Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

2022ല്‍ ഇന്ത്യക്കായി ഒരു ടി20 പോലും കളിക്കാനായില്ല, കാരണം പലത്!, മൂന്ന് സൂപ്പര്‍ താരങ്ങളിതാ

1

ടി20 ലോകകപ്പ് മുന്നില്‍ക്കണ്ടുള്ള മുന്നൊരുക്കത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ഒക്ടോബറില്‍ ഓസ്‌ട്രേലിയ വേദിയാവുന്ന ടി20 ലോകകപ്പില്‍ മികച്ച ടീമിനെ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് ടീം മാനേജ്‌മെന്റ്. അതിന്റെ ഭാഗമായി സമീപകാലത്തായി ഇന്ത്യന്‍ ടീമില്‍ നിരവധി യുവതാരങ്ങള്‍ക്കടക്കം അവസരം നല്‍കി പരീക്ഷണം നടത്തുന്നത് തുടരുകയാണ്. രാഹുല്‍ ദ്രാവിഡ് എന്ന പരിശീലകനും രോഹിത് ശര്‍മയെന്ന ക്യാപ്റ്റനും ചേരുമ്പോള്‍ ഇന്ത്യക്ക് പ്രതീക്ഷകളേറെയാണ്.

എന്നാല്‍ ടി20 ലോകകപ്പ് അടുക്കുമ്പോള്‍ ഇന്ത്യക്ക് പരിക്ക് ഭീഷണിയായി മാറിയിട്ടുണ്ട്. പല താരങ്ങള്‍ക്കും പരിക്കിനെത്തുടര്‍ന്ന് ടി20 ലോകകപ്പ് പോലും നഷ്ടമാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. 2022 എട്ടാം മാസം പിന്നിടുമ്പോഴും ഈ വര്‍ഷം ഇന്ത്യക്കായി ഒരു ടി20 പോലും കളിക്കാനാവാത്ത ചില താരങ്ങളുണ്ട്. പല കാരണങ്ങളാല്‍ ഈ വര്‍ഷം ഇന്ത്യക്കായി ടി20 കളിക്കാന്‍ സാധിക്കാതെ പോയ മൂന്ന് സൂപ്പര്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

കെ എല്‍ രാഹുല്‍

കെ എല്‍ രാഹുല്‍

രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ക്ക് ശേഷം ഇന്ത്യന്‍ ടീമിലെ പ്രധാന ബാറ്റ്‌സ്മാനെന്ന നിലയില്‍ പരിഗണിക്കപ്പെടുന്ന താരമാണ് കെ എല്‍ രാഹുല്‍. വിക്കറ്റ് കീപ്പറും ഓപ്പണിങ് ബാറ്റ്‌സ്മാനുമായ രാഹുല്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യ മുഖ്യ പരിഗണന നല്‍കുന്ന താരങ്ങളിലൊരാളാണ്. എന്നാല്‍ സമീപകാലത്തായി തുടര്‍ച്ചയായി പരിക്കിന്റെ പിടിയിലാണ് അദ്ദേഹം. 2022ല്‍ ഇന്ത്യക്കായി ഒരു ടി20 മത്സരം പോലും കളിക്കാന്‍ രാഹുലിന് സാധിച്ചിട്ടില്ല.

ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ നായകനാണ് രാഹുല്‍. 51.33 ശരാശരിയില്‍ 616 റണ്‍സാണ് അദ്ദേഹം നേടിയത്. 135.38 സ്‌ട്രൈക്കറേറ്റിലായിരുന്നു രാഹുലിന്റെ പ്രകടനം. എന്നാല്‍ പിന്നീട് തുടര്‍ച്ചയായി പരിക്കിന്റെ പിടിയിലായി. ഇന്ത്യയുടെ ഏഷ്യാ കപ്പിനുള്ള ടീമില്‍ രാഹുല്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ രാഹുലിന്റെ ഫിറ്റ്‌നസ് വിലയിരുത്തി മാത്രമെ കളിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനത്തിലേക്കെത്തൂ.

2018ലെ ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീം, ഇന്ന് അവര്‍ എവിടെ?, അഞ്ച് പേര്‍ ഏറെ നാളായി പുറത്ത്!

മുഹമ്മദ് ഷമി

മുഹമ്മദ് ഷമി

ഇന്ത്യ ടി20 ഫോര്‍മാറ്റില്‍ നിലവില്‍ വലിയ പിന്തുണ നല്‍കാത്ത പേസറാണ് മുഹമ്മദ് ഷമി. 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുകയും കളിക്കുകയും ചെയ്ത മുഹമ്മദ് ഷമിക്ക് ഇപ്പോള്‍ ടി20 ടീമില്‍ ഇടമില്ല. രോഹിത് ശര്‍മ നായകനായ ശേഷം ടി20യില്‍ ഷമിക്ക് വലിയ പിന്തുണ നല്‍കുന്നില്ല. 31കാരനായ താരത്തിന് ഈ വര്‍ഷം ഒരു ടി20 മത്സരത്തില്‍ പോലും അവസരം നല്‍കിയിട്ടില്ല. ഇനിയൊരു തിരിച്ചുവരവും ഷമിക്കുണ്ടായേക്കില്ല.

ഇന്ത്യ ടെസ്റ്റിലാണ് ഷമിക്ക് കൂടുതല്‍ പിന്തുണ നല്‍കുന്നത്. ഏകദിനത്തിലും പിന്തുണക്കുന്നുണ്ടെങ്കിലും ഇനി അധികം അവസരം ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്. യുവബൗളര്‍മാരെ പരിമിത ഓവറില്‍ വളര്‍ത്തിക്കൊണ്ടുവരേണ്ടതുള്ളതിനാല്‍ ഷമിക്ക് ടി20 ഫോര്‍മാറ്റില്‍ തിരിച്ചുവരവ് അസാധ്യം. അവസാന ഐപിഎല്ലില്‍ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിനായി മികച്ച പ്രകടനമാണ് ഷമി കാഴ്ചവെച്ചത്.

ദ്രാവിഡ് പരിശീലകനായി, പിന്നീട് പരീക്ഷണ 'പെരുമഴ', അഞ്ച് തീരുമാനങ്ങള്‍ സര്‍പ്രൈസ്!

ശിഖര്‍ ധവാന്‍

ശിഖര്‍ ധവാന്‍

സൂപ്പര്‍ താരങ്ങളുടെ അഭാവത്തില്‍ മാത്രം ഇന്ത്യ ടി20യിലേക്ക് പരിഗണിക്കുന്ന താരമാണ് ശിഖര്‍ ധവാന്‍. 2022ല്‍ ഒരു ടി20 മത്സരത്തില്‍ പോലും ധവാനെ ഇന്ത്യ പരിഗണിച്ചിട്ടില്ല. നിലവില്‍ ഇന്ത്യ ഏകദിനത്തിലേക്ക് മാത്രമാണ് ധവാനെ പരിഗണിക്കുന്നത്. ഇടം കൈയന്‍ ഓപ്പണറായ ധവാന്റെ മെല്ലപ്പോക്ക് ബാറ്റിങ്ങിനോട് നിലവിലെ ടീം മാനേജ്‌മെന്റിന് വലിയ താല്‍പര്യമില്ല. അതുകൊണ്ട് തന്നെ ധവാനെ ഇന്ത്യ ഇനി ടി20 ഫോര്‍മാറ്റിലേക്ക് പരിഗണിക്കാനുള്ള സാധ്യത വളരെ കുറവാണ്.

4

2021 ജൂലൈയില്‍ ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലാണ് അവസാനമായി അദ്ദേഹം കളിച്ചത്. അവസാന ഐപിഎല്ലില്‍ 14 മത്സരത്തില്‍ 460 റണ്‍സടിക്കാനും അദ്ദേഹത്തിനായി. 38.33 എന്ന ഭേദപ്പെട്ട ശരാശരിയിലായിരുന്നു ധവാന്റെ പ്രകടനം. എങ്കിലും പവര്‍പ്ലേ മുതലാക്കാനാവാത്തതിനാല്‍ത്തന്നെ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന് ധവാനില്‍ വലിയ വിശ്വാസമില്ല.

Story first published: Thursday, August 11, 2022, 12:55 [IST]
Other articles published on Aug 11, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+