10 വര്‍ഷത്തിനിടെ ഇന്ത്യയെ നാട്ടില്‍ വീഴ്ത്തിയത് ആരൊക്കെ? അറിയാം

സ്വന്തം നാട്ടില്‍ തങ്ങളുടെ അപ്രമാദിത്വം അരക്കിട്ടുറപ്പിച്ചുകൊണ്ട് ടീം ഇന്ത്യ വീണ്ടുമൊരു പരമ്പര കൂടി തങ്ങളുടെ പേരിലാക്കിയിരിക്കുകയാണ്. ഇത്തവണ ലോക ഒന്നാം നമ്പര്‍ ടീമായ ന്യൂസിലാന്‍ഡിനാണ് ഇന്ത്യക്കു മുന്നില്‍ അടിതെറ്റിയിരിക്കുന്നത്. ഏഷ്യന്‍ ചാംപ്യന്‍മാരായ ശ്രീലങ്കയെ കെട്ടുകെട്ടിച്ചതിനു പിന്നാലെയാണ് ന്യൂസിലാന്‍ഡിനെയും ഇന്ത്യ തരിപ്പണമാക്കിയത്.
കഴിഞ്ഞ ദിവസം നടന്ന രണ്ടാം ഏകദിനത്തില്‍ എട്ടു വിക്കറ്റിനാണ് കിവികളെ ഇന്ത്യ നിഷ്പ്രഭരാക്കിയത്. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ന്റെ അപരാജിത ലീഡും കൈക്കലാക്കിയിരിക്കുകയാണ്. ബൗളിങ് മികവിലാണ് ന്യൂസിലാന്‍ഡിനെതിരേ രോഹിത് ശര്‍മയും സംഘവും ഏകപക്ഷീയമായ വിജയം പിടിച്ചെടുത്തത്.
2013ലെ ഐസിസി ചാംപ്യന്‍സ് ട്രോഫി നേട്ടത്തിനു ശേഷം ഐസിസി ടൂര്‍ണമെന്റുകളിലൊന്നും വിജയിക്കാനായിട്ടില്ലങ്കിലും നാട്ടിലെ ദ്വിരാഷ്ട്ര പരമ്പരകളില്‍ ഇന്ത്യ രാജാക്കന്‍മാരായി വിലസുകയാണ്. ഈ വര്‍ഷം 21 ദിവസത്തിനിടെ രണ്ടു ഏകദിന പരമ്പരകള്‍ ഇന്ത്യ നേടിക്കഴിഞ്ഞു. ഓസ്‌ട്രേലിയയുമായുള്ള പരമ്പര മാര്‍ച്ചില്‍ നടക്കാനിരിക്കുകയാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടെയുള്ള കണക്കുകളെടുത്താല്‍ നാട്ടില്‍ മൂന്നു ടീമുകള്‍ മാത്രമേ ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടുള്ളൂ. പരിശോധിക്കാം.

പാകിസ്താന്‍ (2012-13)
ചിരവൈരികളായ പാകിസ്താനാണ് നാട്ടില്‍ ഇന്ത്യയെ കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഏകദിന പരമ്പരയില്‍ പരാജയപ്പെടുത്തിയ ഒരു ടീം. 2012-13ലെ ഇന്ത്യന്‍ പര്യടനത്തിലായിരുന്നു ഇത്. പാക് ടീമിന്റെ അവസാനത്തെ ഇന്ത്യന്‍ പര്യടനവും ഇതു തന്നെയായിരുന്നു.
അന്നു മൂന്ന് ഏകദിനങ്ങളും രണ്ടു ടി20കളുമാണ് അവര്‍ ഇന്ത്യയില്‍ കളിച്ചത്. ടി20 പരമ്പര 1-1ന് അവസാനിപ്പിച്ച അവര്‍ ഏകദിന പരമ്പര 2-1നും പിടിച്ചെടുത്തത്.
എംഎ ചിദംബരം സ്റ്റേഡിയം, ഈഡന്‍ ഗാര്‍ഡന്‍സ് എന്നീവിടങ്ങളില്‍ നടന്ന ആദ്യ രണ്ട് ഏകദിനങ്ങളിലും ജയിച്ചാണ് പാകിസ്താന്‍ പരമ്പര വരുതിയിലാക്കിയത്. ഡല്‍ഹിയില്‍ നടന്ന അപ്രസക്തമായ മൂന്നാം ഏകദിനത്തില്‍ ജയിച്ച് ഇന്ത്യ മാനംകാക്കുകയായിരുന്നു.

സൗത്താഫ്രിക്ക (2015)
പാകിസ്താനു ശേഷം ഇന്ത്യക്കു നാട്ടില്‍ മറ്റൊരു ഏകദിന പരമ്പ കൈവിടേണ്ടി വന്നത് സൗത്താഫ്രിക്കയോടാണ്. 2015ലായിരുന്നു ഇത്. ഏകദിനത്തില്‍ സൗത്താഫ്രിക്കയുടെ ഏറ്റവും ശക്തമായ ടീമായിരുന്നു ആ സമയത്തേത്. നിര്‍ഭാഗ്യവശാല്‍ ഇതേ വര്‍ഷം നടന്ന ഏകദിന ലോകകപ്പില്‍ അവര്‍ക്കു ചാംപ്യന്‍മാരാവാന്‍ സാധിച്ചില്ല.
2015ല്‍ അഞ്ചു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ 3-2നാണ് ഇന്ത്യയെ സൗത്താഫ്രിക്ക വീഴ്ത്തിയത്. ആദ്യ ഏകദിനം ജയിച്ചുകൊണ്ട് തുടങ്ങിയ അവര്‍ മൂന്നാമത്തെയും അവസാനത്തെയും കളിയും കൂടി ജയിച്ചാണ് പരമ്പര നേടിയെടുത്തത്.
മുംബൈയിലെ വാംഖഡെയില്‍ നടന്ന അഞ്ചാമത്തെയും അവസാനത്തെയും മല്‍സരം ഇന്ത്യന്‍ ഫാന്‍സിനു മറക്കാന്‍ കഴിയില്ല. കാരണം അന്ന് ഇന്ത്യന്‍ ബൗളിങിനെ അവര്‍ കശാപ്പ് ചെയ്യുകയായിരുന്നു.
Also Read: ടി20യില്‍ സൂര്യ കിങ് തന്നെ, ഏകദിനത്തില്‍ സഞ്ജുവിനോളമെത്തില്ല! എന്നിട്ടും ടീമിന് പുറത്ത്

ഓസ്‌ട്രേലിയ (2019)
ഇന്ത്യയെ അവസാനമായി നാട്ടില്‍ വച്ച് ഏകദിന പരമ്പരയില്‍ പരാജയപ്പെടുത്തിയ ടീമെന്ന ക്രെഡിറ്റ് ഓസ്‌ട്രേലിയക്കാണ്. 2019ലെ ഇന്ത്യന്‍ പര്യടനത്തിലാണ് ഓസീസിന്റെ അവിസ്മരണീയ വിജയം. അന്നു മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലാണ് ഇരുടീമുകളും കൊമ്പുകോര്‍ത്തത്.
ആദ്യ രണ്ടു കളിയും ജയിച്ച് ഇന്ത്യ പരമ്പര വിജയത്തിനു തൊട്ടരികിലായിരുന്നു. പക്ഷെ ശേഷിച്ച മൂന്നു കളികളും ജയിച്ച് ഇന്ത്യയെ സ്തബ്ധരാക്കിയ ഓസീസ് പരമ്പരയും തട്ടിയെടുക്കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications