INDvENG: ആന്‍ഡേഴ്‌സനെതിരേ ബുംറയുടെ ഓവര്‍- എല്ലാം തകിടംമറിഞ്ഞു! കൊമ്പുകോര്‍ക്കല്‍ സ്ഥിരം കാഴ്ച
ലോര്‍ഡ്‌സിലെ രണ്ടാം ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ ഇംഗ്ലണ്ട് പേസ് ഇതിഹാസം ജെയിംസ് ആന്‍ഡേഴ്‌സനെതിരേ ഇന്ത്യയുടെ സ്റ്റാര്‍ പേസറുടെ ഒരോവര്‍ പരമ്പരയെ മറ്റൊരു ലെവലിലേക്ക് എത്തിച്ചിരിക്കുകയാണ്. ഈയൊരു ഓവര്‍ ഇംഗ്ലീഷ് താരങ്ങളെ ശരിക്കും അസ്വസ്ഥരാക്കിയിട്ടുണ്ടെന്നു പിന്നീടുള്ള അവരുടെ പെരുമാറ്റത്തില്‍ നിന്നും വ്യക്തമാവുകയും ചെയ്തിരിക്കുകയാണ്.
ഇരുടീമിലെയും പല താരങ്ങളും തമ്മില്‍ പിന്നീട് കൊമ്പുകോര്‍ക്കുന്നത് നമ്മള്‍ കണ്ടു. അഞ്ചാമത്തെയും അവസാനത്തെയും ദിനവും ഇത് ആവര്‍ത്തിച്ചു. ബുംറയും ഇംഗ്ലീഷ് താരങ്ങളുമായി പലതും സംസാരിക്കുന്നതും പിന്നീട് ബുംറ ചില അഗ്രസീവ് ഷോട്ടുകള്‍ കളിക്കുന്നതും കാണാന്‍ സാധിച്ചു. അതേസമയം, ടെസ്റ്റില്‍ 272 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇംഗ്ലണ്ടിനു ഇന്ത്യ നല്‍കിയിരിക്കുന്നത്. ഇന്ത്യ എട്ടു വിക്കറ്റിനു 298 റണ്‍സെടുത്ത് രണ്ടാമിന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

ബുംറയെ പ്രകോപിപ്പിച്ചത്
അഞ്ചാം ദിനം പേസര്‍ മാര്‍ക്ക് വുഡിന്റെ ബൗണ്‍സര്‍ ബുംറയുടെ ഹെല്‍മറ്റില്‍ പതിച്ചിരുന്നു. പുള്‍ ഷോട്ടിനു ശ്രമിച്ച അദ്ദേഹത്തിനു ടൈമിങ് പാളിയപ്പോള്‍ ബോള്‍ വലതു ചെവിയുടെ ഭാഗത്തായി ഹെല്‍മറ്റില്‍ പതിക്കുകയായിരുന്നു. ഇതിനു ശേഷം മറ്റൊരു ബുംറയെയാണ് കണ്ടത്.
കൂടുതല്‍ ആക്രമിച്ച് അദ്ദേഹം ഇംഗ്ലീഷ് ബൗളര്‍മാരെ നേരിട്ടു. സാധാരണയായി വളരെ കൂളായി പെരുമാറാറുള്ള ബുംറ പിന്നീട് ബൗളര്‍മാരെ കടന്നാക്രമിച്ചു.
ഇതേ ഓവറിലെ ആദ്യത്തെ ബോളില്‍ ബുംറ ബൗണ്ടറി പായിച്ചിരുന്നു. പിന്നാലെയായിരുന്നു നാലാമത്തെ ബോളില്‍ ബൗണ്‍സറിലൂടെ വുഡിന്റെ മറുപടി.
ഈ ഓവറിനു മുമ്പും ഇരുടീമിലെയും കളിക്കാര്‍ തമ്മില്‍ ചില ഉരസലുകള്‍ നടന്നിരുന്നു.

ബുംറ- വുഡ് കൊമ്പുകോര്‍ക്കല്‍
ഹെല്‍മറ്റില്‍ ബൗണ്‍സറേറ്റ ശേഷം ബുംറയും വുഡും തമ്മില്‍ വാക്‌പോരും നടന്നു. മുഹമ്മദ് ഷമിക്കെതിരേ ബോള്‍ ചെയ്ത ശേഷം വുഡ് എന്തോ പറഞ്ഞത് നോണ്‍ സ്‌ട്രൈക്കറായ ബുംറയ്ക്കു അത്ര രസിച്ചില്ല.
റണ്ണപ്പിനായി തിരിക്കവെ പ്രതികരിച്ച് ബുംറ പിന്നാലെ കൂടിയിരുന്നു. ഒടുവില്‍ അംപയറും പ്രശ്‌നത്തില്‍ ഇടപെട്ടു. പിന്നീട് ബുംറയും വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലറും തമ്മില്‍ പലതും സംസാരിക്കുന്നതും കാണാമായിരുന്നു. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടും ഇവര്‍ക്കടുത്തേക്കു വന്നെങ്കിലും അദ്ദേഹം ഇതില്‍ ഇടപെടാതെ ഇരുവരുടെയും സംസാരം ശ്രദ്ധിക്കുകയായിരുന്നു.

കോലി- ആന്‍ഡേഴ്‌സന്‍, റിഷഭ്- റൂട്ട്
കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ജെയിംസ് ആന്‍ഡേ്‌സനും തമ്മിലും വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തും ഇംഗ്ലീഷ് നായകന്‍ ജോ റൂട്ടും തമ്മിലും വാക്‌പോരില്‍ ഏര്‍പ്പെട്ടിരുന്നു.
നാലാം ദിനം കോലി ബാറ്റ് ചെയ്യവെയായിരുന്നു ബൗളറായ ആന്‍ഡേഴ്‌സന്റെ പ്രകോപനം. കോലിയും തിരിച്ചു പ്രതികരിക്കുകയായിരുന്നു.
പിന്നീട് വെളിച്ചക്കുറവ് കാരണം റിഷഭ് പന്തും ഇഷാന്ത് ശര്‍മയും ഗ്രൗണ്ട് വിടവെ റൂട്ടും റിഷഭും തമ്മിലും വാഗ്വാദം നടന്നു. ഇന്ത്യന്‍ താരങ്ങള്‍ ഡ്രസിങ് റൂമിലേക്കു മടങ്ങിയതിന്റെ പേരിലായിരുന്നു റൂട്ട് അസ്വസ്ഥനാവുകയും റിഷഭുമായി പലതും സംസാരിക്കുകയും ചെയ്തത്.

ബുംറയുടെ ഓവര്‍
ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് ബാറ്റിങിനിടെ ആന്‍ഡേഴ്‌സനെതിരേ ബുംറ തുടര്‍ച്ചയായി ബൗണ്‍സറുകളെറിഞ്ഞതോടയാണ് പ്രശ്‌നങ്ങളുടെ തുടക്കം. അംപയര്‍ നോ ബോളുകള്‍ വിളിച്ചെങ്കിലും ബുംറ ഇതേ ശൈലിയില്‍ തന്നെ തുടര്‍ന്നും ബൗള്‍ ചെയ്തു. ഒന്നിലേറെ തവണ ബൗണ്‍സറുകള്‍ ആന്‍ഡേഴ്‌സന്റെ ഹെല്‍മറ്റിലും കൊണ്ടിരുന്നു. തുടര്‍ന്നു ഫിസിയോയെത്തി പരിശോധിച്ച ശേഷമായിരുന്നു ആന്‍ഡേഴ്‌സന്‍ ബാറ്റിങ് തുടര്‍ന്നത്. ആദ്യ ഇന്നിങ്‌സില്‍ ബുംറയെ ആന്‍ഡേഴ്‌സന്‍ പൂജ്യത്തിനു ഔട്ടാക്കിയിരുന്നു. ഇതിനു കണക്കുതീര്‍ക്കുന്ന തരത്തിലായിരുന്നു ഇന്ത്യന്‍ പേസറുടെ ബൗളിങ്.
മല്‍സരത്തില്‍ വിക്കറ്റൊന്നും കിട്ടിയില്ലെങ്കിലും 13 നോ ബോളുകളാണ് ബുംറയെറിഞ്ഞത്. ഇവയില്‍ മൂന്നെണ്ണം ആന്‍ഡേഴ്‌സനെതിരേയുമായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications