Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യക്കു ഇവരെ ലഭിക്കാന്‍ കാരണം ഐപിഎല്‍ മാത്രം! കൂട്ടത്തില്‍ ബുംറയും ഹാര്‍ദിക്കും

ഇന്ത്യന്‍ ക്രിക്കറ്റിന്റെ അടിത്തറ കൂടുതല്‍ ഭദ്രമാക്കിയ ടൂര്‍ണമെന്റ് ഐപിഎല്ലാണെന്നു നിസംശയം പറയാം. ആഭ്യന്തര ക്രിക്കറ്റില്‍ മാത്രം ഒതുങ്ങേണ്ടിവന്ന ചില മികച്ച താരങ്ങള്‍ക്കു ലോകത്തിനു മുന്നില്‍ മികവ് തെളിയിക്കാനും അതു വഴി ദേശീയ ടീമിലെത്താനും വഴിയൊരുക്കിയത് ഐപിഎല്ലാണ്. 13 സീസണുകള്‍ ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു. ഓരോ സീസണിലൂടെയും പുതിയ താരോദയങ്ങളാണ് ഉയര്‍ന്നുവന്നത്.

2008ലായിരുന്നു ലോക ക്രിക്കറ്റില്‍ തന്നെ വിപ്ലവം സൃഷ്ടിച്ച ഐപിഎല്ലെന്ന ഫ്രാഞ്ചൈസി ടി20 ലീഗിനു ബിസിസിഐ തുടക്കമിട്ടത്. വന്‍ വിജയമായി മാറിയ ടൂര്‍ണമെന്റ് പിന്നീട് ഓരോ വര്‍ഷം കൂടുന്തോറും ജനപ്രീതിയുടെ കാര്യത്തില്‍ മുന്‍പന്തിയിലേക്കു വന്നു. ഐസിസി ടൂര്‍ണമെന്റുകളെപ്പോലും കടത്തിവെട്ടുന്ന ഗ്ലാമര്‍ ചാംപ്യന്‍ഷിപ്പായി ഇപ്പോള്‍ ഐപിഎല്‍ മാറിയിരിക്കുകയാണ്. ഇതുവരെ നടന്ന 13 സീസണുകളിലെ ഏറ്റവും വലിയ കണ്ടെത്തലായി മാറിയ അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്നു പരിശോധിക്കാം.

ജസ്പ്രീത് ബുംറ

ജസ്പ്രീത് ബുംറ

ടീം ഇന്ത്യയുടെ പേസാക്രമണത്തിന്റെ കുന്തമുനയായി മാറിയ ജസ്പ്രീത് ബുംറയെ ഇന്ത്യക്കു സമ്മാനിച്ചത് ഐപിഎല്ലാണ്. ഗുജറാത്തില്‍ നിന്നുള്ള ബുംറ മുംബൈ ഇന്ത്യന്‍സ് ടീമിലുടെയാണ് ഐപിഎല്ലിലെ മിന്നും താരമായി മാറിയത്. 2016ല്‍ ഇന്ത്യന്‍ ടീമിനായി അരങ്ങേറിയ ബുംറയ്ക്കു പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
2014, 15 സീസണുകളിലെ ഐപിഎല്‍ പ്രകടനങ്ങളിലൂടെയാണ് ബുംറ ശ്രദ്ധിക്കപ്പെടുന്നത്. അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ മൂന്നു വിക്കറ്റ് വീഴ്ത്തിയാണ് പേസര്‍ ഐപിഎല്ലില്‍ വരവറിയിക്കുന്നത്. അന്നു ബുംറയുടെ ആദ്യ ഇരയായത് നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ വിരാട് കോലിയായിരുന്നു.

ഹാര്‍ദിക് പാണ്ഡ്യ

ഹാര്‍ദിക് പാണ്ഡ്യ

ഇന്ത്യയുടെ നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ സ്റ്റാര്‍ ഓള്‍റൗണ്ടറായ ഹാര്‍ദിക് പാണ്ഡ്യയും ഐപിഎല്ലിന്റെ സംഭാവന തന്നെ. ബുംറയെപ്പോലെ തന്നെ ഹാര്‍ദിക്കിന്റെ തട്ടകവും മുംബൈ ഇന്ത്യന്‍സാണ്. 2015ലെ ഐപിഎല്ലിലാണ് അടിസ്ഥാന വിലയായ 10 ലക്ഷം രൂപയ്ക്കു ബറോഡക്കാരനായ ഹാര്‍ദിക്കിനെ മുംബൈ ടീമിലേക്കു കൊണ്ടുവന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ കളിയില്‍ എട്ടു പന്തില്‍ 21 റണ്‍സ് അടിച്ചെടുത്ത് മുംബൈയെ വിജയത്തിലേക്കു നയിച്ചതോടെയാണ് ഹാര്‍ദിക് ശ്രദ്ധിക്കപ്പെടുന്നത്. ഇതേ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ 31 പന്തില്‍ 61 റണ്‍സ് അടിച്ചെടുത്തതോടെ ഹാര്‍ദിക്കിന്റെ മികവ് ലോകം തിരിച്ചറിഞ്ഞു.
ഓള്‍റൗണ്ട് പ്രകടനം ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഹാര്‍ദിക്കിന് സ്ഥാനം നേടിക്കൊടുത്തു. 2016ല്‍ ഓസീസിനെതിരേ ടി20യില്‍ കളിച്ചാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ താരം അരങ്ങേറിയത്. പിന്നീട് ഏഷ്യാ കപ്പ് ടീമിലും ടി20 ലോകകപ്പ് ടീമിലും ഹാര്‍ദിക് ഇന്ത്യക്കൊപ്പമുണ്ടായിരുന്നു. ഫാസ്റ്റ് ബൗളറായ ഓള്‍റൗണ്ടര്‍ക്കു വേണ്ടിയുള്ള ഇന്ത്യയുടെ കാത്തിരിപ്പാണ് ഹാര്‍ദിക്കിന്റെ വരവോടെ അവസാനിച്ചത്.

യുസ്വേന്ദ്ര ചഹല്‍

യുസ്വേന്ദ്ര ചഹല്‍

ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിലെ ഒഴിച്ചു കൂടാനാവാത്ത സാന്നിധ്യമായ യുവ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലും ഐപിഎല്ലിലൂടെ ഉയര്‍ന്നു വന്ന താരമാണ്. ഹരിയാന സ്വദേശി കൂടിയായ ചഹല്‍ 2011ല്‍ മുംബൈ ഇന്ത്യന്‍സിലൂടെയാണ് ഐപിഎല്ലിലെത്തിയത്. പക്ഷെ മുംബൈയില്‍ അദ്ദേഹത്തിനു കാര്യമായി അവസരങ്ങള്‍ ലഭിച്ചില്ല.
പിന്നീട് 2014ല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിലെത്തിയതോടെയാണ് ചഹലിന്റെ തലവര മാറിയത്. അടിസ്ഥാനവിലയായ 10 ലക്ഷം രൂപയ്ക്കായിരുന്നു അദ്ദേഹം ആര്‍സിബിയിലെത്തിയത്. 2015, 16 സീസണുകളില്‍ ആര്‍സിബിക്കു വേണ്ടി മിന്നുന്ന പ്രകടനമാണ് ചഹല്‍ കാഴ്ചവച്ചത്. യഥാക്രമം 23, 21 വിക്കറ്റുകള്‍ ഈ സീസണുകൡ സ്പിന്നര്‍ വീഴ്ത്തി. ഇതോടെ 2016ല്‍ ചഹലിനു ദേശീയ ടീമിലേക്കും വിളിവന്നു. പിന്നീട് ടീമിലെ സ്ഥിരം സാന്നിധ്യമായി സ്പിന്നര്‍ മാറുകയും ചെയ്തു.

കുല്‍ദീപ് യാദവ്

കുല്‍ദീപ് യാദവ്

ചൈനാമാന്‍ ബൗളറെന്നു വിളിപ്പേരുന്ന യുവ സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെയും ആദ്യതട്ടകം ഐപിഎല്‍ തന്നെ. ഉത്തര്‍പ്രദേശില്‍ നിന്നുള്ള കുല്‍ദീപ് 2012ല്‍ മുംബൈ ഇന്ത്യന്‍സിലൂടെയാണ് ഐപിഎല്ലിലെത്തിയത്. പക്ഷെ മുംബൈയ്ക്കായി ഒരു മല്‍സരം പോലും കളിക്കാന്‍ താരത്തിനു അവസരം ലഭിച്ചില്ല.
2014ല്‍ കുല്‍ദീപ് മുംബൈ വിട്ട് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിലേക്കു മാറി. അവിടെയും താരത്തിന് കാത്തിരിക്കേണണ്ടിവന്നു. രണ്ടു സീസണുകള്‍ക്കു ശേഷമാണ് കെകെആറിനായി കുല്‍ദീപ് ആദ്യ മല്‍സരം കളിച്ചത്. 2016ലെ ഐപിഎല്ലില്‍ കുല്‍ദീപ് കെകെആറിനായി മൂന്നു മല്‍സരങ്ങളില്‍ നിന്നും ആറു വിക്കറ്റുകള്‍ വീഴ്ത്തി. ഒരു വര്‍ഷത്തിനു ശേഷം ദേശീയ ടീമിലേക്കും കുല്‍ദീപ് തിരഞ്ഞെടുക്കപ്പെട്ടു. 2017ല്‍ ഓസ്‌ട്രേലിയക്കെതിരേ ധര്‍മശാലയില്‍ നടന്ന അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ നാലു വിക്കറ്റെടുത്താണ് കുല്‍ദീപ് വരവറിയിച്ചത്. വൈകാതെ ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമുകളിലും സ്പിന്നര്‍ ഇടം പിടിക്കുകയായിരുന്നു.

ആര്‍ അശ്വിന്‍

ആര്‍ അശ്വിന്‍

ഇന്ത്യയുടെ വെറ്ററന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍ ഐപിഎല്ലിലെ മികച്ച പ്രകടനങ്ങളിലൂടെയാണ് ഇന്ത്യന്‍ ടീമിലെത്തിയത്. 2009ലെ ഐപിഎല്ലിന്റെ രണ്ടാം സീസണില്‍ എംഎസ് ധോണി നയിച്ച ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിലൂടെയായിരുന്നു അശ്വിന്റെ അരങ്ങേറ്റം. 6.10 ഇക്കോണമി റേറ്റോടെ സീസണില്‍ 13 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തി.
ഇതേ വര്‍ഷം സിംബാബ്‌വെയ്‌ക്കെതിരായ പരമ്പരയിലൂടെ ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമില്‍ അശ്വിന്‍ അരങ്ങേറി. സിഎസ്‌കെയില്‍ മാത്രമല്ല ഇന്ത്യന്‍ ടീമിലും ക്യാപ്റ്റന്‍ ധോണിയുടെ ഏറ്റവും വിശ്വസ്തനായ ബൗളറായിരുന്നു അശ്വിന്‍. ഇന്ത്യക്കു വേണ്ടി 110 ഏകദിനങ്ങളും 46 ടി20കളും കളിച്ച അദ്ദേഹം 150, 52 വിക്കറ്റുകളും വീഴ്ത്തി. ഇന്ത്യയുടെ ടെസ്റ്റ് ടീമിനായി ഇപ്പോഴും കളിക്കുന്ന അശ്വിന്‍ 71 ടെസ്റ്റുകളില്‍ നിന്നും 365 വിക്കറ്റുകളെടുത്തിട്ടുണ്ട്.

Story first published: Sunday, December 13, 2020, 17:55 [IST]
Other articles published on Dec 13, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+