For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി20ക്കായി 'ജനിച്ചവര്‍', ഏകദിനം ഇവരെക്കൊണ്ടാവില്ല! അറിയാം

മൂന്നു മികച്ച താരങ്ങള്‍ ഇക്കൂത്തിലുണ്ട്

surya

കഴിഞ്ഞ രണ്ടു വര്‍ഷത്തെ ക്രിക്കറ്റ് കലണ്ടറെടുത്താല്‍ ടി20 ഫോര്‍മാറ്റിന്റെ വ്യക്തമായ ആധിപത്യം നമുക്ക് കാണാന്‍ സാധിക്കും. തുടര്‍ച്ചയായി രണ്ടു വര്‍ഷങ്ങളിലും ഐസിസിയുടെ ടി20 ലോകകപ്പ് അരങ്ങേറിയതിനാല്‍ ടീമുകളെല്ലാം തന്നെ കൂടുതല്‍ ടി20കളില്‍ കളിച്ച് തയ്യാറെടുപ്പ് നടത്താനായിരുന്നു ശ്രമിച്ചത്. എന്നാല്‍ ഈ വര്‍ഷം കാര്യങ്ങള്‍ മാറുകയാണ്. ഏകദിന ലോകകപ്പ് ഇത്തവണ ഇന്ത്യയില്‍ നടക്കാനിരിക്കുന്നതിനാല്‍ എല്ലാവരുടെയും പ്രഥമ പരിഗണന ഏകദിനത്തിലാണ്.

ടി20 ഫോര്‍മാറ്റില്‍ നിലവില്‍ അവിശ്വസനീയ ഫോര്‍മാറ്റില്‍ കളിച്ചുകൊണ്ടിരിക്കുന്ന ചില താരങ്ങളെ നമുക്കു ചൂണ്ടിക്കാണിക്കാന്‍ കഴിയം. ബാറ്റര്‍മാരുടെ കാര്യമെടുത്താല്‍ കൂടുതല്‍ പ്രഹരശേഷി ആവശ്യപ്പെടുന്ന ഫോര്‍മാറ്റാണ് ടി20. ഇവിടെ ഒരാള്‍ക്കു അധികം ചിന്തിക്കാനുള്ള സമയം ലഭിക്കാറില്ല. ആദ്യ ബോള്‍ മുതല്‍ നിര്‍ഭയനായി അറ്റാക്കിങ് ഷോട്ടുകള്‍ കളിക്കാന്‍ ധൈര്യമുള്ള ബാറ്റര്‍മാര്‍ക്കു മാത്രമേ ഇവിട നിലനില്‍പ്പുള്ളൂ. അല്ലാത്തവര്‍ ഈ ഫോര്‍മാറ്റില്‍ നിന്നും പെട്ടെന്നു തന്നെ ഒഴിവാക്കപ്പെടും.

ടി20 ഫോര്‍മാറ്റില്‍ ഉജ്ജ്വല ഫോമില്‍ കളിച്ചിട്ടും അതു ഏകദിന ക്രിക്കറ്റില്‍ ആവര്‍ത്തിക്കാന്‍ സാധിക്കാതെ പോവുന്ന ചില വമ്പന്‍ താരങ്ങളുണ്ട്. ടി20യേക്കാള്‍ സമയമെടുത്ത് കളിക്കാനുള്ള അവസരമുണ്ടായിട്ടും അവര്‍ക്ക് ഏകദിനത്തില്‍ ഇതു സാധിക്കുന്നില്ലെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. ടി20യില്‍ ഹീറോയും ഏകദിനത്തില്‍ സീറോയുമായി മാറിയ ചില വമ്പന്‍ കളിക്കാര്‍ ആരൊക്കെയാണെന്നു നോക്കാം.

സൂര്യകുമാര്‍ യാദവ്

സൂര്യകുമാര്‍ യാദവ്

ഇന്ത്യയുടെ 360 ഡിഗ്രി ബാറ്റര്‍ സൂര്യകുമാര്‍ യാദവാണ് ടി20യില്‍ മിന്നുന്ന ഫോമില്‍ കളിച്ചിട്ടും ഏകദിനത്തില്‍ ഫ്‌ളോപ്പായിക്കൊണ്ടിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട താരം. ഐസിസിയുടെ ടി20 റാങ്കിങ്കില്‍ നിലവില്‍ അദ്ദേഹം ഒന്നാംസ്ഥാനത്തു നില്‍ക്കുകയാണ്. പക്ഷെ ഏകദിനത്തില്‍ ബാറ്റിങിലെ ഈ ഫോം ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിനു ഇനിയും കഴിഞ്ഞിട്ടില്ല.

ഒരുപാട് വൈവിധ്യമാര്‍ന്ന ഷോട്ടുകള്‍ ആവനാഴിയിലുണ്ടായിട്ടും ഏകദിനത്തില്‍ സൂര്യക്കു ഇവയൊന്നും വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ സാധിക്കുന്നില്ലെന്നതാണ് പ്രധാനപ്പെട്ട കാര്യം. ടി20യില്‍ സ്‌കൈയുടെ ബാറ്റിങ് ശരാശരി 47.17ഉം സ്‌ട്രൈക്ക് റേറ്റ് 175.63ഉം ആണ്.

ഏകദിന ക്രിക്കറ്റിലെ പ്രകടനമെടുത്താല്‍ ഇതുവരെ 18 ഇന്നിങ്‌സുകളിലാണ് സൂര്യ കളിച്ചത്. ഇവയില്‍ നിന്നും 28.86 എന്ന മോശം ശരാശരിയില്‍ 433 റണ്‍സ് മാത്രമേ നേടിയിട്ടുള്ളൂ. സ്‌ട്രൈക്ക് റേറ്റ് 102.85 ആണ്. ടി20യില്‍ ഇതിനകം മൂന്നു സെഞ്ച്വറികള്‍ തന്റെ പേരില്‍ കുറിച്ചെങ്കിലും ഏകദിനത്തില്‍ ഒരു സെഞ്ച്വറി പോലും നേടിയിട്ടില്ല.

Also Read:World Cup 2023: ഞാന്‍ ടീമിലെടുക്കുക അവനെ, ഇന്ത്യന്‍ സ്പിന്നറെ ചൂണ്ടിക്കാട്ടി മുന്‍ സെലക്ടര്‍

വനിന്ദു ഹസരംഗ

വനിന്ദു ഹസരംഗ

ശ്രീലങ്കയുടെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ വനിന്ദു ഹസരംഗയാണ് ടി20യില്‍ മിന്നിച്ചിട്ടും ഏകദിനത്തില്‍ ഇതാവര്‍ത്തിക്കാന്‍ പാടുപെടുന്ന മറ്റൊരാള്‍. ടി20യില്‍ ബൗളര്‍മാരുടെ റാങ്കിങില്‍ അദ്ദേഹം രണ്ടാംസ്ഥാനത്തും ഓള്‍റൗണ്ടര്‍മാരില്‍ നാലാംസ്ഥാനത്തുമുണ്ട്. പക്ഷെ ഏകദിനത്തില്‍ ഹസരംഗ ഇനിയും ക്ലിക്കായിട്ടില്ല.

55 ടി20കളില്‍ നിന്നും 6.8 ഇക്കോണമി റേറ്റില്‍ 89 വിക്കറ്റുകളാണ് താരത്തിന്റെ സമ്പാദ്യം. ടി20 ഫോര്‍മാറ്റില്‍ ശ്രീലങ്കയുടെ കുതിപ്പിനു പ്രധാന കാരണവും അദ്ദേഹം തന്നെയാണ്. ഏകദിനത്തില്‍ ഹസരംഗയുടെ പ്രകടനം നോക്കിയാല്‍ 37 മല്‍സരങ്ങളില്‍ നിന്നും 39 വിക്കറ്റുകള്‍ മാത്രമേ നേടിയിട്ടുള്ളൂ. 38.6 ശരാശരിയിലാണിത്.

ടി20യില്‍ ടീമിനു ബ്രേക്ക്ത്രൂകള്‍ നല്‍കാന്‍ മിടുക്കനാണ് ഹസരംഗ. പക്ഷെ ഏകദിനത്തില്‍ വിക്കറ്റുകളെടുക്കാന്‍ 25 കാരനായ ഹസരംഗ വിഷമിക്കുന്നതാണ് കാണുന്നത്. വരാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ ലങ്കയ്ക്കു കപ്പടിക്കണമെങ്കില്‍ അദ്ദേഹം ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തേ തീരൂ.

Also Read:IND vs NZ: ഹാര്‍ദിക് 'ബോസ്' കളിക്കുന്നോ? ഇങ്ങനെ പോയാല്‍ ഇന്ത്യ തകരും! അറിയാം

മോയിന്‍ അലി

മോയിന്‍ അലി

ഇംഗ്ലണ്ടിന്റെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ മോയിന്‍ അലിയാണ് ഈ ലിസ്റ്റിലെ മൂന്നാമത്തെയാള്‍. ടി20യില്‍ ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങില്‍ അദ്ദേഹം ഒമ്പതാം സ്ഥാനത്തുണ്ട്. ടി20യില്‍ അലിയുടെ സ്‌ട്രൈക്ക് റേറ്റ് 145.81 ആണ്. 8.36 ഇക്കോണമി റേറ്റില്‍ 40 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.

ഏകദിന ക്രിക്കറ്റില്‍ അലിയുടെ നമ്പര്‍ വളരെ മോശമാണ്. അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി 25.15ഉം സ്‌ട്രൈക്ക് റേറ്റ് 99.24ഉം മാത്രമാണ്. 99 ഇന്നിങ്‌സുകളില്‍ ഒമ്പതു തവണയാണ് ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ നേടിയിട്ടുള്ളത്.

ബൗളിങില്‍ അലിയുടെ ശരാശരി 50.01 ആണ്. ഇക്കോണി റേറ്റ് 5.29 ഉണ്ടെങ്കിലും വിക്കറ്റുകളെടുക്കാന്‍ ശേഷി കുറവാണെന്നത് പോരായ്മ തന്നെയാണ്.

Story first published: Wednesday, February 1, 2023, 9:02 [IST]
Other articles published on Feb 1, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+