Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL - WPL: അന്ന് മക്കല്ലം, ഇന്ന് ഹര്‍മന്‍! ഈ സാമ്യതകള്‍ കൗതുകം- നാലെണ്ണം അറിയാം

1

മുംബൈ: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ വനിതാ പ്രീമിയര്‍ ലീഗിന് തുടക്കമായിരിക്കുകയാണ്. 2008ല്‍ ഐപിഎല്‍ വന്ന് 15 വര്‍ഷത്തിന് ശേഷമാണ് വനിതാ പ്രീമിയര്‍ ലീഗ് വന്നിരിക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് വുമണ്‍സ് ഗുജറാത്ത് ജയ്ന്റ്‌സ് വുമണ്‍സിനെ തോല്‍പ്പിച്ചിരിക്കുകയാണ്.

143 റണ്‍സിനാണ് മുംബൈയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഗുജറാത്ത് 15.1 ഓവറില്‍ 64 റണ്‍സിനാണ് ഓള്‍ഔട്ടായത്. ബാറ്റിങ്ങിലും ബൗളിങ്ങിലും മുംബൈയുടെ ആധിപത്യമാണ് കണ്ടത്.

മുംബൈക്കായി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (30 പന്തില്‍ 65), അമീലിയ കെര്‍ (24 പന്തില്‍ 45), ഹെയ്‌ലി മാത്യൂസ് (31 പന്തില്‍ 47) എന്നിവര്‍ ബാറ്റിങ്ങില്‍ തിളങ്ങി. സയ്ക ഇസഹഖ് നാല് വിക്കറ്റുമായി ബൗളിങ് നിരയിലും തിളങ്ങി.

ഇപ്പോഴിതാ ഐപിഎല്ലിന്റെ ആദ്യ മത്സരവും വനിതാ പ്രീമിയര്‍ ലീഗിന്റെ ആദ്യ മത്സരവും തമ്മില്‍ ചില സാമ്യതകളുണ്ടെന്ന് ആരാധകര്‍ കണ്ടെത്തിയിരിക്കുകയാണ്. കൗതുകകരമായ ഈ നാല് സാമ്യതകളെക്കുറിച്ചറിയാം.

രണ്ട് ടീമും 140ലധികം റണ്‍സിന് ജയിച്ചു

രണ്ട് ടീമും 140ലധികം റണ്‍സിന് ജയിച്ചു

ഐപിഎല്ലിന്റെ ഉദ്ഘാടന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സാണ് നേടിയത്. വനിതാ പ്രീമിയര്‍ ലീഗില്‍ മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 207 റണ്‍സാണ്.

ഐപിഎല്ലില്‍ കെകെആര്‍ ആര്‍സിബിയെ 140 റണ്‍സിനാണ് തോല്‍പ്പിച്ചത്. ഇപ്പോള്‍ ഗുജറാത്തിനെ മുംബൈ തോല്‍പ്പിച്ചത് 143 റണ്‍സിനും. രണ്ട് ടീമും 140ന് മുകളില്‍ റണ്‍സിനാണ് ജയിച്ചത്. ഉദ്ഘാടന മത്സരത്തില്‍ ഇത്തരമൊരു സാമ്യതയുണ്ടായത് യാദൃശ്ചികം മാത്രം.

അന്ന് ബ്രണ്ടന്‍ മക്കല്ലം കെകെആറിനായി വെടിക്കെട്ട് സെഞ്ച്വറി നേടിയിരുന്നു. എന്നാല്‍ വനിതാ പ്രീമിയര്‍ ലീഗിലെ ആദ്യത്തെ മത്സരത്തില്‍ ഇത്തരമൊരു സെഞ്ച്വറി പ്രകടനം ഉണ്ടായില്ല.

Also Read: യുവരാജ് ട്രിപ്പിളടിച്ചു, ധോണിക്ക് ലോകകപ്പ് ടീമിലെ സ്ഥാനം നഷ്ടമായി! ഈ സംഭവം അറിയാമോ?

ജയിച്ച ടീമിന്റെ ഒരു ഓപ്പണര്‍ ഫ്‌ളോപ്പ്

ജയിച്ച ടീമിന്റെ ഒരു ഓപ്പണര്‍ ഫ്‌ളോപ്പ്

വനിതാ പ്രീമിയര്‍ ലീഗില്‍ ജയിച്ച മുംബൈ ടീമിന്റെ ഓപ്പണര്‍മാരില്‍ ഹെയ്‌ലി മാത്യൂസ് (47) തിളങ്ങിയെങ്കിലും യാസ്തിക ബാട്ടിയക്ക് (1) തിളങ്ങാനായില്ല. 100ന് താഴെ സ്‌ട്രൈക്കറേറ്റിലാണ് യാസ്തിക കളിച്ചത്. മുംബൈ നിരയില്‍ തീര്‍ത്തും നിരാശപ്പെടുത്തിയത് യാസ്തികയായിരുന്നു.

