Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മിസ്സിസ് റൂട്ടിനെയും സ്റ്റോക്‌സിനെയും അറിയുമോ? ഇതാ ഇംഗ്ലീഷ് താരങ്ങളുടെ 'വാഗ്‌സ്'

ടി20 ലോകകപ്പില്‍ ചാംപ്യന്മായ ശേഷം ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം പുതിയ ദൗത്യത്തിനായി പാകിസ്താനിലെത്തിയിരിക്കുകയാണ്. മൂന്നു ടെസ്റ്റുകളുടെ പരമ്പരയിലാണ് ഇരുടീമുകളും ഏറ്റുമുട്ടുന്നത്. നേരത്തേ ഒക്ടോബറില്‍ ഇംഗ്ലീഷ് ടീം ഇവിടെ ഏഴു ടി20കളുടെ ദൈര്‍ഘ്യമേറിയ പരമ്പരയില്‍ കളിച്ചിരുന്നു. ഇതില്‍ അവര്‍ ജേതാക്കളാവുകയും ചെയ്തു. ഇനി ടെസ്റ്റ് പരമ്പരയിലും പാക് മണ്ണില്‍ വിജയക്കൊടി നാട്ടാമെന്ന ആത്മവിശ്വാസത്തിലാണ് ബെന്‍ സ്റ്റോക്‌സും സംഘവും.

സ്‌റ്റോക്‌സ് ടെസ്റ്റ് ടീം നായകനും ബ്രെന്‍ഡന്‍ മക്കെല്ലം കോച്ചുമായ ശേഷം അഗ്രസീവ് ക്രിക്കറ്റാണ് ഇംഗ്ലീഷ് ടീം കളിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ബാബര്‍ ആസമിന്റെ പാക് പടയ്ക്കു പരമ്പര കടുപ്പം തന്നെയായിരിക്കും. ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ട് ടീമിലുള്ള കളിക്കാരുടെ ഭാര്യമാരെയും കാമുകിമാരെയും അറിയാം.

ഇസബെല്ല സൈമണ്ട്‌സ് വില്‍മോട്ട്

ഇസബെല്ല സൈമണ്ട്‌സ് വില്‍മോട്ട്

ടി20 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി തിരഞ്ഞെടുക്കപ്പെട്ടത് യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ സാം കറെനായിരുന്നു. തകര്‍പ്പന്‍ ബൗളിങായിരുന്നു ടൂര്‍ണമെന്റിലുടനീളം താരം നടത്തിയത്. ഇസബെല്ല സൈമണ്ട്‌സ് വില്‍മോട്ട് എന്ന യുവതിയുമായി കറെന്‍ പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. യാത്രകള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ഇസബെല്ലയ്‌ക്കൊപ്പം കറെന്‍ ലോകത്തിന്റെ പല ഭാഗങ്ങളും സന്ദര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.

കേരി റൂട്ട്

കേരി റൂട്ട്

ഇംഗ്ലണ്ടിന്റെ മുന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ ജോ റൂട്ട് ടെസ്റ്റ് ക്രിക്കറ്റില്‍ ടീമിന്റെ അവിഭാജ്യഘടകമാണ്. നേരത്തേ ടെസ്റ്റിലെ ലോക ഒന്നാം നമ്പര്‍ താരം കൂടിയായിരുന്നു അദ്ദേഹം. കേരിയെയാണ് റൂട്ട് വിവാഹം കഴിച്ചിക്കുന്നത്. 2014 മുതല്‍ ഇരുവരും പ്രണയത്തിലായിരുന്നു. 2018 ഡിസംബറില്‍ കേരിയെ റൂട്ട് മിന്നു ചാര്‍ത്തുകയും ചെയ്തു.

Also Read: IND vs NZ: പന്തിന്റെ പെരുമാറ്റം എംഎല്‍എയെപ്പോലെ! 32 വയസ്സ് വരെ ടീമിലുണ്ടാവുമെന്ന് ആരു പറഞ്ഞു ?

ഡാനിയേല ആന്‍ഡേഴ്‌സന്‍

ഡാനിയേല ആന്‍ഡേഴ്‌സന്‍

ഇംഗ്ലണ്ടിന്റെ പേസ് ബൗളിങ് ഇതിഹാസവും വെറ്ററന്‍ താരവുമായ ജെയിംസ് ആന്‍ഡേഴ്‌സന്റെ ജീവിത പങ്കാളി ഡാനിയേലയാണ്. ഏറെക്കാലം പ്രണയിച്ച ശേഷമായിരുന്നു 2006ല്‍ ഇരുവരും വിവാഹിതരായത്.
ടെസ്റ്റില്‍ നിരവധി റെക്കോര്‍ഡുകളുടെ അവകാശിയാണ് ആന്‍ഡേഴ്‌സന്‍. നിലവില്‍ റെഡ് ബോള്‍ ക്രിക്കറ്റില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്ത ഫാസ്റ്റ് ബൗളറന്ന ലോക റെക്കോര്‍ഡ് അദ്ദേഹത്തിന്റെ പേരിലാണ്. മുന്‍ ഓസീസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്തിനെയാണ് ആന്‍ഡേഴ്‌സന്‍ പിന്തള്ളിയത്.

Also Read: സ്കോറുകള്‍ 6, 11, 15, 10; റിഷഭിനെ ഇനിയും കളിപ്പിക്കും! കാരണം പറഞ്ഞ് ലക്ഷ്മണ്‍

സാറ വുഡ്

സാറ വുഡ്

സ്ഥിരമായി 150 കിമിക്കു മുകളില്‍ വേഗതയില്‍ ബൗള്‍ ചെയ്യാന്‍ മിടുക്കനാണ് ഇംഗ്ലീഷ് ഫാസ്റ്റ് ബൗളര്‍ മാര്‍ക്ക് വുഡ്. നിലവില്‍ ഇംഗ്ലീഷ് ടീമില്‍ ഏറ്റവും വേഗതയില്‍ പന്തെറിയുന്ന ബൗളറും അദ്ദേഹം തന്നെയാണ്. സാറ ലോണ്‍സ്‌ഡെയ്‌ലിനെയണ് വുഡ് വിവാഹം കഴിച്ചിരിക്കുന്നത്.

ക്ലെയര്‍ സ്‌റ്റോക്‌സ്

ക്ലെയര്‍ സ്‌റ്റോക്‌സ്

ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകനും ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളുമായ ബെന്‍ സ്‌റ്റോക്‌സ് വിവാഹം കഴിച്ചിരിക്കുന്നത് ക്ലെയര്‍ റാറ്റ്ക്ലിഫിനെയാണ്. സ്റ്റോക്‌സിന്റെ ബാല്യകാല സഖി കൂടിയാണ് ക്ലെയര്‍. ദീര്‍ഘകാലത്തോളം പ്രണയത്തിലായിരുന്ന ഇരുവരും 2017ലായിരുന്നു വിവാഹിതരായത്. നിലവില്‍ സ്റ്റോക്‌സ്- ക്ലെയര്‍ ദമ്പതികള്‍ക്കു രണ്ടു മക്കളുമുണ്ട്.

Story first published: Thursday, December 1, 2022, 11:12 [IST]
Other articles published on Dec 1, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+