സെലക്ടറുടെ വീട്ടില്‍ പോയില്ല, ഫോണും വിളിച്ചില്ല, തഴയപ്പെടുന്നത് സഞ്ജുവിന്‍റെ കുഴപ്പം കൊണ്ട്!

ഒളിക്യാമറ അന്വേഷണത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ടര്‍ ചേതന്‍ ശര്‍മയുടെ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നതിനു പിന്നാലെ സഞ്ജു സാംസണിന്റെ ആരാധകരും രംഗത്തു വന്നിരിക്കുകയാണ്. സഞ്ജുവിനെക്കുറിച്ചും ചില കാര്യങ്ങള്‍ പരാമര്‍ശിക്കുന്നുണ്ട്. ഇഷാന്‍ കിഷന്റെ ഒരൊറ്റ ഇന്നിങ്‌സ് കാരണം (ഡബിള്‍ സെഞ്ച്വറി) സഞ്ജുവടക്കം മൂന്നു പേരുടെ കരിയറാണ് ഏറെക്കുറെ അവസാനിച്ചിരിക്കുന്നതെന്നു അദ്ദേഹം വ്യക്തമാക്കയിരിക്കുകയാണ്.
ഇന്ത്യന്‍ ടി20 ടീമിന്റെ സ്ഥിരം ക്യാപ്റ്റനായി ഉടന്‍ നിയമിക്കപ്പെടുമെന്ന് ഉറപ്പായ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെക്കുറിച്ചും സെലക്ടര്‍ ചില പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. ഹാര്‍ദിക്ക് അടുത്തിടെ തന്റെ വീട് സന്ദര്‍ശിക്കുകയും കുറച്ച് സമയം അവിടെ ചെലവഴിക്കുകയും ചെയ്തതായും ശര്‍മ വെളിപ്പെടുത്തിയിരുന്നു. കൂടാതെ ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയും പേസര്‍ ഉമേഷ് യാദവുമെല്ലാം തന്നെ വീട്ടില്‍ വന്ന് കാണാറുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇതോടെ ഹാര്‍ദിക്കിനെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു പ്രൊമോട്ട് ചെയ്യാനുള്ള കാരണവും മോശം ഫോമിലായിട്ടും എന്തുകൊണ്ടാണ് ഹൂഡ ഇപ്പോഴും ടീമില്‍ സ്ഥാനം നിലനിര്‍ത്തുന്നതെന്നും വ്യക്തമായിരിക്കുകയാണെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ പ്രതികരിച്ചത്. ഇതേക്കുറിച്ച് വിശദമായി നോക്കാം.

ചേതന്‍ ശര്‍മയുടെ വീട്ടില്‍ പോവണം
സഞ്ജു സാംസണ്‍ ആദ്യം ചെയ്യേണ്ടത് സെലക്ടര്‍ ചേതന്‍ ശര്‍മയുടെ വീട്ടില്‍ പോവുകയെന്നതാണ്. അദ്ദേഹത്തിനൊപ്പം ഡിന്നറും കഴിക്കണം. അതിനു ശേഷം എല്ലാ ദിവസവും അര മണിക്കൂറെങ്കിലും സെലക്ടറെ ഫോണില്‍ വിളിച്ച് സംസാരിക്കുകയും വേണം. എങ്കില്‍ മാത്രമേ സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കുകയുള്ളൂവെന്നാണ് ഒരു യൂസര്‍ പ്രതികരിച്ചിരിക്കുന്നത്.

