Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC: ഫൈനലിന്റെ പേരില്‍ ബുംറയെ ക്രൂശിക്കുന്നവര്‍ ഇതറിയണം, 30 വര്‍ഷത്തിനിടെ മൂന്നിലും ഒന്നാമന്‍!

ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേ ഒരു വിക്കറ്റ് പോലും നേടാന്‍ കഴിയാതിരുന്നതിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. രണ്ടിന്നിങ്‌സുകളിലും അദ്ദേഹത്തിനു വൈറുംകൈയോടെ മടങ്ങേണ്ടി വന്നിരുന്നു. ഇന്ത്യക്കായി ഫൈനലില്‍ ബൗള്‍ ചെയ്തവരില്‍ ഒരു വിക്കറ്റ് പോലും ലഭിക്കാതിരുന്ന ഏക താരവും ബുംറയായിരുന്നു.

1

എന്നാല്‍ കഴിഞ്ഞ 30 വര്‍ഷത്തിനിടെയുള്ള ഏറ്റവുമുയര്‍ന്ന റേറ്റിങ് പോയിന്റ് ലഭിച്ച ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാരുടെ ലിസ്റ്റെടുത്താല്‍ ബുംറയാണ് നമ്പര്‍ വണ്ണെന്നു കാണാന്‍ സാധിക്കും. മൂന്നു ഫോര്‍മാറ്റുകളിലും അദ്ദേഹത്തെ കവച്ചുവയ്ക്കാന്‍ മറ്റൊരു ഫാസ്റ്റ് ബൗളര്‍ ഇത്രയു വര്‍ഷത്തിനിട ഇന്ത്യക്കുണ്ടായിട്ടില്ലെന്ന് കണക്കുകള്‍ അടിവരയിടുന്നു.

ടെസ്റ്റില്‍ ബുംറയുടെ ഏറ്റവുമുയര്‍ന്ന റേറ്റിങ് പോയിന്റ് 835 ആയിരുന്നു. മറ്റാരും തന്നെ 800 പോലും നേടിയിട്ടില്ല. രണ്ടാംസ്ഥാനത്തുള്ള മുഹമ്മദ് ഷമിയുടെ റേറ്റിങ് പോയിന്റ് 790 ആയിരുന്നു. ഏകദിനത്തിന്റെ കാര്യമെടുത്താല്‍ അവിടെയും 800ന് മുകളിലാണ് ബുംറയ്ക്കു ലഭിച്ച റേറ്റിങ് പോയിന്റ്. 841 ആണ് പേസര്‍ക്കു ലഭിച്ച ഏറ്റവുമുയര്‍ന്ന റേറ്റിങ് പോയിന്റ്. 30 വര്‍ഷത്തിനിടെ ഏകദിനത്തില്‍ രണ്ടാമത്തെ ഉയര്‍ന്ന റേറ്റിങ് പോയിന്റ് കിട്ടിയത് മുന്‍ ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടറായ ഇര്‍ഫാന്‍ പഠാനാണ് (772). ടി20 ഫോര്‍മാറ്റിലെയും രാജാവ് ബുംറ തന്നെ. 764 റേറ്റിങ് പോയിന്റുമായാണ് അദ്ദേഹം ഒന്നാംസ്ഥാനത്തു നില്‍ക്കുന്നത്. 634 പോയിന്റ് ലഭിച്ച മുന്‍ പേസര്‍ ആശിഷ് നെഹ്‌റയാണ് രണ്ടാംസ്ഥാനത്ത്.

കിവീസിനെതിരായ ലോക ചാംപ്യന്‍ഷിപ്പ് ഫൈനലിന്റെ ഒന്നാമിന്നിങ്‌സില്‍ 26 ഓവര്‍ ബൗള്‍ ചെയ്ത ബുംറ ഒമ്പത് മെയ്ഡനുകളടക്കം വിക്കറ്റൊന്നുമില്ലാതെ വഴങ്ങിയത് 57 റണ്‍സായിരുന്നു. രണ്ടാമിന്നിങ്‌സില്‍ 10.4 ഓവറില്‍ രണ്ടു മെയ്ഡനുള്‍പ്പെടെ 35 റണ്‍സും ബുംറ വിട്ടുനല്‍കി. ഫൈനലില്‍ ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചുനിന്നത് മുഹമ്മദ് ഷമി, ആര്‍ അശ്വിന്‍, ഇഷാന്ത് ശര്‍മ എന്നിവരായിരുന്നു. ഷമിയും അശ്വിനു നാലു വിക്കറ്റ് വീതവും ഇഷാന്ത് മൂന്നു വിക്കറ്റും വീഴ്ത്തിയിരുന്നു. അതേസമയം, രണ്ടു ദിവസം മഴയില്‍ ഒലിച്ചുപോയ ഫൈനലില്‍ ഇന്ത്യയെ എട്ടു വിക്കറ്റിനു തകര്‍ത്തായിരുന്നു ന്യൂസിലാന്‍ഡിന്റെ കിരീടധാരണം.

Story first published: Saturday, June 26, 2021, 11:56 [IST]
Other articles published on Jun 26, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+