Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാക് ടീം ലോകകപ്പ് ബഹിഷ്‌കരിക്കുമോ? ഇതിന് മുമ്പ് നാല് ടീമുകള്‍ അത് ചെയ്തു! അറിയാം

1

2023ലെ ഏകദിന ലോകകപ്പിന് വേദിയാവുന്നത് ഇന്ത്യയാണ്. 2011ന് ശേഷം ഇന്ത്യ തട്ടകത്തില്‍ ലോകകപ്പ് സ്വപ്‌നം കാണുകയാണ്. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീം കരുത്തുകൊണ്ട് ശക്തരാണെങ്കിലും സെമി കടമ്പ കടക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയണം.

ഇന്ത്യയിലാണ് ലോകകപ്പെന്നതിനാല്‍ ആതിഥേയരെന്ന നിലയില്‍ മുന്‍തൂക്കം ഇന്ത്യക്ക് അവകാശപ്പെടാം. എന്നാല്‍ കാര്യങ്ങള്‍ ഒട്ടും എളുപ്പമാവില്ലെന്നുറപ്പ്. ഇതിനിടെ ഇന്ത്യ ഏഷ്യാ കപ്പ് കളിക്കാന്‍ പാകിസ്താനിലേക്ക് വരില്ലെങ്കില്‍ ലോകകപ്പ് കളിക്കാന്‍ ഇന്ത്യയിലേക്കില്ലെന്ന നിലപാടാണ് പാകിസ്താന്‍ സ്വീകരിക്കുന്നത്.

ഇതിനോടകം പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് അംഗങ്ങളടക്കം ഇത് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാക് ടീം ലോകകപ്പ് ബഹിഷ്‌കരിക്കുമോയെന്നത് വലിയ ചര്‍ച്ചയാവുന്ന വിഷയമാണ്.

പാകിസ്താന്‍ ലോകകപ്പ് ബഹിഷ്‌കരിച്ചാല്‍ അത് ലോകകപ്പിനെ കാര്യമായി ബാധിച്ചേക്കില്ല. ചരിത്രത്തിലേക്ക് നോക്കുമ്പോള്‍ നാല് ടീമുകള്‍ ഇതിന് മുമ്പ് ലോകകപ്പ് മത്സരം ബഹിഷ്‌കരിച്ചിട്ടുണ്ട്. അത് ഏതൊക്കെ ടീമുകളാണെന്ന് നോക്കാം.

1996ല്‍ ഓസ്‌ട്രേലിയ

1996ല്‍ ഓസ്‌ട്രേലിയ

ക്രിക്കറ്റിലെ വന്‍ ശക്തികളാണ് ഓസ്‌ട്രേലിയ. എട്ട് ഐസിസി ട്രോഫികള്‍ നേടിയ ചരിത്രമുള്ള ഓസ്‌ട്രേലിയയും ഒരു ലോകകപ്പ് മത്സരം ബഹിഷ്‌കരിച്ചിട്ടുണ്ട്. 1996ലെ ലോകകപ്പിലാണ് ഓസീസ് ഈ കടുത്ത തീരുമാനമെടുത്തത്.

ശ്രീലങ്കയിലെ സുരക്ഷാപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഓസ്‌ട്രേലിയ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ നിന്ന് വിട്ടുനിന്നത്. ഐസിസി ആഭ്യര്‍ത്ഥിച്ചിട്ടും തീരുമാനം മാറ്റാന്‍ അവര്‍ തയ്യാറായില്ല. ഇതോടെ ശ്രീലങ്കയെ മത്സരത്തിലെ വിജയിയായി പ്രഖ്യാപിച്ച് മത്സരം റദ്ദാക്കി.

ലാഹോറില്‍ നടന്ന ഫൈനലില്‍ ശ്രീലങ്കയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടിയപ്പോള്‍ ഓസീസിനെ തോല്‍പ്പിച്ച് ശ്രീലങ്ക കപ്പും നേടി. മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള ഓസ്‌ട്രേലിയയുടെ തീരുമാനത്തിന് പിഴ ശിക്ഷയും അന്ന് ഐസിസി വിധിച്ചിരുന്നു.

Also Read: IND vs AUS: ഫൈനല്‍ ടെസ്റ്റില്‍ ഇന്ത്യ എവിടെ മാറണം? മൂന്ന് മാറ്റത്തിന് സാധ്യത- അറിയാം

വെസ്റ്റ് ഇന്‍ഡീസും ബഹിഷ്‌കരിച്ചു

വെസ്റ്റ് ഇന്‍ഡീസും ബഹിഷ്‌കരിച്ചു

1996ലെ ലോകകപ്പില്‍ത്തന്നെ വെസ്റ്റ് ഇന്‍ഡീസും ഒരു മത്സരം ബഹിഷ്‌കരിച്ചിരുന്നു. ശ്രീലങ്കയ്‌ക്കെതിരായ മത്സരം തന്നെയാണ് സുരക്ഷാകാരണങ്ങളാല്‍ വെസ്റ്റ് ഇന്‍ഡീസ് ബഹിഷ്‌കരിച്ചത്. ഐസിസി എല്ലാ സുരക്ഷയും ഉറപ്പുനല്‍കിയെങ്കിലും അവര്‍ കളിക്കാന്‍ തയ്യാറായില്ല.

ഇതോടെ മത്സരം മുടങ്ങി. വെസ്റ്റ് ഇന്‍ഡീസിനും കനത്ത പിഴ ശിക്ഷ ഐസിസി വിധിച്ചിരുന്നു. എന്നാല്‍ മത്സരം ബഹിഷ്‌കരിച്ചെങ്കിലും സെമിയിലേക്കെത്താന്‍ വെസ്റ്റ് ഇന്‍ഡീസിന് സാധിച്ചു. സെമിയില്‍ ഓസ്‌ട്രേലിയയോട് തോറ്റാണ് വെസ്റ്റ് ഇന്‍ഡീസ് പുറത്തായത്.

2003ല്‍ ഇംഗ്ലണ്ട്

2003ല്‍ ഇംഗ്ലണ്ട്

2003ലെ ഏകദിന ലോകകപ്പ് മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലായാണ് നടത്തിയത്. സിംബാബ് വെയായിരുന്നു ഇതിലൊരു വേദി. ഇവിടെ നടക്കേണ്ടിയിരുന്ന മത്സരത്തില്‍ നിന്നാണ് ഇംഗ്ലണ്ട് പിന്മാറിയത്. സുരക്ഷാകാരണങ്ങളുടെ പേരിലായിരുന്നു ഈ പിന്മാറ്റവും.

ഇംഗ്ലണ്ടിന്റെ സര്‍ക്കാര്‍ നിലപാടിനെത്തുടര്‍ന്നാണ് ടീം സിംബാബ് വെയിലേക്ക് പോകാതിരുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ സിംബാബ് വെയ്‌ക്കെതിരായ മത്സരങ്ങള്‍ ഇംഗ്ലണ്ട് ബഹിഷ്‌കരിച്ചു. മറ്റൊരു വേദിയില്‍ മത്സരം നടത്തണമെന്ന് ഇംഗ്ലണ്ട് ആവിശ്യപ്പെട്ടെങ്കിലും ഐസിസി വഴങ്ങിയില്ല.

ഈ ലോകകപ്പില്‍ സെമിയിലേക്കെത്താന്‍ ഇംഗ്ലണ്ടിന് സാധിച്ചില്ല. ഇംഗ്ലണ്ടിന്റെ ബഹിഷ്‌കരണ തീരുമാനം അന്ന് വലിയ ചര്‍ച്ചയായിരുന്നു.

Also Read: IND vs AUS: ഇന്ത്യ ചോദിച്ചുവാങ്ങിയ തോല്‍വി! കാട്ടിയത് മൂന്ന് വലിയ മണ്ടത്തരങ്ങള്‍- അറിയാം

2003ല്‍ ന്യൂസീലന്‍ഡ്

2003ല്‍ ന്യൂസീലന്‍ഡ്

2003ലെ ലോകകപ്പിലാണ് ന്യൂസീലന്‍ഡും മത്സരം ബഹിഷ്‌കരിച്ചത്. സുരക്ഷാപ്രശ്‌നത്തെത്തുടര്‍ന്ന് കെനിയക്കെതിരായ മത്സരമാണ് കിവീസ് ബഹിഷ്‌കരിച്ചത്. ന്യൂസീലന്‍ഡിന് എല്ലാവിധ സുരക്ഷയും നല്‍കാമെന്ന് ഐസിസി ഉറപ്പ് നല്‍കിയെങ്കിലും ബഹിഷ്‌കരണ തീരുമാനത്തില്‍ ഉറച്ച് നിന്നു.

ഇതോടെ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ട് മത്സരത്തിലും കെനിയയെ വിജയികളായി പ്രഖ്യാപിക്കുകയും നാല് പോയിന്റ് ലഭിക്കുകയും ചെയ്തു. ഇതോടെ കെനിയ സെമിയിലേക്കെത്തിയെങ്കിലും സെമിയില്‍ ഇന്ത്യയോട് തോറ്റു. മത്സരം ബഹിഷ്‌കരിച്ചതോടെ ന്യൂസീലന്‍ഡിന് സെമിയിലേക്കെത്താനും സാധിച്ചില്ല.

Story first published: Saturday, March 4, 2023, 13:27 [IST]
Other articles published on Mar 4, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+