പ്രതീക്ഷകള്‍ തകര്‍ത്തു
ചേതന്‍ ശര്‍മയുടെ പക്ഷപാതപരമായ പെരുമാറ്റം കാരണം എങ്ങനെയാണ് കഠിനാധ്വാനം ചെയ്യുന്ന സഞ്ജു സാംസണ്‍, പൃഥ്വി ഷാ, സര്‍ഫറാസ് ഖാന്‍ എന്നിവരെപ്പോലെയുള്ള കളിക്കാര് ഇരകളായി മാറിയിരിക്കുന്നതെന്നു സങ്കല്‍പ്പിച്ച് നോക്കൂ.
ഇന്ത്യന്‍ ടീമിനു വേണ്ടി കളിക്കുകയെന്ന ഈ താരങ്ങളുടെ പ്രതീക്ഷകളെയാണ് അദ്ദേഹം ഏറെക്കുറെ ഇല്ലാതാക്കിയതെന്നും ഒരു യൂസര്‍ കുറിച്ചു.
Also Read: IND vs AUS: ശ്രേയസെത്തി, പുറത്താവുക സൂര്യയോ, രാഹുലോ? ഇന്ത്യ ഡബിള്‍ സ്‌ട്രോങ്, സാധ്യതാ 11

തഴയുന്നതിന് കാരണം വ്യക്തമായി
ഇത്രയും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവച്ചിട്ടും എന്തുകൊണ്ടാണ് ഏകദിനനത്തില്‍ സഞ്ജു സാംസണ്‍ ഇപ്പോള്‍ ടീമിന്റെ ഭാഗമല്ലെന്നത് ചേതന്‍ ശര്‍മയുടെ വെളിപ്പെടുത്തലുകളോടെ നമുക്ക് മനസ്സിലായെന്നു പ്രതീക്ഷിക്കുന്നുവെന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.
സഞ്ജു സാംസണിനു പകരം മോശം ഫോമിലുള്ളവരെയും പരിക്കേറ്റവരെയും ചേതന്‍ ശര്‍മയും ബിസിസിഐയും തുടര്‍ച്ചയായി പിന്തുണച്ചു കൊണ്ടിരിക്കുകയാണ്. ഫിറ്റ് നേടിയെടുക്കാന്‍ അവര്‍ ഫിറ്റല്ലാത്ത കളിക്കാര്‍ക്ക് ഇഞ്ചക്ഷനും നല്‍കുന്നു. നിങ്ങളെക്കുറിച്ച് നാണം തോന്നുന്നു ചേതന്‍ ശര്‍മ. എത്രയും വേഗത്തില്‍ അദ്ദേഹത്തെ പുറത്താക്കണമെന്നും ഒരു യൂസര്‍ ആവശ്യപ്പെട്ടു.
Also Read: സച്ചിന്റെ മരുമകനാവുമോ ഗില്‍ ? കാമുകി സാറ തന്നെ! വൈറലായി പുതിയ ചിത്രം

കുഴപ്പം സഞ്ജുവിന്റേത്
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സഞ്ജു സാംസണിനു ഇടം കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍ അതു സഞ്ജു സാംസണിന്റെ കുഴപ്പം കൊണ്ടു മാത്രമാണ്. കാരണം ഹാര്‍ദിക് പാണ്ഡ്യ, ദീപക് ഹൂഡ എന്നിവരടക്കം ചിലപ്പെപ്പോലെ സഞ്ജു ഇടയ്ക്കു സെലക്ടറുടെ വീട് സന്ദര്‍ശിക്കുകയോ, ഫോണ്‍ വിളിക്കുകയോ ചെയ്യുന്നില്ല. അതുകൊണ്ടു തന്നു തന്നെ സഞ്ജുവിനും ഇഷാനും ഇന്ത്യക്കു വേണ്ടി കളിക്കാനുള്ള അര്‍ഹതയില്ലെന്നും ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.

സഞ്ജുവിനോടു ബഹുമാനം കൂടി
ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ടര്‍ ചേതന്‍ ശര്‍മയുടെ തുറന്നു പറച്ചിലുകളോടെ സഞ്ജു സാംസണിനോടുള്ള ബഹുമാനം വര്‍ധിച്ചിരിക്കുകയാണ്.
ദീപക് ഹൂഡ, ഹാര്‍ദിക് പാണ്ഡ്യ, ഉമേഷ് യാദവ് എന്നിവരെപ്പോലെ സഞ്ജു ഒരിക്കലും ചേതന്‍ ശര്‍മയെ വീട്ടില്‍ പോയി കണ്ടിട്ടില്ലെന്ന് ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications