For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സാറയെ എല്ലാവര്‍ക്കുമറിയാം, എന്നാല്‍ സനയേയോ? ഗാംഗുലിയുടെ മകളെക്കുറിച്ചറിയാം

ഇതിനോടകം പരസ്യ ചിത്രങ്ങളില്‍ സന അഭിനയിച്ചിട്ടുണ്ട്

1

ക്രിക്കറ്റ് താരങ്ങളെപ്പോലെ തന്നെ അവരുടെ കുടുംബാംഗങ്ങള്‍ക്കും വലിയ ആരാധക പിന്തുണ ലഭിക്കാറുണ്ട്. താരങ്ങളോടുള്ള സ്‌നേഹമാണ് ആരാധകര്‍ കുടുംബാംഗങ്ങളോടും കാട്ടുന്നത്. അതുകൊണ്ട് തന്നെ താരങ്ങളെപ്പോലെ തന്നെ അവരുടെ കുടുംബാഗങ്ങളും എല്ലാവര്‍ക്കും സുപരിചിതമാണെന്ന് പറയാം.

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകള്‍ സാറാ ടെണ്ടുല്‍ക്കറെയും ഭാര്യ അഞ്ജലിയേയും മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറേയുമെല്ലാം എല്ലാവര്‍ക്കും അറിയാം. എന്നാല്‍ മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ കുടുംബാഗങ്ങളെ അറിയാമോ?

സച്ചന്റെ മകള്‍ സാറയുടെ വിശേഷങ്ങള്‍ ആരാധകര്‍ക്ക് സുപരിചിതമാണെങ്കിലും ഗാംഗുലിയുടെ മകള്‍ സന ഗാംഗുലിയെക്കുറിച്ച് അധികമാര്‍ക്കും അറിയില്ല. ഇന്ത്യയുടെ മുന്‍ നായകനും ബിസിസി ഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലിയുടെ മകള്‍ സന ഗാംഗുലിയെക്കുറിച്ചറിയാം.

യാത്രകളെ പ്രണയിക്കുന്ന സന

യാത്രകളെ പ്രണയിക്കുന്ന സന

യാത്രകളെ വളരെയധികം ഇഷ്ടപ്പെടുന്നയാളാണ് സന. ഇതിനോടകം നിരവധി സ്ഥലങ്ങള്‍ സന സന്ദര്‍ശിച്ചിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങളും വിശേഷങ്ങളും സന സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെക്കാറുമുണ്ട്. ഇഷ്ടപ്പെട്ട സ്ഥലം ലണ്ടനാണ്. ലണ്ടനില്‍ ജീവിക്കാനാണ് തനിക്ക് ഇഷ്ടമെന്ന് സന ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.

സാറയെപ്പോലെ സമൂഹ മാധ്യമങ്ങളില്‍ വലിയ ഫോളോവേഴ്‌സുള്ളയാളല്ല സന. തന്റെ യാത്രകളുടെ വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ടെങ്കിലും സാമൂഹ്യ മാധ്യമങ്ങളില്‍ സന വലിയ സജീവമല്ല. കസിന്‍സിനോടൊപ്പം കൂടുതലും യാത്രകള്‍ ചെയ്യുന്നതാണ് സനയുടെ പ്രധന ഹോബി.

Also Read: World Cup 2023: ബുംറയെ ഇന്ത്യ 'വിശ്വസിക്കരുത്', പകരക്കാരനെ കണ്ടെത്തണം- മൂന്ന് പേര്‍ ബെസ്റ്റ്

അമ്മയെപ്പോലെ മികച്ച നര്‍ത്തകി

അമ്മയെപ്പോലെ മികച്ച നര്‍ത്തകി

ഗാംഗുലിയുടെ ഭാര്യ ഡോണ ഗാംഗുലി പ്രശസ്ത ഒഡിസി നര്‍ത്തകിയായിരുന്നു. വിവാഹ ശേഷമാണ് ഡോണ നൃത്ത പരിപാടികള്‍ കുറച്ചത്. എന്നാല്‍ അമ്മയെപ്പോലെ മികച്ച നര്‍ത്തകിയാണ് സന. അമ്മയോടൊപ്പം നൃത്തം ചെയ്യുന്നതിന്റ വീഡിയോകളും ചിത്രങ്ങളും സന ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഗാംഗുലിയും സനയുടെ നൃത്തത്തോടുള്ള ഇഷ്ടത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കുന്നു. ഗാംഗുലി സനക്ക് ചിലങ്ക കെട്ടിക്കൊടുക്കുന്നതിന്റെ വീഡിയോ നേരത്തെ ഇന്‍സ്റ്റഗ്രാമിലൂടെ സന പങ്കുവെച്ചിരുന്നു. നൃത്തം പഠിച്ചിട്ടുള്ള സന പഠനത്തോടൊപ്പം നര്‍ത്തികയെന്ന നിലയിലും അറിയപ്പെടാന്‍ ഇഷ്ടപ്പെടുന്നു.

