വീരുവിന് ഇത്രയും ആസ്തിയോ? കണ്ണുതള്ളിക്കും, കാറുകളിലൊന്ന് സച്ചിന്റെ വക!

ഇന്ത്യന്‍ ക്രിക്കറ്റില്‍ പകരം വയ്ക്കാനില്ലാത്ത ഇതിഹാസങ്ങളുടെ നിരയിലാണ് മുന്‍ ബാറ്റിങ് വിസ്മയം വീരേന്ദര്‍ സെവാഗിന്റെ സ്ഥാനം. ലോവര്‍ ഓര്‍ഡര്‍ ബാറ്ററായി ടീമിലേക്കു വന്ന് പിന്നീട് സൗരവ് ഗാംഗുലിയുടെ നിര്‍ദേശ പ്രകാരം ഓപ്പണറുടെ കുപ്പായമണിഞ്ഞ വീരുവിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ക്രീസിലെത്തിയാല്‍ സംഹാരമായിരുന്നു വീരുവിനു പ്രിയം. അവിടെ ബൗളര്‍ക്കു പുല്ലുവില പോലും ലഭിക്കില്ല.
പേസ്, സ്പിന്‍ വ്യത്യാസമില്ലതെ എല്ലാവരും വീരുവിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. പല ബൗളര്‍മാരുടെയും പേടിസ്വപ്‌നമായിരുന്ന അദ്ദേഹം കരിയറില്‍ ഒരു ക്രിക്കറ്റര്‍ക്കു നേടാനുന്നതെല്ലാം സ്വന്തമാക്കിയാണ് പടിയിറങ്ങിയത്. രണ്ടു ലോകകിരീടങ്ങള്‍, ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറി, ടെസ്റ്റില്‍ രണ്ടു ട്രിപ്പിള്‍ സെഞ്ച്വറി തുടങ്ങി വീരുവിന്റെ കരിയറിലെ നേടങ്ങള്‍ ഒരുപാടുണ്ട്.
വീരുവിനു മുമ്പോ, ശേഷമോ അതുപോലെ ആരാധകരെ രസിപ്പിച്ച മറ്റൊരു ഇന്ത്യന്‍ താരം ഇല്ലായിരുന്നവെന്നു തന്നെ പറയാം. പ്രതിരോധിച്ചു കളിക്കാതെ ആക്രമിച്ച് ബാറ്റ് ചെയ്താലും ടെസ്റ്റില്‍ കസറാന്‍ കഴിയുമെന്നു അദ്ദേഹം കാണിച്ചുതരികയും ചെയ്തു. ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും കമന്റേറ്ററായി വീരു ഇപ്പോഴും ക്രിക്കറ്റില്‍ സജീവമാണ്. കൂടാതെ സോഷ്യല്‍ മീഡിയയിലും ഏറെ സജീവമായി നിലനില്‍ക്കുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. വീരുവിന്റെ ആസ്തിയെക്കുറിച്ചും കാര്‍ കളക്ഷനെക്കുറിച്ചുമെല്ലാം അറിയാം.

വീരുവിന്റെ ആസ്തി
പ്രൊഫഷണല്‍ ക്രിക്കറ്റില്‍ വിരമിച്ചെങ്കിലും വളരെ സമ്പന്നമായ ജീവിതമാണ് വീരേന്ദര്‍ സെവാഗ് നയിക്കുന്നത്. വരുമാനത്തിനായി ഒരുപാട് ഉപാധികള്‍ അദ്ദേഹത്തിനുണ്ട്. പരസ്യ കരാറുകളില്‍ നിന്നും കമന്റേറ്ററായുമെല്ലാം മികച്ച വരുമാനമാണ് വീരു കൈപ്പറ്റുന്നത്.
ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ ക്രിക്കറ്റര്‍മാരില്‍ അഞ്ചാംസ്ഥാനത്തുള്ളയാള്‍ കൂടിയാണ് അദ്ദേഹം. ഏകദേശം 331 കോടി രൂപയുടെ ആസ്തി സെവാഗിനുണ്ടെന്നാണ് കണക്കുകള്‍.
Also Read: IND vs AUS: 5 ഇന്നിങ്‌സില്‍ 57 റണ്‍സ്, ഫ്‌ളോപ്പായി ഭരത്! എന്നിട്ടും സഞ്ജുവിനെ വേണ്ട

പരസ്യ കരാറുകള്‍
ആരാധകര്‍ക്കു ഇപ്പോഴും പ്രിയങ്കരനായതിനാല്‍ തന്നെ വീരേന്ദര്‍ സെവാഗിനു പല ബ്രാന്‍ഡുകളുമായും ഇപ്പോഴും കരാറുണ്ട്. അഡിഡാസ്, സഫല്‍ത (എഡ്‌ടെക് പ്ലാറ്റ്‌ഫോം), ബൂസ്റ്റ്, പോളിസി എക്‌സ്. കോം, ഫില (സ്‌പോര്‍ട്‌സ് വെയര്‍ ബ്രാന്‍ഡ്), സാംസങ് മൊബൈല്‍സ്, റീബോക്ക് തുടങ്ങിയ ബ്രാന്‍ഡുകളുമായെല്ലാം അദ്ദേഹത്തിനു കരാറുണ്ട്.
2010ല്‍ കാര്‍ബണ്‍ മൊബൈല്‍ കമ്പനിയുമായി സെവാഗ് കരാറിലെത്തിയിരുന്നു. ഇതിനു ശേഷം അവരുടെ വില്‍പ്പനയില്‍ വലിയ വര്‍ധനയാണുണ്ടായത്.
സോഷ്യല്‍ മീഡിയയില്‍ വീരുവിന്റെ ട്വീറ്റുകള്‍ക്കു വലിയ സ്വീകാര്യതയാണുള്ളത്. 30 ലക്ഷം രൂപ വരെ ട്വീറ്റുകളില്‍ നിന്നും തനിക്കു ലഭിക്കാറുണ്ടെന്നു അദ്ദേഹം വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
Also Read: ഇന്ത്യയുടെയും റോയല്‍സിന്റെയും തുറുപ്പുചീട്ട്- അശ്വിന്റെ ആസ്തി, കാര്‍ കളക്ഷന്‍ എല്ലാമറിയാം

നിക്ഷേപം, കാറുകള്‍
ഹരിയാനയില്‍ സെവാഗ് ഇന്റര്‍നാഷണല്‍ സ്‌കൂളെന്ന വിദ്യാഭ്യാസ സ്ഥാപനം വീരേന്ദര്‍ സെവാഗിനുണ്ട്. രാജ്യത്തു സ്‌പോര്‍ട്‌സിനെ കൂടുതല്‍ വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം ഈ സ്‌കൂള്‍ സ്ഥാപിച്ചത്. ഹരിയാന സര്‍ക്കാര്‍ പാരിതോഷികമായി നല്‍കിയ 23 ഏക്കര്‍ ഭൂമിയിലണ് വീരു സ്‌കൂള്‍ പണിതത്. നിരവധി ദേശീയ, സംസ്ഥാന കായിക താരങ്ങളും ഈ സ്‌കൂളിലൂടെ ഉയര്‍ന്നുവന്നിട്ടുണ്ട്.
കാറുകളോടു വലിയ പ്രിയമാണ് വീരുവിന്. നിരവധി ആഡംബര കാറുകള്‍ അദ്ദേഹത്തിന്റെ പക്കലുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വില പിടിപ്പുള്ള കാറുകളിലൊന്നായ ബെന്റ്‌ലി കോണ്ടിനെന്റല്‍ ഫ്‌ളൈയിങ് സ്പര്‍ എന്ന കാര്‍ വീരുവിനു സ്വന്തമായുണ്ട്.
ബിഎംഡബ്ല്യു 730 ഐഡിയുടെ ഏറ്റവുമുയര്‍ന്ന വേരിയന്റും അദ്ദേഹത്തിനുണ്ട്. തന്റെ മുന്‍ ഓപ്പണിങ് പങ്കാളിയും സുഹൃത്തുമായ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സമ്മാനിച്ചതാണ് ഈ കാര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications