ശുബ്മാന്‍ ഗില്ലിന്റെ സഹോദരിയെ അറിയാമോ? ഇന്‍സ്റ്റഗ്രാമിലെ താരം, ചിത്രങ്ങള്‍ വൈറല്‍

മുംബൈ: ഇന്ത്യയുടെ ഭാവി സൂപ്പര്‍ താരമെന്ന് പേരെടുത്തയാളാണ് ശുബ്മാന്‍ ഗില്‍. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ വിശ്വസ്തനായ ഓപ്പണറെന്ന പേരെടുക്കാന്‍ ശുബ്മാന്‍ ഗില്ലിന് സാധിച്ചിട്ടുണ്ട്. ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമാണ് ശുബ്മാന്‍.
കൂടാതെ ടി20യിലും ഇതിനോടകം സെഞ്ച്വറി നേട്ടത്തിലേക്കെത്താന്‍ ശുബ്മാന് സാധിച്ചിട്ടുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകള്‍ സാറ ടെണ്ടുല്‍ക്കറുമായി ശുബ്മാന്‍ ഇഷ്ടത്തിലാണെന്ന റിപ്പോര്‍ട്ടുകളും സജീവമാണ്. ശുബ്മാന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരമായി മാറുമ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ആരാധകരുടെ പ്രിയങ്കരിയാവുകയാണ് ശുബ്മാന്റെ സഹോദരിയായ ഷനീല്‍ ഗില്‍.
മോഡലിങ്ങിനെ ഇഷ്ടപ്പെടുന്ന ഷനീല്‍ ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളിലെ താരമായി കഴിഞ്ഞു. നിരവധി ഫോളോവേഴ്‌സിനെ സൃഷ്ടിച്ച ഷനീലിന്റെ പുതിയ ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

ബോളിവുഡ് നായികയാവാന്‍ ആഗ്രഹം
23കാരിയായ ഷനീല്‍ അഭിനയത്തിലും മോഡലിങ്ങിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അതിനൊത്ത് സൗന്ദര്യം ഉള്ളതുകൊണ്ട് തന്നെ ഷനീല്‍ ഇതിനോടകം ആരാധകരുടെ മനസിലെ താരമായിക്കഴിഞ്ഞു. തന്റെ പുതിയ മോഡല്‍ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെക്കാന്‍ ഷനീല്‍ ഗില്‍ മടികാട്ടാറില്ല.
ഇതിനോടകം പരസ്യ ചിത്രങ്ങളില്‍ മോഡലായി ഷനീല്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സഹോദരാന്‍ ശുബ്മാനൊപ്പവും സുഹൃത്തക്കളോടൊപ്പവും നിരവധി യാത്രകള്‍ ഇതിനോടകം ഷനീല്‍ ചെയ്തിട്ടുണ്ട്. ഇതിന്റെയെല്ലാം ചിത്രങ്ങളും താരം സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെക്കാറുമുണ്ട്.
Also Read: IPL2023: ഇനിയൊരു ഐപിഎല്ലിന് ബാല്യമില്ല! ഇത് അഞ്ച് പേരുടെ ലാസ്റ്റ് സീസണായേക്കും

ശുബ്മാനുമായി വലിയ സൗഹൃദം
തന്റെ സഹോദരനുമായി വലിയ സൗഹൃദമാണ് ഷനീലിനുള്ളത്. വീട്ടിലെ ഇളയകുട്ടിയായതിനാല്‍ എല്ലാവരുടെയും ലാളനകള്‍ ഷനീലിന് ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ചെറിയ കാര്യങ്ങളില്‍ പോലും കരയുന്ന ആളാണ് ഷനീല്‍. നേരത്തെ അല്‍ക്കായ് ഡാല്‍ ഐടി സെല്ലില്‍ ഷനീല്‍ ജോലി നോക്കിയിരുന്നു.
ഗെയിമുകളെ ഇഷ്ടപ്പെടുന്നയാളാണ് ഷനീല്‍. പഞ്ചാബിലെ പ്രാദേശിക പ്രദേശങ്ങളില്‍ കളിക്കുന്ന ബാബി മത്സരം ഷനീലിന് വളരെ ഇഷ്ടമാണ്. ക്രിക്കറ്റ് ഇഷ്ടമാണെങ്കിലും ക്രിക്കറ്റിനോട് വലിയ താല്‍പര്യം കാട്ടുന്നയാളല്ല ഷനീല്‍. വെബ് സീരിസുകളെ ഇഷ്ടപ്പെടുന്ന ഷനീലിന്റെ ഫേവറേറ്റ് വെബ് സീരിസ് പീക്കി ബ്ലിന്‍ഡേഴ്‌സാണ്.

ഇന്‍സ്റ്റഗ്രാമില്‍ വലിയ ആരാധക പിന്തുണ
ഇന്‍സ്റ്റഗ്രാമില്‍ നിരവധി ഫോളോവേഴ്‌സാണ് ഷനീലിനുള്ളത്. ശുബ്മാന്‍ ഗില്ലിന്റെ സഹോദരി എന്നതിലുപരിയായി സ്വന്തമായൊരു ആരാധക പിന്തുണ സൃഷ്ടിക്കാന്‍ ഷനീലിന് സാധിച്ചിട്ടുണ്ട്. 50000ലധികം ആരാധകരാണ് ഷനീലിനെ സാമൂഹ്യ മാധ്യമങ്ങളില്‍ പിന്തുടരുന്നത്. ശുബ്മാനൊപ്പം റീല്‍സ് വീഡിയോ ചെയ്തും ഷനീല്‍ കൈയടി നേടാറുണ്ട്.
എന്നാല്‍ ഷനീലിന്റെ കാമുകനെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. സാമൂഹ്യ മാധ്യമങ്ങളില്‍ പുതിയ മോഡല്‍ വസ്ത്രങ്ങളണിഞ്ഞുള്ള ഷനീലിയുടെ ചിത്രങ്ങള്‍ക്കെല്ലാം വലിയ പിന്തുണയാണ് ലഭിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ നിരവധി സമയം ചിലവിടുന്ന ഷനീലി മോഡലിങ് മേഖലയിലേക്ക് കൂടുതല്‍ സജീവമാകാന്‍ ഒരുങ്ങുകയാണ്.
അധികം വൈകാതെ ബോളിവുഡ് ചിത്രത്തിലും ഷനീലി അഭിനയിക്കാനൊരുങ്ങുകയാണെന്നാണ് ലഭിക്കുന്ന വിവരം. എന്തായാലും ശുബ്മാന്റെ സഹോദരി ശുബ്മാനെപ്പോലെ ആരാധകരുടെ ഇഷ്ട താരമാണെന്ന് പറയാം.
Also Read: എക്കാലത്തെയും മികച്ച പേസര്‍മാരെ തിരഞ്ഞെടുത്ത് പൊള്ളോക്ക്! ഒരു ഇന്ത്യന്‍ താരവും- അറിയാം

ശുബ്മാന്‍ അടുത്ത കോലി
ഇന്ത്യന്‍ ടീമില്‍ വിരാട് കോലിക്ക് ശേഷം ആരെന്നതിനുള്ള ഉത്തരമായി ശുബ്മാന്‍ ഗില്‍ മാറിക്കഴിഞ്ഞു. ക്ലാസിക് ശൈലിയില്‍ ബാറ്റ് ചെയ്യുന്ന താരമായ ശുബ്മാന് മൂന്ന് ഫോര്‍മാറ്റിലും വലിയ കരിയറാണ് പ്രമുഖര്‍ പ്രവചിക്കുന്നത്.
ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്നുള്ള അടുത്ത സൂപ്പര്‍ സ്റ്റാറായിരിക്കും ശുബ്മാനെന്ന് പറയാം. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ഓപ്പണറെന്ന നിലയിലും ഗില്‍ തിളങ്ങുന്നു. അണ്ടര്‍ 19 ലോകകപ്പ് ജേതാവായ ശുബ്മാന്‍ 2023ലെ ലോകകപ്പിലെ ഇന്ത്യയുടെ തുറുപ്പുചീട്ടായിരിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications