ഐസിസി ട്രോഫിയില്‍ ധോണി എങ്ങനെ 'കിങ്ങായി'? നാല് തന്ത്രങ്ങള്‍! രോഹിത് കണ്ട് പഠിക്കണം

മുംബൈ: എംഎസ് ധോണി എന്ന നായകന്റെ പടിയിറക്കത്തിന് ശേഷം ഐസിസി ട്രോഫികള്‍ ഇന്ത്യക്ക് കിട്ടാക്കനിയാണ്. 2013ല്‍ ധോണി നായകനായിരിക്കെ നേടിയ ചാമ്പ്യന്‍സ് ട്രോഫിയാണ് ഇന്ത്യയുടെ അലമാരയിലെ അവസാനത്തെ ഐസിസി ട്രോഫി.
അതിന് ശേഷം ഇന്ത്യ കളിച്ച ഐസിസി ട്രോഫികളിലെല്ലാം പ്രതീക്ഷകളേറെയായിരുന്നെങ്കിലും കിരീടം അകന്നു നിന്നു. അവസാനമായി 2022ലെ ടി20 ലോകകപ്പ് കളിച്ചെങ്കിലും അതിലും കിരീട നേട്ടം അകന്നുനിന്നു. വിരാട് കോലി പിന്നാലെ ഇപ്പോള്‍ രോഹിത് എത്തിയിട്ടും ഐസിസി ട്രോഫിയില്ല.
ഇന്ത്യക്ക് മികച്ച ടീം കരുത്തുണ്ടായിട്ടും എന്തുകൊണ്ടും ഐസിസി കിരീടമില്ലെന്നത് പ്രധാന ചോദ്യമാണ്. ഐസിസി ട്രോഫി നേടാന്‍ ക്യാപ്റ്റന്റെ മികവ് വളരെ നിര്‍ണ്ണായകമാണ്. മൂന്ന് ഐസിസി കിരീടങ്ങള്‍ ഇന്ത്യക്ക് നേടിക്കൊടുത്ത ധോണിയുടെ വിജയമന്ത്രമെന്തായിരുന്നു? എല്ലാ ക്യാപ്റ്റന്മാരും മാതൃകയാക്കേണ്ട നാല് കാര്യങ്ങളിതാ.

യുവതാരങ്ങള്‍ക്ക് നല്‍കുന്ന പിന്തുണ
താരങ്ങളുടെ കരുത്തില്‍ ധോണി എന്ന നായകന്‍ വലിയ ആത്മവിശ്വാസം അര്‍പ്പിച്ചിരുന്നു. അത് താരങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താനും സഹായിച്ചിരുന്നു. ധോണി ക്യാപ്റ്റനായിരിക്കെ യുവതാരങ്ങള്‍ക്ക് വലിയ പിന്തുണയാണ് നല്‍കിയിരുന്നത്.
താരങ്ങളെ നേരത്തെ തന്നെ ഒരു റോളിലേക്ക് നിശ്ചയിച്ചാല്‍ അവരെ പിന്തുണച്ച് മികച്ച പ്രകടനത്തിലേക്കെത്തിക്കാനുള്ള ഇടപെടല്‍ നടത്തുന്ന നായകനാണ് ധോണി. എന്നാല്‍ ഇന്നത്തെ നായകന്മാര്‍ താരങ്ങളെ വിശ്വസിക്കുന്നില്ല.
രണ്ട് മത്സരം ഫ്‌ളോപ്പായാല്‍ ടീമില്‍ നിന്ന് പുറത്താവുന്ന അവസ്ഥ. താരങ്ങള്‍ക്ക് സമ്മര്‍ദ്ദമില്ലാതെ കളിക്കാനുള്ള അവസരം ഇന്നത്തെ ഇന്ത്യന്‍ ടീമിലില്ലെന്ന് പറയാം. ധോണി നായകനായിരിക്കെ ടീമിന്റെ അകത്ത് യുവതാരങ്ങള്‍ക്ക് ലഭിച്ച പിന്തുണ ഇന്നത്തെ ടീമില്‍ ലഭിക്കുന്നില്ലെന്നതാണ് വാസ്തവം.
Also Read: ധോണിയുടെ ഗ്യാരേജിലെ സൂപ്പര്‍ കാറുകള്‍ ഇതാ, ബൈക്കുകളും നിരവധി- അറിയാം

അവസാനം വരെ പൊരുതാനുള്ള മനസ്
ഇന്ത്യ തോല്‍ക്കുമെന്ന് വിചാരിച്ച പല മത്സരങ്ങളും ധോണി തന്റെ നായക മികവിലൂടെ ജയിപ്പിച്ചെടുത്തത് ചരിത്രം നോക്കിയാല്‍ കാണാനാവും. 2011ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേ സമനില നേടിയതും ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഒരു റണ്‍സിന് ജയിച്ചതുമെല്ലാം ധോണിയുടെ നായകമികവിന് കൈയടിച്ച ചില സന്ദര്‍ഭങ്ങള്‍ മാത്രം.
ധോണി ഒറ്റക്ക് ബാറ്റിങ്ങില്‍ പൊരുതി ജയിപ്പിച്ച മത്സരങ്ങളുമേറെ. എന്നാല്‍ ഈ ഗുണം ഇന്നത്തെ പല നായകന്മാര്‍ക്കുമില്ല. മുന്നില്‍ നിന്ന് പൊരുതാനും അവസാനം വരെ പൊരുതിനോക്കാനും രോഹിത് ശര്‍മ ഉള്‍പ്പെടെ ഒട്ടുമിക്ക നായകന്മാര്‍ക്കും സാധിക്കുന്നില്ല.
മുംബൈ ഇന്ത്യന്‍സില്‍ രോഹിത് ശര്‍മ പല തവണ ലാസ്റ്റ് ഓവര്‍ ത്രില്ലറില്‍ ജയം നേടിക്കൊടുത്തിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ ടീമിലേക്ക് വരുമ്പോള്‍ ഈ മികവ് കാണാനാവുന്നില്ല. ഐസിസി ട്രോഫികളില്‍ ഇന്ത്യക്ക് ഈ പോരാട്ടവീര്യം ഇപ്പോള്‍ നഷ്ടമായിരിക്കുന്നു.

മാച്ച് വിന്നര്‍മാരെ കണ്ടെത്താനാവുന്നില്ല
എംഎസ് ധോണി ക്യാപ്റ്റനായിരിക്കെ ടീമിലെ താരങ്ങളെക്കുറിച്ച് വ്യക്തമായ ധാരണകളുണ്ടായിരുന്നു. മാച്ച് വിന്നര്‍മാരെന്ന് വിശേഷിപ്പിക്കാവുന്ന നിരവധി താരങ്ങള്‍ അന്ന് ധോണിക്കൊപ്പമുണ്ടായിരുന്നു. അവര്‍ക്ക് വലിയ പിന്തുണയും ധോണി നല്‍കിയിരുന്നു.
എന്നാല്‍ ഇന്നത്തെ ഇന്ത്യന്‍ ടീമില്‍ മാച്ച് വിന്നര്‍മാരുടെ കുറവുണ്ട്. ഇത് കണ്ടെത്താന്‍ നായകന്റെ ഭാഗത്ത് നിന്ന് ശ്രമമുണ്ടാകുന്നില്ല. 2007ലെ ടി20 ലോകകപ്പില്‍ ധോണി ജോഗീന്ദര്‍ ശര്‍മയെ കൊണ്ടുവന്നു. സുരേഷ് റെയ്‌ന, കേദാര്‍ ജാദവ് എന്നിവരെയൊക്കെ മാച്ച് വിന്നര്‍മാരായി ധോണി പിന്തുണച്ച് വളര്‍ത്തിക്കൊണ്ടുവന്നു.
എന്നാല്‍ ഇന്നത്തെ ഇന്ത്യന്‍ ടീമില്‍ ഇത്തരം താരങ്ങളെ കാണാനാവുന്നില്ല. കോലിയും രോഹിത്തും ഈ കാര്യത്തില്‍ പിന്നോട്ട് പോയത് ഇന്ത്യക്ക് തിരിച്ചടിയായെന്ന് പറയാം.
Also Read: ഹീറോയായി മുരളി, ഒപ്പം സഹീറും- ഓസീസിനെതിരായ ഈ ത്രില്ലിങ് ജയം ഓര്‍മയുണ്ടോ?

ടീമിനൊപ്പം പരമാവധി സമയം ചിലവിട്ടു
ധോണി ഇന്ത്യയുടെ നായകനായിരിക്കെ പരമാവധി സമയം ടീമിനൊപ്പം തുടര്‍ന്നിരുന്നു. വിദേശ പര്യടനങ്ങളിലൊക്കെ ധോണി ടീമിനൊപ്പം ഉണ്ടായിരുന്നു. ധോണി ടീമില്‍നിന്ന് മാറി നിന്ന അവസരങ്ങള്‍ കുറവായിരുന്നുവെന്ന് പറയാം.
എന്നാല്‍ ഇപ്പോള്‍ രോഹിത് ശര്‍മയെല്ലാം ഇടക്കിടെ ടീമില്‍ നിന്ന് മാറിനില്‍ക്കുകയാണ്. ഇടവേളയെടുക്കുന്നതില്‍ ഇവരൊന്നും മടികാട്ടാറില്ല. നായകനെന്ന നിലയില്‍ കൂടുതല്‍ സമയം ടീമിനൊപ്പം ചിലവിടേണ്ടത് അത്യാവശ്യമാണ്.
ടീമിനെക്കുറിച്ച് കൂടുതല്‍ മനസിലാക്കാനും താരങ്ങളെക്കുറിച്ച് കൃത്യമായി പഠിക്കാനും എന്താണ് ആവിശ്യമെന്ന് അറിയാനുമെല്ലാം നായകന്‍ ടീമിനൊപ്പം ഉണ്ടാവേണ്ടതായുണ്ട്. എന്നാല്‍ ഇതിന് പല നായകന്മാര്‍ക്കും സാധിക്കുന്നില്ല.
എന്നാല്‍ ധോണി നായകനായിരിക്കെ പരമാവധി സമയം ടീമിനൊപ്പം ചിലവിട്ട നായകനായിരുന്നു. ഇത് അദ്ദേഹത്തിന്റെ കരിയറില്‍ നേട്ടമുണ്ടാക്കിക്കൊടുക്കുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications