Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: എന്തൊരു ദുരന്തമാണിത്! ദയനീയം- ടീം ഇന്ത്യക്കെതിരേ ആഞ്ഞടിച്ച് മൈക്കല്‍ വോന്‍

ഓസ്‌ട്രേലിയക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി20 മല്‍സരത്തില്‍ ഇന്ത്യയുടെ ഫീല്‍ഡിങ് പ്രകടനത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ മൈക്കല്‍ വോന്‍. മല്‍സരത്തില്‍ നിരവധി ക്യാച്ചുകള്‍ ഇന്ത്യ പാഴാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ട്വിറ്ററിലൂടെ ടീമിനെതിരേ വോന്‍ ആഞ്ഞടിച്ചത്.

Michael Vaughan Calls Indian Fielding Atrocious | Oneindia Malayalam
1

ഇന്ത്യന്‍ ഫീല്‍ഡിങ് എന്തൊരു ക്രൂരമാണ്, അത് എന്റെ നിലവാരത്തിലുള്ളതായിരുന്നുവെന്നായിരുന്നു വോന്‍ ട്വിറ്ററില്‍ കുറിച്ചത്. മൂന്നാം ടി20യില്‍ ഇന്ത്യയുടെ ഫീല്‍ഡിങ് നിലവാരം അത്രയും ദയനീമായിരുന്നു. ഓസീസിന്റെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലിനാണ് ഇന്ത്യന്‍ ഫീല്‍ഡിങിന്റെ ആനുകൂല്യം ലഭിച്ചത്. പല തവണയാണ് അദ്ദേഹത്തിന് ഇന്ത്യന്‍ താരങ്ങള്‍ ജീവന്‍ തിരിച്ചുനല്‍കിയത്.

ആദ്യം മാക്‌സ്വെല്ലിനെ സ്റ്റംപ് ചെയ്ത് പുറത്താക്കാനുള്ള സുവര്‍ണാവസരം വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുല്‍ പാഴാക്കി. ചഹലിന്റെ ബൗളിങില്‍ മാക്‌സ്വെല്‍ ക്യാച്ച് നല്‍കിയ ശേഷം മടങ്ങാനൊരുങ്ങിയെങ്കിലും അംപയര്‍ നോ ബോള്‍ വിളിച്ചതോടെ ക്രീസിലേക്കു തിരികെ വരികയായിരുന്നു. പിന്നീട് ദീപക് ചഹര്‍, യുസ്വേന്ദ്ര ചഹല്‍ എന്നിനവരും മാക്‌സ്വെല്ലിന്റെ ക്യാച്ചുകള്‍ കൈവിട്ടു. ഫലമാവട്ടെ മാക്‌സ്വെല്‍ 54 റണ്‍സ് അടിച്ചെടുത്ത് ഓസീസ് ഇന്നിങ്‌സിനു കരുത്തേകുകയും ചെയ്തു. 36 പന്തുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ മൂന്നു വീതം ബൗണ്ടറികളും സിക്‌സറുമുണ്ടായിരുന്നു.

മല്‍സരത്തില്‍ ഓസീസ് ഇന്ത്യയെ 12 റണ്‍സിനു തോല്‍പ്പിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസീസ് അഞ്ചു വിക്കറ്റിന് 186 റണ്‍സെടുത്തിരുന്നു. ഇന്ത്യയുടെ മോശം ഫീല്‍ഡാണ് ഓസീസിനെ ഈ സ്‌കോറിലെത്തിച്ചത്. ലഭിച്ച അവസരങ്ങള്‍ ഇന്ത്യ മുതലാക്കിയിരുന്നെങ്കില്‍ 150 റണ്‍സില്‍ താഴെ ഒരുപക്ഷെ ഓസീസിനെ ഇന്ത്യക്കു പിടിച്ചുനിര്‍ത്താമായിരുന്നു. റണ്‍ചേസില്‍ ഇന്ത്യയുടെ മറുപടി ഏഴു വിക്കറ്റിന് 174 റണ്‍സില്‍ അവസാനിച്ചു. ക്യാപ്റ്റന്‍ വിരാട് കോലിയൊഴികെ (85) മറ്റാരും ഇന്ത്യന്‍ നിരയില്‍ പൊരുതിനോക്കിയില്ല.

Story first published: Tuesday, December 8, 2020, 18:25 [IST]
Other articles published on Dec 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+