For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബൂം ബൂം ബുംറ... ഫിഫ്റ്റി ക്ലബ്ബില്‍, റെക്കോര്‍ഡ് കുതിപ്പില്‍ പ്രസാദും ഷമിയും അശ്വിനും തെറിച്ചു

ടെസ്റ്റില്‍ അതിവേഗം 50 വിക്കറ്റുകളെടുത്ത താരമായി മാറി

ടെസ്റ്റിലെ വിക്കറ്റു വേട്ടയിൽ റെക്കോർഡിട്ട് ജസ്പ്രീത് ബുംറ | Oneindia Malayalam

ആന്റിഗ്വ: ഇന്ത്യന്‍ പേസ് സെന്‍സേഷന്‍ ജസ്പ്രീത് ബുംറയുടെ കരിയറിലേക്കു മറ്റൊരു പൊന്‍തൂവല്‍ കൂടി. വെസ്റ്റ് ഇന്‍ഡീസിനെതിരേ നടന്നു കൊണ്ടിരിക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനമാണ് ബുംറ ചരിത്രത്തിന്റെ ഭാഗമായത്. ഒരു വിക്കറ്റ് മാത്രമേ വീഴ്ത്താനായുള്ളൂവെങ്കിലും റെക്കോര്‍ഡിടാന്‍ 25 കാരനായ താരത്തിനു അതു മതിയായിരുന്നു.

ടെസ്റ്റില്‍ അതിവേഗം 50 വിക്കറ്റ് ക്ലബ്ബിലെത്തിയ ഇന്ത്യന്‍ ബൗളറെന്ന നേട്ടത്തിനാണ് ബുംറ അവകാശിയായത്. മൂന്നു താരങ്ങള്‍ക്കാണ് ഇതോടെ റെക്കോര്‍ഡ് നഷ്ടമായത്.

വെറും 11 ടെസ്റ്റുകള്‍

വെറും 11 ടെസ്റ്റുകള്‍

ബുംറയ്ക്കു 50 വിക്കറ്റുകള്‍ കൊയ്യാന്‍ വെറും 11 ടെസ്റ്റുകള്‍ മാത്രമേ വേണ്ടി വന്നുള്ളൂവെന്നതാണ് ശ്രദ്ധേയം. ഇതോടെ മുന്‍ പേസര്‍ വെങ്കിടേഷ് പ്രസാദും നിലവില്‍ ടീമിന്റെ ഭാഗമായ മുഹമ്മദ് ഷമിയും പങ്കിട്ട റെക്കോര്‍ഡ് തകരുകയായിരുന്നു. ഇരുവരും 13 ടെസ്റ്റുകളിലായിരുന്നു വിക്കറ്റ് വേട്ടയില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
ഡാരെന്‍ ബ്രാവോയുടെ വിക്കറ്റെടുത്താണ് ബുംറ ചരിത്രത്തിന്റെ ഭാഗമായത്. ബ്രാവോയെ പേസര്‍ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു.

അശ്വിനെയു മറികടന്നു

അശ്വിനെയു മറികടന്നു

പ്രസാദിനെയും ഷമിയെയും മാത്രമല്ല ഇന്ത്യയുടെ വെറ്റന്‍ സ്പിന്നര്‍ ആര്‍ അശ്വിന്റെ റെക്കോര്‍ഡും ബുംറയുടെ കുതിപ്പില്‍ പഴങ്കഥയായി. ടെസ്റ്റില്‍ ഏറ്റവും കുറച്ചു പന്തുകളില്‍ നിന്നും 50 വിക്കറ്റുകളെടുത്ത ഇന്ത്യന്‍ താരമെന്ന നേട്ടത്തിനാണ് ബുംറ അര്‍ഹനായത്.
50 വിക്കറ്റുകളെടുക്കാന്‍ താരത്തിനു വേണ്ടിവന്നത് 2465 പന്തുകളാണ്. അതേസമയം, അശ്വിന് വിക്കറ്റ് വേട്ടയില്‍ അര്‍ധസെഞ്ച്വറി തികയ്ക്കാന്‍ 259 പന്തുകള്‍ വേണ്ടിവന്നിരുന്നു.

ഇന്ത്യ പിടിമുറുക്കി

ഇന്ത്യ പിടിമുറുക്കി

വിന്‍ഡീസിനെതിരേയുള്ള ഒന്നാം ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കിക്കഴിഞ്ഞു. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 297നു മറുപടിയില്‍ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ വിന്‍ഡീസ് എട്ടു വിക്കറ്റിന് 189 റണ്‍സെന്ന നിലയില്‍ പതറുകയാണ്. രണ്ടു വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യയേക്കാള്‍ 108 റണ്‍സിനു പിറകിലാണ് അവര്‍. അഞ്ചു വിക്കറ്റെടുത്ത പേസര്‍ ഇഷാന്ത് ശര്‍മയാണ് വിന്‍ഡീസിനെ തകര്‍ത്തത്.

Story first published: Saturday, August 24, 2019, 10:19 [IST]
Other articles published on Aug 24, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+