Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അഞ്ചിലധികം ഐസിസി ഫൈനല്‍ കളിച്ച താരമുണ്ടോ? ഒന്നല്ല, ആറ് പേര്‍! അറിയാം

1

ഐസിസി ഫൈനല്‍ കളിക്കുകയെന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. ടീമിന്റെ ഒത്തിണക്കമുള്ള പ്രകടനമില്ലെങ്കില്‍ ഐസിസി ടൂര്‍ണമെന്റ് ഫൈനല്‍ കളിക്കുക പ്രയാസമാണ്. അതുകൊണ്ട് തന്നെ പല താരങ്ങള്‍ക്കും ഐസിസി ഫൈനലോ കിരീടമോ ഇല്ലാതെ മടങ്ങേണ്ടി വന്നിട്ടുണ്ട്.

രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി തുടങ്ങിയവരൊക്കെ ലോകകക്ക് കിരീടം നേടാന്‍ ഭാഗ്യം ലഭിക്കാത്ത താരങ്ങളാണ്. എന്നാല്‍ കരിയറില്‍ അഞ്ചിലധികം ഐസിസി ടൂര്‍ണമെന്റ് ഫൈനല്‍ കളിക്കാന്‍ ചില താരങ്ങള്‍ സാധിച്ചിട്ടുണ്ട്.

ഇതില്‍ മൂന്ന് ഇന്ത്യക്കാരും ഉള്‍പ്പെടുമെന്നതാണ് കൗതുകം. ഇത്തരത്തില്‍ അഞ്ചിലധികം ഐസിസി ഫൈനല്‍ കളിച്ച ആറ് താരങ്ങള്‍ ആരൊക്കെയാണെന്ന് അറിയാം.

കുമാര്‍ സംഗക്കാര

കുമാര്‍ സംഗക്കാര

മുന്‍ ശ്രീലങ്കന്‍ നായകനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ കുമാര്‍ സംഗക്കാര ആറ് ഐസിസി ടൂര്‍ണമെന്റ് ഫൈനല്‍ കളിച്ച താരമാണ്. എന്നാല്‍ പല തവണയും കപ്പിലേക്കെത്താന്‍ സംഗക്കാരക്ക് സാധിച്ചില്ല. 2011ല്‍ സംഗക്കാരയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് ശ്രീലങ്ക ഏകദിന ലോകകപ്പ് ഫൈനല്‍ കളിച്ചത്.

എന്നാല്‍ ഇന്ത്യയോട് തോല്‍ക്കേണ്ടി വന്നു. 2014ലാണ് സംഗക്കാര ഐസിസി കിരീടം നേടുന്നത്. ലസിത് മലിംഗക്ക് കീഴില്‍ ശ്രീലങ്ക ടി20 ലോകകപ്പ് നേടുമ്പോള്‍ സംഗക്കാരയും ടീമിന്റെ ഭാഗമായിരുന്നു.

Also Read: അന്താരാഷ്ട്ര ക്രിക്കറ്റിലെ 'വെറുക്കപ്പെട്ടവരുടെ' പ്ലേയിങ് 11 ഇതാ, മൂന്ന് ഇന്ത്യക്കാരും! അറിയാം

മഹേല ജയവര്‍ധന

മഹേല ജയവര്‍ധന

മറ്റൊരു ശ്രീലങ്കന്‍ താരമായ മഹേല ജയവര്‍ധനയും ആറ് ഐസിസി ട്രോഫിഫൈനല്‍ കളിച്ച താരമാണ്. ഇതിഹാസ ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ പരിഗണിക്കപ്പെടുന്ന ജയവര്‍ധനയും 2011ലെ ലോകകപ്പ് ഫൈനല്‍ കളിച്ച ശ്രീലങ്കന്‍ ടീമിന്റെ ഭാഗമായിരുന്നു.

സംഗക്കാരയും ജയവര്‍ധനയും ഒരേ സമയത്ത് കളിച്ചിരുന്ന താരങ്ങളായിരുന്നു. 2014ല്‍ ശ്രീലങ്ക ടി20 ലോകകപ്പ് നേടുമ്പോള്‍ ജയവര്‍ധനയും ടീമിലുണ്ടായിരുന്നു.

റിക്കി പോണ്ടിങ്

റിക്കി പോണ്ടിങ്

മുന്‍ ഓസ്‌ട്രേലിയന്‍ നായകനും ഇതിഹാസ ബാറ്റ്‌സ്മാനുമാണ് റിക്കി പോണ്ടിങ്. ക്യാപ്റ്റന്‍സികൊണ്ടും ബാറ്റിങ് മികവുകൊണ്ടും പോണ്ടിങ് ഒരുകാലത്ത് കൈയടി നേടി. ആറ് തവണയാണ് പോണ്ടിങ് ഐസിസി ടൂര്‍ണമെന്റ് ഫൈനല്‍ കളിച്ചത്.

ഇതില്‍ മൂന്ന് തവണ കിരീടത്തിന്റെ ഭാഗമാവാനും സാധിച്ചു. 1999ല്‍ ഓസ്‌ട്രേലിയ ലോകകപ്പ് നേടുമ്പോള്‍ പോണ്ടിങ് ടീമിന്റെ ഭാഗമായിരുന്നു. 2003, 2007 ലോകകപ്പുകളില്‍ പോണ്ടിങ്ങിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് ഓസ്‌ട്രേലിയ ലോകകപ്പ് നേടിയത്.

 രോഹിത് ശര്‍മ

രോഹിത് ശര്‍മ

ഇന്ത്യന്‍ നായകനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മ ഇതുവരെ അഞ്ച് തവണയാണ് ഐസിസി ഫൈനല്‍ കളിച്ചത്. വരാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ രോഹിത്തിന്റെ ആറാം ഐസിസി ഫൈനലാണ്. 2007ല്‍ ഇന്ത്യ ടി20 ലോകകപ്പ് നേടുമ്പോള്‍ രോഹിത് പ്ലേയിങ് 11ന്റെ ഭാഗമായുണ്ടായിരുന്നു.

എന്നാല്‍ കരിയറില്‍ പ്രതീക്ഷക്കൊത്ത് വളരാതിരുന്ന രോഹിത് 2013ന് ശേഷമാണ് സൂപ്പര്‍ താരമെന്ന നിലയിലേക്കെത്തുന്നതും വമ്പന്‍ റെക്കോഡുകള്‍ സ്വന്തം പേരിലാക്കുന്നതും. 2019ലെ ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ച്വറികളുമായി രോഹിത് കസറിയെങ്കിലും സെമിയില്‍ ഇന്ത്യ ന്യൂസീലന്‍ഡിനോട് തോറ്റു.

Also Read: IND vs AUS Odi: ശ്രേയസിന് പരിക്ക്, പകരക്കാരനായി സഞ്ജു എത്തുമോ? നാല് പേര്‍ വെയ്റ്റിങ്

വിരാട് കോലി

വിരാട് കോലി

ഇന്ത്യയുടെ മുന്‍ നായകനും ബാറ്റിങ് ഇതിഹാസവുമായ വിരാട് കോലിയും കളിക്കാന്‍ പോകുന്നത് ആറാം ഐസിസി ടൂര്‍ണമെന്റ് ഫൈനലാണ്. ഇതിനോടകം അഞ്ച് ഫൈനലുകള്‍ കളിക്കാന്‍ കോലിക്കായി. 2007ലെ ടി20 ലോകകപ്പ് കളിക്കാനായില്ലെങ്കിലും 2011ലെ ഏകദിന ലോകകപ്പ് നേടാന്‍ കോലിക്കായി.

2013ല്‍ ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി നേടിയപ്പോഴും കോലി ടീമിന്റെ ഭാഗമായിട്ടുണ്ടായിരുന്നു. എന്നാല്‍ നായകനെന്ന നിലയില്‍ ഇന്ത്യക്ക് ലോകകപ്പ് നേടിക്കൊടുക്കാന്‍ കോലിക്ക് സാധിച്ചില്ല.

യുവരാജ് സിങ്

യുവരാജ് സിങ്

ഇന്ത്യയുടെ ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറും ലോകകപ്പ് ഹീറോയുമായ യുവരാജ് സിങ്ങാണ് ഈ പട്ടികയില്‍ തലപ്പത്ത്. ഏഴ് തവണയാണ് യുവരാജ് ഐസിസി ടൂര്‍ണമെന്റ് ഫൈനല്‍ കളിച്ചത്. 2007ല്‍ ഇന്ത്യ ടി20 ലോകകപ്പ് നേടുമ്പോള്‍ 2011ല്‍ ഇന്ത്യ ഏകദിന ലോകകപ്പ് നേടുമ്പോഴും യുവരാജ് ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്.

2011ല്‍ ഇന്ത്യ ഏകദിന ലോകകപ്പ് കിരീടം നേടുമ്പോള്‍ ടൂര്‍ണമെന്റിലെ താരമായത് യുവരാജ് സിങ്ങായിരുന്നു. അര്‍ബുദ ബാധയെത്തുടര്‍ന്ന് പ്രതീക്ഷിച്ചതിലും നേരത്തെ അദ്ദേഹത്തിന് കളിനിര്‍ത്തേണ്ടി വന്നുവെന്നതാണ് വസ്തുത.

Story first published: Tuesday, March 14, 2023, 17:57 [IST]
Other articles published on Mar 14, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+