Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലില്‍ 600 റണ്‍സ് ലോഡിങ്! പൃഥ്വിയുടെ പോസ്റ്റ് കണ്ട് അമ്പരന്ന് ഫാന്‍സ്

prithvi shaw

ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി സൂപ്പര്‍ താരങ്ങളിലൊരാളായി മാറാന്‍ ശേഷിയുള്ള കളിക്കാരിലൊരാളാണ് വെടിക്കെട്ട് ഓപ്പണര്‍ പൃഥ്വി ഷാ. ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കിയ ക്യാപ്റ്റനെന്ന നിലയിലാണ് ലോക ക്രിക്കറ്റില്‍ താരം ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. പിന്നാലെ ഐപിഎല്ലിലേക്കു വിളിയെത്തിയതോടെ പൃഥ്വിയുടെ താരമൂല്യവുമുയര്‍ന്നു.

ടെസ്റ്റിലൂടെയായിരുന്നു ഇന്ത്യന്‍ സീനിയര്‍ ടീമിനായി അദ്ദേഹത്തിന്റെ അരങ്ങേറ്റം. കന്നി മല്‍സരത്തില്‍ തന്നെ സെഞ്ച്വറിയുമായി പൃഥി വരവറിയിക്കുകയും ചെയ്തു. പക്ഷെ ടീമില്‍ തന്റെ സ്ഥാനം ഭദ്രമക്കാന്‍ സാധിച്ചില്ല. എങ്കിലും ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലുമെല്ലാം മികച്ച പ്രകടനങ്ങള്‍ നടത്തി പൃഥ്വി ഇന്ത്യന്‍ വാതിലില്‍ മുട്ടിക്കൊണ്ടിരുന്നു. ഈ വര്‍ഷം ന്യൂസിലാന്‍ഡുമായുള്ള ടി20 പരമ്പരയിലൂടെ പൃഥ്വി തിരിച്ചെത്തുകയും ചെയ്തു.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ ക്രിക്കറ്റര്‍മാരില്‍ ഒരാളാണ് അദ്ദേഹം. ഇന്ത്യന്‍ ടീമില്‍ നിരന്തരം തഴയപ്പെട്ടു കൊണ്ടിരുന്ന സമയങ്ങളില്‍ അദ്ദേഹം സെലക്ടര്‍മാരെ പരോക്ഷമായി വിമര്‍ശിക്കുന്ന തരത്തില്‍ പല പോസ്റ്റുകളുമിട്ടിരുന്നു. ഇപ്പോഴിതാ പൃഥ്വിയുടെ പുതിയൊരു ഇന്‍സറ്റഗ്രാം സ്റ്റോറി കണ്ട് ക്രിക്കറ്റ് പ്രേമികള്‍ ആശയക്കുഴപ്പത്തിലായിരിക്കുകയാണ്. എന്താണ് താരം ഉദ്ദേശിക്കുന്നത് എന്നു പോലും ആര്‍ക്കും വ്യക്തമായിട്ടില്ല.

പൃഥ്വിയുടെ ഇന്‍സ്റ്റ സ്റ്റോറി

പൃഥ്വിയുടെ ഇന്‍സ്റ്റ സ്റ്റോറി

നിങ്ങളെ പരമാവധി ഉപയോഗിക്കുവാന്‍ സാധിക്കുന്നതു വരെ മാത്രമേ ചില ആളുകള്‍ നിങ്ങളെ സ്‌നേഹിക്കുകയുള്ളൂ. നേട്ടങ്ങള്‍ അവസാനിക്കുന്നിടത്ത് അവരുടെ വിശ്വാസ്യതയും തീരുമെന്നായിരുന്നു പൃഥ്വി ഷാ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്.

താരത്തിന്റെ ഈ സ്റ്റോറി കണ്ട് എന്താണ് സംഭവമെന്നു വ്യക്തമാവാതെ ക്രിക്കറ്റ് പ്രേമികള്‍ തലപുകയ്ക്കുകയാണ്. ആരെക്കുറിച്ചാണോ, എന്തിനെക്കുറിച്ചാണോ പൃഥ്വി സൂചിപ്പിച്ചതെന്നു ഒരു വ്യക്തതയുമില്ല. വ്യത്യസ്തമായ തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ ഫാന്‍സ് പ്രതികരിച്ചിരിക്കുന്നത്.

Also Read: സഞ്ജുവിന്റെ കരിയര്‍ ട്രയല്‍സില്‍ തീര്‍ന്നേനെ! പക്ഷെ അച്ഛന്റെ ഐഡിയ രക്ഷിച്ചു, അറിയാം

ഇതു ബ്രേക്കപ്പ് തന്നെ

ഇതു ബ്രേക്കപ്പ് തന്നെ

പൃഥ്വി ഷാ തന്റെ കാമുകിയുമായി ബ്രേക്കപ്പ് ആയിരിക്കുകയാണെന്നും അതാണ് ഈ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ഉദ്ദേശിച്ചിരിക്കുന്നതെന്നുമാണ് ചില ആരാധകരുടെ കണ്ടെത്തല്‍. വേറെയും രസകരമായ വ്യാഖ്യാനങ്ങള്‍ പലരും കുറിച്ചിട്ടുണ്ട്.

വളരെ സത്യമാണിത്. പൃഥ്വി ഷാ ഇന്ത്യന്‍ ടീമിലേക്കു വീണ്ടും തിരഞ്ഞെുക്കപ്പടാനുള്ള ഒരേയൊരു കാരണം സോഷ്യല്‍ മീഡിയയിലെ പ്രതിഷേധമാണെന്നു വ്യക്തമാണ്. സഞ്ജു സംസണിനെപ്പോലെ ആര്‍ക്കും അദ്ദേഹത്തെ ടീമില്‍ കളിപ്പിക്കാന്‍ താല്‍പ്പല്യമില്ലെന്നും ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.

Also Read: പാകിസ്താനെതിരേ സച്ചിന്‍ രക്ഷപ്പെട്ടു! ഞാന്‍ വീണ്ടും ഔട്ട് നല്‍കും, ആവര്‍ത്തിച്ച് അംപയര്‍

കരിയറില്‍ ശ്രദ്ധിക്കൂ

കരിയറില്‍ ശ്രദ്ധിക്കൂ

പൃഥ്വി ഷായുടെ ജീവിതത്തില്‍ എന്തൊക്കെയോ ചിലതു സംഭവിക്കുന്നുണ്ട്. അദ്ദേഹം അതിനെ മറികടന്നു തിരിച്ചുവരുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു, കൂടാതെ കരിയറില്‍ ശ്രദ്ധ പതിപ്പിക്കുമെന്നും കരുതുന്നുവെന്നു ഒരു യൂസര്‍ കുറിച്ചു.

ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി 600 റണ്‍സ് ലോഡിങ്. തന്റെ നിരാശയും രോഷവുമെല്ലാം പൃഥ്വി ഷാ ഐപിഎല്ലിലായിരിക്കും തീര്‍ക്കുകയെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

Story first published: Thursday, March 9, 2023, 15:01 [IST]
Other articles published on Mar 9, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+