ഏഴാം വയസില്‍ സന കൃഷ്ണ എന്ന പേരിലുള്ള നൃത്തരൂപം അവതരിപ്പിച്ച് കൈയടി നേടിയിരുന്നു. ചെറുപ്പം മുതല്‍ നൃത്തം അഭ്യസിക്കുന്ന സന ബിരുദ പഠനത്തിലേക്ക് കടന്നതോടെയാണ് നൃത്ത പഠനം നിര്‍ത്തിയത്. നൃത്തം തുടര്‍ന്നും പഠിക്കണമെന്നാണ് ആഗ്രഹമെന്നും സന ഒരിക്കല്‍ പറഞ്ഞിരുന്നു.

വിദ്യാഭ്യാസ യോഗ്യത

വിദ്യാഭ്യാസ യോഗ്യത

2001 നവംബര്‍ 3നാണ് സനയുടെ ജന്മദിനം. കൊല്‍ക്കത്തിയിലെ ഗേള്‍സ് സ്‌കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസവും ഹൈസ്‌കൂള്‍ വിദ്യാഭ്യാസവും. ഇതിന് ശേഷം ബിരുദ പഠനത്തിനായി ലണ്ടനിലേക്കാണ് സന പോയത്.

ഓക്‌സ്‌ഫോര്‍ഡ് യൂനിവേഴ്‌സിറ്റിയിലാണ് സന ബിരുദ പഠനം പൂര്‍ത്തിയാക്കിയത്. ചെറുപ്പം മുതല്‍ രാഷ്ട്രീയത്തില്‍ താല്‍പര്യമുള്ളയാളാണ് സന. പല കാര്യങ്ങളിലും തന്റെ നിലപാട് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ ചെറുപ്പത്തിലേ സന നടത്തിയ ഒരു പ്രതികരണം രാഷ്ട്രീയമായി ചര്‍ച്ചയായതോടെ ഗാംഗുലി രംഗത്തെത്തുകയും സനക്ക് രാഷ്ട്രീയത്തെക്കുറിച്ച് വലിയ അറിവില്ലാത്തതിനാല്‍ സംഭവിച്ചതാണെന്നും വിവാദം അവസാനിപ്പിക്കണമെന്നും ആവിശ്യപ്പെട്ട് രംഗത്തെത്തുകയും ചെയ്തിരുന്നു. പിന്നീട് ഇത്തരം പ്രതികരണങ്ങള്‍ സന നടത്തിയിട്ടില്ല.

Also Read: ക്രിക്കറ്റ് ലോകം കണ്ട വലിയ ചതി! സെവാഗിന്റെ സെഞ്ച്വറി നിഷേധിച്ചു- ഓര്‍മയുണ്ടോ?

അഭിനയത്തിലും കമ്പം

അഭിനയത്തിലും കമ്പം

അഭിനേത്രിയാവാനും സനക്ക് ആഗ്രഹമുണ്ട്. ഇതിനോടകം ചില പരസ്യ ചിത്രങ്ങളില്‍ സന അഭിനയിച്ചിട്ടുണ്ട്. 2019ല്‍ ഗാംഗുലിക്കൊപ്പം സന ഒരു ജ്വല്ലറിയുടെ പരസ്യത്തില്‍ അഭിനയിച്ചിരുന്നു. ഭാവിയില്‍ സിനിമയില്‍ അഭിനയിക്കുകയെന്നതും സനയുടെ ആഗ്രഹങ്ങളിലൊന്നാണ്.

2019ല്‍ അമ്മയോടൊപ്പം കൊല്‍ക്കത്തയിലെ ഇന്ത്യന്‍ മ്യൂസിയത്തില്‍ സന നടത്തിയ നൃത്ത പരിപാടിക്കും വലിയ സ്വീകാര്യത ലഭിച്ചിരുന്നു. മൃഗ സ്‌നേഹിയായ സന വീട്ടില്‍ നായയേയും പൂച്ചയേയുമെല്ലാം വളര്‍ത്തുന്നുണ്ട്. സനയുടെ ഇഷ്ട വളര്‍ത്തുമൃഗം സുഗര്‍ എന്ന പേരുള്ള നായയാണ്.

Story first published: Tuesday, February 28, 2023, 15:44 [IST]
Other articles published on Feb 28, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+