Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അരങ്ങേറ്റത്തില്‍ രോഹിത് 7ാമന്‍! സച്ചിന്‍-ദാദ ഓപ്പണിങ്, ഇലവനില്‍ മലയാളിയും- അറിയാം

rohit

ക്രിക്കറ്റിലെ ചെറുമീനുകളായ അയര്‍ലാന്‍ഡുമായി ഇന്ത്യ അധികം മല്‍സരങ്ങളിലൊന്നും കളിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം ജൂണ്‍-ജൂലൈ മാസങ്ങളിലായിരുന്നു അവസാനമായി ഐറിഷ് ടീമുമായി ഇന്ത്യ ഏറ്റുമുട്ടിയത്. അന്നു ടി20 പരമ്പര ഇന്ത്യ കൈക്കലാക്കുകയും ചെയ്തു. ഇതുപോലെയൊരു അയര്‍ലാന്‍ഡ് പര്യടനത്തിലാണ് നിലവിലെ നായകനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. 2007ലായിരുന്നു അത് സംഭവിച്ചത്.

ഏകദിനത്തില്‍ അരങ്ങേറി മാസങ്ങള്‍ക്കകം തന്നെ ടി20യിലും രോഹിത് ടീമിലിടം പിടിച്ചു. 2007ല്‍ എംഎസ് ധോണിയുടെ കീഴില്‍ ഇന്ത്യയുടെ പരീക്ഷണ ടീം ഐസിസിയുടെ പ്രഥമ ടി20 ലോകകപ്പില്‍ ജേതാക്കളായപ്പോള്‍ ഹിറ്റ്മാനും സംഘത്തിലുണ്ടായിരുന്നു.

അയര്‍ലാന്‍ഡുമായി ബെല്‍ഫാസ്റ്റില്‍ നടന്ന അരങ്ങേറ്റ ഏകദിനത്തില്‍ ലോവര്‍ ഓര്‍ഡര്‍ ബാറ്ററായിട്ടാണ് രോഹിത് ദേശീയ ടീമിലിടം പിടിച്ചത്. പിന്നീട് ഓപ്പണിങിലേക്കു പ്രൊമോഷന്‍ ലഭിച്ചതോടെ അദ്ദേഹത്തിന്റെ കരിയര്‍ തന്ന മാറുകയും ചെയ്തു. അന്നു രോഹിത് ഏകദിനത്തില്‍ അരങ്ങേറിയ മല്‍സരത്തിലെ പ്ലെയിങ് ഇലവനില്‍ ആരൊക്കെയാണ് ഉണ്ടായിരുന്നതെന്നു പരിശോധിക്കാം.

സച്ചിന്‍- ഗാംഗുലി (ഓപ്പണര്‍മാര്‍)

സച്ചിന്‍- ഗാംഗുലി (ഓപ്പണര്‍മാര്‍)

ഇന്ത്യയുടെ ഐതിഹാസിക ഓപ്പണിങ് ജോടികളായ സച്ചിന്‍ ടെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയുമായിരുന്നു അന്നു ഇന്ത്യയുടെ ഓപ്പണര്‍മാര്‍. ഈ വലംകൈ- ഇടംകൈ ഓപ്പണിങ് ജോടികള്‍ ലോകത്തിലെ തന്നെ ഏറ്റവും അപകടകാരികളായ ഓപ്പണിങ് സഖ്യം കൂടിയായിരുന്നു.

നിരവധി വമ്പന്‍ കൂട്ടുകെട്ടുകളില്‍ പങ്കാളിയായ സച്ചിന്‍- ദാദ സഖ്യം ഒരുപാട് റെക്കോര്‍ഡുകളും തങ്ങളുടെ പേരില്‍ കുറിച്ചിട്ടുണ്ട്. രോഹിത് ശര്‍മ അരങ്ങേറിയ ഈ മല്‍സരത്തില്‍ ഇരുവരും 10 ഓവറുകള്‍ വീതം ബൗള്‍ ചെയ്യുകയും ചെയ്തിരുന്നു.

Also Read: 2000ലെ ജൂനിയര്‍ ലോക ചാംപ്യന്‍മാര്‍, ടീം ഇന്ത്യയില്‍ ക്ലിക്കായത് ആരൊക്കെ? നോക്കാം

ഗംഭീര്‍, ദ്രാവിഡ് (ക്യാപ്റ്റന്‍), യുവരാജ്, ഡിക്കെ (വിക്കറ്റ് കീപ്പര്‍), രോഹിത്- മധ്യനിര

ഗംഭീര്‍, ദ്രാവിഡ് (ക്യാപ്റ്റന്‍), യുവരാജ്, ഡിക്കെ (വിക്കറ്റ് കീപ്പര്‍), രോഹിത്- മധ്യനിര

ഇതിഹാസ താരങ്ങളുള്‍പ്പെട്ട വളരെ ശക്തമായ മധ്യനിരയായിരുന്നു അന്നു ഇന്ത്യന്‍ ടീമിന്റേത്. മൂന്നാം നമ്പറില്‍ ഇറങ്ങിയത് ഗൗതം ഗംഭീറായിരുന്നു. നാലാം നമ്പറിലാവട്ടെ നിലവിലെ മുഖ്യ കോച്ച് കൂടിയായ ഇതിഹാസ ബാറ്റര്‍ രാഹുല്‍ ദ്രാവിഡായിരുന്നു. ടീമിനെ നയിച്ചതും ദ്രാവിഡ് തന്നെയാണ്.

അഞ്ചാം നമ്പറില്‍ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങാണ് കളിച്ചത്. ആറാമനായി വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കായിരുന്നു. അന്നു രോഹിത്തിനൊപ്പം ടീമിലുണ്ടാവുകയും ഇപ്പോഴും മല്‍സരരംഗത്തു തുടരുകയും ചെയ്യുന്ന ഏക താരവും ഡിക്കെ തന്നെയാണ്.

കാര്‍ത്തിക്കിനും പിന്നില്‍ ഏഴാം നമ്പറിലാണ് രോഹിത് ബാറ്റ് ചെയ്യാനിറങ്ങിയത്. പക്ഷെ ഈ കളിയില്‍ രോഹിത്തിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ല.

Also Read: ടി20യില്‍ സൂര്യയില്ലെങ്കില്‍ ഇന്ത്യ 'വട്ടപ്പൂജ്യം! അമിത ആശ്രയം, ഈ പോക്ക് ശരിയല്ല

അഗാര്‍ക്കര്‍, ആര്‍പി, ചൗള, ശ്രീശാന്ത്- ബൗളര്‍മാര്‍

അഗാര്‍ക്കര്‍, ആര്‍പി, ചൗള, ശ്രീശാന്ത്- ബൗളര്‍മാര്‍

ഇന്ത്യന്‍ ബൗളിങ് നിരയിലുണ്ടായിരുന്നത് ഫാസ്റ്റ് ബൗളര്‍ അജിത് അഗാര്‍ക്കര്‍, ഇടംകൈയന്‍ പേസര്‍ ആര്‍പി സിങ്, മലയാളി ഫാസ്റ്റ് ബൗളര്‍ എസ് ശ്രീശാന്ത് എന്നിവരായിരുന്നു. ടീമിലെ ഏക സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ പിയൂഷ് ചൗളയായിരുന്നു.

അന്നു പേസ് നിരയില്‍ ഏറ്റവും അനുഭവസമ്പത്തുണ്ടായിരുന്ന താരം അഗാര്‍ക്കറാണ്. ആര്‍പിയും ശ്രീശാന്തും ചില മികച്ച പ്രകടനങ്ങളിലൂടെ പ്രതിഭ തെളിയിക്കുകയും ചെയ്തിരുന്നു. ചൗളയാവട്ടെ അന്നു ടീമിലേക്കു പുതുതായി വന്ന കൗമാര താരം മാത്രമായിരുന്നു.

ഇന്ത്യക്കു അനായാസ വിജയം

ഇന്ത്യക്കു അനായാസ വിജയം

അന്നത്തെ മല്‍സരത്തില്‍ അര്‍ലാന്‍ഡിനെതിരേ ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യ ഒമ്പതു വിക്കറ്റിന്റെ അനായാസ വിജയം ആഘോഷിച്ചിരുന്നു. ആദ്യം ബാറ്റിങിന് ഇറങ്ങിയ അയര്‍ലാന്‍ഡ് 50 ഓവറില്‍ 193ന് ഓള്‍ഔട്ടായി. ശ്രീശാന്തും പിയൂഷ് ചൗളയും മൂന്നു വിക്കറ്റ് വീതമെടുത്തപ്പോള്‍ ആര്‍പി സിങ് രണ്ടു വിക്കറ്റും നേടി.

മറുപടിയില്‍ ഇന്ത്യന്‍ ലക്ഷ്യം 39 ഓവറില്‍ 171 റണ്‍സായി പുനര്‍ നിശ്ചയിച്ചു. ഗൗതം ഗംഭീര്‍ (80*), സൗരവ് ഗാംഗുലി (73*) എന്നിവരുടെ ഇന്നിങ്‌സുകള്‍ 34.5 ഓവറില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ചു. സച്ചിന്‍ നാലു റണ്‍സ് മാത്രമെടുത്ത് പുറത്താവുകയായിരുന്നു.

Story first published: Monday, January 30, 2023, 17:50 [IST]
Other articles published on Jan 30, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+