കെകെആറിലേക്ക് വരുമ്പോള്‍ അന്ന് ഓപ്പണര്‍ മക്കല്ലം സെഞ്ച്വറി നേടിയപ്പോള്‍ മറ്റൊരു ഓപ്പണറായ സൗരവ് ഗാംഗുലി നിരാശപ്പെടുത്തിയിരുന്നു. 12 പന്തില്‍ 10 റണ്‍സാണ് ഗാംഗുലി നേടിയത്. 100ന് താഴെയായിരുന്നു ഗാംഗുലിയുടെയും സ്‌ട്രൈക്കറേറ്റ്.

തോറ്റ ടീം ടോസ് നേടി ഫീല്‍ഡ് ചെയ്തു

തോറ്റ ടീം ടോസ് നേടി ഫീല്‍ഡ് ചെയ്തു

രണ്ട് ടൂര്‍ണമെന്റിലെയും ആദ്യ മത്സരത്തില്‍ തോറ്റ ടീമിനാണ് ടോസ് ലഭിച്ചതെന്നതാണ് എടുത്തു പറയേണ്ട കാര്യം. അന്ന് കെകെആറിനെതിരേ ആര്‍സിബിക്കാണ് ടോസ് ലഭിച്ചത്. ആര്‍സിബി കെകെആറിനെ ബാറ്റിങ്ങിനയക്കുകയും വലിയ തോല്‍വി ഏറ്റുവാങ്ങുകയുമായിരുന്നു.

വനിതാ പ്രീമിയര്‍ ലീഗില്‍ ഗുജറാത്തിനായിരുന്നു ടോസ്. മുംബൈയെ ബാറ്റിങ്ങിനയച്ച് തോല്‍വി ചോദിച്ച് വാങ്ങുകയായിരുന്നുവെന്ന് പറയാം. എന്തായാലും രണ്ട് ടൂര്‍ണമെന്റിന്റെയും ഉദ്ഘാടന മത്സരത്തില്‍ തോറ്റ ടീമിന് ടോസ് ലഭിച്ചതും ഫീല്‍ഡിങ് തിരഞ്ഞെടുത്തതും കൗതുകകരമായ കാര്യമാണ്.

Also Read: ഡെക്കായി തുടങ്ങി! പിന്നീട് ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളായി- ആരൊക്കെയെന്ന് അറിയാമോ?

ടോപ് സ്‌കോററുടെ റണ്‍സ് പോലും തോറ്റ ടീം നേടിയില്ല

ടോപ് സ്‌കോററുടെ റണ്‍സ് പോലും തോറ്റ ടീം നേടിയില്ല

വനിതാ പ്രീമിയര്‍ ലീഗില്‍ മുംബൈയുടെ ടോപ് സ്‌കോറര്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറായിരുന്നു. 30 പന്തില്‍ 14 ബൗണ്ടറി ഉള്‍പ്പെടെയായിരുന്നു ഹര്‍മന്റെ വെടിക്കെട്ട് ഫിഫ്റ്റി. ഗുജറാത്ത് ഓള്‍ഓട്ടായത് വെറും 64 റണ്‍സിനാണ്. അതായത് ജയിച്ച ടീമിന്റെ ടോപ് സ്‌കോററുടെ റണ്‍സ് പോലും തോറ്റ ടീമിന് നേടാനായില്ല.

ഐപിഎല്ലില്‍ കെകെആറിനായി 158 റണ്‍സാണ് മക്കല്ലം നേടിയത്. മറുപടിക്കിറങ്ങിയ ആര്‍സിബി 82 റണ്‍സിനാണ് ഓള്‍ഔട്ടായത്. അതായത് ജയിച്ച ടീമിന്റെ ടോപ് സ്‌കോററുടെ റണ്‍സ് പോലും നേടാനാവാതെ എതിര്‍ ടീം തോറ്റു. ഇൗ സാദൃശ്യവും കൗതുകകരമാണ്.

Story first published: Sunday, March 5, 2023, 8:32 [IST]
Other articles published on Mar 5, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+