Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ICC Odi Ranking: ഒന്നാം റാങ്കിലെത്തിയ ഇന്ത്യന്‍ ബൗളര്‍മാരെ അറിയാമോ?, അഞ്ച് പേര്‍ മാത്രം!, പട്ടിക

1

ഐസിസി ഏകദിന റാങ്കിങ്ങില്‍ തലപ്പത്തെത്തുകയെന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. ബാറ്റിങ്ങിലായാലും ബൗളിങ്ങിലായാലും സ്ഥിരതയോടെ തിളങ്ങിയാല്‍ മാത്രമെ ഈ നേട്ടത്തിലേക്കെത്താനാവു. ഈ നേട്ടം സ്വന്തമാക്കിയാല്‍ത്തന്നെ നിലനിര്‍ത്തിക്കൊണ്ട് പോവുകയെന്നത് അതിനെക്കാള്‍ പ്രയാസമാണ്. അതുകൊണ്ട് തന്നെ ഐസിസി റാങ്കിങ്ങില്‍ തലപ്പത്തെത്തിയവരെല്ലാം വലിയ പ്രതിഭകള്‍ തന്നെയാണ്.

ഏറെക്കാലം ഈ നേട്ടം നിലനിര്‍ത്തിക്കൊണ്ട് പോയത് വളരെ ചുരുക്കം ചില താരങ്ങളാണ്. ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് വരുമ്പോള്‍ ഏകദിന ബാറ്റിങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നേടിയ നിരവധി താരങ്ങളെ ചൂണ്ടിക്കാട്ടാനാവും. എന്നാല്‍ ബൗളിങ് റാങ്കിങ്ങില്‍ തലപ്പത്തെത്തിയത് അഞ്ച് പേര്‍ മാത്രമാണ്. അവര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

മനീന്ദര്‍ സിങ്

മനീന്ദര്‍ സിങ്

പൂനെക്കാരനായ ഇന്ത്യന്‍ സ്പിന്നറാണ് മനീന്ദര്‍ സിങ്. 1980കളിലെ ഇന്ത്യന്‍ ടീമില്‍ സജീവമായിരുന്ന മനീന്ദര്‍ സിങ് ഏകദിന ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. 1987ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരക്ക് പിന്നാലെയാണ് അദ്ദേഹം റാങ്കിങ്ങില്‍ തലപ്പത്തെത്തിയത്. വിന്‍ഡീസ് പേസര്‍മാരും കരുത്തുറ്റ ബാറ്റ്‌സ്മാന്‍മാരും കളം വാണ സമയത്താണ് മനീന്ദര്‍ സിങ് സ്പിന്നുകൊണ്ട് വിസ്മയിപ്പിച്ചതും റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്കെത്തിയതും. ഇന്ത്യക്കായി 66 ഏകദിന വിക്കറ്റുകളാണ് അദ്ദേഹം നേടിയത്.

കപില്‍ ദേവ്

കപില്‍ ദേവ്

1983ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ കിരീടം ചൂടിച്ച നായകനും ഇതിഹാസ ഓള്‍റൗണ്ടറുമാണ് കപില്‍ ദേവ്. ബാറ്റുകൊണ്ടും പന്തുകൊണ്ടും മത്സരഫലത്തെ മാറ്റിമറിച്ചിരുന്ന കപിലും ബൗളര്‍മാരുടെ റാങ്കിങ്ങില്‍ തലപ്പത്തെത്തിയിട്ടുണ്ട്. 1989ലാണ് അദ്ദേഹം ഈ നേട്ടത്തിലെത്തിയത്. ഇന്ത്യക്കായി ഏകദിനത്തില്‍ 235 വിക്കറ്റുകളാണ് കപില്‍ ദേവ്. ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടറെന്ന് കപില്‍ ദേവിനെവിശേഷിപ്പിക്കാം.

T20 World Cup: ടീമിലിടം അര്‍ഹിക്കുന്നു, പക്ഷെ അവസരം നിഷേധിച്ചേക്കും!, ഇന്ത്യയുടെ അഞ്ച് പേര്‍

അനില്‍ കുംബ്ലെ

അനില്‍ കുംബ്ലെ

ഇന്ത്യയുടെ മുന്‍ നായകനും ഇതിഹാസ സ്പിന്നറുമായ അനില്‍ കുംബ്ലെയും ഈ നേട്ടത്തിലെത്തിയിട്ടുണ്ട്. ഇന്ത്യന്‍ ആരാധകരെ സ്പിന്‍ ബൗളിങ്ങിലേക്ക് ആകര്‍ഷിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച താരമാണ് അനില്‍ കുംബ്ലെ. ഒരു തവണ കുംബ്ലെയും ഏകദിന ബൗളര്‍മാരുടെ റാങ്കിങ്ങില്‍ തലപ്പത്തേക്കെത്തിയിട്ടുണ്ട്. 1996ലായിരുന്നു ഇത്. ടെസ്റ്റില്‍ ഇന്ത്യക്കായി കൂടുതല്‍ വിക്കറ്റ് നേടിയ അദ്ദേഹം ഏകദിനത്തില്‍ 337 വിക്കറ്റാണ് വീഴ്ത്തിയത്.

രവീന്ദ്ര ജഡേജ

രവീന്ദ്ര ജഡേജ

ഇന്ത്യയുടെ സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ഈ നേട്ടത്തിലേക്കെത്തിയത് പലര്‍ക്കും അറിയാത്ത കാര്യമാണ്. 2013ലായിരുന്നു അദ്ദേഹം ഈ ബഹുമതി നേടിയത്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ നിര്‍ണ്ണായക താരമായ ജഡ്ഡു ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ഇപ്പോഴും തലപ്പത്താണ്. ഇന്ത്യക്കായി ഏകദിനത്തില്‍ 188 വിക്കറ്റാണ് ജഡേജ വീഴ്ത്തിയത്. വരാനിരിക്കുന്ന ടി20 ലോകകപ്പിലും 2023ലെ ഏകദിന ലോകകപ്പിലും ഇന്ത്യയുടെ നിര്‍ണ്ണായക താരങ്ങളിലൊരാളാണ് ജഡേജ.

T20 World Cup: നാലാം നമ്പറില്‍ ആര് വേണം?, സൂര്യക്ക് സീറ്റുറപ്പില്ല!, മത്സരിച്ച് മൂന്ന് പേര്‍

ജസ്പ്രീത് ബുംറ

ജസ്പ്രീത് ബുംറ

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസര്‍മാരിലൊരാളാണ് ജസ്പ്രീത് ബുംറ. ഇന്ത്യയുടെ സൂപ്പര്‍ പേസര്‍ 2018ലാണ് ആദ്യമായി ഈ നേട്ടത്തിലെത്തിയത്. എന്നാല്‍ അധികനാള്‍ ഈ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ ബുംറക്കായില്ല. പിന്നീട് ഇക്കഴിഞ്ഞ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്ക് പിന്നാലെ ബുംറ റാങ്കിങ്ങില്‍ തലപ്പത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും സ്ഥാനം നഷ്ടമായി. ഒന്നാം റാങ്ക് നിലനിര്‍ത്താന്‍ ബുംറക്ക് സാധിച്ചിട്ടില്ല.

Story first published: Thursday, July 21, 2022, 14:47 [IST]
Other articles published on Jul 21, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+