Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദ്രാവിഡിനോടു മുട്ടല്ലേ, ആരും താങ്ങില്ല! ഈ റെക്കോര്‍ഡുകള്‍ തകര്‍ക്കാമെന്ന പ്രതീക്ഷ വേണ്ട

dravid

റെക്കോര്‍ഡുകള്‍ തകര്‍ക്കപ്പെടാനുള്ളതാണെന്നാണ് പൊതുവെ പറയാറുള്ളത്. നമ്മള്‍ ഇതു ദീര്‍ഘകാലമായി കേട്ടുകൊണ്ടേയിരിക്കുന്നതുമാണ്. പക്ഷെ ഒരിക്കലും ഇളകാതെ, എക്കാലവും നിലനില്‍ക്കുന്ന ചില അപൂര്‍വ്വ റെക്കോര്‍ഡുകളുണ്ട്. അത്തരത്തിലൊന്നാണ് 100 അന്താരാഷ്ട്ര സെഞ്ച്വറികളെന്ന ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ലോക റെക്കോര്‍ഡ്. ഇതു പോലെയുള്ള വേറെയും ചില തകര്‍ക്കാന്‍ കഴിയാത്ത ലോക റെക്കോര്‍ഡുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്.

എന്നാല്‍ ഈ തരത്തില്‍ ഒരിക്കലും തിരുത്താന്‍ കഴിയാത്ത റെക്കോര്‍ഡുകളുടെ അവകാശി സച്ചിന്‍ മാത്രമല്ല. മറ്റൊരു മുന്‍ ബാറ്റിങ് ഇതിഹാസവും ക്യാപ്റ്റനും ഇപ്പോള്‍ കോച്ചുമായ രാഹുല്‍ ദ്രാവിഡും ഇതു പോലെയുള്ള ചില റെക്കോര്‍ഡുകള്‍ കുറിച്ചിട്ടുണ്ട്. ഭാവിയില്‍ ഒരു ക്രിക്കറ്റര്‍ക്കും തകര്‍ക്കാന്‍ കഴിയാത്ത അദ്ദേഹത്തിന്റെ അഞ്ചു ലോക റെക്കോര്‍ഡുകളെക്കുറിച്ചറിയാം.

ടെസ്റ്റില്‍ കൂടുതല്‍ ബോളുകള്‍ നേരിട്ടു

ടെസ്റ്റില്‍ കൂടുതല്‍ ബോളുകള്‍ നേരിട്ടു

ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം ബോളുകള്‍ നേരിട്ട താരമാണ് വന്‍മതിലെന്നു ആരാധകര്‍ വിശേഷിപ്പിക്കുന്ന രാഹുല്‍ ദ്രാവിഡ്. ടെസ്റ്റില്‍ ബൗളര്‍മാരുടെ പേടിസ്വപ്‌നം തന്നെയായിരുന്നു അദ്ദേഹം. കാരണം എത്ര മികച്ച ബോളിനെയും അതിനേക്കാള്‍ നന്നായി പ്രതിരോധിക്കാനും ഷോട്ടുകള്‍ കളിക്കാനും ദ്രാവിഡിന് അസാധാരണ മിടുക്കുണ്ടായിരുന്നു.

ഫാസ്റ്റ് ബൗളര്‍മാര്‍ ടെസ്റ്റില്‍ അദ്ദേഹത്തിനെതിരേ ബൗള്‍ ചെയ്ത് കുഴങ്ങുന്നത് സ്ഥിരം കാഴ്ചയായിരുന്നു. കാരണം എന്തൊക്കെ സംഭവിച്ചാലും ദ്രാവിഡ് കുലുങ്ങാറില്ല. ടെസ്റ്റ് കരിയറെടുത്താല്‍ 31,258 ബോളുകള്‍ അദ്ദേഹം നേരിട്ടിട്ടുണ്ട്. ഇതു ഏകദേശം 5210 ഓവറോളം വരും.

ടെസ്റ്റില്‍ കൂടുതല്‍ ക്യാച്ച്

ടെസ്റ്റില്‍ കൂടുതല്‍ ക്യാച്ച്

ടെസ്റ്റ് ക്രിക്കറ്റില്‍ കൂടുതല്‍ ക്യാച്ചുകളെടുത്ത ഫീല്‍ഡര്‍ കൂടിയാണ് രാഹുല്‍ ദ്രാവിഡ്. ലോകോത്തര ബാറ്റര്‍ മാത്രമായിരുന്നില്ല ഗംഭീര ഫീല്‍ഡറും കൂടിയായിരുന്നു അദ്ദേഹം. പ്രത്യേകിച്ചും സ്ലിപ്പില്‍ ദ്രാവിഡിനെ മറികടന്ന് ബോള്‍ പോവുകയെന്നത് അസാധ്യമായ കാര്യമായിരുന്നു.

210 ക്യാച്ചുകളാണ് ടെസ്റ്റില്‍ അദ്ദേഹത്തിന്റെ പേരിലുള്ളത്. ഈ ലോക റേക്കോര്‍ഡ് ഇനിയാരും തകര്‍ക്കാനും സാധ്യതയില്ല. നിലവില്‍ മല്‍സരരംഗത്തുള്ളവരില്‍ ദ്രാവിഡിന് അരികില്‍പ്പോലും ആരുമെത്തില്ല.

കൂടുതല്‍ സമയം ക്രീസില്‍

കൂടുതല്‍ സമയം ക്രീസില്‍

ക്രീസില്‍ കൂടുതല്‍ സമയം ചെലവഴിച്ച ക്രിക്കറ്ററെന്ന റെക്കോര്‍ഡും രാഹുല്‍ ദ്രാവിഡിന് തന്നെ. അദ്ദേഹം ഒരിക്കലും തന്റെ വിക്കറ്റ് വലിച്ചെറിയുന്നത് നമുക്ക് കാണാന്‍ കഴിയില്ല. ബൗളര്‍ തന്റെ 18 അടവുകളും പയറ്റിയെങ്കില്‍ മാത്രമേ ദ്രാവിഡിന്റെ വിലപ്പെട്ട വിക്കറ്റ് നേടാന്‍ സാധിച്ചിരുന്നുള്ളൂ.

ബാറ്റിങെന്നത് അദ്ദേഹത്തിനു ധ്യാനം പോലെയായിരുന്നു. ക്രീസില്‍ എത്ര സമയം ചെലവഴിക്കാനും ദ്രാവിഡിന് മടിയില്ലായിരുന്നു. അതുകൊണ്ടു തന്നെയാണ് ടെസ്റ്റില്‍ ഏറ്റവമധികം സമയം ക്രീസില്‍ ചെലവഴിച്ച താരമെന്ന റെക്കോര്‍ഡും അദ്ദേഹം കൈക്കലാക്കിയത്. കരിയറില്‍ ആകെ 44,152 മിനിറ്റാണ് ടെസ്റ്റില്‍ ദ്രാവിഡ് ക്രീസില്‍ ചെലവഴിച്ചത്.

Also Read: 'റണ്‍ ബേബി റണ്‍', ഇവര്‍ ഒരു കളിയില്‍ ഓടിയെടുത്തത് 90ന് മുകളില്‍ റണ്‍സ്! ഇന്ത്യയുടെ 5 പേര്‍

കൂടുതല്‍ സെഞ്ച്വറി കൂട്ടുകെട്ട്

കൂടുതല്‍ സെഞ്ച്വറി കൂട്ടുകെട്ട്

ദൈര്‍ഘ്യമേറിയ കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്താന്‍ മിടുക്കനായിരുന്നു രാഹുല്‍ ദ്രാവിഡ്. ഒരുപാട് വമ്പന്‍ കൂട്ടുകെട്ടുകളില്‍ അദ്ദേഹം പങ്കാളിയാവുകയും ചെയ്തു. ടെസ്റ്റില്‍ ഏറ്റവുമധികം സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയ താരമെന്ന ലോക റെക്കോര്‍ഡ് ദ്രാവിഡിനു സ്വന്തമാണ്.

88 തവണയാണ് സെഞ്ച്വറി കൂട്ടുകെട്ടുകളില്‍ അദ്ദേഹം പങ്കാളിയായത്. ഇത്രയുമധികം കൂട്ടുകെട്ടുകളില്‍ പങ്കാളിയായ മറ്റൊരു താരമാല്ല. 80 തവണ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് രണ്ടാംസ്ഥാനത്ത്.

Also Read: ലോകകപ്പില്‍ ഉറപ്പായും സഞ്ജു വേണം, തഴഞ്ഞാല്‍ നഷ്ടം ഇന്ത്യക്ക്! അറിയാം

കൂടുതല്‍ ട്രിപ്പിള്‍ സെഞ്ച്വറി കൂട്ടുകെട്ടുകള്‍

കൂടുതല്‍ ട്രിപ്പിള്‍ സെഞ്ച്വറി കൂട്ടുകെട്ടുകള്‍

കൂടുതല്‍ ട്രിപ്പിള്‍ സെഞ്ച്വി കൂട്ടുകെട്ടുകളില്‍ പങ്കാളിയായ താരവും രാഹുല്‍ ദ്രാവിഡ് തന്നെയാണ്. സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന്‍ പോലും അദ്ദേഹത്തിനു പിന്നിലാണ്. ടെസ്റ്റിലും ഏകദിനത്തിലമായി ആറു തവണയാണ് ട്രിപ്പിള്‍ സെഞ്ച്വറി കൂട്ടുകെട്ടില്‍ ദ്രാവിഡ് പങ്കാളിയായത്.
ഏകദിനത്തില്‍ രണ്ടു ട്രിപ്പിള്‍ സെഞ്ച്വറി കൂട്ടുകെട്ടില്‍ പങ്കാളിയായ ഏക താരവും അദ്ദേഹമാണ്. 1999ല്‍ സച്ചിന്‍ ടെണ്ടുക്കര്‍ക്കൊപ്പം 331 റണ്‍സും ഇതേ വര്‍ഷം സൗരവ് ഗാംഗുലിക്കൊപ്പം 318 റണ്‍സിന്റെയും കൂട്ടുകെട്ട് ഏകദിനത്തിലുണ്ടാക്കാന്‍ ദ്രാവിഡിനായിരുന്നു.

Story first published: Wednesday, February 8, 2023, 9:34 [IST]
Other articles published on Feb 8, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+