Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചേതന്റെ ചീട്ട് കീറിയാല്‍ പകരം സെലക്ടറാര്? ഇതാ ആറു പേര്‍, കൂട്ടത്തില്‍ ശ്രീശാന്തും!

sehwag

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സെലക്ടര്‍ സ്ഥാനത്തു ചേതന്‍ ശര്‍മയുടെ ദിനങ്ങള്‍ എണ്ണപ്പെട്ടിരിക്കുകയാണ്. ഒളിക്യാമറ വിവാദത്തിലകപ്പെട്ട് പല വെളിപ്പെടുത്തലുകളും നടത്തിയ അദ്ദേഹം വലിയ കുരുക്കിലാണ് അകപ്പെട്ടിരിക്കുന്നത്. സെലക്ടര്‍ സ്ഥാനത്തു ഇനി ചേതനെ ബിസിസിഐ നിലനിര്‍ത്താന്‍ സാധ്യതയും തീരെ കുറവാണ്. അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ച് തീരുമാനമെടുക്കാനുള്ള ചുമതല ബിസിസിഐ സെക്രട്ടറി ജയ് ഷായെയണ് ബോര്‍ഡ് ഏല്‍പ്പിച്ചിരിക്കുന്നത്.

സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ നടക്കുന്ന കാര്യങ്ങളടക്കം പലതും ചേതന്‍ ശര്‍മ അബദ്ധത്തില്‍ തുറന്നു പറഞ്ഞിരുന്നു. വിരാട് കോലിയെ ഏകദിന ടീമിന്റെ നായകസ്ഥാനത്തു നിന്നും പുറത്താക്കാന്‍ കാരണം മുന്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ അനിഷ്ടമാണെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. കൂടാതെ ഫിറ്റ്‌നസ് കുറവുള്ള കളിക്കാര്‍ ഇതു 100 ശതമാനത്തിലെത്തിക്കാന്‍ ഇഞ്ചക്ഷന്‍ എടുക്കാറുണ്ടെന്ന ഗുരുതരമായ തുറന്നു പറച്ചിലും ശര്‍മ നടത്തിയിരുന്നു.

ചേതന്‍ ശര്‍മയുടെ വെളിപ്പെടുത്തലുകള്‍ ലോക ക്രിക്കറ്റില്‍ ഇന്ത്യയുടെ ഇമേജിനെയും ബാധിച്ചിട്ടുണ്ട്. ഐസിസിയെപ്പോലും പിന്നിലാക്കാവുന്ന സാമ്പത്തിക ശേഷിയുള്ള ബിസിസിഐയ്ക്കു ഇതു വലിയ ക്ഷീണമായിരിക്കുകയാണ്. അതുകൊണ്ടു തന്നെ ശര്‍മയെ ഇനി സെലക്ഷന്‍ കമ്മിറ്റിയുടെ തലപ്പത്ത് നിര്‍ത്താന്‍ ബോര്‍ഡ് ആഗ്രഹിക്കില്ല. അദ്ദേഹത്തെ നീക്കിയാല്‍ പകരം ഈ സ്ഥാനത്തേക്കു വരാന്‍ കഴിവുള്ള ഇന്ത്യയുടെ മുന്‍ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

സുരേഷ് റെയ്‌ന

സുരേഷ് റെയ്‌ന

കഴിഞ്ഞ വര്‍ഷം ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയാണ് മുഖ്യ സെലക്ടര്‍ സ്ഥാനത്തേക്കു വരാനിടയുള്ള ഒരാള്‍. പ്രായം കുറവായതിനാല്‍ തന്നെ അദ്ദേഹത്തിന്റെ വരവ് ടീം സെലക്ഷനില്‍ പുതിയ ഊര്‍ജം നല്‍കുമെന്നതില്‍ സംശയമില്ല. ഇന്ത്യന്‍ ക്രിക്കറ്റിനെക്കുറിച്ച് നന്നായി അറിയാവുന്ന, ലോകകപ്പുകളിലടക്കം കളിച്ച് മികവ് തെളിയിച്ചയാളാണ് റെയ്‌ന.

വീരേന്ദര്‍ സെവാഗ്

വീരേന്ദര്‍ സെവാഗ്

മുന്‍ ഇതിഹാസ ഓപ്പണറും അഗ്രസീവ് ബാറ്റിങിലൂടെ ലോകമെമ്പാടും ആരാധകരെ നേടിയെടുക്കുകയും ചെയ്ത വീരേന്ദര്‍ സെവാഗാണ് മറ്റൊരു മികച്ച ഓപ്ഷന്‍. നിലവില്‍ ക്രിക്കറ്റ് വിദഗ്ധനും കമന്റേറ്ററുമായെല്ലാം പ്രവര്‍ത്തിക്കുന്ന വീരുവിന് തീര്‍ച്ചയായും മികച്ചൊരു സെലക്ടറായി മാറാന്‍ സാധിക്കും.

ഇന്ത്യന്‍ ക്രിക്കറ്റിനു ഈ റോളില്‍ ഒരുപാട് സംഭാവനകള്‍ നല്‍കാനും അദ്ദേഹത്തിനു കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ശ്രീശാന്ത്

ശ്രീശാന്ത്

മുന്‍ ഫാസ്റ്റ് ബൗളറും മലയാളിയുമായ എസ് ശ്രീശാന്താണ് മുഖ്യ സെലക്ടറുടെ സ്ഥാനത്തേക്കു പരിഗണിക്കാവുന്ന മൂന്നാമത്തെ ഓപ്ഷന്‍. വാതുവയ്പ് വിവാദത്തില്‍ നേരത്തേ അകപ്പെട്ടിരുന്നെങ്കിലും നിരപരാധിയാണെന്നു തെളിഞ്ഞതോടെ അദ്ദേഹത്തെ കുറ്റവിമുക്തനുമാക്കിയിരുന്നു.

ഇന്ത്യക്കൊപ്പം രണ്ടു ലോകകപ്പ് വിജയങ്ങളില്‍ പങ്കാളിയായിട്ടുള്ള ശ്രീശാന്ത് ആഭ്യന്തര ക്രിക്കറ്റില്‍ ഒരുപാട് മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള താരവുമാണ്. അതിനാല്‍ തന്നെ സെലക്ടറുടെ റോളില്‍ ശോഭിക്കാന്‍ അദ്ദേഹത്തിനാവും. മാത്രമല്ല അവഗണിക്കപ്പെടുന്ന സഞ്ജു സാംസണിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കാനും ശ്രീശാന്തിന്റെ വരവ് സഹായിക്കും.

Also Read: സെലക്ടറുടെ വീട്ടില്‍ പോയില്ല, ഫോണും വിളിച്ചില്ല, തഴയപ്പെടുന്നത് സഞ്ജുവിന്‍റെ കുഴപ്പം കൊണ്ട്!

വെങ്കടേഷ് പ്രസാദ്

വെങ്കടേഷ് പ്രസാദ്

ഇന്ത്യയുടെ മറ്റൊരു മുന്‍ ഫാസ്റ്റ് ബൗളര്‍ വെങ്കടേഷ് പ്രസാദിനെയും മുഖ്യ സെലക്ടര്‍ സ്ഥാനത്തേക്കു കൊണ്ടുവരാവുന്നതാണ്. കഴിഞ്ഞ തവണ അദ്ദേഹം സെലക്ടര്‍ സ്ഥാനത്തേക്കു അപേക്ഷിച്ചിരുന്നു. മുഖ്യ സെലക്ടറായി പ്രസാദ് വന്നേക്കുമെന്നു സൂചനകളുമുണ്ടായിരുന്നു.

പക്ഷെ തുടരെ രണ്ടാം തവണയും ചേതന്‍ ശര്‍മയെ തന്ന സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി ബിസിസിഐ പ്രഖ്യാപിക്കുകയായിരുന്നു.

സലില്‍ അംഗോള

സലില്‍ അംഗോള

നിലവില്‍ സെലക്ഷന്‍ കമ്മിറ്റിയില്‍ ഉള്‍പ്പെട്ടിരിക്കുന്ന മറ്റാരെയെങ്കിലും തന്നെ മുഖ്യ സെലക്ടറായി നിയമിക്കാനുള്ള സാധ്യത തള്ളേണ്ട. മുന്‍ താരവും ബോളിവുഡ് നടനുമായ സലില്‍ അംഗോള ഇപ്പോഴത്തെ സെലക്ഷന്‍ കമ്മിറ്റിയംഗമാണ്. അദ്ദേഹത്തെ മുഖ്യ സെലക്ടറായി നിയമിക്കുമോയെന്നും കാത്തിരുന്നു കാണാം.

Also Read: ഹര്‍മന്‍പ്രീത് ഇന്ത്യയുടെ ലേഡി രോഹിത് ശര്‍മയോ? ഈ സാമ്യങ്ങള്‍ ഞെട്ടിക്കും, അറിയാം

സുബ്രൊതോ ബാനര്‍ജി

സുബ്രൊതോ ബാനര്‍ജി

സലില്‍ അംഗോളയെപ്പോലെ തന്നെ പുതിയ സെലക്ഷന്‍ കമ്മിറ്റിയില്‍ നിന്നും മുഖ്യ സെലക്ടറുടെ സ്ഥാനത്തേക്കു പ്രൊമോഷന്‍ ലഭിക്കാനിടയുള്ള മറ്റൊരാള്‍ സുബ്രൊതോ ബാനര്‍ജിയാണ്. ശ്രീശധരന്‍ ശരത്, മുന്‍ ഓപ്പണര്‍ ശിവ്‌സുന്ദര്‍ ദാസ് എന്നിവരാണ് നിലവിലെ സെലക്ഷന്‍ കമ്മിറ്റിയില്‍ നിന്നും തലപ്പേത്തു വരാനിടയുള്ള മറ്റുള്ളവര്‍.

Story first published: Thursday, February 16, 2023, 9:13 [IST]
Other articles published on Feb 16, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+