IND vs AUS: ഇന്ത്യക്ക് 3 പ്രശ്‌നം, പരിഹാരം ഓസീസ് പരമ്പരയിലൂടെ വേണം! അറിയാം

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ മൂന്ന് മത്സര ഏകദിന പരമ്പരക്ക് ഇന്ന് ആരംഭമായിരിക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ച് സുപ്രധാനമായ പരമ്പരയാണിത്. ഈ വര്‍ഷം ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടക്കാനുണ്ട്. അതുകൊണ്ട് തന്നെ ഓസീസ് പരമ്പരയില്‍ മികവ് കാട്ടേണ്ടത് ഇന്ത്യക്ക് അത്യാവശ്യമാണ്.
ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് പരമ്പര നേടുകയെന്നത് പ്രധാനപ്പെട്ടതാണെങ്കിലും അതിലും പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ ഇന്ത്യക്ക് മുന്നിലുണ്ട്. പ്രധാനപ്പെട്ട മൂന്ന് പ്രശ്‌നങ്ങള്‍ക്ക് ഇന്ത്യ പരിഹാരം കാണേണ്ടതായുണ്ട്. അതാവും പരമ്പര നേട്ടത്തെക്കാളും ഇന്ത്യ ശ്രദ്ധിക്കുന്ന കാര്യം.
ലോകകപ്പ് മുന്നില്‍ക്കണ്ട് ഓസീസ് പരമ്പരയിലൂടെ ഇന്ത്യ അന്തിമ തീരുമാനം എടുക്കേണ്ട മൂന്ന് കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

കെ എല്‍ രാഹുലിന്റെ സ്ഥാനം
ഇന്ത്യക്ക് മുന്നില്‍ വലിയ വെല്ലുവിളിയാവുന്നത് വിക്കറ്റ് കീപ്പറായി ആര് വേണമെന്നതാണ്. കാര്‍ അപകടത്തില്‍ പരിക്കേറ്റ റിഷഭ് പന്ത് ഇന്ത്യക്കായി ലോകകപ്പ് കളിക്കില്ലെന്ന് ഉറപ്പാണ്. അതുകൊണ്ട് തന്നെ പകരക്കാരനായി ആര് വേണമെന്നത് പ്രധാനപ്പെട്ട ചോദ്യമാണ്.
നിലവില്‍ കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍ എന്നിവരെയാണ് ഇന്ത്യ ഏകദിനത്തിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ഇതില്‍ കെ എല്‍ രാഹുലിനാണ് കൂടുതല്‍ അവസരം. വിക്കറ്റിന് പിന്നില്‍ ഭേദപ്പെട്ട പ്രകടനം നടത്തുന്ന രാഹുലിന്റെ മധ്യനിരയിലെ ബാറ്റിങ് പ്രകടനവും ശരാശരി മാത്രം.
ഈ സാഹചര്യത്തില്‍ കെ എല്‍ രാഹുലിനെ പരിഗണിച്ച് ഇന്ത്യ മുന്നോട്ട് പോകണമോയെന്നത് സംബന്ധിച്ച അന്തിമ തീരുമാനത്തിലേക്കെത്തേണ്ടതായുണ്ട്. ഇതില്‍ ഓസീസ് പരമ്പരയിലെ പ്രകടനം നിര്‍ണ്ണായകമാവുമെന്നുറപ്പ്.
ആദ്യ മത്സരത്തില്‍ വിക്കറ്റിന് പിന്നില്‍ മികച്ച പ്രകടനമാണ് രാഹുല്‍ കാഴ്ചവെക്കുന്നത്. ബാറ്റിങ്ങിലെ താരത്തിന്റെ പ്രകടനം കണ്ടറിയണം. പരമ്പരയിലുടെനീളം ഫ്‌ളോപ്പായാല്‍ രാഹുലിന് പണികിട്ടാന്‍ സാധ്യത കൂടുതലാണ്.

സൂര്യകുമാറിന്റെ ടീമിലെ സ്ഥാനം
സൂര്യകുമാര്‍ യാദവ് ഇന്ത്യയുടെ 360 ഡിഗ്രി താരമാണ്. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കുന്ന സൂര്യ ടി20യിലെ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനാണ്. എന്നാല്‍ ഏകദിനത്തില്‍ സൂര്യക്ക് സ്ഥിര സ്ഥാനമുണ്ടെന്ന് പറയാറായിട്ടില്ല. നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ക്കാണ് ഇന്ത്യ ഏകദിനത്തില്‍ മുന്‍തൂക്കം നല്‍കുന്നത്.
എന്നാല്‍ ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ പരിക്കേറ്റ ശ്രേയസ് അയ്യരില്ല. ഈ സാഹചര്യത്തില്‍ സൂര്യകുമാര്‍ യാദവിനാണ് അവസരം ലഭിക്കുന്നത്. സൂര്യയുടെ ഏകദിനത്തിലെയും ലോകകപ്പിലെയും ഭാവി നിശ്ചയിക്കുന്ന പരമ്പരയായിരിക്കും ഇത്.
സൂര്യകുമാര്‍ വേണോ പകരം സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള മറ്റ് താരങ്ങളെ പരിഗണിക്കണമോയെന്നത് പ്രസക്തമായ ചോദ്യമാണ്. ഇക്കാര്യത്തില്‍ തീരുമാനം എടുക്കുന്നതില്‍ ഓസീസ് പരമ്പരയിലെ സൂര്യകുമാര്‍ യാദവിന്റെ തീരുമാനം അന്തിമമാകുമെന്നുറപ്പ്.
Also Read: 2023 ഗില്ലിന്റെ വര്‍ഷം, കാത്തിരിക്കുന്നത് മൂന്ന് വമ്പന്‍ റെക്കോഡ്! എന്തൊക്കെയെന്ന് അറിയാം

പ്രധാന സ്പിന്നര്‍ ആര്?
ലോകകപ്പില്‍ ഇന്ത്യക്ക് സ്പിന്‍ ഓള്‍റൗണ്ടര്‍മാരായി രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരെല്ലാമുണ്ട്. എന്നാല്‍ ഇന്ത്യയുടെ സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി ആരാണ് വേണ്ടതെന്നത് സംബന്ധിച്ച അന്തിമ തീരുമാനം ഓസീസ് പരമ്പരയിലൂടെ ഉണ്ടായേക്കും.
യുസ് വേന്ദ്ര ചഹാലും കുല്‍ദീപ് യാദവുമാണ് ഈ സ്ഥാനത്തിനായി മത്സരിക്കുന്നത്. ഒന്നാം ഏകദിനത്തില്‍ ഇന്ത്യ കുല്‍ദീപിനെയാണ് പരിഗണിച്ചത്. ഭേദപ്പെട്ട പ്രകടനം താരം കാഴ്ചവെക്കുകയും ചെയ്യുന്നുണ്ട്. ഈ പരമ്പരയിലൂടെ കുല്‍ദീപ്-ചഹാല്‍ എന്നിവരിലാര്‍ക്ക് കൂടുതല്‍ പ്രാധാന്യമെന്ന കാര്യത്തില്‍ വ്യക്തത വരും.
ചഹാലിന്റെ സമീപകാലത്തെ പ്രകടനങ്ങളെല്ലാം മോശമാണ്. തല്ലുകൊള്ളി ബൗളറാണ് ചഹാലെന്ന് പറയാം. ഈ സാഹചര്യത്തില്‍ ബൗളിങ്ങില്‍ മികവ് കാട്ടിയാല്‍ കുല്‍ദീപിന് സ്ഥാനമുറപ്പിക്കാനായേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications