
രണ്ട് ഇന്നിങ്‌സിലും തകര്‍പ്പന്‍ ബാറ്റിങ്
റെസ്റ്റ് ഓഫ് ഇന്ത്യക്കായി മൂന്നാം നമ്പറിലാണ് ജയ്‌സ്വാള്‍ ബാറ്റിങ്ങിനിറങ്ങിയത്. ഓപ്പണര്‍ റോളില്‍ തിളങ്ങിയിരുന്ന ജയ്‌സ്വാള്‍ 259 പന്തില്‍ 213 റണ്‍സാണ് ആദ്യ ഇന്നിങ്‌സില്‍ അടിച്ചെടുത്തത്. ഇതില്‍ 30 ബൗണ്ടറിയും മൂന്ന് സിക്‌സും ഉള്‍പ്പെടും.
അമിത പ്രതിരോധത്തിന് മുതിരാതെ റണ്‍സുയര്‍ത്തി കളിക്കാന്‍ ജയ്‌സ്വാളിനായി. രണ്ടാം ഇന്നിങ്‌സിലും മികവ് ആവര്‍ത്തിച്ച ഇടം കൈയന്‍ താരം 157 പന്തില്‍ 144 റണ്‍സാണ് അക്കൗണ്ടിലാക്കിയത്. 16 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെയായിരുന്നു ജയ്‌സ്വാളിന്റെ മിന്നും ബാറ്റിങ്.
ഇറാനി കപ്പിന്റെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിക്കുന്ന താരമെന്ന റെക്കോഡും ഇപ്പോള്‍ ജയ്‌സ്വാളിന്റെ പേരിലാണ്. അണ്ടര്‍ 19 ലോകകപ്പിലൂടെ വളര്‍ന്ന താരമാണ് ജയ്‌സ്വാള്‍.
Also Read: IND vs AUS: ഫൈനല്‍ ടെസ്റ്റില്‍ ഇന്ത്യ എവിടെ മാറണം? മൂന്ന് മാറ്റത്തിന് സാധ്യത- അറിയാം

ശുബ്മാന്റെ ഭാവി പങ്കാളി
ഇടം കൈയന്‍ ബാറ്റ്‌സ്മാനായ ഓപ്പണറാണ് യശ്വസി ജയ്‌സ്വാള്‍. ഇന്ത്യയുടെ ഭാവി ഓപ്പണറെന്ന നിലയിലേക്ക് ഇതിനോടകം ശ്രദ്ധ പിടിച്ചുപറ്റാന്‍ ജയ്‌സ്വാളിന് സാധിച്ചിട്ടുണ്ട്. ശുബ്മാന്‍ ഗില്ലിന്റെ ഭാവിയിലെ ഓപ്പണിങ് പങ്കാളിയെന്നാണ് ജയ്‌സ്വാളിനെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്.
21കാരനായ ജയ്‌സ്വാള്‍ ബംഗ്ലാദേശിനെതിരേ ഇന്ത്യ എ ടീമിനായി സെഞ്ച്വറി പ്രകടനവും നടത്തിയിരുന്നു. 146 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. ഇടം കൈയന്‍ ബാറ്റ്‌സ്മാനെ ഇന്ത്യക്ക് അത്യാവശ്യമായതിനാല്‍ ജയ്‌സ്വാളിന്റെ പ്രകടനം ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നതാണ്.

രാജസ്ഥാന്‍ റോയല്‍സ് താരം
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരമാണ് യശ്വസി ജയ്‌സ്വാള്‍. അവസാന സീസണില്‍ മികവ് കാട്ടാന്‍ ജയ്‌സ്വാളിന് സാധിച്ചിരുന്നു. 10 മത്സരത്തില്‍ നിന്ന് 258 റണ്‍സാണ് അദ്ദേഹം നേടിയത്. 132.99 സ്‌ട്രൈക്കറേറ്റിലായിരുന്നു പ്രകടനം. ആര്‍സിബിയെ ഫൈനല്‍ കളിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കാന്‍ ജയ്‌സ്വാളിന് സാധിച്ചു.
ഇതുവരെ 23 മത്സരത്തില്‍ നിന്ന് 547 റണ്‍സാണ് ജയ്‌സ്വാളിന്റെ പേരിലുള്ളത്. ഇതില്‍ മൂന്ന് ഫിഫ്റ്റിയും ഉള്‍പ്പെടും. ഇതിനോടകം ഇന്ത്യ എ ടീമില്‍ ഉള്‍പ്പെട്ട ജയ്‌സ്വാളിന് അധികം വൈകാതെ ഇന്ത്യന്‍ സീനിയര്‍ ടീമിലേക്കും വിളിയെത്തിയേക്കുമെന്നുറപ്പാണ്.
Also Read: IND vs AUS: ഇന്ത്യ ചോദിച്ചുവാങ്ങിയ തോല്‍വി! കാട്ടിയത് മൂന്ന് വലിയ മണ്ടത്തരങ്ങള്‍- അറിയാം

ഭാവി ഗംഭീറെന്ന് ആരാധകര്‍
ജയ്‌സ്വാളിന്റെ പ്രകടനം കണ്ട് ഭാവി ഗൗതം ഗംഭീറെന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. ഗംഭീറിനെപ്പോലെ മൂന്ന് ഫോര്‍മാറ്റിലും തിളങ്ങാന്‍ കഴിവുള്ള ഇടം കൈയന്‍ ബാറ്റ്‌സ്മാനാണ് ജയ്‌സ്വാളെന്നാണ് ആരാധകര്‍ പറയുന്നത്.
ഇതേപോലെ സ്ഥിരത കാട്ടാന്‍ ജയ്‌സ്വാളിന് സാധിക്കട്ടേയെന്നാണ് ആരാധകര്‍ ആശംസിക്കുന്നത്. 2023 ലോകകപ്പിന് ശേഷം രോഹിത് ശര്‍മയും കെ എല്‍ രാഹുലുമെല്ലാം ഓപ്പണര്‍ സ്ഥാനത്ത് നിന്ന് മാറിയേക്കും. അതുകൊണ്ട് തന്നെ ജയ്‌സ്വാളിന് ഇന്ത്യന്‍ ടീമിലേക്ക് വളരാനാവുമെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.
നിലവില്‍ ഇന്ത്യ ഓപ്പണിങ്ങിലേക്ക് പരിഗണിക്കുന്നവരെക്കാള്‍ മികച്ചവനാണ് ജയ്‌സ്വാളെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. 15 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 9 സെഞ്ച്വറിയും 3 ഇരട്ട സെഞ്ച്വറിയും നേടാന്‍ ജയ്‌സ്വാളിന് സാധിച്ചിട്ടുണ്ട്. 85ന് മുകളിലാണ് യുവതാരത്തിന്റെ ഫസ്റ്റ്ക്ലാസ് ശരാശരി. ഇന്ത്യയുടെ ഭാവി താരമെന്ന് ഇതിനോടകം പേരെടുക്കാന്‍ ജയ്‌സ്വാളിന് സാധിച്ചിട്ടുണ്ട്.


Click it and Unblock the Notifications
