For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രോഹിത്തിന്റെ 264 റണ്‍സ് റെക്കോഡ് ആര് തകര്‍ക്കും? ഈ അഞ്ച് പേരിലൊരാള്‍-അറിയാം

മൂന്ന് തവണ ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടിയ ഏക താരമാണ് രോഹിത്

1

മുംബൈ: ഏകദിനത്തിലെ രോഹിത് ശര്‍മയുടെ റെക്കോഡ് ഏതൊരാളെയും മോഹിപ്പിക്കുന്നതാണ്. മൂന്ന് തവണ ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടിയ ഏക താരമാണ് രോഹിത്. രണ്ട് തവണ ശ്രീലങ്കയ്‌ക്കെതിരേയും ഒരു തവണ ഓസ്‌ട്രേലിയക്കെതിരേയുമാണ് രോഹിത്തിന്റെ നേട്ടം.

നിലവിലെ ഇന്ത്യന്‍ നായകനായ രോഹിത്തിന്റെ പേരിലാണ് ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോറെന്ന റെക്കോഡും. ശ്രീലങ്കയ്‌ക്കെതിരേ 264 റണ്‍സാണ് രോഹിത് നേടിയത്. 2014ലായിരുന്നു ഈ റെക്കോഡ് പ്രകടനം. ഇതുവരെയായിട്ടും ഈ റെക്കോഡ് തകര്‍ക്കാന്‍ ആളുണ്ടായില്ല.

അടുത്തിടെ ഇഷാന്‍ കിഷനും ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടിയെങ്കിലും രോഹിത്തിന്റെ റെക്കോഡിനെ തൊടാനായില്ല. രോഹിത്തിന്റെ റെക്കോഡ് തകര്‍ക്കുക എളുപ്പമാവില്ലെന്നതാണ് വസ്തുത. എന്നാല്‍ അത് സാധ്യമാക്കാന്‍ കഴിവുള്ള ചില താരങ്ങളുണ്ട്. കൂടുതല്‍ സാധ്യതയുള്ള അഞ്ച് പേരിതാ.

ഇഷാന്‍ കിഷന്‍

ഇഷാന്‍ കിഷന്‍

ബംഗ്ലാദേശിനെതിരായ ഏകദിനത്തിലൂടെ ഇരട്ട സെഞ്ച്വറി ക്ലബ്ബിലേക്കുയര്‍ന്ന താരമാണ് ഇഷാന്‍ കിഷന്‍. ഇടം കൈയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ താരം ടോപ് ഓഡറിലും മധ്യനിരയിലുമെല്ലാം ഒരുപോലെ മികവ് കാട്ടാന്‍ മിടുക്കന്‍. ബംഗ്ലാദേശിനെതിരേ 131 പന്തില്‍ 24 ഫോറും 10 സിക്‌സും ഉള്‍പ്പെടെ 210 റണ്‍സാണ് ഇഷാന്‍ നേടിയത്.

രോഹിത്തിന്റെ റെക്കോഡ് മറികടക്കാന്‍ പന്തുകള്‍ ബാക്കിയുണ്ടായിരുന്നെങ്കിലും വിക്കറ്റ് കാക്കാന്‍ ഇഷാനായില്ല. ഇന്ത്യ 2023ലെ ഏകദിന ലോകകപ്പില്‍ ഓപ്പണിങ്ങിലേക്ക് പരിഗണിക്കാന്‍ സാധ്യതയുള്ള ഇഷാന്‍ ഭാവിയില്‍ രോഹിത്തിന്റെ റെക്കോഡ് തകര്‍ക്കാന്‍ കഴിവുള്ളവനാണ്.

Also Read: IPL 2023: ഇവര്‍ക്ക് ബിസിസിഐ കൂച്ചുവിലങ്ങിടും! എല്ലാ മത്സരവും കളിക്കാനാവില്ല-അഞ്ച് പേര്‍

ക്വിന്റന്‍ ഡീകോക്ക്

ക്വിന്റന്‍ ഡീകോക്ക്

ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ഓപ്പണറും വിക്കറ്റ് കീപ്പറുമാണ് ക്വിന്റന്‍ ഡീകോക്ക്. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ താരം 2021ല്‍ ടെസ്റ്റില്‍ നിന്ന് വിരമിച്ച് ഇപ്പോള്‍ പരിമിത ഓവറില്‍ പൂര്‍ണ്ണ ശ്രദ്ധ നല്‍കിയിരിക്കുകയാണ്.

ഭയമില്ലാതെ ബാറ്റ് ചെയ്യുന്ന താരമാണ് ഡീകോക്ക്. അതി സാഹസിക ഷോട്ടുകള്‍ കളിക്കുന്ന താരമല്ലെങ്കിലും അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുണ്ട്. നിലയുറപ്പിച്ചാല്‍ വിക്കറ്റ് വീഴ്ത്താന്‍ പ്രയാസമുള്ള താരമാണ് ഡീകോക്ക്.

ഇതുവരെ ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടാന്‍ ഡീകോക്കിനായിട്ടില്ല. എന്നാല്‍ തന്റേതായ ദിവസം രോഹിത് ശര്‍മയുടെ റെക്കോഡ് തകര്‍ക്കാന്‍ പ്രതിഭയുള്ള താരമാണ് ഡീകോക്ക് എന്ന് നിസംശയം പറയാം.

ഡേവിഡ് വാര്‍ണര്‍

ഡേവിഡ് വാര്‍ണര്‍

ഓസ്‌ട്രേലിയയുടെ സൂപ്പര്‍ ഓപ്പണറാണ് ഡേവിഡ് വാര്‍ണര്‍. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ താരം അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ളവനാണ്. മൂന്ന് ഫോര്‍മാറ്റിലും ഗംഭീര റെക്കോഡ് വാര്‍ണറുടെ പേരിലുണ്ട്. ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറിയടക്കം അദ്ദേഹം നേടിയിട്ടുണ്ട്.

എന്നാല്‍ ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി ക്ലബ്ബിലേക്കെത്താനായിട്ടില്ല. 179 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. പേസിനെയും സ്പിന്നിനെയും ഒരുപോലെ നേരിടാന്‍ മിടുക്കനായ വാര്‍ണര്‍ തന്റേതായ ദിവസം ഏത് റെക്കോഡിനെയും തകര്‍ക്കാന്‍ കഴിവുള്ളവനാണ്.

രോഹിത്തിന്റെ റെക്കോഡിനെ തകര്‍ക്കാന്‍ കെല്‍പ്പുള്ള താരമെന്ന് തന്നെ വാര്‍ണറെ വിശേഷിപ്പിക്കാം. വാര്‍ണറുടെ സമീപകാല പ്രകടനങ്ങള്‍ മികച്ചതാണ്.

ജോസ് ബട്‌ലര്‍

ജോസ് ബട്‌ലര്‍

ഇംഗ്ലണ്ടിന്റെ പരിമിത ഓവര്‍ നായകനും വെടിക്കെട്ട് ഓപ്പണറുമാണ് ജോസ് ബട്‌ലര്‍. ഭയമില്ലാതെ കത്തിക്കയറുന്ന ബട്‌ലര്‍ ടി20യിലും ഏകദിനത്തിലും ഗംഭീര റെക്കോഡുള്ള ബാറ്റ്‌സ്മാനാണ്. പല വമ്പന്‍ റെക്കോഡുകളും ഇനി തകര്‍ക്കാന്‍ ശേഷിയുള്ളവനാണ് ബട്‌ലര്‍.

നിലയുറപ്പിച്ചാല്‍ ബട്‌ലറെ പുറത്താക്കാന്‍ പ്രയാസം. വലിയ സ്‌കോര്‍ നേടാനും ഏറെ നേരം ക്രീസില്‍ നില്‍ക്കാനും കഴിവുള്ള ബട്‌ലര്‍ക്ക് രോഹിത്തിന്റെ വമ്പന്‍ റെക്കോഡ് തകര്‍ക്കാന്‍ ശേഷിയുള്ളവനാണ്. ഏകദിനത്തില്‍ പല വമ്പന്‍ റെക്കോഡും ബട്‌ലര്‍ തകര്‍ത്തേക്കും.

Also Read: യോയോ ടെസ്റ്റ് വരുന്നു, ഇന്ത്യയുടെ ആരൊക്കെ പരാജയപ്പെടും? ഈ താരങ്ങള്‍ പേടിക്കണം

അലക്‌സ് ഹെയ്ല്‍സ്

അലക്‌സ് ഹെയ്ല്‍സ്

ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ഓപ്പണര്‍മാരിലൊരാളാണ് അലക്‌സ് ഹെയ്ല്‍സ്. ടീമില്‍ നിന്ന് ഇടവേളയെടുക്കേണ്ടി വന്നെങ്കിലും ഇപ്പോള്‍ പതിയെ സജീവമായി തിരിച്ചുവരുന്നുണ്ട്. നിലയുറപ്പിച്ച് റണ്‍സുയര്‍ത്താന്‍ ഹെയ്ല്‍സിന് കഴിവുണ്ട്.

2019ന് ശേഷം ഇംഗ്ലണ്ടിനായി ഏകദിനം കളിക്കാന്‍ അദ്ദേഹത്തിനായിട്ടില്ല. എന്നാല്‍ അവസാന ടി20 ലോകകപ്പിലടക്കം ഹെയ്ല്‍സ് സജീവമായിരുന്നു. ഏകദിനത്തില്‍ രോഹിത്തിന്റെ റെക്കോഡിനെ തകര്‍ക്കാന്‍ കഴിവുള്ളവന്‍ തന്നെയാണ് ഹെയ്ല്‍സെന്ന് പറയാം.

Story first published: Thursday, January 5, 2023, 15:15 [IST]
Other articles published on Jan 5, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+