Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20യില്‍ മികച്ച റെക്കോഡ്, എന്നിട്ടും അണ്ടര്‍ റേറ്റഡായി! ടെസ്റ്റിലേക്ക് ഒതുക്കപ്പെട്ട താരങ്ങളിതാ

ആധുനിക ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ആരാധക പിന്തുണയുള്ളത് ടി20 ക്രിക്കറ്റിനാണ്. ടെസ്റ്റ്, ഏകദിന ഫോര്‍മാറ്റുകളെക്കാള്‍ കൂടുതല്‍ കാഴ്ചക്കാരുള്ള ഫോര്‍മാറ്റായി ടി20 മാറിയിട്ടുണ്ട്. അതിവേഗത്തില്‍ ബാറ്റു ചെയ്യേണ്ട ടി20 ഫോര്‍മാറ്റില്‍ ബൗളര്‍മാര്‍ക്ക് മികവുകാട്ടുകയെന്നത് വളരെ പ്രയാസമാണ്. ബാറ്റ്‌സ്മാന്‍മാര്‍ക്ക് അനുകൂലമായാണ് കൂടുതലും ടി20 ഫോര്‍മാറ്റിലെ പിച്ചുള്ളത്. അതുകൊണ്ടുതന്നെ ബൗളര്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമല്ല.

ബാറ്റ്‌സ്മാന്‍മാരുടെ വെല്ലുവിളി മറികടന്ന് മികവുകാട്ടുകയെന്നത് ബൗളര്‍മാരെ സംബന്ധിച്ച് കടുപ്പമാണ്. പല സീനിയര്‍ താരങ്ങളും ടി20 ടീമില്‍ നിന്ന് തഴയപ്പെടുമ്പോള്‍ യുവതാരങ്ങള്‍ക്കാണ് കുട്ടി ക്രിക്കറ്റ് ഫോര്‍മാറ്റില്‍ കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നത്. ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡുള്ള താരങ്ങളായിട്ടും ടെസ്റ്റ് താരങ്ങളെന്ന നിലയിലേക്ക് മാത്രം ഒതുക്കപ്പെട്ട ചില താരങ്ങളുണ്ട്. അവര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ഒന്നാമത്തെ താരം ആര്‍ അശ്വിനാണ്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി തിളങ്ങിയിട്ടുള്ള അശ്വിന് നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ മാത്രമാണ് സ്ഥാനമുള്ളത്. ടെസ്റ്റിലെ ഇതിഹാസ സ്പിന്നറാണ് അശ്വിനെന്ന് പറയാം. എന്നാല്‍ പരിമിത ഓവറിലും മികച്ച കളിക്കണക്ക് അശ്വിന് അവകാശപ്പെടാമെങ്കിലും ടെസ്റ്റ് താരമെന്ന ലേബലിലേക്ക് ഒതുക്കപ്പെട്ടിരിക്കുകയാണ്. ഇന്ത്യക്കായി 65 ടി20 കളിച്ച് 184 റണ്‍സാണ് അശ്വിന്‍ നേടിയത്. 26ന് മുകളില്‍ ബാറ്റിങ് ശരാശരിയും അശ്വിനുണ്ട്.

6.91 എന്ന മികച്ച ഇക്കോണമിയില്‍ 72 വിക്കറ്റുകളും ടി20യില്‍ ഇന്ത്യക്കായി അശ്വിന്‍ വീഴ്ത്തിയിട്ടുണ്ട്. എട്ട് റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. എന്നാല്‍ ടി20 ടീമില്‍ അശ്വിന് സ്ഥാനമില്ല. 2022 നവംബര്‍ 10നാണ് അവസാനമായി അശ്വിന്‍ ഇന്ത്യക്കായി ടി20 കളിച്ചത്. ടി20 ലോകകപ്പിലായിരുന്നു ഇത്. പിന്നീട് ഒരു മത്സരത്തില്‍ പോലും അവസരം ലഭിച്ചിട്ടില്ല. ഇനി ഇന്ത്യയുടെ ടി20 ടീമിലേക്ക് അശ്വിന്‍ എത്താനുള്ള സാധ്യതയും കുറവാണ്.

steve smith

94 ടെസ്റ്റില്‍ നിന്ന് 487 വിക്കറ്റും 113 ഏകദിനത്തില്‍ നിന്ന് 151 വിക്കറ്റും അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. പക്ഷെ ടെസ്റ്റ് താരമെന്ന നിലയിലേക്ക് മാത്രം അശ്വിന്‍ ഒതുക്കപ്പെടുകയായിരുന്നു. രണ്ടാമത്തെ താരം ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്താണ്.

മുന്‍ ഓസീസ് നായകനായ സ്മിത്തിനെ ആധുനിക ക്രിക്കറ്റിലെ ടെസ്റ്റ് ഇതിഹാസമായാണ് വിലയിരുത്തപ്പെടുന്നത്. 101 ടെസ്റ്റില്‍ നിന്ന് 58.57 ശരാശരിയില്‍ 9195 റണ്‍സാണ് സ്മിത്ത് നേടിയത്. 32 സെഞ്ച്വറിയും 4 ഇരട്ട സെഞ്ച്വറിയും 37 ഫിഫ്റ്റിയും സ്മിത്തിന്റെ പേരിലുണ്ട്.

63 ടി20യില്‍ നിന്ന് 1008 റണ്‍സാണ് സ്മിത്തിന്റെ സമ്പാദ്യം. വിവിധ ടി20 ലീഗുകളിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സ്മിത്തിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ ടി20 ഫോര്‍മാറ്റില്‍ നിന്ന് തഴയപ്പെട്ട താരമാണ് സ്മിത്തെന്ന് പറയാം. അര്‍ഹിച്ച പരിഗണന അദ്ദേഹത്തിന് ടി20യില്‍ ലഭിച്ചിട്ടില്ല. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെയും റൈസിങ് പൂനെ സൂപ്പര്‍ ജയ്ന്റ്‌സിനെയും നയിച്ച താരമാണ് സ്മിത്ത്. എന്നാല്‍ ഏകദിന ഫോര്‍മാറ്റില്‍ ഇപ്പോഴും സ്മിത്തിന് സീറ്റുണ്ട്.

ന്യൂസീലന്‍ഡിന്റെ ടിം സൗത്തിയാണ് മറ്റൊരാള്‍. 106 ടി20 മത്സരം കളിച്ച് 134 വിക്കറ്റാണ് സൗത്തി നേടിയിട്ടുള്ളത്. 18 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് നേടിയതാണ് മികച്ച ബൗളിങ് പ്രകടനം. ഇക്കോണമി അല്‍പ്പം മോശമാണെങ്കിലും പരിമിത ഓവര്‍ ക്രിക്കറ്റില്‍ മികച്ച റെക്കോഡ് സൗത്തിക്കുണ്ട്.

എന്നാല്‍ ടെസ്റ്റ് ബൗളറെന്ന നിലയിലാണ് അദ്ദേഹത്തിന് കൂടുതല്‍ പരിഗണന ലഭിക്കുന്നത്. 94 ടെസ്റ്റില്‍ നിന്ന് 370 വിക്കറ്റാണ് സൗത്തി വീഴ്ത്തിയത്. 154 ഏകദിനത്തില്‍ നിന്ന് 210 വിക്കറ്റും അദ്ദേഹം പിഴുതു. 54 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നായി 47 വിക്കറ്റും സൗത്തിയുടെ പേരിലുണ്ട്.

Story first published: Sunday, July 23, 2023, 14:18 [IST]
Other articles published on Jul 23, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+