For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ദാദ നിങ്ങള്‍ ക്യാപ്റ്റനാണ്, പക്ഷെ ഇങ്ങനെയാണെങ്കില്‍ ടീമിന് പുറത്താവും! സെവാഗ് പറഞ്ഞത്

ആരോടും എന്തും തുറന്ന് പറയാന്‍ മടികാട്ടാത്ത സ്വഭാവക്കാരനാണ് സെവാഗ്‌

1

മുബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ ഒറ്റയാനായ താരമാണ് വീരേന്ദര്‍ സെവാഗ്. ആര്‍ക്കും കീഴ്‌പ്പെടാത്ത മനോഭാവവുമായി സ്വന്തം വഴിയിലൂടെ നെഞ്ചുവിരിച്ച് നടക്കുന്ന സ്വഭാവക്കാരനാണ് സെവാഗ്. ബൗണ്ടറിയോടെ തുടങ്ങാന്‍ ആഗ്രഹിക്കുന്ന സെവാഗ് തന്റെ വെടിക്കെട്ട് ശൈലികൊണ്ടാണ് മൂന്ന് ഫോര്‍മാറ്റിലും മികച്ച കരിയര്‍ സൃഷ്ടിച്ചത്.

ലോകോത്തര പേസര്‍മാരെ നേരിടുമ്പോഴും പാട്ടുപാടി അനായാസമായി ബാറ്റ് ചെയ്യുന്ന മറ്റൊരു താരവുമില്ലെന്ന് പറയാം. ആരോടും തുറന്നടിച്ച് പറയുന്ന സ്വഭാവക്കാരനാണ് സെവാഗ്. പരിശീലകനോടായാലും ക്യാപ്റ്റനോടായാലും അങ്ങനെ തന്നെയാണ്.

എന്നാല്‍ സെവാഗിന്റെ ഈ തുറന്ന് പറച്ചിലുകള്‍ എല്ലാവരും ആസ്വദിക്കുന്ന തരത്തിലുള്ളതായിരുന്നു. അത്രത്തോളം സത്യസന്ധത സ്വഭാവത്തില്‍ കാത്തുസൂക്ഷിക്കാന്‍ സെവാഗിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഒരിക്കല്‍ നായകന്‍ സൗരവ് ഗാംഗുലിയോട് സെവാഗ് പറഞ്ഞ രസകരമായ സംഭവം പങ്കുവെച്ചിരിക്കുകയാണ് ആകാശ് ചോപ്ര.

സെവാഗ് തുറന്ന് പറയാന്‍ മടികാട്ടില്ല

സെവാഗ് തുറന്ന് പറയാന്‍ മടികാട്ടില്ല

വീരേന്ദര്‍ സെവാഗിനൊപ്പം ഓപ്പണിങ്ങില്‍ കളിച്ചിട്ടുള്ള താരമാണ് ആകാശ് ചോപ്ര. ടെസ്റ്റിലടക്കം സെവാഗിന്റെ ഓപ്പണിങ് പങ്കാളിയായിട്ടുള്ള ആകാശാണ് സെവാഗിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ചത്. 'വീരു എന്നോട് പറയുമായിരുന്നു നീ റണ്‍സടിച്ചില്ലെങ്കില്‍ ടീമിന് പുറത്താവുമെന്ന്.

നിങ്ങള്‍ മാത്രമല്ല നന്നായി റണ്‍സ് നേടിയില്ലെങ്കില്‍ ഞാനും പുറത്താവുമെന്ന് അവന്‍ പറയുമായിരുന്നു. ഒരിക്കല്‍ സെവാഗ് ഗാംഗുലിയോട് പോലും ഇത് പറഞ്ഞു. ബാക്കിയുള്ളവരുടെ കാര്യം വിട്ടേക്കൂ. ദാദ നിങ്ങള്‍ നായകനാണ്. റണ്‍സ് നേടിയില്ലെങ്കില്‍ നിങ്ങള്‍ പുറത്താവും.

സെവാഗ് പറയുന്ന വാക്കുകള്‍ ആരും തെറ്റിദ്ധരിച്ചില്ല. കാരണം സെവാഗ് സത്യസന്ധമായി പറയുന്നതാണെന്ന് എല്ലാവര്‍ക്കുമറിയാം. തള്ളിക്കളഞ്ഞാലും സ്വീകരിച്ചാലും മുന്നോട്ട് സഞ്ചരിക്കുന്നവനാണ് സെവാഗ്. എപ്പോഴും സ്വര്‍ണ്ണം പോലെ വിശുദ്ധ ഹൃദയവുമായി ജീവിക്കുന്നവനാണ് സെവാഗ്. മനസിലുള്ളത് തുറന്ന് പറയാന്‍ മടികാട്ടില്ല- യുട്യൂബ് ചാനലില്‍ സംസാരിക്കവെ ആകാശ് ചോപ്ര പറഞ്ഞു.

Also Read: ലോകകപ്പ് നേടിയതോ ക്യാപ്റ്റനായതോ അല്ല, ജീവിതം മാറിയത് അവിടെ! വെളിപ്പെടുത്തി കോലി

ഇഷ്ടമല്ലെങ്കില്‍ തുറന്ന് പറയും

ഇഷ്ടമല്ലെങ്കില്‍ തുറന്ന് പറയും

സെവാഗുമായി സ്‌കൂള്‍ തലംമുതല്‍ അടുത്ത സൗഹൃദം ആകാശ് ചോപ്രക്കുണ്ട്. അതുകൊണ്ട് സെവാഗിന്റെ സ്വഭാവം ആകാശിന് നന്നായി അറിയാം. ' ആരെയെങ്കിലും ഇഷ്ടമല്ലെങ്കില്‍ തുറന്ന് പറയാന്‍ മടികാട്ടാത്ത താരമാണ് സെവാഗ്.

ഒരിക്കല്‍ ജോണ്‍ റൈറ്റ് സെവാഗിനോട് സംസാരിക്കാതെയിരുന്നു. അപ്പോള്‍ സെവാഗ് ചെയ്തത് ജോണിന്റെയടുത്ത് പോയി നിങ്ങള്‍ക്കെതിരേ പരാതി നല്‍കുമെന്നാണ് പറഞ്ഞത്. 'നിങ്ങള്‍ എന്നോട് സച്ചിനെക്കാള്‍ വ്യത്യസ്തമായി പെറുമാറുന്നുണ്ട്.

സച്ചിന്‍ മികച്ച താരമായതിനാലാണോ ഇത്? ഞാന്‍ ബിസിസി ഐക്ക് പരാതി നല്‍കും' എന്നാണ് സെവാഗ് പറഞ്ഞത്. സത്യസന്ധനും തമാശക്കാരനുമാണ് സെവാഗ്. എന്നാല്‍ പ്രകടനത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ചാമ്പ്യനുമാണ്. അവന്‍ കളിച്ചിരുന്ന ക്രിക്കറ്റ് എല്ലാവരെക്കാളും വ്യത്യസ്തമായിരുന്നു- ആകാശ് കൂട്ടിച്ചേര്‍ത്തു.

Also Read: കളത്തിലെത്തിയാല്‍ സച്ചിനോട് മിണ്ടില്ല! അത് ഓസീസിന്റെ തന്ത്രം- വെളിപ്പെടുത്തി ബ്രെറ്റ് ലീ

ബാറ്റിങ് ലോകത്തെ വിനാശകാരി

ബാറ്റിങ് ലോകത്തെ വിനാശകാരി

ലോക ക്രിക്കറ്റില്‍ സെവാഗിനോളം ബൗളര്‍മാരെ ഭയപ്പെടുത്തിയ മറ്റൊരു ബാറ്റ്‌സ്മാനില്ലെന്ന് പറയാം. ഏത് ബൗളറായാലും സെവാഗിന്റെ മുന്നില്‍ മുട്ടിടിക്കും. ഇതിഹാസ സ്പിന്നര്‍ മുത്തയ്യ മുരളീധരന്‍ തന്നെ ഏറ്റവും ഭയപ്പെടുത്തിയ ബാറ്റ്‌സ്മാനെന്ന് വിശേഷിപ്പിച്ചത് സെവാഗിനെയാണ്.

ബാറ്റിങ് ലോകത്തെ വിനാശകാരിയെന്ന് പേരെടുക്കാന്‍ സെവാഗിനായി. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന സെവാഗ് ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയും ടെസ്റ്റില്‍ രണ്ട് ട്രിപ്പിള്‍ സെഞ്ച്വറിയും നേടിയിട്ടുള്ള താരമാണ്. 2007ലെ ടി20 ലോകകപ്പ് നേട്ടത്തിലും 2011ലെ ഏകദിന ലോകകപ്പ് നേട്ടത്തിലും ഇന്ത്യക്കൊപ്പം സെവാഗുണ്ടായിരുന്നു.

ഇന്ത്യയുടെ നായകനാവാന്‍ അതിയായി സെവാഗ് ആഗ്രഹിച്ചിരുന്നെങ്കിലും ധോണിയുടെ വളര്‍ച്ചയോടെ ഇത് അവസാനിച്ചു. ധോണിക്ക് കീഴില്‍ ഒതുങ്ങിപ്പോയതിന്റെ നിരാശ പല തവണ അദ്ദേഹം തുറന്ന് പറഞ്ഞിട്ടുള്ളതാണ്. ഇന്ത്യക്കൊപ്പം വിരമിക്കല്‍ മത്സരം ലഭിക്കാതെ മടങ്ങേണ്ടി വന്ന സൂപ്പര്‍ താരമാണ് സെവാഗ്.

Story first published: Saturday, March 11, 2023, 8:39 [IST]
Other articles published on Mar 11, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+