്ടാനും സാധിക്കുന്നു.
ഇത് ഇന്ത്യന്‍ പിച്ചുകളില്‍ വിദേശ ടീമുകള്‍ പതറാനുള്ള കാരണമായി പറയാം. ഇന്ത്യന്‍ ടീം ആധിപത്യം കാട്ടുന്നതിന് പിന്നില്‍ ബൗളര്‍മാരുടെ വലിയ പങ്കുണ്ട്. ഇൗ ആധിപത്യത്തിന് കാരണങ്ങളിലൊന്ന് എസ്ജി ബോളാണെന്ന് പറയാം.
Also Read: കെ എല്‍ രാഹുലിന്റെ ആസ്തി അറിയാമോ? മാസം ലഭിക്കുന്നത് കോടികള്‍! കാറുകളോട് പ്രിയം

ഇന്ത്യയുടെ വാലറ്റത്തിന്റെ പ്രകടനം
ഇന്ത്യന്‍ ടീമിനെ മറ്റ് ടീമുകളില്‍ നിന്ന് വ്യത്യസ്തരാക്കി നിര്‍ത്തുന്ന പ്രധാന കാരണങ്ങളിലൊന്ന് ഇന്ത്യയുടെ വാലറ്റത്തിന്റെ ബാറ്റിങ് മികവാണ്. മറ്റ് ടീമുകളിലേക്ക് വന്നാല്‍ ബാറ്റുകൊണ്ട് വലിയ സംഭാവന ചെയ്യുന്ന വാലറ്റം ആര്‍ക്കും അവകാശപ്പെടാനാവില്ല.
എന്നാല്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് വന്നാല്‍ ഒമ്പതാം നമ്പറില്‍വരെ നന്നായി ബാറ്റ് ചെയ്യുന്നവരാണുള്ളത്. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവരെല്ലാം മികച്ച ബാറ്റിങ് റെക്കോഡുള്ളവരാണ്. 30ന് മുകളില്‍ ശരാശരിയുള്ളവരാണ് ഇവരെല്ലാം.
മറ്റ് വിദേശ ടീമുകള്‍ക്ക് സ്വപ്‌നം കാണാനാവാത്ത നേട്ടമാണിത്. ഇന്ത്യയുടെ ബൗളിങ് നിരയില്‍ മികച്ച ബാറ്റ്‌സ്മാന്‍മാരുള്ളതാണ് ടീമിന് കരുത്ത് പകരുന്നത്. ഇത് ഇന്ത്യയുടെ തട്ടകത്തിലെ മികവിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്.


Click it and Unblock the Notifications
