For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇവരുടെ 'വില്ലന്‍' കോലി! കരിയര്‍ ഇനിയും ക്ലച്ച് പിടിച്ചില്ല, ലിസ്റ്റില്‍ സഞ്ജുവും

മൂന്ന് ഇന്ത്യന്‍ താരങ്ങളെ അറിയാം

ഇന്ത്യയുടെ മുന്‍ നായകനും റണ്‍ മെഷീനുമായ വിരാട് കോലി ഇതിഹാസ താരമായി മാറിയെന്നതില്‍ സംശയമില്ല. ബാറ്റിങ് വിസ്മയം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കു ശേഷം ഇന്ത്യ കണ്ട ഏറ്റവും മഹാനായ താരം താന്‍ തന്നെയാണെന്നു കോലി വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 24,000ത്തിന് മുകളില്‍ റണ്‍സ് അദ്ദേഹം ഇതിനകം അടിച്ചെടുത്തു കഴിഞ്ഞു.

മൂന്നു ഫോര്‍മാറ്റുകളിലുമായി 71 സെഞ്ച്വറികളും കോടി നേടിയിട്ടുണ്ട്. കൂടാതെ 124 ഫിഫ്റ്റികളും അദ്ദേഹം തന്റെ പേരില്‍ കുറിച്ചു. കഴിഞ്ഞ 10 വര്‍ഷത്തോളമായി ദേശീയ ടീമിലെ സ്ഥിരം സാന്നിധ്യവുമാണ് കോലി.

1

ദീര്‍ഘകാലം ഇന്ത്യയെ മൂന്നു ഫോര്‍മാറ്റുകളിലില്‍ അദ്ദേഹം നയിക്കുകയും ചെയ്തിരുന്നു. നിലവില്‍ ക്യാപ്റ്റന്‍സിയില്ലെങ്കിലും എല്ലാ ഫോര്‍മാറ്റുകളിലും ടീമിന്റെ അവിഭാജ്യഘടകം തന്നെയാണ് കോലി. വണ്‍ഡൗണായിട്ടാണ് അദ്ദേഹം ടീമിനു വേണ്ടി സ്ഥിരമായി ബാറ്റ് ചെയ്തുകൊണ്ടിരിക്കുന്നത്. മൂന്നാം നമ്പറില്‍ ലോക ക്രിക്കറ്റിലെ മാസ്റ്റര്‍മാരില്‍ ഒരാളായി കോലി മാറുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ പൊസിഷനില്‍ അദ്ദേഹത്തിനുള്ള ആധിപത്യം കാരണം അന്താരാഷ്ട്ര ക്രിക്കറ്റില്‍ വേണ്ടത്ര അവസരം ലഭിക്കാത്തതു കാരണം കഴിവ് പ്രദര്‍ശിപ്പിക്കാന്‍ സാധിക്കാതെ പുറത്തിരിക്കുന്ന ചില ഇന്ത്യന്‍ താരങ്ങളുണ്ട്. അവരെക്കുറിച്ചറിയാം.

സഞ്ജു സാംസണ്‍

സഞ്ജു സാംസണ്‍

മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണാണ് ഇക്കൂട്ടത്തില്‍ ആദ്യത്തെയാള്‍. വിരാട് കോലിയെപ്പോലെ തന്നെ ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യാന്‍ ഇഷ്ടപ്പെടുന്ന താരമാണ് സഞ്ജുവും. 2015ല്‍ സിംബാബ്‌വെയ്‌ക്കെതിരായ ടി20 പരമ്പരയിലൂടെയായിരുന്നു അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. പക്ഷെ ടീമില്‍ തന്റെ സ്ഥാനമുറപ്പിക്കാന്‍ ഇത്രയും വര്‍ഷങ്ങളായിട്ടും സഞ്ജുവിനായിട്ടില്ല. ഏഴു വര്‍ഷത്തിനിടെ 16 ടി20കളും ഏഴു ഏകദിനങ്ങളും മാത്രമേ താരം കളിച്ചിട്ടുള്ളൂ.

3

ഏകദിനത്തില്‍ 44 ശരാശരിയില്‍ 176 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. ടി20യില്‍ 21.14 ശരാശരിയില്‍ 296 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്. കൂടുതലും മൂന്നാം നമ്പറിലാണ് സഞ്ജു ബാറ്റ് ചെയ്തിട്ടുള്ളത്. ഐപിഎല്ലില്‍ തന്റെ ഫ്രാഞ്ചൈസിയായ രാജസ്ഥാന്‍ റോയല്‍സില്‍ സ്ഥിരമായി മൂന്നാം നമ്പറാണ് അദ്ദേഹത്തിന്റെ പൊസിഷന്‍. പക്ഷെ ഇന്ത്യന്‍ ടീമില്‍ കോലിയുള്ളതിനാല്‍ ഈ സ്ഥാനം സഞ്ജുവിന് ലഭിക്കാറില്ല.

IND vs SA: ഷമിയും ഹൂഡയും പുറത്ത്! പകരക്കാരെ പ്രഖ്യാപിച്ച് ബിസിസിഐ, സഞ്ജുവിന് വിളിയില്ല

ശ്രേയസ് അയ്യര്‍

ശ്രേയസ് അയ്യര്‍

ഇന്ത്യയുടെ മറ്റൊരു യുവതാരമായ ശ്രേയസ് അയ്യരും വിരാട് കോലിയുടെ സാന്നിധ്യം കാരണം ഇന്ത്യന്‍ ജഴ്‌സിയില്‍ മതിയായ അവസരം കിട്ടാതെ പുറത്തിരിക്കുകയാണ്. കോലിക്കു വിശ്രമം അനുവദിക്കുന്ന പരമ്പരകളിലാണ് പലപ്പോഴും ശ്രേയസിനു ടീമില്‍ അവസരം ലഭിക്കാറുള്ളത്. ഇവയില്‍ മൂന്നാമനായി ഇറങ്ങി മോശമല്ലാത്ത പ്രകടനങ്ങള്‍ താരം നടത്തുകയും ചെയ്തിട്ടുണ്ട്.

5

വരാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തില്‍ ശ്രേയസിനു ഇടം ലഭിച്ചിട്ടില്ല. റിസര്‍വ് ലിസ്റ്റിലാണ് അദ്ദേഹം ഉള്‍പ്പെട്ടിരിക്കുന്നത്. ഇനി കോലി വിരമിച്ചാല്‍ മാത്രമേ മൂന്നാം നമ്പറിനെക്കുറിച്ച് ശ്രേയസ് സ്വപ്‌നം കാണേണ്ടതുളളൂ.

IND vs SA: രജത് പാട്ടിധര്‍ ഇന്ത്യന്‍ ടീമിലേക്ക്! കൂടെ സഞ്ജുവും ഉറപ്പിച്ചു, നയിക്കാന്‍ ധവാന്‍

ദീപക് ഹൂഡ

ദീപക് ഹൂഡ

വമ്പനടിക്കാരനും ഓള്‍റൗണ്ടറുമായ ദീപക് ഹൂഡയും വിരാട് കോലി കാരണം അവസരമില്ലാതെ സൈഡ് ബെഞ്ചിലാണ്. മുന്‍നിരയില്‍ ബാറ്റ് ചെയ്യുമ്പോഴാണ് ഹൂഡ തന്റെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ളത്. ഈ വര്‍ഷം ജൂണില്‍ ഇന്ത്യയുടെ രണ്ടാം നിര ടീം അയര്‍ലാന്‍ഡ് പര്യടനം നടത്തിയപ്പോള്‍ ഹൂഡ മിന്നിച്ചിരുന്നു.

7

അന്നു രണ്ടു ടി20കളിലും കോലിയുടെ അഭാവത്തില്‍ അദ്ദേഹം മൂന്നാമനായാണ് ബാറ്റ് ചെയ്തത്. രണ്ടാം ടി20യില്‍ തകര്‍പ്പന്‍ സെഞ്ച്വറിയും ഹൂഡ കുറിച്ചു. 57 ബോളില്‍ 104 റണ്‍സാണ് താരം അടിച്ചെടുത്തത്. കരിയറില്‍ ഇതുവരെ 12 ടി20കളിലാണ് ഹൂഡ കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 41.86 ശരാശരിയില്‍ 155 പ്ലസ് സ്‌ട്രൈക്ക് റേറ്റോടെ 293 റണ്‍സ് നേടുകയും ചെയ്തു.

Story first published: Tuesday, September 27, 2022, 12:01 [IST]
Other articles published on Sep 27, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+