കോലിയെ മൈന്‍ഡ് ചെയ്യാതെ ഹാര്‍ദിക്ക്! കാരണം കോലിയുടെ കണ്ണുരുട്ടലോ?

ഇന്ത്യന്‍ സ്റ്റാര്‍ ബാറ്ററും മുന്‍ ക്യാപ്റ്റുമായ വിരാട് കോലിയും നിലവിലെ വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും തമ്മില്‍ ഉടക്കിലാണോയെന്ന സംശയത്തിലാണ് ആരാധകര്‍. ഇതിന്റെ പ്രധാന കാരണം ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയാണ്. കളിക്കിടെ ഗ്രൗണ്ടില്‍ വച്ച് കോിയെ ഹാര്‍ദിക് തീര്‍ത്തും അവഗണിക്കുകയും ഇതിനോടു കോലി ആശ്ചര്യത്തോടെ പ്രതികരിക്കുന്നതുമാണ് വീഡിയോയിലുള്ളത്.
ഈ മാസമാദ്യം ഗുവാഹത്തിയില്‍ നടന്ന ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ഏകദിന മല്‍സരത്തിനിടെയുണ്ടായ സംഭവത്തിന്റെ വീഡിയോയായാണ് ദിവസങ്ങള്‍ക്കു ശേഷം ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. വിക്കറ്റെടുത്തതിനു ശേഷം ഹാര്‍ദിക് ടീമംഗങ്ങളുമായി ആഹ്ലാദം പങ്കിടുന്നതാണ് വീഡിയോ.
ഇതില്‍ കോലിയും ഹാര്‍ദിക്കുമായി ഹൈ ഫൈയ്ക്കു ശ്രമിക്കുന്നതായി കാണാം. പക്ഷെ ഹാര്‍ദിത് കോലിയെ തീര്‍ത്തും കണ്ടില്ലെന്നു നടിച്ചുകൊണ്ട് മറ്റു ടീമംഗങ്ങളോടൊപ്പം ആഹ്ലാദം പങ്കുവയ്ക്കുകയായിരുന്നു. ഇതില്‍ അസ്വസ്ഥനായി കാണപ്പെട്ട കോലി ആശ്ചര്യത്തോടെ ഹാര്‍ദിക്കിന്റെ മുഖത്തേക്കു നോക്കി ആംഗ്യം കാണിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഈ വീഡിയോ വളരെ പെട്ടെന്നാണ് ആരാധകര്‍ക്കിടയില്‍ വൈറലാവുന്നത്. ഹാര്‍ദിക്കിന്റെ പെരുമാറ്റത്തില്‍ നിരാശ പ്രകടിപ്പിച്ച ചിലര്‍ ശക്തമായി വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.

ഉടക്കുണ്ടോ? എന്താവാം കാരണം?
ഹാര്‍ദിക് പാണ്ഡ്യയും വിരാട് കോലിയും തമ്മില്‍ എന്തെങ്കിലും ഉടക്കുള്ളതായി ഇതുവരെയും വാര്‍ത്തകളൊന്നും വന്നിട്ടില്ല. മാത്രമല്ല നേരത്തേ കോലി ഇന്ത്യന്‍ നായകനായിരുന്നപ്പോള്‍ ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിലൊരാളുമായിരുന്നു ഹാര്‍ദിക്.
കളിക്കളത്തില്‍ മുമ്പൊരിക്കലും ഇവര്‍ തമ്മില്‍ വാദിക്കുകയോ, ഏതെങ്കിലും തരത്തില്‍ രോഷത്തോടെ പരസ്പരം സംസാരിക്കുകയോ ചെയ്യുന്നത് ആരും കണ്ടിട്ടില്ല. അതുകൊണ്ടു തന്നെ ഇവര്‍ക്കിടയില്‍ ശത്രുതയുണ്ടാവാനുള്ള ചോദ്യവുമുദിക്കുന്നില്ല.

കണ്ണുരുട്ടി ഭയപ്പെടുത്തി കോലി
വിരാട് കോലിയെ ഹാര്‍ദിക് പാണ്ഡ്യ അവഗണിച്ച ഇതേ ഏകദിന മല്‍സത്തിനിടെ മറ്റൊരു സംഭവം കൂടി അരങ്ങേറിയിരുന്നു. ഇന്ത്യന്‍ ബാറ്റിങിനിടെയായിരുന്നു. കോലിയും ഹാര്‍ദിക്കും ബാറ്റ് ചെയ്തു കൊണ്ടിരിക്കെയായിരുന്നു ഇത്.
ഇരുവരും മികച്ച കൂട്ടുകെട്ടുണ്ടാക്കി മുന്നേറുന്നതിനിടെ കോലി ഡബിളിനായി ശ്രമിക്കവെ ഹാര്‍ദിക് അതു തടയുകയും സിംഗിള്‍ മതിയെന്നു ആംഗ്യം കാണിക്കുകയുമായിരുന്നു.
യഥാര്‍ഥത്തില്‍ ഡബിള്‍ എടുക്കാമായിരുന്ന സന്ദര്‍ഭമായിരുന്നു അത്. കോലി അതിനു തയ്യാറായിട്ടാണ് സിംഗിളും പൂര്‍ത്തിയാക്കിയത്.
പക്ഷെ സിംഗിള്‍ മതിയെന്നു ഹാര്‍ദിക് ആദ്യമേ മനസ്സിലുറപ്പിച്ചിരുന്നു. സ്‌ട്രൈക്കറുടെ എന്‍ഡിലെത്തിയ ശേഷം മതിയെന്നു കോലിയോടു അദ്ദേഹം ആംഗ്യം കാണിക്കുകയും ചെയ്തു. പക്ഷെ കോലി ഇതില്‍ ഒട്ടും തൃപ്തനായിരുന്നില്ല.
കടുത്ത ദേഷ്യത്തോടെ ഹാര്‍ദിക്കിനെ കണ്ണുരുട്ടി നോക്കിയാണ് അദ്ദേഹം ഇതിനോടു പ്രതികരിച്ചത്.
കോലിയുടെ ഈ 'ഭീഷണിയാവാം' ഇതേ കളിയില്‍ ഇന്ത്യയുടെ ഫീല്‍ഡിങിനിടെ ഹാര്‍ദിക്കിന്റെ അവഗണനയ്ക്കു കാരണമെന്നാണ് കരുതപ്പെടുന്നത്.
Also Read: ആരാണ് ശുഭ്മാന്‍ ഗില്ലിന്റെ കാമുകി? അത് സച്ചിന്റെ മകളല്ല! എല്ലാമറിയാം

ഹാര്‍ദിക്കിനതിരേ ആരാധകര്‍
വിരാട് കോലിക്കെതിരേ ഹാര്‍ദിക് പാണ്ഡ്യയുടെ അവഗണനയ്‌ക്കെതിരേ സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.
ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യന്‍ ടീമിന്റെ സ്ഥിരം നായകനായാല്‍ ടീമിനെ നശിപ്പിക്കും. അയാളുടെ പെരുമാറ്റം തീരെ മോശമാണ്. എംഎസ്ഡി, കോലി, ഗാംഗുലി, അസ്ഹറുദ്ദീന്‍, കപില്‍ എന്നിവരെപ്പോലെയുള്ളവരെ കണ്ടു പഠിക്കണമെന്നായിരുന്നു ഒരു യൂസര്‍ ആവശ്യപ്പെട്ടത്.
വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കാണാം
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications