പരിശീലകനെന്ന നിലയില്‍ ദ്രാവിഡിന് എത്ര മാര്‍ക്ക്? സല്‍പ്പേര് കളഞ്ഞു! അഞ്ച് കാര്യങ്ങളിതാ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളിലൊരാളാണ് രാഹുല്‍ ദ്രാവിഡ്. കളിച്ചുകൊണ്ടിരുന്ന സമയത്ത് ഇന്ത്യയുടെ വിശ്വസ്തനായിരുന്നു അദ്ദേഹം. വിക്കറ്റ് കീപ്പറായും ഓപ്പണറായും നായകനായുമെല്ലാം ഇന്ത്യക്കായി തിളങ്ങിയ ദ്രാവിഡിനെ ബാറ്റിങ് വന്മതിലെന്നാണ് ആരാധകര്‍ വിശേഷിപ്പിച്ചിരുന്നത്.
മാന്യന്മാരുടെ കളിയെന്ന് വിശേഷണമുള്ള ക്രിക്കറ്റിലെ ഏറ്റവും മാന്യനായ ക്രിക്കറ്റ് താരങ്ങളിലൊരാളായിരുന്നു ദ്രാവിഡ്. ക്ഷമയുടെ കാര്യത്തില്‍ എല്ലാവര്‍ക്കും മാതൃകയായിരുന്നു ദ്രാവിഡ്. ഇന്ത്യക്കായി രണ്ട് ഫോര്‍മാറ്റിലും തിളങ്ങിയ ദ്രാവിഡ് ടി20യും കളിച്ചാണ് കളമൊഴിഞ്ഞത്.
ഇപ്പോള്‍ ഇന്ത്യയുടെ പരിശീലക റോളില്‍ തിളങ്ങുന്ന ദ്രാവിഡ് പഴയ സല്‍പ്പേര് കളഞ്ഞുകുളിച്ചോ?. പരിശീലകനായ ശേഷം അദ്ദേഹത്തോടുള്ള ഇഷ്ടം കുറച്ച ചില സംഭവങ്ങളുണ്ടായിട്ടുണ്ട്. ഈ അഞ്ച് സംഭവങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ടീം തിരഞ്ഞെടുപ്പില്‍ 'ഫേവറേറ്റിസം'
രാഹുല്‍ ദ്രാവിഡ് പരിശീലകനായതോടെ പല യുവതാരങ്ങളും വലിയ പ്രതീക്ഷവെച്ചിരുന്നു. നിഷ്പക്ഷമായി തീരുമാനമെടുക്കുന്ന ദ്രാവിഡ് പ്രതിഭനോക്കി ടീം തിരഞ്ഞെടുക്കുമെന്ന് പ്രതീക്ഷിച്ചവര്‍ ഏറെയാണ്. എന്നാല്‍ ദ്രാവിഡിന് ഈ പ്രതീക്ഷകളോട് നീതികാട്ടാനായില്ല.
സഞ്ജു സാംസണടക്കമുള്ള പല പ്രതിഭകള്‍ക്കും ടീമില്‍ കാര്യമായ അവസരം ലഭിച്ചില്ല. നേരത്തെ ഉണ്ടായിരുന്ന ഫേവറേറ്റിസം ഇപ്പോഴും ഇന്ത്യന്‍ ടീമില്‍ തുടരുന്നു. ദ്രാവിഡിന് യാതൊരു മാറ്റവും കൊണ്ടുവരാന്‍ സാധിച്ചിട്ടില്ലെന്ന് പറയാം.
മോശം ഫോമിലുള്ള ഇഷാന്‍ കിഷന് ഇന്ത്യ തുടര്‍ച്ചയായി അവസരം നല്‍കിയതും സഞ്ജുവിനെ പുറത്തിരുത്തിയതും ആരാധകര്‍ക്കിടയില്‍ ദ്രാവിഡിന്റെ സല്‍പ്പേരിന് കോട്ടമുണ്ടാക്കിയ സംഭവമാണെന്ന് പറയാം.
Also Read: IND vs AUS: ഫൈനല്‍ ടെസ്റ്റില്‍ ഇന്ത്യ എവിടെ മാറണം? മൂന്ന് മാറ്റത്തിന് സാധ്യത- അറിയാം

ടീമിനുള്ളില്‍ വലിയ ഇംപാക്ട് സൃഷ്ടിച്ചില്ല
ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി ദ്രാവിഡ് ചുമതലയേല്‍ക്കുമ്പോള്‍ വലിയ ഇംപാക്ട് സൃഷ്ടിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. പ്രതിഭയുള്ളവരെയും ഫോമിലുള്ളവരെയും പരിഗണിച്ച് ഫോമില്ലാത്തവരെ പുറത്തിരുത്തി മികച്ചൊരു സംസ്‌കാരം സൃഷ്ടിക്കുമെന്ന് കരുതി.
എന്നാല്‍ രവി ശാസ്ത്രി നടന്ന അതേ വഴിയിലൂടെ നടക്കുക മാത്രമാണ് ദ്രാവിഡ് ചെയ്യുന്നത്. യാതൊരു മാറ്റവും ദ്രാവിഡിന്റ പരിശീലനത്തിന് കീഴില്‍ ഇന്ത്യക്ക് വന്നിട്ടില്ല. ഇതില്‍ ആരാധകര്‍ക്ക് അതൃപ്തിയുണ്ട്. ശാസ്ത്രിക്ക് കീഴില്‍ കളിച്ചിരുന്ന ഇന്ത്യന്‍ ടീമിന്റെ ആക്രമണോത്സകത ദ്രാവിഡ് പരിശീലകനായതോടെ നഷ്ടപ്പെട്ടുവെന്ന് പറയാം.

ഐസിസി ടൂര്‍ണമെന്റുകളില്‍ മികവില്ല
ദ്രാവിഡിന് കീഴില്‍ ഇന്ത്യക്ക് ഐസിസി ടൂര്‍ണമെന്റുകളില്‍ മികവ് കാട്ടാന്‍ സാധിക്കുന്നില്ല. 2022ലെ ടി20 ലോകകപ്പില്‍ ദ്രാവിഡിന്റെ പരിശീലനത്തിന് കീഴിലിറങ്ങിയ ഇന്ത്യക്ക് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല. സമ്മര്‍ദ്ദത്തില്‍ പതറുന്ന ടീമാണ് ഇപ്പോഴുള്ളത്.
താരങ്ങളുടെ പോരാട്ടവീര്യം ഉയര്‍ത്താനോ സമ്മര്‍ദ്ദം കുറക്കാനോ പരിശീലകനെന്ന നിലയില്‍ ദ്രാവിഡിന് സാധിക്കുന്നില്ല. ഏഷ്യാ കപ്പിലും ദ്രാവിഡിന്റെ ഉപദേശം കേട്ടിറങ്ങിയ ഇന്ത്യ പരാജയപ്പെട്ടു. നിരവധി യുവതാരങ്ങള്‍ക്ക് അവസരം നല്‍കിയെങ്കിലും വളര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കുന്നില്ല.
ഐസിസി ടൂര്‍ണമെന്റുകളില്‍ ദ്രാവിഡിന് കീഴില്‍ ഇന്ത്യ മികവ് കാട്ടാത്തത് ദ്രാവിഡിനോടുള്ള ആരാധകരുടെ ഇഷ്ടം കുറക്കുന്നുണ്ടെന്ന് പറയാം.

കെ എല്‍ രാഹുലിന് അനാവശ്യ പിന്തുണ
കെ എല്‍ രാഹുലിനെ മോശം ഫോമിന്റെ സമയത്തും അനാവശ്യമായി പിന്തുണച്ചതും ആരാധകരുടെ ഇടയില്‍ ദ്രാവിഡിന്റെ മാന്യനെന്ന ഇമേജിന് കളങ്കമുണ്ടാക്കിയിട്ടുണ്ട്. പല പ്രതിഭകളും അവസരത്തിനായി കാത്തിരിക്കുമ്പോഴും ഇവരെ മറികടന്ന് മോശം ഫോമിലായിട്ടും രാഹുല്‍ ഇന്ത്യക്കായി കളിച്ചു.
ദ്രാവിഡ് കെ എല്‍ രാഹുലിനെ പിന്തുണച്ചാണ് സംസാരിച്ചത്. ഇനിയും പിന്തുണക്കേണ്ട താരമാണെന്നും അവസരങ്ങള്‍ അര്‍ഹിക്കുന്നുവെന്നുമെല്ലാം ദ്രാവിഡ് പറഞ്ഞിരുന്നു. ഇത് ആരാധകര്‍ക്കിടയില്‍ ദ്രാവിഡിനോട് അനിഷ്ടം തോന്നാന്‍ കാരണമായിട്ടുണ്ട്.
Also Read: IND vs AUS: ഇന്ത്യ ചോദിച്ചുവാങ്ങിയ തോല്‍വി! കാട്ടിയത് മൂന്ന് വലിയ മണ്ടത്തരങ്ങള്‍- അറിയാം

വ്യക്തമായ പദ്ധതികളില്ല
വ്യക്തമായ പദ്ധതികളില്ലാതെ മുന്നോട്ട് പോകുന്ന പരിശീലകനാണ് ദ്രാവിഡെന്ന് പറയാം. ഏകദിന ലോകകപ്പ് പടിവാതുക്കല്‍ എത്തിനില്‍ക്കുന്നു. ഇത്തവണ ഇന്ത്യയിലാണ് ലോകകപ്പ് നടക്കുന്നതെന്നതിനാല്‍ ആതിഥേയരെന്ന നിലയില്‍ ടീമിന് കിരീടം നിര്‍ണ്ണായകമാണ്.
എന്നാല്‍ ഇതിന്റെ യാതൊരു മുന്നൊരുക്കവും ഇന്ത്യന്‍ ടീമിലില്ല. ഇപ്പോഴും നിരവധി പ്രശ്‌നങ്ങള്‍ ഇന്ത്യയെ വേട്ടയാടുന്നു. ദ്രാവിഡില്‍ നിന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നത് വ്യക്തമായ പദ്ധതികളാണ്. എന്നാല്‍ ഇതുവരെ അത്തരമൊരു പദ്ധതി ദ്രാവിഡിനുണ്ടെന്ന് തോന്നിയിട്ടില്ല.
ദ്രാവിഡ് നായകനായപ്പോള്‍ നിരാശപ്പെടുത്തിയത് പോലെയാണ് പരിശീലകനായപ്പോഴുമെന്നാണ് ഒരു പക്ഷം ആരാധകര്‍ പറയുന്നത്. ഇന്ത്യക്ക് അണ്ടര്‍ 19 ലോകകപ്പ് കിരീടം നേടിക്കൊടുത്ത പരിശീലകനാണ് ദ്രാവിഡ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications