For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബൗള്‍ ചെയ്ത് സച്ചിനും കോലിയും പുറത്താക്കിയ സൂപ്പര്‍ താരങ്ങള്‍, ഇതാ മൂന്ന് പേര്‍

കോലി അപൂര്‍വ്വമായി മാത്രമേ ബൗള്‍ ചെയ്യാറുള്ളൂ

ഇന്ത്യന്‍ ക്രിക്കറ്റിനു ലഭിച്ച ഏറ്റവും മഹാന്‍മാരായ രണ്ടു ബാറ്റര്‍മാരാണ് മുന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും റണ്‍ മെഷീന്‍ വിരാട് കോലിയും. ബാറ്റിങില്‍ ഒട്ടുമിക്ക റെക്കോര്‍ഡുകളും കൈയടക്കി വച്ചിരിക്കുന്നത് ഈ ജോടികളാണ്. ഇവരുടെ ബാറ്റിങ് പാടവത്തെ ലോകം മുഴുവന്‍ വാഴ്ത്തുമ്പോള്‍ ബൗളിങിലെ ചില പ്രകടനങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോയിട്ടമുണ്ട്.

കളിച്ചിരുന്ന സമയത്തു സ്ഥിരമായി പാര്‍ട്ട് ടൈം ബൗളറായി പന്തെറിഞ്ഞിട്ടുള്ള സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 201 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. ഇതില്‍ 154 വിക്കറ്റുകള്‍ ഏകദിനത്തില്‍ നിന്നാണെങ്കില്‍ 46 വിക്കറ്റുകള്‍ ടെസ്റ്റിലുമാണ്.

സച്ചിന്‍ ബൗളിങിലും സൂപ്പര്‍

സച്ചിന്‍ ബൗളിങിലും സൂപ്പര്‍

പക്ഷെ സച്ചിനെപ്പോലെ സ്ഥിരമായി ബൗള്‍ ചെയ്യുന്നത് നമ്മള്‍ കാണാറില്ല. അപൂര്‍വ്വമായി മാത്രമേ അദ്ദേഹം ബൗളിങില്‍ ഒരു നോക്കാറുള്ളൂ. ഏകദിനത്തിലും ടി20യിലുമായി നാലു വീതമടക്കം കോലി ആകെ വീഴ്ത്തിയത് എട്ടു വിക്കറ്റുകള്‍ മാത്രമാണ്. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സച്ചിനും കോലിയും പുറത്താക്കിയ ചില സൂപ്പര്‍ താരങ്ങളുണ്ട്. ഇവര്‍ ആരൊക്കെയെന്നു നോക്കാം.

കെവിന്‍ പീറ്റേഴ്‌സന്‍

കെവിന്‍ പീറ്റേഴ്‌സന്‍

ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ കെവിന്‍ പീറ്റേഴ്‌സനാണ് സച്ചിന്‍ ടെണ്ടുല്‍ക്കറും വിരാട് കോലിയും പുറത്താക്കിയ ആദ്യത്തെ വമ്പന്‍ താരം.

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റിലായിരുന്നു പീറ്റേഴ്‌സനെ സച്ചിന്‍ വീഴ്ത്തിയത്. പക്ഷെ കോലിയുടെ വിക്കറ്റ് നേട്ടം ടി20 ഫോര്‍മാറ്റിലായിരുന്നു. ടി20യില്‍ ആദ്യമായി എറിഞ്ഞ ബോളില്‍ തന്നെ പീറ്റേഴ്‌സനെ പുറത്താക്കാന്‍ കോലിക്കു കഴിഞ്ഞുവെന്നതാണ് ശ്രദ്ധേയമായ കാര്യം.

Also Read: IPL 2023: ഇവര്‍ക്ക് 'പൊന്നുംവില', ലേലത്തില്‍ വന്‍ ഡിമാന്റുള്ള വിദേശ ഓള്‍റൗണ്ടര്‍മാരിതാ

സച്ചിന്റെ നേട്ടം 2007ല്‍

സച്ചിന്റെ നേട്ടം 2007ല്‍

2007ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ മൂന്നാമത്തെ ടെസ്റ്റിലായിരുന്നു പീറ്റേഴ്‌സന്റെ വിക്കറ്റ് സച്ചിന്‍ പിഴുതത്. ആദ്യ ഇന്നിങ്‌സില്‍ 41 റണ്‍സെടുത്ത അദ്ദേഹത്തെ സച്ചിന്റെ ബൗളിങില്‍ സ്ലിപ്പില്‍ ദ്രാവിഡ് പിടികൂടുകയായിരുന്നു.

ഈ ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലുമായി സച്ചിന്‍ ആകെ ബൗള്‍ ചെയ്തത് 26 ഓവറുകളായിരുന്നു. ഈ മല്‍സരം ടൈയാവുകയും ചെയ്തു. ടെസ്റ്റില്‍ ആകെ 52 ബോളുകളാണ് പീറ്റേഴ്‌സനെതിരേ സച്ചിന്‍ എറിഞ്ഞത്. ഇതില്‍ വഴങ്ങിയതാവട്ടെ 29 റണ്‍സുമാണ്.

കോലിയുടെ നേട്ടം

കോലിയുടെ നേട്ടം

2011ലെ ഇംഗ്ലണ്ട് പര്യടനത്തിലെ ഏക ടി20യിലായിരുന്നു പീറ്റേഴ്‌സന്റെ വിലപ്പെട്ട വിക്കറ്റ് കോലി പിഴുതത്. 33 റണ്‍സെടുത്തു നില്‍ക്കെ കോലിയുടെ ഒരു വൈഡ് ബോളിലായിരുന്നു അദ്ദേഹത്തിന്റെ മടക്കം. ക്രീസിനു പുറത്തേക്കിറങ്ങിയ കെപിയെ എംഎസ് ധോണി സ്റ്റംപ് ചെയ്യുകയായിരുന്നു.

ഈ മല്‍സരത്തില്‍ ആകെ മൂന്നു ഓവറുകള്‍ കോലി ബൗള്‍ ചെയ്തിരുന്നു. പീറ്റേഴ്‌സന്റെ വിക്കറ്റ് മാത്രമാണ് വീഴ്ത്താനായത്. ഈ മല്‍സരത്തില്‍ ഇംഗ്ലണ്ട് ആറു വിക്കറ്റിനു ജയിച്ചിരുന്നു.

Also Read: ഇന്ത്യക്കായി കളിക്കാനല്ല, യുവതാരങ്ങള്‍ ആഗ്രഹിക്കുന്നത് ഐപിഎല്‍ കളിക്കാന്‍-ഹോഗ്

മുഹമ്മദ് ഹഫീസ്

മുഹമ്മദ് ഹഫീസ്

പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ മുഹമ്മദ് ഹഫീസാണ് സച്ചിനും കോലിയും പുറത്താക്കിയ മറ്റൊരു മിന്നും താരം. സച്ചിന്‍ ഏകദിനത്തിലും കോലി ടി20യിലുമാണ് അദ്ദേഹത്തെ മടക്കിയത്.

2005ല്‍ കൊച്ചിയില്‍ നടന്ന ഇന്ത്യ- പാ്ക് പോരാട്ടത്തിലാണ് ഹഫീസിന്റെ വിക്കറ്റ് സച്ചിനു ലഭിച്ചത്. 42 റണ്‍സില്‍ നില്‍ക്കെ സച്ചിന്റെ ബൗളിങില്‍ ആശിഷ് നെഹ്‌റ ക്യാച്ചെടുക്കുകയായിരുന്നു. കളിയില്‍ അഞ്ചു വിക്കറ്റുളുമയി സച്ചിന്‍ കസറിയിരുന്നു.

അതേസമയം, 2012ലെ ടി20 ലോകകപ്പിന്റെ ഗ്രൂപ്പുഘട്ടത്ത്തിലായരുന്നു കോലിക്കു വിക്കറ്റ് ലഭിച്ചത്. 15 റണ്‍സെടുത്തു നില്‍ക്കെയായിരുന്നു ഓപ്പണറായി കളിച്ച ഹഫീസ് പുറത്തായത്. ഈ മല്‍സരത്തില്‍ ഇന്ത്യ എട്ടു വിക്കറ്റിന്റെ വിജയവും കൊയ്തു.

ബ്രെന്‍ഡന്‍ മക്കെല്ലം

ബ്രെന്‍ഡന്‍ മക്കെല്ലം

ന്യൂസിലാന്‍ഡ് മുന്‍ നായകനും ഇതിഹാസ ബാറ്ററുമായ ബ്രെന്‍ഡന്‍ മക്കെല്ലമാണ് സച്ചിന്റെയും കോലിയുടെയും അടുത്ത ഇര. ഇത്തവണ ടെസ്റ്റിലായിരുന്നു സച്ചിന്റെ നേട്ടമെങ്കില്‍ കോലി പുറത്താക്കിയത് ഏകദിനത്തിലുമായിരുന്നു.

2009ലെ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ വെല്ലിങ്ടണില്‍ വച്ചായിരുന്നു മക്കെല്ലത്തെ സച്ചിന്‍ മടക്കിയത്. ആറു റണ്‍സ് മാത്രമെടുത്ത അദ്ദേഹത്തെ സ്ലിപ്പില്‍ രാഹുല്‍ ദ്രാവിഡ് പിടികൂടുകയായിരുന്നു.

അതേസമയം, 2014ലെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ അഞ്ചാം ഏകദിനത്തിലാണ് കോലിക്കു മക്കെല്ലത്തിന്റെ വിക്കറ്റ് ലഭിച്ചത്. 23 റണ്‍സില്‍ വച്ചായിരുന്നു കോലിയുടെ ബൗൡങില്‍ മക്കെല്ലത്തെ രോഹിത് പിടികൂടിയത്.

Story first published: Wednesday, December 14, 2022, 21:30 [IST]
Other articles published on Dec 14, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+