ദ്രാവിഡിന്റെ കോച്ചിങ് കൊള്ളാമോ, സ്ഥാനമൊഴിയണോ? 'മാര്‍ക്കിട്ട്' രവി ശാസ്ത്രി

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ കോച്ചെന്ന നിലയില്‍ രാഹുല്‍ ദ്രാവിഡിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് വിലയിരുത്തല്‍ നടത്തിയിരിക്കുകയാണ് മുന്‍ പരിശീലകനും ഇതിഹാസ താരവുമായ രവി ശാസ്ത്രി. ടീം ഇന്ത്യയെ ദ്രാവിഡ് കൈപിടിച്ച് നയിക്കാന്‍ തുടങ്ങിയിട്ട് 16 മാസങ്ങളായിരിക്കുന്നു.
2021 നവംബറിലാണ് ശാസ്ത്രിയുടെ കാലാവധി അവസാനിച്ചതോടെ ടി20 ലോകകപ്പിനു ശേഷം ദ്രാവിഡ് പകരക്കാരനായെത്തിയത്. പിന്നീട് ഇതുവരെയുളള യാത്രയില്‍ വിജയങ്ങളേക്കാള്‍ തിരിച്ചടികളായിരുന്നു ടീമിനു നേരിട്ടത്.
ദ്രാവിഡിന്റെ ഏറ്റവും വലിയ രണ്ടു അഗ്നി പരീക്ഷകളായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാ കപ്പും ഐസിസിയുടെ ടി20 ലോകകപ്പും. അദ്ദേഹത്തിനു കീഴില്‍ ടീം ഇതുവരെ കളിച്ച രണ്ടു പ്രധാന ടൂര്‍ണമെന്റുകളും ഇവയായിരുന്നു.
പക്ഷെ ഏഷ്യാ കപ്പിലും ടി20 ലോകകപ്പിലും ഫൈനല്‍ പോലുമെത്താതെ ടീം നാണംകെട്ടു മടങ്ങുകയായിരുന്നു. ഇതോടെ ദ്രാവിഡിനെതിരേ ഒരുപാട് വിമര്‍ശനങ്ങളുയരുകയും ചെയ്തു. ടി20 ടീമിന്റെ പരിശീലകസ്ഥാനത്തു നിന്നും അദ്ദേഹത്തെ മാറ്റി ചെറുപ്പക്കാരായ മറ്റാരെയെങ്കിലും കൊണ്ടു വരണമെന്നും പലരും ആവശ്യപ്പെട്ടിരുന്നു.

ദ്രാവിഡിനു സമയം നല്‍കൂ
ഇന്ത്യന്‍ ടീമിന്റെ മുഖ്യ കോച്ചെന്ന നിലയില്‍ രാഹുല്‍ ദ്രാവിഡ് മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നാണ് രവി ശാസ്ത്രിയുടെ വിലയിരുത്തല്‍. ലെജന്റ്‌സ് ലീഗ് ക്രിക്കറ്റിനെത്തിയപ്പോള്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോച്ചെന്ന നിലയില്‍ ടീമില്‍ നിന്നും ഏറ്റവും മികച്ചത് പുറത്തുകൊണ്ടുവരാന്‍ രാഹുല്‍ ദ്രാവിഡിനു സമയമെടുക്കും. എനിക്കും നേരത്തേ സമയമെടുത്തിരുന്നു. രാഹുലിനും അത് ആവശ്യമാണ്.
പക്ഷെ എന്‍സിഎയില്‍ ഉണ്ടായിരുന്നുവെന്നതു രാഹുലിനു മുതല്‍ക്കൂട്ടാണ്. കൂടാതെ അദ്ദേഹം ഇന്ത്യന്‍ എ ടീമിനൊപ്പവും പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ സീനിയര്‍ ടീമിനൊപ്പവും പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചിരിക്കുകയാണ്.
സമകാലിക ക്രിക്കറ്റര്‍മാര്‍ക്കും ഈ സംവിധാനത്തിനുമൊപ്പം പരിചയസമ്പത്തുള്ള വ്യക്തിയാണ് രാഹുല്‍. അദ്ദേഹത്തിനു സമയം നല്‍കൂയെന്നും രവി ശാസ്ത്രി ആവശ്യപ്പെട്ടു.
Also Read: IPL 2023: മിസ്സാക്കരുത് ഈ സൂപ്പര്‍ മാച്ചുകള്‍, നഷ്ടം നിങ്ങള്‍ക്ക്! അറിയാം

വിജയങ്ങള്‍ പെട്ടെന്നു മറക്കും
ഇന്ത്യയിലെ പൊതു ജനങ്ങള്‍ വിജയങ്ങളെ പെട്ടെന്നു മറക്കുന്നവരും പരാജയത്തെക്കുറിച്ച് എപ്പോഴും ഓര്‍മിക്കുകയും വിമര്‍ശിക്കുകയും ചെയ്യുമെന്നും രവി ശാസ്ത്രി ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ ടീമിനൊപ്പമുള്ള തന്റെ കോച്ചിങ് കരിയറാണ് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്.
നമ്മുടെ രാജ്യത്തു പൊതുജനങ്ങളുടെ ഓര്‍മ കുറവാണ്. നിങ്ങള്‍ക്കു ജയിക്കണമെങ്കില്‍ നിങ്ങള്‍ ജയിച്ചേ തീരൂ. ഞാന്‍ കോച്ചായിരുന്നപ്പോള്‍ നമ്മള്‍ രണ്ടു ഏഷ്യാ കപ്പുകളില്‍ വിജയിച്ചിരുന്നു. പക്ഷെ അത് ആരും തന്നെ ഓര്‍മിക്കുന്നില്ല.
ആരെങ്കിലു ഇന്ത്യയുടെ രണ്ടു ഏഷ്യാ കപ്പ് വിജയങ്ങളെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ടോ? പക്ഷെ ഏഷ്യാ കപ്പില്‍ ഞങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ അതു വലിയ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവച്ചു.
അതുകൊണ്ടാണ് ഞാന്‍ പറയുന്നത്. ഫലം എന്തു തന്നെ ആയാലും അതിനുള്ള പരിശ്രമം എല്ലായ്‌പ്പോഴും ആവശ്യമാണെന്നും രവി ശാസ്ത്രി വിശദമാക്കി.
Also Read: IPL 2023: സഞ്ജൂ സൂപ്പറല്ലേ... ഈ റെക്കോര്‍ഡ് മറ്റൊരു ക്യാപ്റ്റനുമില്ല! അറിയാം

എല്ലാവര്‍ക്കും ജയിക്കാനാഗ്രഹം
എല്ലാവര്‍ക്കും വിജയിക്കാനാണ് ആഗ്രഹം. പക്ഷെ ഏറ്റവും പ്രധാനപ്പെട്ട കാര്യം നിങ്ങള്‍ അതിനു വേണ്ടി ഏറ്റവും നന്നായി പരിശ്രമിക്കണം എന്നതാണ്. അതിനു ശേഷം എന്തു സംഭവിക്കുമെന്നും നോക്കാം.
ചിലപ്പോള്‍ നല്ല ക്രിക്കറ്റ് കളിച്ചില്ലെങ്കിലും നിങ്ങള്‍ വിജയിക്കും. പക്ഷെ നിങ്ങള്‍ക്കു ഈ തരത്തില്‍ ലോകകപ്പും വിജയിക്കണമെങ്കില്‍ വളരെയധികം ഭാഗ്യം ആവശ്യമാണ്.
വളരെ കുറച്ചു ടീമുകള്‍ മാത്രമേ നല്‍കപ്പെട്ട ദിവസത്തില്‍ നന്നായി കളിക്കാതെ ലോകകപ്പില്‍ വിജയിച്ചിട്ടുള്ളൂ. വളരെ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്നതാണ് ഇതെന്നും രവി ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷം ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പോടെ ഇന്ത്യന്‍ ടീമുമായുള്ള ദ്രാവിഡിന്റെ കരാര്‍ അവസാനിക്കുകയാണ്.
ലോകകപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അദ്ദേഹത്തിന്റെ കരാര്‍ നീട്ടണോയെന്നു ബിസിസിഐ തീരുമാനിക്കുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications