For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യക്കായി അടുത്ത കാലത്തു അരങ്ങേറി, ഇപ്പോള്‍ എവിടെ? 'മൈന്‍ഡ്' ചെയ്യാതെ സെലക്ടര്‍മാര്‍

നാലു കളിക്കാരെ അറിയാം

india

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇപ്പോള്‍ പ്രതിഭാശാലികളായ കളിക്കാരുടെ അതിപ്രസരമാണ് കണ്ടുകൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ദേശീയ ടീമിനായി കളിക്കുകയെന്നതും അവസരം ലഭിച്ചാലും പിടിച്ചുനില്‍ക്കുകയെന്നതും അതീവ ദുഷ്‌കരമാണ്. അസാധാരണ മികവ് പുലര്‍ത്തുന്ന ക്രിക്കറ്റര്‍മാര്‍ക്കു മാത്രമേ ഇനിയങ്ങോട്ട് ടീമിലെ സ്ഥിരം സാന്നിധ്യമായി മാറാന്‍ സാധിക്കുകയുള്ളൂ.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളില്‍ ഇന്ത്യന്‍ ടീമിന്റെ മല്‍സരങ്ങള്‍ നോക്കിയാല്‍ വിവിധ ഫോര്‍മാറ്റുകളിലായി ഒരുപാട് കളിക്കാരെ പരീക്ഷിച്ചതായി കാണാന്‍ സാധിക്കും. പക്ഷെ അവരില്‍ വിരലില്‍ എണ്ണാവുന്ന ചിലര്‍ക്കു മാത്രമേ ശ്രദ്ധേയമായ പ്രകടനങ്ങളിലൂടെ ടീമിലെ സ്ഥാനം നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുള്ളൂ. ബാക്കിയുള്ളവര്‍ ടീമില്‍ നിന്നും പുറത്തുപോവുകയും ചെയ്തു. അടുത്ത കാലത്തായി ഇന്ത്യക്കു വേണ്ടി അരങ്ങേറുകയും എന്നാല്‍ ഇപ്പോള്‍ സെലക്ടര്‍മാര്‍ കണ്ട ഭാവം പോലും നടിക്കുകയും ചെയ്യാത്ത ചില കളിക്കാരെക്കുറിച്ച് അറിയാം. ഇവര്‍ക്കു ദേശീയ ടീമിലേക്കു ഇനിയൊരു മടങ്ങിവരവ് ഉണ്ടാവുമോയെന്നു കാത്തിരുന്നു തന്നെ കാണണം.

ടി നടരാജന്‍

ടി നടരാജന്‍

തമിഴ്‌നാട്ടുകാരനായ ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ ടി നടരാജന്‍ ഇന്ത്യന്‍ ടീമിലെത്തിയ ശേഷം വളരെയധികം പ്രതീക്ഷ നല്‍കിയ താരങ്ങളിലൊരാളാണ്. ഇടംകൈയന്‍ പേസര്‍മാര്‍ കുറവായിരുന്ന ഇന്ത്യന്‍ ടീമിനു മുതല്‍ക്കൂക്കാവുമെന്ന് എല്ലാവരും ഒരേ സ്വരത്തില്‍ ചൂണ്ടിക്കാട്ടിയ താരമായിരുന്നു അദ്ദേഹം. ഡെത്ത് ഓവറുകളില്‍ തുടരെ യോര്‍ക്കറുകളെറിയാന്‍ അസാധാരണ മിടുക്ക് തന്നെ നട്ടുവിനുണ്ടായിരുന്നു.
2020-21ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ് അദ്ദേഹം ആദ്യമായി ഇന്ത്യന്‍ ടീമിലെത്തിയത്. ടി20, ടെസ്റ്റ്, ഏകദിനം തുടങ്ങി മൂന്നിലും അരങ്ങേറുകയും ശ്രദ്ധേയമായ ചില പ്രകടനങ്ങള്‍ നടത്തുകയും ചെയ്തു. പക്ഷെ അപ്രതീക്ഷിതമായെത്തിയ പരിക്ക് നടരാജന്റെ കരിയര്‍ തകര്‍ത്തു. ശസ്ത്രകിയ കഴിഞ്ഞ് മല്‍സരരംഗത്തേക്കു മടങ്ങിയെത്തിയെങ്കിലും അദ്ദേഹം പിന്നീടൊരിക്കലും ദേശീയ ടീമിലേക്കു പരിഗണിക്കപ്പെട്ടില്ല.

ജയന്ത് യാദവ്

ജയന്ത് യാദവ്

സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ജയന്ത് യാദവ് ഇന്ത്യക്കായി ടെസ്റ്റില്‍ കളിക്കുകയും ശ്രദ്ധേയമായ ചില പ്രകടനങ്ങള്‍ നടത്തുകയും ചെയ്തിട്ടുള്ള താരമാണ്. ന്യൂസിലാന്‍ഡുമായി കഴിഞ്ഞ വര്‍ഷം ഇന്ത്യ അവസാനമായി നാട്ടില്‍ കളിച്ച ടെസ്റ്റ് പരമ്പരയില്‍ അദ്ദേഹം ടീമിന്റെ ഭാഗമായിരുന്നു. പക്ഷെ ഇപ്പോള്‍ യാദവിനെ സെലക്ടര്‍മാര്‍ തഴഞ്ഞ മട്ടാണ്. ബംഗ്ലാദേശിനെതിരേ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹം ഉള്‍പ്പെട്ടിരുന്നില്ല.

Also Read: T20 World Cup 2022: ഇന്ത്യയുടെ രക്ഷകനാവാന്‍ റിഷഭിനാവും!, പ്ലേയിങ് 11 വേണം, ഇതാ കാരണങ്ങള്‍

ദേവ്ദത്ത് പടിക്കല്‍

ദേവ്ദത്ത് പടിക്കല്‍

മറുനാടന്‍ മലയാളിയും ഇടംകൈയന്‍ ഓപ്പണറുമായ ദേവ്ദത്ത് പടിക്കല്‍ ആഭ്യന്തര ക്രിക്കറ്റിലെയും ഐപിഎല്ലിലെയും മികച്ച പ്രകടനങ്ങളെ തുടര്‍ന്നാണ് ശ്രദ്ധിക്കപ്പെടുന്നത്. 2020ലെ ഐപിഎല്ലിലെ എമേര്‍ജിങ് താരമായും അന്നു റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പമുണ്ടായിരുന്ന അദ്ദേഹം ശ്രദ്ധിക്കപ്പെട്ടിരുന്നു. 2021ലെ ശ്രീലങ്കന്‍ പര്യടനത്തില്‍ ശിഖര്‍ ധവാനു കീഴില്‍ ഇന്ത്യ രണ്ടാംനിര ടീമിനെ അയച്ചപ്പോള്‍ ദേവ്ദത്തും സംഘത്തിലുണ്ടായിരുന്നു. പക്ഷെ അരങ്ങേറ്റ പരമ്പരയില്‍ തിളങ്ങാന്‍ താരത്തിനായില്ല. അതിനു ശേഷം ദേവ്ദത്ത് ടീമിലെത്തിയിട്ടുമില്ല.

Also Read: IND vs NZ: പൃഥ്വിയെ വീണ്ടും തഴഞ്ഞു!, എന്തിന് ഇത്ര ശത്രുത?, ആരാധകര്‍ കട്ടകലിപ്പില്‍

വരുണ്‍ ചക്രവര്‍ത്തി

വരുണ്‍ ചക്രവര്‍ത്തി


കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ടി20 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി കളിക്കാന്‍ ഭാഗ്യമുണ്ടായ താരമാണ് മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി. ആഭ്യന്തര ക്രിക്കറ്റില്‍ അത്ര മികച്ച പ്രകടനങ്ങളിലെങ്കിലും ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി കസറിയതോടെ വരുണ്‍ ശ്രദ്ധിക്കപ്പെട്ടു. അതു അദ്ദേഹത്തെ ടി20 ലോകകപ്പ് ടീമിലുമെത്തിച്ചു. പക്ഷെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ വരുണ്‍ വന്‍ ദുരന്തമായി മാറി. ലോകകപ്പില്‍ ഒരു വിക്കറ്റ് പോലും താരത്തിനു ലഭിച്ചില്ല. ലോകകപ്പിനു ശേഷം ഒഴിവാക്കപ്പെട്ട വരുണിന് പിന്നീട് ദേശീയ ടീമില്‍ ഒരിക്കല്‍പ്പോലും ഇടവും കിട്ടിയിട്ടില്ല.

Story first published: Tuesday, November 1, 2022, 22:45 [IST]
Other articles published on Nov 1, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+