'അവനെപ്പോലുള്ള താരങ്ങള്‍ നൂറ്റാണ്ടുകള്‍ക്കിടയില്‍ ഒന്ന് മാത്രം', ഹര്‍ദിക്കിനെ വാഴ്ത്തി പൊള്ളാര്‍ഡ്

ആധുനിക ക്രിക്കറ്റിലെ സൂപ്പര്‍ ഓള്‍റൗണ്ടര്‍മാരിലൊരാളാണ് ഹര്‍ദിക് പാണ്ഡ്യ. ബാറ്റുകൊണ്ടും പന്തുകൊണ്ടും മാച്ച് വിന്നറായ ഹര്‍ദിക് നിലവില്‍ ഇന്ത്യയുടെ അഭിവാജ്യ ഘടകമാണ്. അവസാന ഐപിഎല്ലോടെയാണ് ഹര്‍ദിക് സൂപ്പര്‍ താര പദവിയിലേക്കുയര്‍ന്നത്. അരങ്ങേറ്റക്കാരായ ഗുജറാത്ത് ടൈറ്റന്‍സ് നായകനാവുകയും ടീമിനെ കപ്പിലേക്കെത്തിക്കുകയും ചെയ്യാന്‍ ഹര്‍ദിക്കിന് സാധിച്ചു. ഇപ്പോള്‍ ഫിനിഷര്‍ റോളില്‍ വിശ്വസ്തനായി ഹര്‍ദിക് മാറിയിരിക്കുന്നു.
ഇത്തവണത്തെ ലോകകപ്പോടെ രോഹിത് ശര്‍മ പടിയിറങ്ങിയാല്‍ ഭാവിയില്‍ ഇന്ത്യയുടെ ടി20 നായകനായി ഹര്‍ദിക് എത്താനുള്ള സാധ്യതയും കൂടുതലാണ്. ഇത്തവണത്തെ ടി20 ലോകകപ്പിനിറങ്ങുന്ന ഇന്ത്യന്‍ ടീമിന്റെ പ്രതീക്ഷകളിലേറെയും ഹര്‍ദിക്കിന്റെ ചുമലിലാണെന്ന് പറയാം. ഇപ്പോഴിതാ ഹര്‍ദിക്കിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ വിന്‍ഡീസ് നായകനും മുംബൈ ഇന്ത്യന്‍സിലെ സഹതാരവുമായ കറെന്‍ പൊള്ളാര്‍ഡ്.

ഹര്‍ദിക് പ്രതിഭ
ഹര്‍ദിക് നൂറ്റാണ്ടുകള്‍ക്കിടയില്‍ ഒന്ന് മാത്രം ഉണ്ടാവുന്ന താരങ്ങളിലൊരാളാണെന്നാണ് പൊള്ളാര്‍ഡ് പറയുന്നത്. 'ഹര്‍ദിക്കിന്റെ അധ്വാനം തുടര്‍ന്നുകൊണ്ടോയിരിക്കുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായുള്ള ഹര്‍ദിക്കിന്റെ പ്രകടനം നോക്കുക. കഠിനാധ്വാനത്തിന്റെ ഫലമാണത്. അവനെ എനിക്ക കുറച്ച് വര്‍ഷങ്ങളായി അറിയാം. അവന്‍ എങ്ങനെയാണ് തയ്യാറെടുക്കുന്നതെന്ന് എനിക്കറിയാം. ഗുജറാത്ത് ടൈറ്റന്‍സിനായി അവന്‍ ചെയ്തതില്‍ എനിക്ക് അത്ഭുതമില്ല'-മാധ്യമപ്രവര്‍ത്തകന്‍ വിമല്‍ കുമാറിന്റെ യുട്യൂബ് ചാനലില്‍ സംസാരിക്കവെ പൊള്ളാര്‍ഡ് പറഞ്ഞു.
മുംബൈ ഇന്ത്യന്‍സില്‍ പൊള്ളാര്‍ഡും ഹര്‍ദിക്കും ഏറെ നാള്‍ ഒരുമിച്ച് കളിച്ചിരുന്നു. രണ്ട് പേരും മധ്യനിരയിലാണ് കളിച്ചിരുന്നത്. അതുകൊണ്ട് തന്നെ നിരവധി തവണ ഒരുമിച്ച് ബാറ്റ് ചെയ്യാനുള്ള അവസരം ഇരുവര്‍ക്കും ലഭിച്ചിട്ടുണ്ട്. അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് പൊള്ളാര്‍ഡും ഹര്‍ദിക്കും. അവസാന സീസണിലെ മെഗാ ലേലത്തിന് മുമ്പായാണ് ഹര്‍ദിക് കൂടുമാറിയത്. പരിക്കും മോശം ഫോമും വേട്ടയാടിയ ഹര്‍ദിക് ഗുജറാത്തിലേക്കെത്തിയതോടെ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.
Also Read : ടീമില്‍ സീറ്റുറപ്പ്, പക്ഷെ സ്വന്തം പിഴവുകൊണ്ട് ലോകകപ്പ് നഷ്ടമായി, ഇവരെ അറിയണം

ഫിനിഷര്‍ റോളില്‍ തിളങ്ങുന്നു
വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്താന്‍ കെല്‍പ്പുള്ള ഹര്‍ദിക്കിനെ നിലവില്‍ ഫിനിഷര്‍ റോളിലേക്കാണ് ഇന്ത്യ പരിഗണിക്കുന്നത്. ദിനേഷ് കാര്‍ത്തികും ഹര്‍ദിക്കും അവസാന ഓവറുകളില്‍ നടത്തുന്ന വെടിക്കെട്ടില്‍ ഇന്ത്യക്ക് പ്രതീക്ഷകളേറെ. 'എല്ലാ ക്രിക്കറ്റ് താരങ്ങളും കളത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനാണ് ആഗ്രഹിക്കുന്നത്. അവനെ സ്വാതന്ത്ര്യത്തോടെ കളിക്കാന്‍ അനുവദിക്കുകയാണ് വേണ്ടത്. മഹാനായ ക്രിക്കറ്റ് താരമാണവന്‍. അവന് എല്ലാവിധ ആശംസകളും നേരുന്നു'-പൊള്ളാര്‍ഡ് കൂട്ടിച്ചേര്‍ത്തു.
Also Read : കളിക്കുന്നത് ആദ്യ ടി20 ലോകകപ്പ്, പക്ഷെ മാച്ച് വിന്നര്‍മാരായേക്കും!, അഞ്ച് പേരിതാ

ഹര്‍ദിക്കിന്റെ കരിയര്‍
നിലവില്‍ പരിമിത ഓവറില്‍ മാത്രമാണ് ഹര്‍ദിക് ഇന്ത്യക്കായി കളിക്കുന്നത്. 11 ടെസ്റ്റില്‍ നിന്ന് 532 റണ്‍സും 17 വിക്കറ്റും 66 ഏകദിനത്തില്‍ നിന്ന് 1386 റണ്‍സും 63 വിക്കറ്റും 73 ടി20യില്‍ നിന്ന് 1549 റണ്‍സും 54 വിക്കറ്റുമാണ് അദ്ദേഹം നേടിയത്. 107 ഐപിഎല്ലില്‍ നിന്നായി 1963 റണ്‍സും 50 വിക്കറ്റുമാണ് ഹര്‍ദിക്കിന്റെ പേരിലുള്ളത്. രോഹിത്തിന് ശേഷം ഇന്ത്യയുടെ നായകനാവാന്‍ കൂടുതല്‍ സാധ്യതയുള്ള താരം ഹര്‍ദിക്കാണെന്ന് പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications