Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ ടീമിലെ സ്ഥാനം നഷ്ടമാകുമോയെന്ന് ഭയന്നു! കോലി അന്ന് ചെയ്തത് അറിയാമോ?

1

മുംബൈ: ഇന്ത്യന്‍ ടീമിലെ സൂപ്പര്‍ താരമാണ് വിരാട് കോലി. ഇന്ന് ലോക ക്രിക്കറ്റിലെ സൂപ്പര്‍ താര പദവിയിലേക്കുയര്‍ന്ന കോലി അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ ജേതാക്കളാക്കായി ക്യാപ്റ്റന്‍ കൂടിയാണ്. ആധുനിക ക്രിക്കറ്റിലെ ഇതിഹാസമെന്ന് വിശേഷിപ്പിക്കാവുന്ന കോലിയുടെ സ്ഥാനം ഇന്ന് ആര്‍ക്കും ചോദ്യം ചെയ്യപ്പെടാന്‍ സാധിക്കാത്തതാണ്.

എന്നാല്‍ കരിയറിന്റെ തുടക്ക സമയത്ത് കോലിക്ക് കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. സുബ്രമണ്യ ബദരിനാഥിനെ കളിപ്പിക്കാനാണ് അന്ന് എംഎസ് ധോണി ആഗ്രഹിച്ചതെങ്കിലും കോലി ടീമിലേക്കെത്തുകയായിരുന്നു.

ഇന്ത്യന്‍ ടീമിലേക്കെത്തിയതിന് ശേഷമുള്ള കോലിയുടെ തുടക്കവും അത്രമികച്ചതായിരുന്നില്ല. പ്രതീക്ഷക്കൊത്ത പ്രകടനം നടത്താതെ വന്നതോടെ കോലിയെ ഇന്ത്യ തഴയുമെന്ന നിലയിലേക്ക് പോലും കാര്യങ്ങളെത്തി. അന്ന് കോലി ഭയപ്പെട്ട സംഭവം അറിയാം.

കോലിക്ക് പകരക്കാരനെ ഇന്ത്യ ആലോചിച്ചു

കോലിക്ക് പകരക്കാരനെ ഇന്ത്യ ആലോചിച്ചു

കോലിക്ക് 23 വയസുള്ളപ്പോഴത്തെ സംഭവമാണിത്. 2011-12ലെ ഇന്ത്യയുടെ ഓസീസ് പര്യടനത്തില്‍ കോലിയെ ബെഞ്ചിലിരുത്താനുള്ള സാധ്യതയായിരുന്നു ഉണ്ടായിരുന്നത്. രോഹിത് ശര്‍മ, അജിന്‍ക്യ രഹാനെ എന്നിവരിലൊരാള്‍ക്ക് ടെസ്റ്റ് അരങ്ങേറ്റം നല്‍കാനായിരുന്നു ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ആലോചിച്ചത്.

കോലിയുടെ ടെസ്റ്റിലെ ആദ്യത്തെ 11 ഇന്നിങ്‌സില്‍ നിന്ന് നേടാനായത് 234 റണ്‍സ് മാത്രം. ശരാശരി 21.27. ഓസീസ് പര്യടനത്തിലെ ആദ്യത്തെ രണ്ട് ടെസ്റ്റിലും കോലി ഫ്‌ളോപ്പായതോടെ ടീമിലെ സ്ഥാനം നഷ്ടമാകുമെന്നുറപ്പായി. കോലി തന്റെ സ്ഥാനം നഷ്ടമാകുമോയെന്ന് ഭയന്നെങ്കിലും ഇന്ത്യ തുടരാന്‍ അവസരം നല്‍കി.

Also Read: IND vs AUS: അക്ഷറിന് ബൗളിങ്ങില്‍ മികവില്ല, കുല്‍ദീപിനെ ഇറക്കണോ? ഈ കാരണങ്ങള്‍ നോക്കൂ

കോലി തുറന്ന് പറഞ്ഞത് ഇങ്ങനെ

കോലി തുറന്ന് പറഞ്ഞത് ഇങ്ങനെ

ഇന്ത്യന്‍ ടീമില്‍ താന്‍ ഏറ്റവും ഭയപ്പെട്ട സംഭവത്തെക്കുറിച്ച് കോലി ഒരിക്കല്‍ തുറന്ന് പറഞ്ഞിരുന്നു. 'ഞങ്ങള്‍ അന്ന് ഓസ്‌ട്രേലിയയിലായിരുന്നു. ആദ്യത്തെ രണ്ട് മത്സരത്തിലും എന്റെ പ്രകടനം തീര്‍ത്തും മോശമായിരുന്നു. മൂന്നാം ടെസ്റ്റ് പെര്‍ത്തിലായിരുന്നു.

ബാറ്റ് ചെയ്യാന്‍ വളരെ പ്രയാസമുള്ള പിച്ചാണ് ഇവിടുത്തേത്. മികച്ച വേഗവും ബൗണ്‍സും പുല്ലും പിച്ചിലുണ്ട്. അതറിയാവുന്നതിനാല്‍ത്തന്നെ എനിക്ക് തിളങ്ങാനാവില്ലെന്നും നാലാം ടെസ്റ്റില്‍ ഇടം പോലും പ്രതീക്ഷിക്കേണ്ടെന്നും തോന്നി. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ കളിച്ച് വീണ്ടും തിരിച്ചുവരേണ്ടി വരുമെന്നാണ് കരുതിയത്'- കോലി പറഞ്ഞു.

ഇന്ത്യ 2-0ന് പിന്നിട്ട് നില്‍ക്കുകയായിരുന്നതിനാല്‍ തുടര്‍ന്നുള്ള മത്സരങ്ങള്‍ വളരെ നിര്‍ണ്ണായകമായിരുന്നു. സച്ചിനും സെവാഗും ദ്രാവിഡും ലക്ഷ്മണുമെല്ലാം കളിച്ചിരുന്നതിനോടൊപ്പം കളിക്കാന്‍ യോഗ്യതയുണ്ടോയെന്ന് പോലും ചിന്തയുണ്ടായെന്നും കോലി അന്ന് പറഞ്ഞു.

Also Read: കളിക്ക് മുമ്പ് വെല്ലുവിളിച്ചു, സച്ചിന്‍ കാഡിക്കിനെ പഞ്ഞിക്കിട്ടു- ആ സിക്‌സര്‍ മറക്കാനാവുമോ?

അഡലെയ്ഡില്‍ സെഞ്ച്വറി നേടി കോലി

അഡലെയ്ഡില്‍ സെഞ്ച്വറി നേടി കോലി

പെര്‍ത്തില്‍ അര്‍ധ സെഞ്ച്വറി നേടിയ കോലി അഡ്‌ലെയ്ഡില്‍ സെഞ്ച്വറി നേട്ടത്തോടെയാണ് തിരിച്ചുവരവ് നടത്തിയത്. സ്വയം ആത്മവിശ്വാസം ആര്‍ജിച്ച് അദ്ദേഹം തിരിച്ചുവരവ് നടത്തുകയായിരുന്നു. യുവതാരം ഓസീസ് പര്യടനത്തിനെ പോകുമ്പോള്‍ വലിയ സമ്മര്‍ദ്ദം നേരിടുത സ്വാഭാവികമാണെന്നും കോലി പറഞ്ഞു.

'ഓസ്‌ട്രേലിയയിലേക്ക് ആദ്യ പര്യടനത്തിന് പോകുമ്പോള്‍ വലിയ സമ്മര്‍ദ്ദം ഉണ്ടാകുമെന്നുറപ്പ്. യുവതാരമായതിനാല്‍ത്തന്നെ ഇവിടെ അവസരം ലഭിക്കില്ലെന്നാണ് കരുതിയത്. ഇവിടെ എങ്ങനെ റണ്‍സ് നേടുമെന്ന് കരുതി ഭയപ്പെട്ടു. എന്നാല്‍ സ്വയം ആത്മവിശ്വാസം നല്‍കി.

ഈ നിലവാരത്തില്‍ എനിക്ക് കളിക്കാനാവുമെന്ന് സ്വയം പറഞ്ഞു. എട്ട് സെഞ്ച്വറിയും 18 അര്‍ധ സെഞ്ച്വറിയും ഏകദിനത്തില്‍ നേടിയ എനിക്ക് ടെസ്റ്റിലെ ഈ പ്രതിസന്ധിയും മറികടക്കാനാവുമെന്ന് വിശ്വസിച്ചു. എനിക്കതിന് സാധിക്കും സാധിക്കുമെന്ന് തന്നെ പറഞ്ഞുകൊണ്ടേയിരുന്നു'- കോലി കൂട്ടിച്ചേര്‍ത്തു.

ഇതിന് ശേഷം വളര്‍ന്ന കോലി ഇന്ന് ടെസ്റ്റില്‍ അതിഗംഭീര റെക്കോഡുള്ളവരിലൊരാളാണ്. സമീപകാലത്തെ ടെസ്റ്റ് പ്രകടനങ്ങള്‍ മോശമാണെങ്കിലും വലിയ നേട്ടങ്ങള്‍ കരിയറിനോട് ചേര്‍ക്കാന്‍ കോലിക്ക് സാധിച്ചിട്ടുണ്ട്.

Story first published: Thursday, March 9, 2023, 14:05 [IST]
Other articles published on Mar 9, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+