Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കിടു ബൗളര്‍, ധോണി ആദ്യം കണ്ടപ്പോള്‍ പറഞ്ഞു- പേസറുടെ വരവിനെക്കുറിച്ച് മുന്‍ താരം

dhoni

പ്രതിഭാശാലികളായ കളിക്കാരെ വളരെ പെട്ടെന്നു തന്നെ തിരിച്ചറിയാന്‍ അസാധാരണ മിടുക്കുണ്ടായിരുന്ന ക്യാപ്റ്റനാണ് മുന്‍ ഇതിഹാസം എംഎസ് ധോണി. കളിവുള്ള കളിക്കാര്‍ക്കു പരമാവധി അവസരങ്ങള്‍ നല്‍കി അവരെ വളര്‍ത്തിക്കൊണ്ടു വരാന്‍ അദ്ദേഹം എല്ലായ്‌പ്പോഴും മുന്‍കൈയെടുക്കുകയും ചെയ്തിരുന്നു. ഈ തരത്തില്‍ ധോണി ക്യാപ്റ്റനായിരിക്കെ ടീമിലെത്തുകയും പിന്നീട് സൂപ്പര്‍ താര പദവയിലേക്കുയരുകയും ചെയ്ത ഒരുപാട് കളിക്കാരെ നമുക്ക് ചൂണ്ടിക്കാണിക്കാന്‍ സാധിക്കും.

നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോലി, സ്റ്റാര്‍ ഓള്‍റൗണ്ടര്‍മാരായ ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരടക്കം പലരെയും ഇക്കൂട്ടത്തില്‍ എടുത്തു പറയാവുന്നതാണ്. എന്നാല്‍ ധോണിയുടെ കണ്ടെത്തലായ മറ്റൊരു വമ്പന്‍ താരമുണ്ട് ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയാണിത്.

ധോണി ക്യാപ്റ്റനായിരിക്കെയാണ് ആഭ്യന്തര ക്രിക്കറ്റില്‍ ബംഗാളിനു വേണ്ടി മികച്ച പ്രകടനങ്ങള്‍ നടത്തിക്കൊണ്ടിരുന്ന ഷമിക്ക് ദേശീയ ടീമിലേക്കു വിളിയെത്തിയത്. നെറ്റ്‌സില്‍ അദ്ദേഹത്തിന്റെ ബൗളിങ് പ്രകടനം കണ്ടപ്പോള്‍ അതു ധോണിയെ ഏറെ ആകര്‍ഷിച്ചിരുന്നുവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ പേസര്‍ ഇഷാന്ത് ശര്‍മ. റൈസ് ഓഫ് ന്യൂ ഇന്ത്യ ഷോയെന്ന ക്രിക്ക്ബസിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നെറ്റ്‌സിലേക്കു ഷമിക്കു ക്ഷണം

നെറ്റ്‌സിലേക്കു ഷമിക്കു ക്ഷണം

2013ല്‍ എംഎസ് ധോണി ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനത്തു നില്‍ക്കവെയായിരുന്നു മുഹമ്മദ് ഷമിയ ആദ്യമായി നെറ്റ്‌സിലേക്കു പന്തെറിയാന്‍ ക്ഷണിച്ചതെന്നു ഇഷാന്ത് ശര്‍മ വ്യക്തമാക്കി.

നല്ല വേഗതയില്‍ പന്തെറിയാന്‍ ശേഷിയുള്ള ഒരു ബൗളര്‍ ബംഗാള്‍ ടീമിലുണ്ടെന്നു ഞാന്‍ ആ സമയത്തു കേട്ടിരുന്നു. ഷമിയുടെ റണ്ണപ്പ് സാധാരണ പോലെയാണ്. പക്ഷെ വളരെ വേഗതയില്‍ ബൗള്‍ ചെയ്തിരുന്നുവെന്നും ഇഷാന്ത് പറയുന്നു.

Also Read: ജയ്‌സ്വാളും സര്‍ഫറാസും ടെസ്റ്റ് ടീമില്‍, ക്യാപ്റ്റനായി സഞ്ജു- ഈ ടീം പൊളി, നോക്കാം

ധോണിയുടെ വാക്കുകള്‍

ധോണിയുടെ വാക്കുകള്‍

ഇന്ത്യന്‍ ടീമിന്റെ നെറ്റ്‌സില്‍ മുഹമ്മദ് ഷമിയുടെ ബൗളിങ് കണ്ടപ്പോള്‍ വൗ, അവന്‍ നന്നായി പന്തെറിയുന്നുണ്ടല്ലോയെന്നായിരുന്നു എംഎസ് ധോണിയുടെ വാക്കുകളെന്നു ഇഷാന്ത് ശര്‍മ വെളിപ്പെടുത്തി.

അതിനു ശേഷം കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ നടന്ന ടെസ്റ്റിലൂടെ ഷമി ഇന്ത്യക്കായി അരങ്ങേറുകയും ചെയ്തു. എന്റെ ഓര്‍മ ശരിയാണെങ്കില്‍ അദ്ദേഹം അന്നു ഒമ്പതു വിക്കറ്റുകളെടുക്കുകയും ഇന്ത്യയെ വിജയിപ്പിക്കുകയും ചെയ്തിരുന്നു. അതിനു ശേഷം താനും ഷമിയും വളരെ അടുത്ത സുഹൃത്തുക്കളായി മാറിയെന്നും ഇഷാന്ത് കൂട്ടിച്ചേര്‍ത്തു.

Also Read: ഇവര്‍ക്കു ടീമിനേക്കാള്‍ വലുത് സ്വന്തം കാര്യം! ഓസീസിന്റെ രണ്ടു പേര്‍

തിരിച്ചടികള്‍ നേരിട്ടു

തിരിച്ചടികള്‍ നേരിട്ടു

ഇന്ത്യയുടെ മുന്‍നിര ബൗളറായി കളിച്ചുകൊണ്ടിരിക്കെയായിരുന്നു വ്യക്തിജീവിത്തില്‍ ചില മോശം സമയങ്ങളൂടെ മുഹമ്മദ് ഷമി കടന്നുപോയത്. ഭാര്യയുമായുള്ള ബന്ധത്തിലെ പ്രശ്‌നങ്ങളും ഷമിക്കെതിരേ അവര്‍ ഉന്നയിച്ച ആരോപണങ്ങളുമെല്ലാം ആ സമയത്തു വലിയ ചര്‍ച്ചയായി മാറിയിരുന്നു.

ഷമി വളരെ മോശം അവസ്ഥയിലൂടെ കടന്നുപോകവെ പുറമെ നിന്നും ആരുടെയെങ്കിലും പിന്തുണ അദ്ദേഹത്തിനു ആവശ്യമായിരുന്നെന്നു എനിക്കു തോന്നിയിരുന്നു. സംഭവിച്ചത് സംഭവിച്ചു, നിങ്ങള്‍ ക്രിക്കറ്റില്‍ മാത്രം ശ്രദ്ധിക്കൂയെന്ന് പറഞ്ഞു കൊടുക്കാന്‍ ഒരാളെയായിരുന്നു വേണ്ടിയിരുന്നത്.

ക്രിക്കറ്റില്‍ ശ്രദ്ധിച്ചാല്‍ കാര്യങ്ങളെല്ലാം ഓക്കെയാവുമെന്നും മനസ്സിലാക്കി കൊടുക്കേണ്ടിയിരുന്നു. താന്‍ അന്നു അതു ചെയ്തിരുന്നതായും ഷമിയെ തീര്‍ത്തും വ്യത്യസ്തായ ബൗളറായി ഇപ്പോള്‍ മാറിയതു ഇതുകൊണ്ടാണെന്നും ഇഷാന്ത് പറഞ്ഞു.

Story first published: Wednesday, February 15, 2023, 11:15 [IST]
Other articles published on Feb 15, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+