Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇനി കളി മാറും! ഇന്ത്യയെ രക്ഷിക്കാന്‍ അവരെത്തും, 2023ല്‍ അരങ്ങേറ്റം കാത്ത് അഞ്ച് പേര്‍

1

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാറ്റത്തിന്റെ പാതയിലാണ്. ഓരോ സീസണിലും മികവ് കാട്ടി ദേശീയ ടീമിന്റെ വാതിലില്‍ മുട്ടുന്നവരുടെ എണ്ണം ഉയര്‍ന്നിരിക്കുകയാണ്. അതുകൊണ്ട് തന്നെ ടീമില്‍ സ്ഥാനം ഉറപ്പുള്ളവരെന്ന് പറയാന്‍ സാധിക്കുന്നവര്‍ വളരെ ചുരുക്കം മാത്രം. സീനിയോരിറ്റി പരിഗണിക്കപ്പെടേണ്ട വിഷയമാണെങ്കിലും യുവതാരങ്ങളുടെ പ്രകടന മികവിനെതിരേ കണ്ണടക്കുന്നത് അംഗീകരിക്കാനാവില്ല. അതുകൊണ്ട് തന്നെ 2023ന്റെ തുടക്കം തന്നെ വിപ്ലവകരമായ മാറ്റങ്ങള്‍ ഇന്ത്യ ടീമിലുണ്ടായേക്കും.

ടി20 നായകസ്ഥാനത്ത് നിന്ന് രോഹിത് ശര്‍മയെ മാറ്റി പകരം ഹര്‍ദിക് പാണ്ഡ്യയെ കൊണ്ടുവരുന്നതടക്കം പല നിര്‍ണ്ണായക തീരുമാനങ്ങളും ബിസിസി ഐ കൈക്കൊണ്ടേക്കും. വിരാട് കോലി, കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ എന്നിവരെയെല്ലാം ഏകദിനത്തിലേക്ക് ചുരുക്കി ടി20യില്‍ യുവനിരയെ വാര്‍ത്തെടുക്കാനുള്ള പദ്ധതിയിലാണ് ഇന്ത്യ. 2023ല്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം നടത്താന്‍ കാത്തിരിക്കുന്ന അഞ്ച് പേര്‍ ആരൊക്കെയാണെന്ന് നോക്കാം.

രാഹുല്‍ ത്രിപാഠി

രാഹുല്‍ ത്രിപാഠി

ഐപിഎല്ലിലൂടെ ഇതിനോടകം മികവ് കാട്ടിയ താരമാണ് രാഹുല്‍ ത്രിപാഠി. ഏത് ബാറ്റിങ് പൊസിഷനിലും കളിക്കാന്‍ കഴിയുന്ന രാഹുല്‍ ത്രിപാഠിയെ ഇന്ത്യ ടീമിലേക്ക് പരിഗണിച്ചിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. ലിസ്റ്റ് എയില്‍ 53 മത്സരത്തില്‍ നിന്ന് 1782 റണ്‍സാണ് രാഹുല്‍ നേടിയത്. നാല് സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. ടി20യിലേക്ക് പരിഗണിച്ചില്ലെങ്കിലും ഇന്ത്യയുടെ ഏകദിന ടീമില്‍ ഇടം നേടാനുള്ള യോഗ്യത രാഹുല്‍ ത്രിപാഠിക്കുണ്ട്. 2023ല്‍ ത്രിപാഠിക്ക് ഇന്ത്യ അവസരം നല്‍കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Also Read: ടി20യല്ല ഏകദിനം, സൂര്യ ഒരുകാര്യം മനസിലാക്കണം! മുന്നറിയിപ്പുമായ് രവി ശാസ്ത്രി

അഭിമന്യു ഈശ്വരന്‍

അഭിമന്യു ഈശ്വരന്‍

ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണിങ് നിരയിലേക്ക് പരിഗണിക്കപ്പെടേണ്ട താരമാണ് അഭിമന്യു ഈശ്വരന്‍. വിദേശ പിച്ചുകളില്‍ രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, ശുബ്മാന്‍ ഗില്‍ എന്നിവരെയാണ് ഓപ്പണിങ്ങിലേക്ക് ഇന്ത്യ പരിഗണിക്കുന്നത്. എന്നാല്‍ രോഹിത് ശര്‍മ വൈകാതെ കളം വിടാന്‍ സാധ്യത നിലനില്‍ക്കെ ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന താരമാണ് അഭിമന്യു ഈശ്വരന്‍. ഇന്ത്യയുടെ എ ടീമിനൊപ്പം സജീവ സാന്നിധ്യമാണെങ്കിലും ഇന്ത്യന്‍ സീനിയര്‍ ടീമിലേക്കെത്താന്‍ അഭിമന്യുവിനായിട്ടില്ല. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഗംഭീര റെക്കോഡാണ് ഈശ്വരന്റെ പേരിലുള്ളത്. 76 മത്സരത്തില്‍ നിന്ന് 43.61 ശരാശരിയില്‍ 5278 റണ്‍സാണ് അഭിമന്യു നേടിയത്. 27കാരനായ താരത്തിന് അടുത്ത വര്‍ഷം അരങ്ങേറ്റത്തിന് അവസരം ലഭിച്ചേക്കും.

കെ എസ് ഭരത്

കെ എസ് ഭരത്

ആന്ധ്രാപ്രദേശുകാരനായ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് കെ എസ് ഭരത്. റിഷഭ് പന്തിനൊപ്പം ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ ബാക്കപ്പ് കീപ്പറായി ഇടം പിടിക്കാന്‍ സാധ്യതയുള്ള താരമാണ് ഭരത്. നേരത്തെ വിക്കറ്റ് കീപ്പര്‍ സബ്സ്റ്റിറ്റിയൂട്ടായി ഇറങ്ങാന്‍ ഭരത്തിന് സാധിച്ചിരുന്നെങ്കിലും പ്ലേയിങ് 11ല്‍ ഉള്‍പ്പെടാന്‍ സാധിച്ചിരുന്നില്ല. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ 37 ശരാശരിയില്‍ 82 മത്സരത്തില്‍ നിന്ന് 4425 റണ്‍സാണ് ഭരത് നേടിയത്. 282 ക്യാച്ചും 82 സ്റ്റംപിങ്ങും നടത്തിയിട്ടുണ്ട്. ടെസ്റ്റില്‍ മാത്രമല്ല ഏകദിനത്തിലും ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്ന താരമാണ് ഭരത്.

യശ്വസി ജയ്‌സ്വാള്‍

യശ്വസി ജയ്‌സ്വാള്‍

അണ്ടര്‍ 19 ക്രിക്കറ്റിലൂടെ മികവ് കാട്ടി വളര്‍ന്നുവന്ന താരമാണ് യശ്വസി ജയ്‌സ്വാള്‍. ഇടം കൈയന്‍ ഓപ്പണറായ താരം ചെറിയ പ്രായത്തിനുള്ളില്‍ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. ഏഴ് ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 1015 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത്. ലിസ്റ്റ് എയില്‍ 32 മത്സരത്തില്‍ നിന്ന് 1511 റണ്‍സും ജയ്‌സ്വാളിന്റെ പേരിലുണ്ട്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായും ജയ്‌സ്വാള്‍ തിളങ്ങുന്നു. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്ക് മുതല്‍ക്കൂട്ടാവാന്‍ കഴിവുള്ള താരമാണ് ജയ്‌സ്വാള്‍. ഇടം കൈയന്‍മാരുടെ അഭാവം ഇന്ത്യക്കുണ്ടെന്നിരിക്കെ ജയ്‌സ്വാളിന്റെ മികവ് പ്രതീക്ഷ നല്‍കുന്നു.

Also Read: ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായി, പക്ഷെ ഒരു തവണ പോലും ക്യാപ്റ്റനായില്ല! മൂന്ന് പേര്‍

സര്‍ഫറാസ് ഖാന്‍

സര്‍ഫറാസ് ഖാന്‍

ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് മികച്ചൊരു മധ്യനിര താരം എത്തേണ്ടത് അത്യാവശ്യമാണ്. അജിന്‍ക്യ രഹാനെയടക്കം നിറം മങ്ങുന്ന സാഹചര്യത്തില്‍ ഇന്ത്യക്ക് പരിഗണിക്കാവുന്ന താരമാണ് സര്‍ഫറാസ് ഖാന്‍. ഇടം കൈയന്‍ ബാറ്റ്‌സ്മാന്റെ സമീപകാല ഫോമെല്ലാം വളരെ മികച്ചതാണ്. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ 81.33 ശരാശരിയിലാണ് സര്‍ഫറാസ് ഖാന്‍ തിളങ്ങിയത്. 10 സെഞ്ച്വറിയും എട്ട് ഫിഫ്റ്റിയും ഇതില്‍ ഉള്‍പ്പെടും. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി മുന്നില്‍ക്കാണുമ്പോള്‍ സര്‍ഫറാസ് ഖാനെ ഇന്ത്യ അടുത്ത വര്‍ഷം ടീമിലേക്ക് പരിഗണിക്കാനുള്ള സാധ്യത കൂടുതലാണ്.

Story first published: Friday, December 2, 2022, 16:08 [IST]
Other articles published on Dec 2, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+