For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിക്ക് ഇഷ്ടം ഓപ്പണിങ്, അതു തന്നെ കൊടുക്കൂ! മൂന്നാമന്‍ സൂര്യ മതി

രോഹന്‍ ഗവാസ്‌കറുടേതാണ് ഈ അഭിപ്രായം

ഇന്ത്യന്‍ ടി20 ടീമിനു വേണ്ടി സ്റ്റാര്‍ ബാറ്ററും റണ്‍മെഷീനുമായ വിരാട് കോലി എവിടെ കളിക്കണം? മൂന്നാം നമ്പറില്‍ പകരം വയ്ക്കാനില്ലാതെ വിലസുന്ന കിങാണ് അദ്ദേഹമെങ്കിലും ഓപ്പണറുടെ കസേരയും അദ്ദേഹം മോഹിക്കുന്ന ഒന്നാണ്. പല തവണയും കോലി ഇതു തുറന്നു പറയുകയും ചെയ്തിട്ടുണ്ട്.

1

അടുത്തിടെ ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്താനെതിരായ സൂപ്പര്‍ ഫോര്‍ മാച്ചില്‍ ഓപ്പണറായി ഇറങ്ങിയ കോലി കിടിലന്‍ സെഞ്ച്വറി കുറിച്ചിരുന്നു. പുറത്താവാതെ 122 റണ്‍സാണ് വാരിക്കൂട്ടിയത്. ഈ ഫോര്‍മാറ്റില്‍ കോലിയുടെ കന്നി സെഞ്ചറിയാണിത്. മാത്രമല്ല ടി20യില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോറുമാണ്. ഇതോടെ ടി20യില്‍ കോലിയെ തുടര്‍ന്നും ഓപ്പണറായി ഇറക്കണമെന്നു പല കോണുകളില്‍ നിന്നും അഭിപ്രായങ്ങുയര്‍ന്നിട്ടുണ്ട്. അക്കൂട്ടത്തില്‍ ഇന്ത്യയുടെ മുന്‍ താരവും മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കറുടെ മകനുമായ രോഹന്‍ ഗവാസ്‌കറും ചേര്‍ന്നിരിക്കുകയാണ്.

2

വിരാട് കോലി ടി20യില്‍ ഓപ്പണ്‍ ചെയ്യുകയെന്നത് വളരെ മികച്ച ഓപ്ഷന്‍ തന്നെയാണെന്നാണ് ഞാന്‍ കരുതുന്നത്. നിങ്ങള്‍ ടി20യില്‍ അദ്ദേഹത്തിന്റെ നമ്പറുകള്‍ നോക്കൂ, അത് അതിശയിപ്പിക്കുന്നതാണ്. കോലിയുടെ ശരാശരി 55-57ഉം സ്‌ട്രൈക്ക് റേറ്റ് ഏകദേശം 160ഉം ആണ്. ഇവ അദ്ഭുതപ്പെടുത്തുന്ന നമ്പറുകളാണ്. ടി20യില്‍ കോലിയുടെ അവസാന ഇന്നിങ്‌സെടുത്താല്‍ പുറത്താവാതെ അടിച്ചെടിത്തത് 122 റണ്‍സായിരുന്നു. ഓപ്പണിങ് കോലി നന്നായി ആസ്വദിക്കുന്നുണ്ടെന്നാണ് ഇതു നിങ്ങളോടു പറയുന്നതെന്നും രോഹന്‍ ഗവാസ്‌കര്‍ വ്യക്തമാക്കി.

T20 World Cup: എന്തുകൊണ്ട് സഞ്ജുവിനെ ഒഴിവാക്കി? ഹൂഡയെ എടുത്തു- സെലക്ടര്‍ പറയുന്നു

3

എന്റെ ഓര്‍മ ശരിയാണെങ്കില്‍ ടി20യില്‍ ഓപ്പണറായി ഇറങ്ങണമെന്നോ, ഐപിഎല്ലില്‍ ഈ സീസണിലോ, കഴിഞ്ഞ സീസണിലോ ഓപ്പണറായി കളിക്കാന്‍ ആഗ്രഹിക്കുന്നതായോ വിരാട് കോലി പറഞ്ഞിരുന്നു. ഓപ്പണറായി കളിക്കാന്‍ കോലി ഇഷ്ടപ്പെടുന്നതായി ഇതിലൂടെ നമുക്ക് വ്യക്തമാവും. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ഇതു തീര്‍ച്ചയായും ഒരു വലിയ ഓപ്ഷന്‍ തന്നെയാണെന്നും രോഹന്‍ ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി.

4

വിരാട് കോലി ടി20യില്‍ ഓപ്പണറായി ബാറ്റ് ചെയ്യുകയാണെങ്കില്‍ അതു കൂടുതല്‍ ഓപ്ഷനുകള്‍ ഇന്ത്യക്കു മുന്നില്‍ തുറക്കുകയാണ്. മൂന്നാം നമ്പറില്‍ സൂര്യകുമാര്‍ യാദവ് ബാറ്റ് ചെയ്യുന്നത് വളരെ സന്തോഷം നല്‍കുന്ന ഒരു ചിന്തയാണ്. ഓപ്പണറായി ഇറങ്ങിയാല്‍ താന്‍ എത്ര മാത്രം വിജയിക്കുമെന്നു വിരാട് നമുക്ക് കാണിച്ചു തന്നതാണ്. അദ്ദേഹം ഓപ്പണിങിലേക്കു വരികയാണെങ്കില്‍ എന്റെ ഫേവറിറ്റ് താരങ്ങളിലൊരാളായ കെഎല്‍ രാഹുലിനായിരിക്കും വഴി മാറിക്കൊടുക്കേണ്ടി വരികയെന്നും രോഹന്‍ ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

T20 World Cup 2022: 14 പേരും ഓക്കെ, പക്ഷെ ഒരാളെ ഇന്ത്യ തഴഞ്ഞു! - വിമര്‍ശിച്ച് ശ്രീകാന്ത്

5

ഓപ്പണിങ് റോളില്‍ വിരാട് കോലിയുടെ മിന്നുന്ന പ്രകടനങ്ങള്‍ കെഎല്‍ രാഹുലിന്റെ സമ്മര്‍ദ്ദം വര്‍ധിപ്പിച്ചിട്ടുണ്ടാവും. കാരണം അവസാനമായി കളിച്ച മല്‍സരങ്ങളില്‍ താരത്തിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. മാത്രമല്ല പലപ്പോഴും സ്ലോ ഇന്നിങ്‌സുകളുടെ പേരില്‍ രാഹുല്‍ പഴിയും കേട്ടിട്ടുണ്ട്. കൂടാതെ ടീമിനായി കളിക്കാതെ സ്വന്തം നേട്ടങ്ങള്‍ക്കായി കളിക്കുന്ന താരമാണ് രാഹുലെന്നും വിമര്‍ശകര്‍ നേരത്തേ ആരോപിക്കുന്ന പ്രധാന വിമര്‍ശനമാണ്. സാഹചര്യം എന്തു തന്നെയാണെങ്കിലും അതു മനസ്സിലാക്കി കളിക്കാതെ വ്യക്തിഗത നേട്ടങ്ങള്‍ക്കു പിന്നാലെ താരം പോവുന്നതായും ഇവര്‍ ആരോപിക്കുന്നു.

Story first published: Tuesday, September 13, 2022, 17:48 [IST]
Other articles published on Sep 13, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+