For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സച്ചിന്‍- ദാദ ജോടിയുടെ ലോക റെക്കോര്‍ഡ് ഭദ്രമല്ല! കൂടുതല്‍ സെഞ്ച്വറി കൂട്ടുകെട്ടുള്ള ജോടികള്‍

മൂന്നു ഓപ്പണിങ് ജോടികളെ അറിയാം

ക്രിക്കറ്റില്‍ ഒരു ടീമിന്റെ വിജയവും പരാജയവും തീരുമാനിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിക്കുന്നവരാണ് ഓപ്പണിങ് ജോടികള്‍. തുടക്കം ഗംഭീരമായാല്‍ പിന്നെ ഒടുക്കം അത്ര മോശമാവില്ലെന്നു ഇതുവരെയുള്ള ചരിത്രം നമുക്ക് കാണിച്ചു തരികയും ചെയ്യുന്നു. ഫോര്‍മാറ്റ് ഏതു തന്നെയായാലും മികച്ച ഓപ്പണിങ് ജോടികളെ ലഭിക്കുകയെന്നത് ഒരു ടീമിനെ സംബന്ധിച്ച് വലിയ ഭാഗ്യം തന്നെയാണ്.

ഏകദിന ക്രിക്കറ്റിലേക്കു വരികയാണെങ്കില്‍ നിരവധി ഐക്കണ്‍ ഓപ്പണിങ് ജോടികളെ നമുക്ക് കാണാന്‍ സാധിക്കും. ഏതു തരത്തിലുള്ള പിച്ചുകളിലും ന്യൂബോള്‍ ആക്രമണത്തെ നിര്‍വീര്യമാക്കി, പവര്‍പ്ലേയുടെ ആനുകൂല്യം മുതലെടുത്ത് റണ്‍സ് അടിച്ചെടുക്കാന്‍ മിടുക്കരായിരുന്നു ഇവര്‍. ഏകദിനത്തില്‍ ഏറ്റവുമധികം തവണ സെഞ്ച്വറി കൂട്ടുകെട്ടില്‍ പങ്കാളികളായ ലോകത്തിലെ മികച്ച മൂന്നു ഓപ്പണിങ് ജോടികള്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

 ഗില്‍ക്രിസ്റ്റ് - ഹെയ്ഡന്‍ (16 സെഞ്ച്വറി കൂട്ടുകെട്ടുകള്‍)

ഗില്‍ക്രിസ്റ്റ് - ഹെയ്ഡന്‍ (16 സെഞ്ച്വറി കൂട്ടുകെട്ടുകള്‍)

എലൈറ്റ് ഓപ്പണിങ് ജോടികളില്‍ മൂന്നാംസ്ഥാനത്തു നില്‍ക്കുന്നത് ഓസ്‌ട്രേലിയയുടെ മുന്‍ സൂപ്പര്‍ ഓപ്പണര്‍മാരായ ആദം ഗില്‍ക്രിസ്റ്റും മാത്യു ഹെയ്ഡനുമായിരുന്നു. 16 സെഞ്ച്വറി പ്ലസ് കൂട്ടുകെട്ടുകളില്‍ ഇരുവരും പങ്കാളികളായിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന്റെ സുവര്‍ണ കാലഘട്ടമെന്ന് അറിയപ്പെടുന്ന 2000കളില്‍ എതിര്‍ ടീമുകളുടെ പേടിസ്വപ്‌നമായിരുന്നു ഗില്ലി- ഹെയ്ഡന്‍ സഖ്യം.

2

ഓസ്‌ട്രേലിയയുടെ പല കിരീട വിജയങ്ങള്‍ക്കും പിന്നില്‍ ഈ രണ്ടു ഇതിഹാസ താരങ്ങളായിരുന്നു. ടീമിനു രണ്ടു ലോകകപ്പുകളും ഒരു ചാംപ്യന്‍സ് ട്രോഫിയുമെല്ലാം ഗില്‍ക്രിസ്റ്റ്- ഹെയ്ഡന്‍ സഖ്യം നേടിക്കൊടുത്തിട്ടുണ്ട്. ഓസീസ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ ഇതുപോലെയൊരു ഓപ്പണിങ് ജോടികളെ നമുക്കു കാണാനായിട്ടില്ല. 117 ഇന്നിങ്‌സുകളിലാണ് ഗില്ലിയും ഹെയ്ഡനും ഓപ്പണ്‍ ചെയ്തിട്ടുള്ളത്. രണ്ടു പേരും കൂടി 47.4 ശരാശരിയില്‍ 5409 റണ്‍സ് അടിച്ചെടുക്കുകയും ചെയ്തു.

ഇഷാന്‍- പൃഥ്വി ഓപ്പണിങ്, സൂര്യ ക്യാപ്റ്റന്‍! ഇതു ഇന്ത്യയുടെ ന്യൂലുക്ക് ടി20 ടീം

രോഹിത് - ധവാന്‍ (18 കൂട്ടുകെട്ടുകള്‍)

രോഹിത് - ധവാന്‍ (18 കൂട്ടുകെട്ടുകള്‍)

ഇന്ത്യയുടെ നിലവിലെ ഓപ്പണിങ് ജോടികളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശിഖര്‍ ധവാനുമാണ് ഓള്‍ടൈം ലിസ്റ്റില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്നത്. 2013ലെ ഐസിസിയുടെ ചാംപ്യന്‍സ് ട്രോഫിയില്‍ തുടങ്ങിയതാണ് ഇവരുടെ പടയോട്ടം. അതു ഇപ്പോഴും തുടരുകയാണ്. രോഹിത് ആദ്യമായി ഏകദിനത്തില്‍ ഒാപ്പണറായി പരീക്ഷിക്കപ്പെട്ടതും ഈ ടൂര്‍ണമെന്റിലായിരുന്നു.

4

ഏകദിനത്തില്‍ ഇതുവരെ 18 സെഞ്ച്വറി പ്ലസ് കൂട്ടുകെട്ടുകളില്‍ രോഹിത്- ധവാന്‍ ജോടി പങ്കാളികളായിട്ടുണ്ട്. അവസാനത്തേതായിരുന്നു ഇംഗ്ലണ്ടുമായുള്ള ആദ്യ മല്‍സരത്തിലേത്. 112 ഇന്നിങ്‌സുകളില്‍ നിന്നും രോഹിത്- ധവാന്‍ സഖ്യം നേടിയത് 5108 റണ്‍സാണ്.

351 സിക്‌സ്! അഫ്രീഡിയുടെ റെക്കോര്‍ഡ് ആരും തകര്‍ക്കും? ഇവര്‍ക്കു സാധ്യത

സച്ചിന്‍- ഗാംഗുലി (21 കൂട്ടുകെട്ടുകള്‍)

സച്ചിന്‍- ഗാംഗുലി (21 കൂട്ടുകെട്ടുകള്‍)

നിലവില്‍ ഏകദിന ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഓപ്പണിങ് ജോടികളെന്ന ലോക റെക്കോര്‍ഡ് ഇന്ത്യയുടെ മുന്‍ ഐതിഹാസിക ജോടികളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍- ശിഖര്‍ ധവാന്‍ എന്നിവരുടെ പേരിലാണ്. 21 സെഞ്ച്വറി കൂട്ടുകെട്ടുകളോടെയാണ് ഇവര്‍ ലോക റെക്കോര്‍ഡ് തീര്‍ത്തത്.

6

എന്നാല്‍ ഈ റെക്കോര്‍ഡ് സുരക്ഷിതമല്ല. രോഹിത്- ധവാന്‍ ജോടിക്കു ഇതിനൊപ്പമെത്താന്‍ ഇനി മൂന്നു കൂട്ടുകെട്ടുകള്‍ കൂടി മതിയെന്നു കാണാം.1999കളുടെ അവസാനം മുതല്‍ 2000ത്തിന്റെ അവസാനം വരെയായിരുന്നു സച്ചിന്‍- ഗാംഗുലി സഖ്യം ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തത്. 136 ഇന്നിങ്‌സുകളില്‍ നിന്നും 6609 റണ്‍സ് ഇരുവരും കൂടി ആദ്യ വിക്കറ്റില്‍ സ്‌കോര്‍ സ്‌കോര്‍ ചെയ്യുകയും ചെയ്തു.

2001ല്‍ കെനിയക്കെതിരേ ബോളണ്ട് പാര്‍ക്കില്‍ നടന്ന ഏകദിനത്തില്‍ നേടിയ സച്ചിന്‍- ഗാംഗുലി സഖ്യത്തിന്റെ 258 റണ്‍സ് കൂട്ടുകെട്ട് ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. 2007ല്‍ ഗ്വാളിയോറില്‍ നടന്ന കളിയില്‍ പാകിസ്താനെതിരേയാണ് ഈ ജോടി അവസാനായ ഏകദിനത്തില്‍ ഓപ്പണ്‍ ചെയ്തത്. ഈ മല്‍സരത്തില്‍ ഇന്ത്യ ആറു വിക്കറ്റിനു ജയിക്കുകയും ചെയ്തിരുന്നു.

Story first published: Thursday, July 14, 2022, 12:28 [IST]
Other articles published on Jul 14, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+