Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിചിത്രം, കൗതുകം! ക്രിക്കറ്റിലെ ഈ ട്രോഫികള്‍ അറിയാമോ? കണ്ടവര്‍ മറക്കില്ലെന്നുറപ്പ്

1

ക്രിക്കറ്റ് മാന്യന്മാരുടെ കളിയാണ്. നിയമങ്ങളിലും മത്സരത്തിന്റെ നടത്തിപ്പിലുമെല്ലാം ഈ മാന്യത പലപ്പോഴും കാണാറുമുണ്ട്. മറ്റ് കായിക ഇനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ക്രിക്കറ്റ് അല്‍പ്പം കൂടി ശാരീകമായി കുറച്ച് സാഹസപ്പെടേണ്ട ഇനമാണെന്ന് പറയാം.

ക്രിക്കറ്റില്‍ പൊതുവേ കൊടുക്കുന്ന പ്രധാന ട്രോഫികളെല്ലാം എല്ലാവര്‍ക്കും സുപരിചിതമാണ്. ലോകകകപ്പും ചാമ്പ്യന്‍സ് ട്രോഫി ട്രോഫിയുമെല്ലാം ആരാധകര്‍ എന്നും ഓര്‍ത്തിരിക്കുന്നതാണ്. എന്നാല്‍ ക്രിക്കറ്റില്‍ ആരാധകര്‍ക്ക് അധികം കണ്ടറിവില്ലാത്തതും വിചിത്രമായതുമായ ചില ട്രോഫികളുണ്ട്.

ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കൊടുത്തിട്ടുള്ള, ആരാധകര്‍ക്ക് മറക്കാനാവാത്ത കണ്ണുതള്ളിപ്പിക്കുന്ന ട്രോഫികളെക്കുറിച്ചും മത്സര പുരസ്‌കാരങ്ങളെക്കുറിച്ചുമറിയാം.

കൊക്ക കോള കപ്പ് (1997-98)

കൊക്ക കോള കപ്പ് (1997-98)

കൊക്ക കോള കപ്പ് ടൂര്‍ണമെന്റ് 90കളിലെ ക്രിക്കറ്റ് ആരാധകര്‍ക്ക് വളരെ സുപരിചിതമാണ്. ഇന്ത്യ, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് ഉള്‍പ്പെട്ടിരുന്ന ട്രൈ സീരിസുകളെയാണ് കൊക്ക കോള കപ്പ് എന്ന് പറയാറുള്ളത്. ഇതിലെ ട്രോഫി വളരെ കൗതുകമുണ്ടാക്കുന്നതാണ്.

കൊക്ക കോളയുടെ അടപ്പിന്റെ ആകൃതിയിലാണ് ഈ ട്രോഫിയുള്ളത്. ടൂര്‍ണമെന്റിലെ സ്‌പോണ്‍സര്‍മാരായ കൊക്ക കോളയെ കൃത്യമായി ഓര്‍മിപ്പിക്കുന്ന രീതിയിലാണ് ഈ ട്രോഫി രൂപ കല്‍പ്പന ചെയ്തിരിക്കുന്നത്. സാധാരണ ട്രോഫിയെക്കാള്‍ വലുപ്പമുള്ള ഈ ട്രോഫി കൗതുകമുണ്ടാക്കുന്ന ട്രോഫികളിലൊന്നായിരുന്നു.

Also Read: IND vs AUS: അക്ഷറിന് ബൗളിങ്ങില്‍ മികവില്ല, കുല്‍ദീപിനെ ഇറക്കണോ? ഈ കാരണങ്ങള്‍ നോക്കൂ

ടിയുസി ബിസ്‌കറ്റ് കപ്പ് 2018

ടിയുസി ബിസ്‌കറ്റ് കപ്പ് 2018

പാകിസ്താനും ഓസ്‌ട്രേലിയയും തമ്മില്‍ 2018ല്‍ നടന്ന ടി20 പരമ്പരയെയാണ് ടിയുസി കപ്പ് എന്ന് പറയുന്നത്. ഈ ടൂര്‍ണമെന്റിന്റെ സ്‌പോണ്‍സര്‍മാര്‍ ടിയുസി ബിസ്‌കറ്റ് നിര്‍മ്മാതാക്കളാണ്. അതുകൊണ്ട് തന്നെ അവര്‍ സ്‌പോണ്‍സര്‍ ചെയ്ത ട്രോഫി കൗതുകമുള്ളതായിരുന്നു.

ബിസ്‌ക്കറ്റിന്റെ രൂപമായിരുന്നു ട്രോഫിക്ക് മുകളിലായുണ്ടായിരുന്നത്. കൃത്യമായി സ്‌പോണ്‍സര്‍മാരെ അടയാളപ്പെടുത്തുന്നതായിരുന്നു ഈ ട്രോഫിയെന്ന് പറയാം. പാകിസ്താന്‍ ക്യാപ്റ്റനായിരുന്ന സര്‍ഫറാസ് അഹമ്മദും ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ചും ഈ ട്രോഫി പിടിച്ചുകൊണ്ടുള്ള ചിത്രങ്ങള്‍ വൈറലായിരുന്നു.

ഡിഎല്‍എഫ് കപ്പ് 2006

ഡിഎല്‍എഫ് കപ്പ് 2006

2006ലെ ഡിഎല്‍എഫ് കപ്പ് ട്രോഫിയും എല്ലാവര്‍ക്കും വലിയ കൗതുകമുണ്ടാക്കുന്നതായിരുന്നു. ഐപിഎല്ലിലെ സ്‌പോണ്‍സര്‍മാരെന്ന നിലയില്‍ ഡിഎല്‍എഫിനെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ ഐപിഎല്ലിന് മുമ്പ് 2006ല്‍ നടത്തപ്പെട്ട ഇന്ത്യ-പാക് പരമ്പരയില്‍ സ്‌പോണ്‍സര്‍മാരായത് ഡിഎല്‍എഫായിരുന്നു.

വലുപ്പം കൊണ്ട് ഈ ട്രോഫി വളരെ കൗതുകം സൃഷ്ടിക്കുന്നതായിരുന്നു. ഇന്‍സമാം ഉല്‍ ഹഖും രാഹുല്‍ ദ്രാവിഡുമായിരുന്നു അന്ന് നായകന്മാര്‍. ഇരുവരും ട്രോഫിയുമായി നില്‍ക്കുന്ന ചിത്രം അന്ന് പുറത്തുവന്നപ്പോള്‍ എല്ലാവര്‍ക്കും വളരെ കൗതുകമുണ്ടാക്കുന്നതായിരുന്നു. സാധാരണ ട്രോഫികളെക്കാള്‍ വളരെ വലുപ്പം ഈ ട്രോഫിക്കുണ്ടായിരുന്നു.

Also Read: കളിക്ക് മുമ്പ് വെല്ലുവിളിച്ചു, സച്ചിന്‍ കാഡിക്കിനെ പഞ്ഞിക്കിട്ടു- ആ സിക്‌സര്‍ മറക്കാനാവുമോ?

മാന്‍ ഓഫ് ദി മാച്ചിന് മിക്‌സി സമ്മാനം

മാന്‍ ഓഫ് ദി മാച്ചിന് മിക്‌സി സമ്മാനം

ധാക്ക പ്രീമിയര്‍ ലീഗില്‍ കളിച്ച് മാന്‍ ഓഫ് ദി മാച്ച് നേടിയ ലൂക്ക് റൈറ്റിന് സമ്മാനമായി നല്‍കിയത് മിക്‌സിയായിരുന്നു. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് സംഘടിപ്പിച്ച ധാക്ക പ്രീമിയര്‍ ലീഗ് സാമ്പത്തികമായി വളരെ പിന്നിലാണ്. അതുകൊണ്ട് തന്നെ അതിന്റെ ട്രോഫിയും സമ്മാനങ്ങളുമെല്ലാം ആ നിലവാരത്തിനൊത്തുള്ളതായിരുന്നു.

ഇംഗ്ലണ്ട് താരം ലൂക്ക് റൈറ്റ് കളിയിലെ താരമായതോടെയാണ് മിക്‌സി അദ്ദേഹത്തിന് സമ്മാനമായി നല്‍കിയത്. ഇത് ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ അപൂര്‍വ്വമായ സംഭവമായിരുന്നു.

മോര്‍ഗന് റൈസ് കുക്കര്‍ സമ്മാനം

മോര്‍ഗന് റൈസ് കുക്കര്‍ സമ്മാനം

ധാക്കാ പ്രീമിയര്‍ ലീഗില്‍ മുന്‍ ഇംഗ്ലണ്ട് നായകനും സൂപ്പര്‍ താരവുമായ ഓയിന്‍ മോര്‍ഗനും കളിച്ചിരുന്നു. അദ്ദേഹം ഒരു കളിയിലെ താരമായപ്പോള്‍ ലഭിച്ചത് റൈസ് കുക്കറായിരുന്നു. ഇതും ക്രിക്കറ്റ് ചരിത്രത്തിലെ അപൂര്‍വ്വ സമ്മാനങ്ങളിലൊന്നായിരുന്നു.

ക്രിക്കറ്റില്‍ കോടികള്‍ പ്രതിഫലമായി ലഭിക്കുന്നവരാണ് ഇംഗ്ലണ്ട് താരങ്ങള്‍. മോര്‍ഗന്‍ ഇംഗ്ലണ്ട് ടീമിനെ ലോകകപ്പ് കിരീടം നേടിക്കൊടുത്ത ക്യാപ്റ്റനാണ്. അത്തരമൊരു താരത്തിനാണ് റൈസ് കുക്കര്‍ സമ്മാനമായി നല്‍കിയതെന്നതാണ് കൗതുകം.

ജൈ റിച്ചാര്‍ഡ്‌സന് ബാറ്റ് സമ്മാനം

ജൈ റിച്ചാര്‍ഡ്‌സന് ബാറ്റ് സമ്മാനം

ഓസ്‌ട്രേലിയന്‍ പേസ് ബൗളര്‍ ജൈ റിച്ചാര്‍ഡ്‌സന്‍ അന്താരാഷ്ട്ര ക്രിക്കറ്റിലും ലീഗ് ക്രിക്കറ്റിലുമെല്ലാം ഒരുപോലെ തിളങ്ങുന്ന താരമാണ്. ടി20 ലീഗുകളില്‍ കോടികളുടെ പ്രതിഫലമാണ് അദ്ദേഹം വാങ്ങുന്നത്. ക്രിക്കറ്റ് ഓസ്‌ട്രേലിയ പൊതുവേ കോടികളുടെ പ്രതിഫലം നല്‍കുന്നവരാണ്.

എന്നാല്‍ ഒരു തവണ കളിയിലെ താരമായപ്പോള്‍ റിച്ചാര്‍ഡ്‌സന് ക്രിക്കറ്റ് ഓസ്‌ട്രേലിയ നല്‍കിയ സമ്മാനം ബാറ്റാണ്. ഇതും അപൂര്‍വ്വ പുരസ്‌കാരങ്ങളിലൊന്നായിരുന്നുവെന്ന് പറയാം.

Story first published: Thursday, March 9, 2023, 19:16 [IST]
Other articles published on Mar 9, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+