ISL:ബ്ലാസ്‌റ്റേഴ്‌സ് കാട്ടിയത് അബദ്ധം! ഛേത്രിയെ കുറ്റപ്പെടുത്തില്ല- ഐഎം വിജയന്‍ പറയുന്നു

ബംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ചരിത്രത്തില്‍ ഇതുവരെ കാണാത്ത നാടകീയ സംഭവങ്ങളാണ് ഇന്നലെ നടന്ന കേരള ബ്ലാസ്‌റ്റേഴ്‌സ്-ബംഗളൂരു എഫ്‌സി മത്സരം കണ്ടത്. ലീഗിന്റെ ചരിത്രത്തിലാദ്യമായി റഫറിയുടെ വിവാദ തീരുമാനത്തിന്റെ പേരില്‍ ഒരു ടീം മത്സരം ബഹിഷ്‌കരിച്ചിരിക്കുകയാണ്.
വിവാദ ഫ്രീകിക്ക് ഗോളിനെത്തുടര്‍ന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് ടീം മത്സരം പൂര്‍ത്തിയാകും മുമ്പ് കളം വിടുകയായിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട പ്ലേ ഓഫ് പോരാട്ടത്തില്‍ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങവെയാണ് സുനില്‍ ഛേത്രിയിലൂടെ ഗോള്‍ പിറന്നത്.
ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ ഫ്രീകിക്കിനെ നേരിടാന്‍ തയ്യാറെടുക്കും മുമ്പ് സുനില്‍ ഛേത്രി കിക്കെടുത്ത് പോസ്റ്റിലെത്തിക്കുകയായിരുന്നു. ബ്ലാസ്‌റ്റേഴ്‌സ് ഗോളിപോലും ഈ സമയത്ത് തയ്യാറെടുത്തിരുന്നില്ലെന്ന് പറയാം.
റഫറി ഈ ഗോള്‍ അനുവദിക്കുകയും ചെയ്തതോടെ പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ചിന്റെ നിര്‍ദേശ പ്രകാരം ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ കളം വിടുകയായിരുന്നു. ഇൗ സംഭവം വലിയ ചര്‍ച്ചയായതോടെ ബ്ലാസ്‌റ്റേഴ്‌സിനെ അനുകൂലിച്ചും വിമര്‍ശിച്ചും പല അഭിപ്രായങ്ങളും ഉയരുന്നുണ്ട്.
ഇപ്പോഴിതാ ബ്ലാസ്‌റ്റേഴ്‌സ് കാട്ടിയത് അബദ്ധമാണെന്നും കുറ്റപ്പെടുത്താനില്ലെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ഐഎം വിജയന്‍.

ബ്ലാസ്‌റ്റേഴ്‌സ് മത്സരം ബഹിഷ്‌കരിച്ചത് തെറ്റ്
കേരള ബ്ലാസ്റ്റേഴ്‌സ് മത്സരം ബഹിഷ്‌കരിച്ചത് തെറ്റായിപ്പോയെന്നാണ് വിജയന്‍ പറയുന്നത്. അവസാന 24 മിനുട്ട് സമയം നിര്‍ണ്ണായകമായിരുന്നുവെന്നും കളിച്ചിരുന്നെങ്കില്‍ ഗോളടിക്കാന്‍ സമയമുണ്ടായിരുന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞത്.
അനുഭവസമ്പന്നനായ പരിശീലകനാണ് വുകോമാനോവിച്ച്. ഇത്തരമൊരു സാഹചര്യത്തില്‍ അദ്ദേഹം ഒരിക്കലും ടീമിനെ തിരിച്ചുവിളിക്കാന്‍ പാടില്ലായിരുന്നു. സെമി കളിക്കാനാവാതെ ബ്ലാസ്റ്റേഴ്‌സ് പുറത്തായത് നിരാശപ്പെടുത്തുന്ന കാര്യമാണെന്നും വിജയന്‍ പറഞ്ഞു.
Also Read: IND vs AUS: ഫൈനല്‍ ടെസ്റ്റില്‍ ഇന്ത്യ എവിടെ മാറണം? മൂന്ന് മാറ്റത്തിന് സാധ്യത- അറിയാം

സുനില്‍ ഛേത്രിക്ക് തെറ്റുപറ്റിയില്ല
നമ്മുടെ ടീം ജയിക്കാനായാണ് കളിക്കുന്നത്. സുനില്‍ ഛേത്രി ലഭിച്ച അവസരത്തെ മുതലാക്കിയാണ് ഗോള്‍ നേടിയത്. നിയമപ്രകാരം അതില്‍ തെറ്റില്ല. നില്‍ക്കുന്നതിന് മുമ്പ് ഷോട്ട് അടിച്ചോ ഇല്ലെയോ എന്നതില്‍ അന്തിമ തീരുമാനം റഫറിയുടേതാണ്.
റഫറി അത് ഗോളായി അംഗീകരിക്കുകയായിരുന്നു. സുനില്‍ ഛേത്രി ആ ഫ്രീകിക്ക് ഗോള്‍ നേടിയതിനെ ഒരിക്കലും കുറ്റം പറയാനാവില്ല. അനുഭവസമ്പത്തില്‍ നിന്നാണ് ഛേത്രി അത്തരമൊരു ഗോള്‍ കണ്ടെത്തിയത്. ഇത്രയും വര്‍ഷമായി കളിച്ച് നേടിയ പരിചയസമ്പത്താണ് അവിടെ കാണിച്ചത്.
ഞാന്‍ കളിക്കുകയാണെങ്കില്‍ അവസരം ലഭിച്ചാല്‍ ഞാനും ഛേത്രിയെപ്പോലെ ഗോളടിക്കുമായിരുന്നു. ഇക്കാര്യത്തില്‍ റഫറിയുടേതാണ് അന്തിമ തീരുമാനമെന്നും വിജയന്‍ പ്രതികരിച്ചു.

ബ്ലാസ്റ്റേഴ്‌സിനെ കാത്ത് വിലക്ക്?
വലിയ ആരാധക പിന്തുണയുള്ള ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഐഎസ്എല്ലില്‍ ഏറ്റവും ആരാധക പിന്തുണയുള്ള ടീമെന്ന് ബ്ലാസ്റ്റേഴ്‌സിനെ പറയാം. എന്നാല്‍ പ്ലേ ഓഫില്‍ സംഭവിച്ചത് ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ആദ്യത്തെ സംഭവമായിരുന്നു.
റഫറിയേയും നിയമങ്ങളേയും ചോദ്യം ചെയ്യുന്ന നിലപാടാണ് ബ്ലാസ്റ്റേഴ്‌സ് സ്വീകരിച്ചതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ കടുത്ത ശിക്ഷാ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന. ബ്ലാസ്റ്റേഴ്‌സിന് വിലക്കേര്‍പ്പെടുത്താനോ സസ്‌പെന്‍ഷന്‍ നല്‍കാനോ ഉള്ള സാധ്യതയുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ ഛേത്രിയുടെ ചതിയെന്ന നിലയില്‍ വലിയ വിമര്‍ശനം ഉയര്‍ത്തിക്കാട്ടുമ്പോഴും ഇത് നിയമപ്രകാരമുള്ള ഗോളാണെന്നും ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളുടെ അലസതയേയും ശ്രദ്ധക്കുറവിനെയും ഛേത്രി മുതലാക്കുകയാണ് ചെയ്തതെന്നുമാണ് ബംഗളൂരു ആരാധകര്‍ പറയുന്നത്.
Also Read: IND vs AUS: ഇന്ത്യ ചോദിച്ചുവാങ്ങിയ തോല്‍വി! കാട്ടിയത് മൂന്ന് വലിയ മണ്ടത്തരങ്ങള്‍- അറിയാം

റഫറിമാര്‍ക്കെതിരേ വിമര്‍ശനം
ഇന്ത്യന്‍ ഫുട്‌ബോളിനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ വലിയ പങ്ക് വഹിക്കുന്നുവെന്ന് അവകാശപ്പെടുന്ന ടൂര്‍ണമെന്റാണ് ഐഎസ്എല്‍. എന്നാല്‍ റഫറിമാരുടെ നിലവാരം വളരെ മോശമാണെന്ന് വിമര്‍ശനം നേരത്തെ മുതല്‍ ഉയര്‍ന്നുകേട്ടിരുന്നു.
ഇത്തരത്തില്‍ റഫറിയുടെ കൃത്യമായ ഇടപെടലുണ്ടാവാത്തതാണ് ഇത്തരമൊരു വിവാദത്തിലേക്ക് മത്സരമെത്താന്‍ കാരണം. അനുഭവസമ്പന്നനായ മികച്ച റഫറിയുണ്ടായിരുന്നെങ്കില്‍ കൃത്യമായ ഇടപെടല്‍ നടത്തി മത്സരം മുന്നോട്ട് കൊണ്ടുപോകാമായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അത് സാധിക്കാതെ പോയി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications