T20 World Cup 2022: ഇന്ത്യ കപ്പടിക്കുമോ?, ഫേവറേറ്റുകളെ തിരഞ്ഞെടുത്ത് ജാക്‌സ് കാലീസ്

മുംബൈ: ടി20 ലോകകപ്പിനായുള്ള അവസാന ഘട്ട തയ്യാറെടുപ്പിലേക്ക് ക്രിക്കറ്റ് ടീമുകള്‍ നീങ്ങുകയാണ്. ഒക്ടോബര്‍ 16നാണ് ടി20 ലോകകപ്പ് ആരംഭിക്കുന്നത്. ഓസ്‌ട്രേലിയ വേദിയാവുന്ന ലോകകപ്പിനായി ഇതിനോടകം ടീമുകളെയെല്ലാം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ലോകകപ്പാണ് വരാനിരിക്കുന്നത്. 2021ലെ ടി20 ലോകകപ്പില്‍ നാണംകെട്ട ഇന്ത്യ ഏഷ്യാ കപ്പിലും നിറം മങ്ങിയ പ്രകടനമാണ് കാഴ്ചവെച്ചത്. അതുകൊണ്ട് തന്നെ ഇത്തവണത്തെ ലോകകപ്പില്‍ ഇന്ത്യക്ക് കരുത്ത് കാട്ടേണ്ടതായുണ്ട്.
എന്നാല്‍ സമീപകാലത്തെ ടീമിന്റെ പ്രകടനം നിരാശയുണ്ടാക്കുന്നതാണ്. പക്ഷെ ശക്തമായ ടീം കരുത്തുള്ള ഇന്ത്യ ലോകകപ്പില്‍ ഗംഭീര തിരിച്ചുവരവ് നടത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇപ്പോഴിതാ ടി20 ലോകകപ്പിലെ ഇന്ത്യയുടെ സാധ്യതകള്‍ വിലയിരുത്തിയിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ജാക്‌സ് കാലിസ്. ഇന്ത്യയെ കിരീടം നേടാന്‍ സാധ്യതയുള്ളവരില്‍ ഒരാളായിത്തന്നെയാണ് കാലിസ് വിശേഷിപ്പിക്കുന്നത്.

'ഇന്ത്യ മികച്ച ക്രിക്കറ്റ് കളിക്കുന്ന ടീമുകളിലൊന്നാണ്. ടി20 ലോകകപ്പിലെ ഫേവറേറ്റുകളിലൊന്ന് ഇന്ത്യയാണെന്നതില്‍ സംശയമില്ല. എന്നാല്‍ ലോകകപ്പ് നേടാന്‍ അല്‍പ്പം ഭാഗ്യം കൂടി വേണം. വലിയ മത്സരങ്ങളില്‍ മികച്ച ക്രിക്കറ്റ് കാഴ്ചവെക്കേണ്ടതിനോടൊപ്പം ഭാഗ്യവും തുണക്കേണ്ടതായുണ്ട്. ഇന്ത്യ ലോകകപ്പ് കിരീടം നേടാനുള്ള സാധ്യതയേറെയാണ്'-കാലിസ് പറഞ്ഞു.
ഇന്ത്യയുടെ ടീം കരുത്ത് മറ്റെല്ലാവരെക്കാളും ഒരുപടി മുന്നിലാണ്. എന്നാല്‍ ഇന്ത്യയുടെ സമീപകാല പ്രകടനങ്ങള്‍ വിലയിരുത്തുമ്പോള്‍ നിരാശപ്പെടേണ്ടി വരും. സ്ഥിരതയോടെ കളിക്കാന്‍ ആര്‍ക്കും സാധിക്കുന്നില്ല. ബൗളിങ് നിരയ്ക്കും ദൗര്‍ബല്യങ്ങളേറെ. 200ന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടും ഇന്ത്യക്ക് ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടി20 ജയിക്കാനായില്ലെന്നത് ഇന്ത്യയുടെ ദൗര്‍ബല്യം തുറന്ന് കാട്ടുന്നതാണ്.
IND vs AUS T20: ഇന്ത്യയുടെ മാസ്റ്റര്‍പ്ലാന്‍, കോലിക്ക് പുതിയ ദൗത്യം, കൈയടിച്ച് ആരാധകരും

2013ല്‍ എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് ഇന്ത്യ അവസാനമായി ഐസിസി കിരീടം നേടിയത്. ചാമ്പ്യന്‍സ് ട്രോഫിയിലായിരുന്നു ഈ കിരീട നേട്ടം. ഇതിന് ശേഷം വിരാട് കോലി ഇന്ത്യയുടെ നായകസ്ഥാനത്തേക്കെത്തിയെങ്കിലും ഒരു കിരീടം പോലും നേടാനായില്ല. കോലിക്ക് ശേഷം രോഹിത് ശര്‍മ നായകസ്ഥാനത്തേക്കെത്തിയപ്പോള്‍ പ്രതീക്ഷകളേറെയാണെങ്കിലും ഏഷ്യാ കപ്പില്‍ പോലും ടീം പ്രയാസപ്പെടുന്ന സാഹചര്യമാണുള്ളത്.

അതേ സമയം ഇന്ത്യ കപ്പ് നേടുമെന്നാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ് പറഞ്ഞത്. 'ശക്തമായ ടീമുള്ള ഇന്ത്യക്ക് പ്രതീക്ഷകളേറെയാണുള്ളത്. പ്രധാന താരങ്ങള്‍ ഫോമിലേക്ക് തിരിച്ചെത്തിയാല്‍ ഇന്ത്യ ഫൈനല്‍ ജയിച്ച് കപ്പടിക്കും. ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് മികച്ചൊരു പ്ലേയിങ് 11 കണ്ടെത്താന്‍ സാധിക്കാതെ പോയതാണ് എന്നെ അത്ഭുതപ്പെടുത്തിയത്.
രോഹിത് ശര്‍മയെ മികച്ച നായകനായാണ് ഞാന്‍ കാണുന്നത്. ഐപിഎല്ലിലൂടെ തന്റെ കഴിവ് തെളിയിച്ച നായകനാണ് അദ്ദേഹം. എന്നാല്‍ ഏഷ്യാ കപ്പിലെ ടീം തിരഞ്ഞെടുപ്പില്‍ അവന് തെറ്റുപറ്റിയോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. റിഷഭ് പന്തിനെ തഴഞ്ഞ് ദിനേഷ് കാര്‍ത്തികിനെ പരിഗണിച്ചതടക്കം പിഴവാണ്'-കൈഫ് പറഞ്ഞു.
ധോണി മാത്രമല്ല, ഇവരും ഇന്ത്യയുടെ സൂപ്പര്‍ ഫിനിഷര്‍മാര്‍, ഈ മൂന്ന് പേറെ മറന്ന് പോകരുത്!

ഇന്ത്യയുടെ ടീം കരുത്ത് ഏത് എതിരാളിയേയും വിറപ്പിക്കുന്നതാണ്. പക്ഷെ ഫോമാണ് പ്രശ്‌നം. രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍ എന്നിവര്‍ ഫോമിലേക്കെത്തേണ്ടതും റിഷഭ് പന്ത് മധ്യനിരയില്‍ തിളങ്ങേണ്ടതും ഇന്ത്യക്ക് അത്യാവശ്യമാണ്. ബൗളിങ്ങില്‍ ന്യൂബോളില്‍ ഇന്ത്യക്ക് വിക്കറ്റ് നേടേണ്ടതായുണ്ട്. ഡെത്ത് ഓവറില്‍ റണ്‍സ് വിട്ടുകൊടുക്കാതെ പിടിച്ചുകെട്ടാന്‍ ഇന്ത്യയുടെ ബൗളര്‍മാര്‍ക്ക് സാധിക്കാത്ത പക്ഷം കാര്യങ്ങള്‍ എളുപ്പമാവില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications