'ഹീറോ അന്ന് വെറുക്കപ്പെട്ടവനായി', ആരാധകര്‍ യുവിയുടെ വീട് ആക്രമിച്ചു! സംഭവം ഓര്‍മയുണ്ടോ?

മൊഹാലി: ലോക ക്രിക്കറ്റിലെത്തന്നെ സൂപ്പര്‍ താരങ്ങളിലൊരാളാണ് യുവരാജ് സിങ്. ഓള്‍റൗണ്ടറെന്ന നിലയില്‍ ഗംഭീര പ്രകടനം നടത്തിയിട്ടുള്ള യുവരാജ് ഇന്ത്യക്കായി നിരവധി മാച്ച് വിന്നിങ് പ്രകടനങ്ങളാണ്് കാഴ്ചവെച്ചിട്ടുള്ളത്.
2007, 2011 ലോകകപ്പ് വിജയങ്ങളില്‍ ഇന്ത്യയെ മുന്നില്‍ നിന്ന് നയിക്കാന്‍ യുവരാജുണ്ടായിരുന്നു. 2007ലെ ടി20 ലോകകപ്പില്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഒരോവറില്‍ യുവരാജ് ആറ് സിക്‌സര്‍ പറത്തിയത് ഇന്നും ആരാധക മനസില്‍ മായാത്ത ഓര്‍മയാണ്.
ഇന്ത്യക്ക് അഭിമാനിക്കാന്‍ നിരവധി അവസരങ്ങള്‍ നല്‍കിയാണ് യുവരാജ് പടിയിറങ്ങിയത്. അര്‍ബുദത്തോട് പൊരുതി വിജയം നേടി എല്ലാവര്‍ക്കും പ്രചോദനം നല്‍കാനും അദ്ദേഹത്തിനായി. ക്രിക്കറ്റിലെ സൂപ്പര്‍ ഹീറോമാരിലൊരാളായി യുവിയെ വിശേഷിപ്പിക്കാം.
എന്നാല്‍ വാഴ്ത്തപ്പെട്ടവര്‍ തന്നെ യുവരാജിനെ കല്ലെറിഞ്ഞ സംഭവവും ഉണ്ടായിട്ടുണ്ട്. യുവരാജിനെതിരേ വ്യാപക വിമര്‍ശനം ഉയരുകയും താരത്തിന്റെ വീട് ആക്രമിക്കുകയും വരെ ചെയ്യുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങി. യുവരാജിന്റെ കരിയറിലെ കറുത്ത അധ്യായമെന്ന് വിളിക്കാന്‍ സാധിക്കുന്ന സംഭവം ഓര്‍മയുണ്ടോ? അറിയാം.

2014ലെ ടി20 ലോകകപ്പ് ഫൈനലാണ് വില്ലന്‍
2011ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ കിരീട നേട്ടത്തിലേക്കെത്തിച്ചതില്‍ യുവരാജിന്റെ ഓള്‍റൗണ്ട് മികവാണ് എടുത്തു പറയേണ്ടത്. 2007ലെ ലോകകപ്പിലും യുവിയുടെ പ്രകടനമാണ് ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചത്.
എന്നാല്‍ ഈ ഹീറോ പദവികളെല്ലാം മറന്ന് ആരാധകര്‍ യുവരാജിനെ കല്ലെറിയാന്‍ കാരണമായത് 2014ലെ ടി20 ലോകകപ്പ് ഫൈനലാണ്. ഇന്ത്യയെ തോല്‍പ്പിച്ച് ശ്രീലങ്ക കിരീടം നേടിയ മത്സരത്തിലെ യുവിയുടെ മെല്ലപ്പോക്ക് ബാറ്റിങ്ങാണ് യുവരാജിനെ ആരാധകര്‍ക്കിടയില്‍ വില്ലനാക്കി മാറ്റിയത്.
Also Read: ആ മുറിവ് ഉണങ്ങില്ല! ധോണി ചതിച്ചതോ? റായ് ലക്ഷ്മി അന്ന് മനസ് തുറന്നപ്പോള്‍

യുവി നേടിയത് 21 പന്തില്‍ 11 റണ്‍സ്
ടി20യില്‍ സ്‌ട്രൈക്കറേറ്റ് വളരെ പ്രധാനപ്പെട്ടതാണ്. നേരിടുന്ന ആദ്യ പന്ത് മുതല്‍ റണ്‍സുയര്‍ത്താന്‍ ശ്രമിച്ചെങ്കിലേ മികച്ച സ്‌കോറിലേക്കെത്താനാവും. ഏകദിനത്തിലെപ്പോലെ പതിയെ തുടങ്ങി പിന്നീട് കത്തിക്കയറാനുള്ള സമയം ടി20യിലില്ല.
എന്നാല്‍ 2014ലെ ടി20 ലോകകപ്പിന്റെ ഫൈനലില്‍ യുവരാജ് ഇത്തരമൊരു മെല്ലപ്പോക്ക് ബാറ്റിങ് കാഴ്ചവെച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് മികച്ച സ്‌കോറിലേക്കെത്തേണ്ടത് അത്യാവശ്യമായിരുന്നെങ്കിലും യുവിയുടെ മെല്ലെപ്പോക്ക് ടീമിനെ തളര്‍ത്തി.
നാലാമനായി ക്രീസിലെത്തിയ യുവി 21 പന്തില്‍ 11 റണ്‍സാണ് നേടിയത്. സ്‌ട്രൈക്കറേറ്റ് 52.38 മാത്രം. സുരേഷ് റെയ്‌നെയും രവീന്ദ്ര ജഡേജയുമെല്ലാം ഇറങ്ങാനുണ്ടായിട്ടും യുവി മെല്ലപ്പോക്ക് നടത്തിയതോടെ 150ലേക്കെങ്കിലും എത്തേണ്ട ഇന്ത്യയുടെ സ്‌കോര്‍ 130ല്‍ ഒതുങ്ങി. ഇതാണ് ആരാധകരെ പ്രകോപിപ്പിച്ചത്.
Also Read: സെവാഗ് ബൗളര്‍മാരുടെ 'അന്തകന്‍', എന്നാല്‍ സെവാഗിന് ഒരു ബൗളറെ പേടി! ആരെന്നറിയാം

യുവരാജിനെതിരേ രൂക്ഷ വിമര്‍ശനം
യുവരാജിന്റെ മുന്‍ പ്രകടനങ്ങളൊന്നും താരത്തിന്റെ ഈ മോശം പ്രകടനത്തിന്റെ കറ മായ്ക്കുന്നതായിരുന്നില്ല. കിരീടം ഇന്ത്യക്ക് നഷ്ടപ്പെട്ടതിന്റെ കാരണം യുവരാജിന്റെ ഇന്നിങ്‌സാണെന്ന തരത്തിലേക്ക് ആരാധകരെത്തിയതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമുയര്‍ന്നു.
ഇന്ത്യയുടെ പ്രമുഖ താരങ്ങളെല്ലാം യുവരാജിനെ പിന്തുണച്ച് രംഗത്തെത്തിയെങ്കിലും ഇതൊന്നും ഉള്‍ക്കൊള്ളാന്‍ ആരാധകര്‍ തയ്യാറായില്ല. യുവരാജിനെ വ്യക്തിപരമായും കുടുംബപരമായും പോലും ആക്ഷേപിക്കുന്ന തരത്തിലേക്കടക്കം കാര്യങ്ങളെത്തി.
ഇന്ത്യയുടെ ഹീറോയില്‍ നിന്ന് യുവരാജ് വെറുക്കപ്പെട്ടവനായി മാറിയ സംഭവമായിരുന്നു ഇത്. യുവരാജിന്റെ സൂപ്പര്‍ താര പരിവേഷത്തിന് വലിയ മങ്ങല്‍ ഈ പ്രകടനം ഉണ്ടാക്കിയെന്ന് തന്നെ പറയാം. ഫൈനലില്‍ ഇന്ത്യ നാല് വിക്കറ്റിന് 130 റണ്‍സാണ് നേടിയത്. വിരാട് കോലി (77) മത്സരത്തില്‍ ഫിഫ്റ്റി നേടി.
മറുപടിക്കിറങ്ങിയ ശ്രീലങ്ക ആറ് വിക്കറ്റിനാണ് ജയിച്ചത്. 13 പന്തുകള്‍ ബാക്കിനിര്‍ത്തിയായിരുന്നു ലങ്കയുടെ ജയം. 2011ലെ ഏകദിന ലോകകപ്പിലെ തോല്‍വിക്ക് 2014ലെ ടി20 ലോകകപ്പിലൂടെ ഇന്ത്യയോട് പകരം വീട്ടാന്‍ ശ്രീലങ്കയ്ക്കായി. കുമാര്‍ സംഗക്കാര (52) ഫിഫ്റ്റിയോടെ ലങ്കയുടെ വിജയ ശില്‍പ്പിയായി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications