ദ്രാവിഡിന്റെ സമ്പാദ്യം അറിയാമോ? ഒരു മാസം ലഭിക്കുന്നത് കോടികള്‍, കണക്കുകളിതാ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനാണ് രാഹുല്‍ ദ്രാവിഡ്. ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പറും നായകനുമായിരുന്ന ദ്രാവിഡ് ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുണ്ടായിട്ടും ക്രിക്കറ്റിലൂടെ വളരാനാണ് താല്‍പര്യപ്പെട്ടത്. ജന്റില്‍മാന്‍സ് ഗെയിം എന്നറിയപ്പെടുന്ന ക്രിക്കറ്റിലെ ജന്റില്‍മാനായ താരമാണ് ദ്രാവിഡ്.
കളത്തിനകത്തും പുറത്തും മാന്യതയുടെ മുഖമാണ് ദ്രാവിഡിന്റേത്. ഏത് പ്രതിസന്ധിയിലും ശാന്തതയോടെ പെരുമാറുന്ന ദ്രാവിഡിന് നിയന്ത്രണം നഷ്ടപ്പെട്ട് പെരുമാറിയ സംഭവങ്ങള്‍ വിരളമാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ഭാഗമായി ദ്രാവിഡ് മാറിയിട്ട് വര്‍ഷങ്ങളേറെയായെന്ന് തന്നെ പറയാം.
ക്രിക്കറ്റ് താരങ്ങള്‍ പൊതുവേ അത്യാഡംഭര ജീവിതം നയിക്കുന്നവരാണ്. എന്നാല്‍ ദ്രാവിഡ് ഇവരില്‍ നിന്നെല്ലാം വ്യത്യസ്തമായ ജീവിത ശൈലിയുള്ളവരാണ്. പൊതുവേ ലളിത ജീവിതത്തെ ഇഷ്ടപ്പെടുന്ന ദ്രാവിഡിന്റെ ആസ്തിയെക്കുറിച്ചും കാര്‍ കളക്ഷനെക്കുറിച്ചുമറിയാം.

ആസ്തി 175 കോടിക്ക് മുകളില്‍
രാഹുല്‍ ദ്രാവിഡിന്റെ ആസ്തി 175 കോടിക്ക് മുകളിലാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 1996-2012വരെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖമായി ദ്രാവിഡുണ്ടായിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വീരേന്ദര്‍ സെവാഗ് എന്നിവരെല്ലാം ഉണ്ടായിരുന്ന ഇന്ത്യന്‍ ടീമില്‍ തന്റേതായ സ്ഥാനം സൃഷ്ടിക്കാന്‍ ദ്രാവിഡിന് സാധിച്ചിരുന്നു.
കളിച്ചുകൊണ്ടിരുന്നപ്പോഴുള്ള ആസ്തിയും പരസ്യവരുമാനവും അദ്ദേഹത്തിന്റെ സമ്പാദ്യങ്ങളുടെ കണക്കില്‍ പെടും. വിരമിച്ച ശേഷം ഇന്ത്യ അണ്ടര്‍ 19, ഇന്ത്യ എ ടീമുകളുടെയെല്ലാം പരിശീലകനായും ദ്രാവിഡ് പ്രവര്‍ത്തിച്ചിരുന്നു. ഇതിലൂടെയും വലിയ വരുമാനം അദ്ദേഹത്തിന് ലഭിച്ചു.
Also Read: IND vs AUS: ടെസ്റ്റ് ടീമില്‍ മാറ്റമില്ല, രാഹുല്‍ തുടരും! ഏകദിനത്തില്‍ സഞ്ജുവിന് സീറ്റില്ല

നിലവിലെ പ്രതിഫലം
നിലവില്‍ ഇന്ത്യയുടെ മുഖ്യ പരിശീലകനാണ് ദ്രാവിഡ്. ഇതിനായി ഒരു മാസം 1 കോടി രൂപയാണ് ദ്രാവിഡിന് പ്രതിഫലമായി ലഭിക്കുന്നത്. പ്രതിവര്‍ഷം 12 കോടിയാണ് അദ്ദേഹത്തിന് ലഭിക്കുന്ന പ്രതിഫലം. ഇന്ത്യ എ ടീം അണ്ടര്‍ 19 ടീം പരിശീലകനായിരുന്നപ്പോള്‍ പ്രതിവര്‍ഷം അഞ്ച് കോടിയായിരുന്നു ദ്രാവിഡിന്റെ പ്രതിഫലം.
ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനായും ദ്രാവിഡ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതിന് പ്രതിമാസം 60 ലക്ഷം രൂപയാണ് സഞ്ജുവിന് ലഭിച്ചിരുന്നത്. ഇന്ത്യയുടെ മുഖ്യ പരിശീലകരായിട്ടുള്ളവരില്‍ ഏറ്റവും പ്രതിഫലം ലഭിക്കുന്നത് ദ്രാവിഡിനാണ്.

അംബാസഡറായ ബ്രാന്റുകള്‍
സൂപ്പര്‍ താരമായതിനാല്‍ത്തന്നെ ഇതിനോടകം നിരവധി ബ്രാന്റുകളുടെ അംബാസഡറാവാനും ദ്രാവിഡിന് സാധിച്ചിട്ടുണ്ട്. റീബോക്ക്, പെപ്‌സി, കിസാന്‍, കാസ്‌ട്രോള്‍, കര്‍ണാടക ടൂറിസം, മാക്‌സ് ലൈഫ്, ബാങ്ക് ഓഫ് ബറോഡ, സിറ്റിസണ്‍, സാംസങ്, സന്‍സൂയി എന്നിവയെല്ലാം ദ്രാവിഡ് ബ്രാന്റ് അംബാസഡറായ ബ്രാന്റുകളില്‍ ചിലതാണ്.
നിലവില്‍ അദ്ദേഹം പരിശീലകനായതിനാല്‍ത്തന്നെ അധികം ബ്രാന്റുകളുമായി സഹകരിക്കുന്നില്ല. എന്നാല്‍ ഐപിഎല്ലില്‍ പരിശീലകനായിരുന്നപ്പോള്‍ ഓര്‍ച്ചിഡ്‌സ്, പ്രാക്ടോ തുടങ്ങിയ ബ്രാന്റുകള്‍ക്കായി ദ്രാവിഡ് പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. എന്നാലിപ്പോള്‍ ഇന്ത്യന്‍ ടീമിലൂടെ ലഭിക്കുന്ന വരുമാനമാണ് പ്രധാനമായുമുള്ളത്.
Also Read: IND vs AUS: കിങ് കോലി, സച്ചിന്റെ ലോക റെക്കോഡ് പഴങ്കഥയാക്കി! എന്താണെന്നറിയാം

വീടും കാര്‍ ശേഖരവും
വീടിന്റെ കാര്യത്തിലും കാര്‍ ശേഖരത്തിന്റെ കാര്യത്തിലും ദ്രാവിഡ് മറ്റുള്ളവരെപ്പോലെ തന്നെ ആഡംഭരം കാട്ടിയിട്ടുണ്ട്. ബംഗളൂരുവിലെ ഇന്ദിര നഗറിലുള്ള ദ്രാവിഡിന്റെ വീടിന്റെ മൂല്യം നാല് കോടിക്ക് മുകളിലാണ്. പരിശീലിക്കാനുള്ള സൗകര്യവും ജിമ്മുമടക്കം എല്ലാവിധ സൗകര്യങ്ങളോട് കൂടിയതാണ് ദ്രാവിഡിന്റെ വീട്.
ഏഴ് കോടിയുടെ കാര്‍ ശേഖരമാണ് ദ്രാവിഡിനുള്ളത്. മെഴ്‌സിഡസ് ബെന്‍സ്, ബിഎംഡബ്ല്യു, ഹ്യുണ്ടായ് എന്നീ ബ്രാന്റുകളുടെയെല്ലാം വാഹനം ദ്രാവിഡിന്റെ ഗ്യാരേജിലുണ്ട്. പോര്‍ഷേയുടെ 911 മോഡല്‍ കാറും ദ്രാവിഡിനുണ്ട്. ചുവപ്പ് കളറിലുള്ള ഈ കാറാണ് ദ്രാവിഡിന് ഏറ്റവും പ്രിയപ്പെട്ടത്. കറുത്ത കളര്‍ ടൊയോട്ടോ ഇനോവയും അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications