ഏകദിനം 'മടുപ്പിക്കുന്നു', രസകരമാക്കാന്‍ എവിടെ മാറണം? സച്ചിന്റെ നിര്‍ദേശമിതാ

മുംബൈ: ക്രിക്കറ്റില്‍ കാലത്തിനനുസരിച്ച് വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. പവര്‍പ്ലേയിലെ മാറ്റങ്ങളും ഡിആര്‍എസും ഉള്‍പ്പെടെ കാലത്തിനൊപ്പം ക്രിക്കറ്റും മാറിയിട്ടുണ്ട്. ഇപ്പോഴും 50 ഓവര്‍ ഫോര്‍മാറ്റിലായാണ് ഏകദിന ക്രിക്കറ്റ് നടക്കുന്നത്.
ടി20 ലീഗുകള്‍ ആരാധക മനസുകള്‍ കീഴടക്കുന്ന ആധുനിക കാലത്ത് 50 ഓവര്‍ ക്രിക്കറ്റ് വിരസതയുണ്ടാക്കുന്നതാണെന്ന് നേരത്തെ തന്നെ പലരും അഭിപ്രായപ്പെട്ടിരുന്നു. ഏകദിനം 40 ഓവര്‍ ഫോര്‍മാറ്റിലേക്ക് മാറ്റണമെന്ന് കഴിഞ്ഞ ദിവസം മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ രവി ശാസ്ത്രി പറഞ്ഞിരുന്നു.
ഇപ്പോഴിതാ നിലവിലെ ഏകദിന ഫോര്‍മാറ്റ് മുഴിപ്പിക്കുന്നതാണെന്ന് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. അതിന്റെ കാരണവും സച്ചിന്‍ പറയുന്നു. എവിടെയാണ് മാറ്റം വരുത്തേണ്ടതെന്നും ഇതിഹാസ താരം ചൂണ്ടിക്കാട്ടുന്നുണ്ട്.

നിലവിലെ ഏകദിനം മടുപ്പ് തോന്നിപ്പിക്കുന്നു
നിലവിലെ ഏകദിന ഫോര്‍മാറ്റ് വിരസത തോന്നിപ്പിക്കുന്നതാണെന്നതില്‍ സംശയമില്ല. നിലവിലെ ഫോര്‍മാറ്റില്‍ ഒരു ഇന്നിങ്‌സില്‍ രണ്ട് ന്യൂബോളുകളാണുള്ളത്. രണ്ട് ന്യൂബോള്‍ ലഭിക്കുന്നതോടെ റിവേഴ്‌സ് സ്വിങ് ഒഴിവാകും. മത്സരം 40ാം ഓവറിലെത്തുമ്പോഴും പന്ത് 20 ഓവറിലെത്തുന്നതാവും അവസ്ഥ.
30 ഓവറെങ്കിലും പിന്നിടാതെ പന്തിന് റിവേഴ്‌സ് സ്വിങ് ലഭിക്കില്ല. റിവേഴ്‌സ് സ്വിങ് ഇന്നത്തെ മത്സരങ്ങളില്‍ നഷ്ടമാവുകയാണ്. ഇന്നത്തെ മത്സരങ്ങള്‍ ബൗളര്‍മാര്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാവുന്നു. മത്സരഫലത്തെ നേരത്തെ പ്രവചിക്കാന്‍ സാധിക്കുന്നു. 15ാം ഓവറും 40ാം ഓവറും മത്സരഫലത്തെ തീരുമാനിക്കുന്നു. ഇത് ശരിക്കും വിരസത സൃഷ്ടിക്കുന്നു'- സച്ചിന്‍ പറഞ്ഞു.
Also Read: WTC FINAL: കെ എല്‍ രാഹുല്‍ പ്ലേയിങ് 11ലെത്തും! പുതിയ റോള്‍, ഇഷാന്‍ പ്രതീക്ഷിക്കേണ്ട

25 ഓവര്‍ വീതമാക്കി നടത്താം
ടെസ്റ്റിലെപ്പോലെ തന്നെ ഇന്നിങ്‌സ് അടിസ്ഥാനത്തില്‍ ഏകദിനം നടത്തുന്നതിനെക്കുറിച്ചാണ് സച്ചിന്‍ പറയുന്നത്. 25 ഓവര്‍ ഒരു ടീം ബാറ്റ് ചെയ്യുക. അടുത്ത 25 ഓവര്‍ രണ്ടാമത്തെ ടീമും പിന്നീട് അടുത്ത ടീമും എന്ന നിലയില്‍ 25 ഓവര്‍ വീതമുള്ള നാല് ഇന്നിങ്‌സുകളിലായി മത്സരം മാറ്റിയാല്‍ അത് കൂടുതല്‍ ആസ്വാദ്യകരമാവുമെന്നാണ് സച്ചിന്റെ അഭിപ്രായം.
ഇത് നടപ്പിലാക്കിയാല്‍ ക്രിക്കറ്റിനെ കൂടുതല്‍ ആവേശകരമാക്കാമെന്നതില്‍ സംശയമില്ല. ഇങ്ങനെ ഏകദിനം മാറിയാല്‍ ജയ പരാജയങ്ങള്‍ പ്രവചിക്കുക പ്രയാസം. മത്സരം കൂടുതല്‍ ആവേശം സൃഷ്ടിക്കുകയും കൂടുതല്‍ ആരാധകരെ സൃഷ്ടിക്കുകയും ചെയ്യുമെന്നുറപ്പ്.
നിലവില്‍ 50 ഓവര്‍ മത്സരം പലപ്പോഴും രണ്ടാം ബാറ്റിങ് തുടങ്ങി 10 ഓവര്‍ പിന്നിടുമ്പോഴേക്കും തന്നെ മത്സരഫലം പ്രവചിക്കാന്‍ സാധിക്കുന്ന തരത്തിലുള്ളതാണ്. കൂടാതെ തുടര്‍ച്ചയായി 50 ഓവര്‍ മത്സരം കളിക്കുന്നത് ആരാധകരെയും മടുപ്പിക്കുന്നു. അതുകൊണ്ട് തന്നെ കാഴ്ചക്കാരുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്.
Also Read: IND vs AUS ODI: സൂര്യയും ഇഷാനും ദുരന്തങ്ങള്‍, ഇനിയും ടീമില്‍ വേണ്ട! സഞ്ജുവിനായി മുറവിളി

ടെസ്റ്റ് എപ്പോഴും ഒന്നാം നമ്പര്‍
എന്തുകൊണ്ടാണ് ടെസ്റ്റ് ക്രിക്കറ്റ് ഒന്നാം നമ്പര്‍ ഫോര്‍മാറ്റായി തുടരുന്നതെന്നും സച്ചിന്‍ വ്യക്തമാക്കി. 'എന്തുകൊണ്ടാണ് ടെസ്റ്റ് ക്രിക്കറ്റ് ഒന്നാം നമ്പര്‍ ഫോര്‍മാറ്റായി തുടരുന്നത്. ടെസ്റ്റില്‍ ബൗളര്‍മാര്‍ ഓരോ പന്തിലും ബാറ്റ്‌സ്മാനോട് ചോദ്യം ചോദിക്കുകയാണ്.
ബാറ്റ്‌സ്മാന്‍ ഇതിന് ഉത്തരം കണ്ടെത്തുകയാണ് വേണ്ടത്. ടെസ്റ്റില്‍ എത്ര ദിവസം മത്സരം നീളുന്നു എന്നതിലല്ല കാര്യം. മത്സരത്തിന്റെ ആവേശം എത്രത്തോളമെന്നതാണ് അറിയേണ്ടത്. ആരാണ് ജയിച്ചതെന്ന് അറിയാതെ മടങ്ങാന്‍ ആരും ആഗ്രഹിക്കുന്നില്ല.
വ്യത്യസ്തമായ മൈതാനങ്ങളില്‍ ക്രിക്കറ്റ് കളിക്കുകയാണ് വേണ്ടത്. അത് ബൗണ്‍സ് നിറഞ്ഞതും വേഗം നിറഞ്ഞതും വേഗം കുറഞ്ഞതും ടേണിങ് നിറഞ്ഞതുമായ സാഹചര്യത്തിലെല്ലാം കളിക്കണം. വ്യത്യസ്തമായ സാഹചര്യത്തില്‍ കളിക്കുന്നത് കൂടുതല്‍ ആവേശകരമാവും- സച്ചിന്‍ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications